ml_tn/col/front/intro.md

21 KiB
Raw Permalink Blame History

കൊലോസ്സ്യ ലേഖനത്തിനു മുഖവുര

ഭാഗം 1: പൊതുവായ മുഖവുര

കൊലോസ്സ്യ ലേഖന സംഗ്രഹം

  1. വന്ദനവും, നന്ദിപ്രകാശനവും, പ്രാര്‍ത്ഥനയും (1:1-12)
  2. ക്രിസ്തു എന്ന വ്യക്തിയും പ്രവര്‍ത്തനവും
  • വിടുതലും വീണ്ടെടുപ്പും(1:13-14)
  • ക്രിസ്തു: അദൃശ്യനായ ദൈവത്തിന്‍റെ സ്വരൂപവും, സകല സൃഷ്ടിക്കും മേല്‍ ഉന്നതന്‍ ആയവന്‍ (1:15-17)
  • ക്രിസ്തു സഭയുടെ ശിരസ്സും, സഭ തന്നില്‍ ആശ്രയിക്കുന്നതും (1:18-2:7)
  1. വിശ്വസ്തതയുടെ പരിശോധനകള്‍
  • ദുരുപദേഷ്ടാക്കന്മാര്‍ക്ക് എതിരായ മുന്നറിയിപ്പുകള്‍ (2:8-19)
  • യഥാര്‍ത്ഥ ദൈവഭക്തി എന്നത് കഠിനമായ ചട്ടങ്ങളും വഴങ്ങാത്തതായ പാരമ്പര്യങ്ങളും അല്ല (2:20-23)
  1. ഉപദേശവും ജീവിതവും -ക്രിസ്തുവില്‍ ഉള്ള ജീവിതം (3:1-4)
  • പഴയതും പുതിയതും ആയ ജീവിതം(3:5-17)
  • ക്രിസ്തീയ കുടുംബം (3:18-4:1)
  1. ക്രിസ്തീയ സ്വഭാവം (4:2-6)
  2. സമാപനവും വന്ദനവും
  • തിഹിക്കൊസിനും ഒനേസിമോസിനും പൌലോസ് നന്ദി പ്രകാശിപ്പിക്കുന്നു (4:7-9)
  • പൌലോസ് തന്‍റെ സഹപ്രവര്‍ത്തകരുടെ വന്ദനങ്ങള്‍ അയയ്ക്കുന്നു. (4:10-14)
  • പൌലോസ് അര്‍ക്കിപ്പോസിനും ലവോദിക്യയില്‍ ഉള്ള ക്രിസ്ത്യാനികള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നു (4:15-17)
  • പൌലോസിന്‍റെ വ്യക്തിഗതമായ വന്ദനം (4:18)

കൊലോസ്സ്യ ലേഖനം ആരാണ് എഴുതിയത്? കൊലോസ്സ്യ ലേഖനം പൌലോസ് ആണ് എഴുതിയത്. പൌലോസ് തര്‍സോസ് പട്ടണത്തില്‍ നിന്നുള്ള വ്യക്തി ആകുന്നു. തന്‍റെ പ്രാരംഭ നാളുകളില്‍ താന്‍ ശൌല്‍ എന്നാണ് അറിയപ്പെട്ടു വന്നിരുന്നത്. ഒരു ക്രിസ്ത്യാനി ആയി തീരുന്നതിനു മുന്‍പ്, പൌലോസ് ഒരു പരീശന്‍ ആയിരുന്നു. താന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ഒരു ക്രിസ്ത്യാനി ആയി തീര്‍ന്നതിനു ശേഷം, നിരവധി തവണ റോമന്‍ സാമ്രാജ്യത്തില്‍ ഉടനീളം പല തവണ യാത്ര ചെയ്യുകയും യേശുവിനെ കുറിച്ച് ജനങ്ങളോടു പറയുകയും ചെയ്തിരുന്നു.

പൌലോസ് ഈ ലേഖനം റോമില്‍ തടവില്‍ ആയിരിക്കുമ്പോള്‍ ആണ് എഴുതിയത്.

കൊലോസ്സ്യ ലേഖനം എന്തിനെ കുറിച്ച് ഉള്ളതാണ്?

പൌലോസ് ഈ ലേഖനം ഏഷ്യ മൈനറില്‍ ഉള്ള കൊലോസ്സ്യ പട്ടണത്തിലെ വിശ്വാസികള്‍ക്ക് എഴുതിയതാണ്. ഈ ലേഖനത്തിന്‍റെ പ്രധാന ലക്‌ഷ്യം ദുരുപദേഷ്ടക്കന്മാര്‍ക്ക് എതിരായി സുവിശേഷത്തെ പ്രതിരോധിക്കുക എന്നുള്ളത് ആയിരുന്നു. അദ്ദേഹം ഇത് ചെയ്തത് യേശുവിനെ ദൈവത്തിന്‍റെ സ്വരൂപമായി പുകഴ്ത്തിയും, സകലത്തെയും വഹിക്കുന്നവന്‍ ആയും, സഭയുടെ ശിരസ്സായും ആകുന്നു. പൌലോസ് ദൈവം അവരെ അംഗീകാരം ചെയ്യേണ്ടതിനു ക്രിസ്തു മാത്രം മതിയായത് ആകുന്നു എന്ന് അവര്‍ ഗ്രഹിക്കണം എന്ന് ആഗ്രഹിച്ചു.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യുവാന്‍ സാധിക്കും?

പരിഭാഷകര്‍ക്ക് ഇതിന്‍റെ പരമ്പരാഗത ശീര്‍ഷകം ആയ, “കൊലൊസ്സ്യര്‍” എന്ന് വിളിക്കാം. അല്ലെങ്കില്‍ കൂടുതല്‍ വ്യക്തമായ ശീര്‍ഷകം ആയി, “കൊലോസ്സ്യ സഭയിലെ ക്രിസ്ത്യാനികള്‍ക്ക് ഉള്ള പൌലോസിന്‍റെ ഒരു ലേഖനം” എന്നും വിളിക്കാം. (കാണുക: rc://*/ta/man/translate/translate-names)

ഭാഗം 2. പ്രധാനപ്പെട്ട മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍

കൊലോസ്സ്യ സഭ പോരാടിക്കൊണ്ടിരുന്നതായ മതപരം ആയ പോരാട്ടങ്ങള്‍ ഏതൊക്കെ ആയിരുന്നു?

കൊലോസ്സ്യ സഭയില്‍, ദുരുപദേഷ്ടക്കന്മാര്‍ ഉണ്ടായിരുന്നു. അവരുടെ യഥാര്‍ത്ഥമായ ഉപദേശം അജ്ഞാതമാണ്. എന്നാല്‍ അവര്‍ മിക്കവാറും പഠിപ്പിച്ചു വന്നിരുന്നത് അവരുടെ അനുയായികളെ ദൂതന്മാരെ ആരാധിക്കുവാനും മതപരമായ ആചാരങ്ങളുടെ നിഷ്കര്‍ഷമായ ചട്ടങ്ങളെ കര്‍ശനമായി അനുസരിക്കുന്നതും ആയിരുന്നു. അവര്‍ മിക്കവാറും ഒരു വ്യക്തി പരിഛേദന പ്രാപിച്ചിരിക്കണം എന്നും ചില പ്രത്യേക രീതിയില്‍ ഉള്ള ഭക്ഷണം മാത്രമേ കഴിക്കുവാന്‍ പാടുള്ളൂ എന്നും പറഞ്ഞു വന്നിരുന്നു. പൌലോസ് ഈ വിധത്തില്‍ ഉള്ള ഉപദേശങ്ങള്‍ ദൈവത്തില്‍ നിന്നല്ല മനുഷ്യ ചിന്തകളില്‍ നിന്നുള്ളവയാണ് എന്ന് പറഞ്ഞു.

സ്വര്‍ഗ്ഗവും ഭൂമിയും എന്നുള്ള ചിന്ത പൌലോസ് എപ്രകാരം ആണ് ഉപയോഗിച്ചത്? ഈ ലേഖനത്തില്‍, അടിക്കടി പൌലോസ് സ്വര്‍ഗ്ഗത്തെ കുറിച്ച് “ഉന്നതം” എന്ന് ഉപയോഗിച്ചിരിക്കുന്നു. അദ്ദേഹം ഇതിനെ തിരുവെഴുത്തു “താഴെ” എന്ന് പറയുന്ന ഭൂമി എന്നുള്ളതില്‍ നിന്നും പ്രത്യേകം വേര്‍തിരിച്ചു കാണിക്കുന്നു. ഈ പ്രതീകത്തിന്‍റെ ആവശ്യകത എന്തെന്നാല്‍ ഉയരെ സ്വര്‍ഗ്ഗത്തില്‍ വസിക്കുന്ന ജീവിക്കുന്ന ദൈവത്തെ ക്രിസ്ത്യാനികള്‍ എപ്രകാരം ബഹുമാനിക്കണം എന്നു പഠിപ്പിക്കുവാന്‍ വേണ്ടിയാണ്. പൌലോസ് ഭൂമിയോ അല്ലെങ്കില്‍ ഭൌതിക ലോകമോ തിന്മയായത് ആണെന്ന് പഠിപ്പിക്കുന്നില്ല. (കാണുക: rc://*/tw/dict/bible/kt/evil)

ഭാഗം 3: പ്രധാന പരിഭാഷ വിഷയങ്ങള്‍

“വിശുദ്ധി” എന്നും “വിശുദ്ധീകരിക്കല്‍” എന്നും ഉള്ള ആശയങ്ങള്‍ കൊലോസ്സ്യരില്‍ ULT യില്‍ എപ്രകാരം ആണ് പ്രതിനിധീകരിക്കുന്നത്?

തിരുവെഴുത്തുകള്‍ ഇപ്രകാരം ഉള്ള പദങ്ങളെ വിവിധ ആശയങ്ങളില്‍ ഏതെങ്കിലും ഒന്നിനെ സൂചിപ്പിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നു. ഈ കാരണം നിമിത്തം, പരിഭാഷകര്‍ക്ക് അവരുടെ ഭാഷാന്തരങ്ങളില്‍ അവയെ പ്രതിനിധീകരിക്കേണ്ടതിനു അടിക്കടി പ്രയാസം നേരിടേണ്ടി വരുന്നുണ്ട്. കൊലോസ്സ്യരില്‍ ഈ പദങ്ങള്‍ സാധാരണ ആയി ക്രിസ്ത്യാനികളെ കുറിച്ച് ഒരു ലളിതം ആയ സൂചിക നല്‍കിക്കൊണ്ട് അവയാല്‍ യാതൊരു പ്രത്യേക രംഗം പൂര്‍ത്തീകരിക്കുവാന്‍ ഇല്ലാത്ത വിധം സൂചിപ്പിക്കുന്നു. അതുകൊണ്ട് ULT യില്‍ കൊലോസ്സ്യരില്‍ “വിശ്വാസികള്‍” അല്ലെങ്കില്‍ “അവനില്‍ വിശ്വസിക്കുന്നവര്‍ ആയ ആളുകള്‍ക്ക്” എന്ന് ഉപയോഗിക്കുന്നു (കാണുക: 1:2;12, 26)

യേശു സൃഷ്ടിക്കപ്പെട്ടവന്‍ ആകുന്നുവോ അല്ലെങ്കില്‍, അവിടുന്ന് നിത്യന്‍ ആകുന്നുവോ?

യേശു സൃഷ്ടിക്കപ്പെട്ടവന്‍ ആയിരുന്നില്ല, എന്നാല്‍ സദാകാലവും ദൈവം ആയിരിക്കുന്നവന്‍ ആകുന്നു. യേശു മനുഷ്യനായും തീര്‍ന്നു. കൊലൊസ്സ്യര്‍ 1:15ല് പ്രസ്താവിക്കുന്നത് “സകല സൃഷ്ടിക്കും മുന്‍പേ ആദ്യ ജാതന്‍” എന്നുള്ളത് ഒരു ആശയ കുഴപ്പം ഉളവാക്കുവാന്‍ പര്യാപ്തമായി കാണപ്പെടുന്നു. ഈ പ്രസ്താവന അര്‍ത്ഥം നല്‍കുന്നത് സകല സൃഷ്ടികളുടെ മേലും യേശുവിനു അധികാരം ഉണ്ട് എന്നാണ്. ഇത് ദൈവം സകല സൃഷ്ടിക്കും മുന്‍പായി ആദ്യത്തേതായി അവനെ സൃഷ്ടിച്ചു എന്നല്ല അര്‍ത്ഥം നല്‍കുന്നത്. യേശു ഒരു സൃഷ്ടി ആകുന്നു എന്ന് പരിഭാഷ നല്‍കുവാന്‍ ഇട വരാതെ പരിഭാഷകര്‍ ശ്രദ്ധിക്കേണ്ടത് ഉണ്ട്.

“ക്രിസ്തുവില്‍” എന്നും “കര്‍ത്താവില്‍” എന്നും ആദിയായ പദ പ്രയോഗങ്ങള്‍ മൂലം പൌലോസ് എന്താണ് അര്‍ത്ഥം നല്‍കുന്നത്?

പൌലോസ് അര്‍ത്ഥം നല്‍കുന്ന പദപ്രയോഗത്തിന്‍റെ ആശയം എന്തെന്നാല്‍ ക്രിസ്തുവിനും വിശ്വാസികള്‍ക്കും തമ്മില്‍ ഉള്ള വളരെ അടുത്ത ബന്ധം എന്നുള്ളത് ആകുന്നു. ഈ രീതിയില്‍ ഉള്ള പദപ്രയോഗം കാണുവാന്‍ വേണ്ടി കൂടുതല്‍ വിശദാംശങ്ങള്‍ക്കായി റോമാ ലേഖനത്തിന്‍റെ മുഖവുര കാണേണ്ടതാണ്.

കൊലോസ്സ്യ ലേഖനത്തിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍ ഏവ?

തുടര്‍ന്നുള്ള വാക്യങ്ങളില്‍, ദൈവവചനത്തിന്‍റെ ചില ആധുനിക ഭാഷാന്തരങ്ങള്‍ പൂര്‍വ്വ ഭാഷാന്തരങ്ങളില്‍ നിന്നും വ്യത്യസ്തം ആയിരിക്കുന്നു. ULT വചനത്തില്‍ ആധുനിക വായനയാണ് ഉള്ളത്. പുരാതന ഭാഷാന്തരം അടിക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുമുണ്ട്‌. പൊതുവായ മേഖലയില്‍ ദൈവവചനത്തിന്‍റെ പരിഭാഷ നിലവില്‍ ഉണ്ടെങ്കില്‍, പരിഭാഷകര്‍ അ ഭാഷാന്തരങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള വായനാഭാഗം ഉപയോഗിക്കുന്നത് പരിഗണിക്കണം. അപ്രകാരം അല്ല എങ്കില്‍, പരിഭാഷകര്‍ ആധുനിക വായനാഭാഗം ഉപയോഗിക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നു.

  • “എന്‍റെ കൃപയും, നമ്മുടെ പിതാവ് ആയ ദൈവത്തില്‍ നിന്നുള്ള സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാകുമാറാകട്ടെ” (1:2). ചില പഴയ ഭാഷാന്തരങ്ങളില്‍ ദീര്‍ഘമായ വായന ഉണ്ട്: “നിങ്ങള്‍ക്ക് കൃപയും നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും സമാധാനവും ഉണ്ടാകുമാറാകട്ടെ.” നമ്മുടെ പ്രിയപ്പെട്ട സഹഭൃത്യന്‍ ആയ എപ്പഫ്രാസ്, നമുക്ക് വേണ്ടി കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വിശ്വസ്തനായ സഹ ശുശ്രൂഷകന്‍” (1:7). ചില പൂര്‍വ്വ ഭാഷാന്തരങ്ങളില്‍ “നിങ്ങള്‍ക്ക് വേണ്ടി” എന്ന് വായിക്കുന്നു. “നമ്മുടെ പ്രിയപ്പെട്ട സഹ ഭൃത്യന്‍ ആയ എപ്പഫ്രാസ്, നിങ്ങള്‍ക്കു വേണ്ടി കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വിശ്വസ്തന്‍ ആയ സഹ ശുശ്രൂഷകന്‍”
  • “വെളിച്ചത്തില്‍ ഉള്ള വിശ്വാസികള്‍ക്കു വേണ്ടിയുള്ള അവകാശത്തില്‍ നിങ്ങള്‍ക്ക് ഒരു പങ്കു ഉണ്ടാകുവാന്‍ തക്കവണ്ണം നിങ്ങളെ പ്രാപ്തര്‍ ആക്കുന്ന പിതാവ്” (1:2). ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത്, “വെളിച്ചത്തില്‍ ഉള്ള അവകാശത്തില്‍ നമുക്ക് പങ്ക് ഉണ്ടാകുവാന്‍ ആയി നമ്മെ യോഗ്യരാക്കി തീര്‍ത്ത പിതാവ്”
  • “തന്‍റെ പുത്രനില്‍ നമുക്ക് വീണ്ടെടുപ്പു ഉണ്ട്” (1:4). ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത്, “തന്‍റെ പുത്രനില്‍ തന്‍റെ രക്തം മുഖാന്തിരം നമുക്ക് വീണ്ടെടുപ്പു ഉണ്ട്” എന്നാണ്.
  • “നമ്മുടെ അതിക്രമങ്ങള്‍ എല്ലാം ക്ഷമിച്ചു” ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത് “നിങ്ങളുടെ എല്ലാ അതിക്രമങ്ങളും നിങ്ങള്‍ക്ക് ക്ഷമിച്ചു”
  • “നിങ്ങളുടെ ജീവന്‍ ആയ ക്രിസ്തു വെളിപ്പെടുമ്പോള്‍” (3:4). ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത്, “നമ്മുടെ ജീവന്‍ ആയ ക്രിസ്തു വെളിപ്പെടുമ്പോള്‍ എന്നാണ്”
  • “ഈ വക കാര്യങ്ങള്‍ നിമിത്തം ദൈവത്തിന്‍റെ കോപം അനുസരണക്കേടിന്‍റെ മക്കളില്‍ വരുന്നു.” (3:6). ULT, UST, മറ്റു ഇതര ആധുനിക ഭാഷാന്തരങ്ങളില്‍ ഈ രീതിയില്‍ ആകുന്നു വായിക്കുന്നത്. എന്നിരുന്നാലും, ചില ആധുനികവും, പുരാതനവും ആയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത്, “ഈ വക കാര്യങ്ങള്‍ നിമിത്തം വരുന്നു” എന്നാണ്.
  • “ഇതിനാല്‍ ഞാന്‍ അവനെ നിങ്ങളുടെ അടുക്കലേക്കു അയക്കുന്നു, അത് നിമിത്തം ഞങ്ങളെ കുറിച്ചുള്ള വസ്തുതകള്‍ നിങ്ങള്‍ക്ക് അറിയുവാന്‍ ഇടയാകും. “ (4:8) ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത്, “ഞാന്‍ ഇത് നിമിത്തം അവനെ നിങ്ങളുടെ അടുക്കലേക്കു അയച്ചത്, നിങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ അവന്‍ അറിയുവാന്‍ വേണ്ടിയാണ്.”

(കാണുക: rc://*/ta/man/translate/translate-textvariants)