ml_tn/act/28/intro.md

2.7 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 28 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

പൌലോസ് റോമില്‍ എത്തിയ ശേഷം രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു പൌലോസിനു എന്തു പറ്റിയെന്നു എഴുതാതെ ലൂക്കോസ് എന്തുകൊണ്ട് ചരിത്രം അവസാനിപ്പിക്കുന്നു എന്ന് ആര്‍ക്കും അറിഞ്ഞുകൂടാ

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

”കത്തുകള്‍” എന്നതും “സഹോദരന്മാര്‍” എന്നതും”

പൌലോസ് യെഹൂദ നേതാക്കന്മാരോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടത് നിമിത്തം ആശ്ചര്യപ്പെട്ടു, എന്തുകൊണ്ടെന്നാല്‍ പൌലോസ് വരുന്നു എന്ന കാര്യം സംബന്ധിച്ചു യെരുശലേമില്‍ നിന്ന് മഹാപുരോഹിതന്‍റെ യാതൊരു കത്തും ഉണ്ടായിരുന്നില്ല.

യെഹൂദ നേതാക്കന്മാര്‍ “സഹോദരന്മാരെ” എന്ന് അഭിസംബോധന ചെയ്തപ്പോള്‍ അവര്‍ സഹ യെഹൂദന്മാരെ എന്നാണ് സൂചിപ്പിച്ചത്, ക്രിസ്ത്യാനികളെ ആയിരുന്നില്ല.

ഈ അധ്യായത്തില്‍ സാധ്യതയുള്ള ഇതര പരിഭാഷ സങ്കീര്‍ണ്ണതകള്‍

”അവന്‍ ഒരു ദേവന്‍ ആയിരുന്നു”

പ്രദേശവാസികള്‍ പൌലോസിനെ ഒരു ദേവന്‍ എന്ന് വിശ്വസിച്ചു, എന്നാല്‍ അവര്‍ അവനെ താനാണ് ഏക സത്യ ദൈവം എന്ന് വിശ്വസിച്ചിരുന്നില്ല. താന്‍ ഒരു ദേവന്‍ അല്ല എന്ന് പൌലോസ് പ്രദേശ വാസികളോടു എന്തുകൊണ്ട് പറഞ്ഞില്ല എന്ന് നമുക്ക് അറിഞ്ഞു കൂടാ.