ml_tn/act/27/intro.md

16 lines
2.5 KiB
Markdown

# അപ്പോസ്തല പ്രവര്‍ത്തികള്‍ 27 പൊതു കുറിപ്പുകള്‍
## ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍
### സമുദ്രയാത്ര
കടലിനു സമീപം വസിക്കുന്നവര്‍ കാറ്റിന്‍റെ ശക്തിയാല്‍ പടകില്‍ യാത്ര ചെയ്തിരുന്നു. വര്‍ഷത്തിന്‍റെ ചില മാസങ്ങളില്‍, കാറ്റു തെറ്റായ ദിശയില്‍ വീശുകയോ അല്ലെങ്കില്‍ വളരെ കഠിനമായിരിക്കുകയോ ചെയ്യുമ്പോള്‍ സമുദ്രയാത്ര ദുഷ്കരം ആയിരിക്കും.
### ആശ്രയം
തന്നെ സുരക്ഷിതമായി കരയില്‍ എത്തിക്കേണ്ടതിനായി പൌലോസ് ദൈവത്തില്‍ ആശ്രയിച്ചു. അദ്ദേഹം കപ്പല്‍ മാലുമികളോടും സൈനികരോടും അവരെ ജീവനോടെ സൂക്ഷിക്കേണ്ടതിനു ദൈവത്തില്‍ ആശ്രയിക്കുവാന്‍ പറഞ്ഞു. കാണുക:[[rc://*/tw/dict/bible/kt/trust]]
### പൌലോസ് അപ്പം നുറുക്കുന്നു
യേശു തന്‍റെ ശിഷ്യന്മാരുമായി അന്ത്യ അത്താഴം കഴിക്കുന്നതിനു ലൂക്കോസ് ഉപയോഗിച്ച അതെ പദങ്ങള്‍, പൌലോസ് അപ്പം എടുത്തു, ദൈവത്തിനു നന്ദി പ്രകാശിപ്പിച്ചു, അത് നുറുക്കി, ഭക്ഷിച്ചു എന്ന് വിശദമാക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നു. എങ്കിലും, നിങ്ങളുടെ പരിഭാഷ നിങ്ങളുടെ വായനക്കാര്‍ക്ക് പൌലോസ് ഇവിടെ ഒരു മതപരമായ ഉത്സവം ആചരിക്കുന്നു എന്ന ആശയം ഉളവാക്കുവാന്‍ ഇടയാക്കരുത്.