ml_tn/col/02/intro.md

18 lines
3.1 KiB
Markdown

# കൊലൊസ്സ്യര്‍ 02 പൊതു കുറിപ്പുകള്‍
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
### പരിഛേദനയും സ്നാനവും
11-12 വാക്യങ്ങളില്‍ പൌലോസ് പഴയ നിയമ അടയാളം ആയ പരിഛേദനയും പുതിയ നിയമ അടയാളം ആയ സ്നാനവും അടയാളപ്പെടുത്തുന്നത് ക്രിസ്ത്യാനികള്‍ എപ്രകാരം ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും പാപത്തില്‍ നിന്ന് സ്വതന്ത്രര്‍ ആയിരിക്കുന്നു എന്നും പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നു.
## ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍
### ജഡം
ഇത് ഒരു സങ്കീര്‍ണമായ വിഷയം ആകുന്നു. “ജഡം” എന്നുള്ളത് നമ്മുടെ പാപ സ്വഭാവത്തെ സൂചിപ്പിക്കുന്നത് ആകാം. മനുഷ്യന്‍റെ ശാരീരക ഭാഗം പാപം ആകുന്നു എന്നല്ല പൌലോസ് പഠിപ്പിക്കുന്നത്‌. പൌലോസ് പഠിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്, ക്രിസ്ത്യാനികള്‍ ജീവനോട്‌ കൂടെ ഇരിക്കുമ്പോള്‍ (ജഡത്തില്‍”), നാം പാപം ചെയ്യുന്നത് തുടരും എന്നാല്‍ നമ്മുടെ പുതിയ പ്രകൃതി എന്നത് നമ്മുടെ പഴയ പ്രകൃതിയോടു യുദ്ധം ചെയ്തു കൊണ്ടിരിക്കും. പൌലോസ് ഈ അദ്ധ്യായത്തില്‍ “ജഡം” എന്നുള്ളത് ഭൌതിക ശരീരത്തെ സൂചിപ്പിക്കുന്നതായി ഉപയോഗിക്കുന്നു.
### വ്യക്തമായ വിവരണം
കൊലോസ്സ്യയില്‍ ഉള്ള സഭയുടെ സാഹചര്യത്തെ കുറിച്ച് ഈ അദ്ധ്യായത്തില്‍ പൌലോസ് നിരവധി വിഷയങ്ങള്‍ സൂചിപ്പിക്കുന്നു. യഥാര്‍ത്ഥം ആയ വിശദാംശങ്ങളെ സംബന്ധിച്ച് വചനം വ്യക്തത ഇല്ലാതെ ഇരിക്കുവാന്‍ അനുവദിക്കുന്നത് ഉചിതം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])