ml_tn/act/25/intro.md

3.1 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 25 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പൊതു ആശയങ്ങള്‍

പ്രീതി

ഈ പദം ഈ അധ്യായത്തില്‍ രണ്ടു വ്യത്യസ്ത രീതികളില്‍ ഉപയോഗിച്ചിട്ടുണ്ട്. യെഹൂദ നേതാക്കന്മാര്‍ ഫെസ്തോസിനോട് ഒരു പ്രീതി ചോദിച്ചപ്പോള്‍, ആ ദിവസത്തില്‍ അദ്ദേഹം അവര്‍ക്ക് ഒരു പ്രത്യേക കാര്യം ചെയ്യണമെന്നാണ് അഭ്യര്‍ത്ഥിച്ചത്. താന്‍ സാധാരണയായി ചെയ്യാത്തതായ കാര്യം അവര്‍ക്കുവേണ്ടി ചെയ്യണമെന്നു അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ഫെസ്തൊസ് “യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കണം എന്ന് വെച്ച്, ” അദ്ദേഹം അവര്‍ തന്നെ ഇഷ്ടപ്പെടണം എന്നും തുടര്‍ന്നുള്ള മാസങ്ങളും വര്‍ഷങ്ങളും തന്നെ അനുസരിക്കുവാന്‍ താല്പര്യം ഉള്ളവര്‍ ആയിരിക്കണം എന്നും ആഗ്രഹിച്ചു. (കാണുക: rc://*/tw/dict/bible/kt/favor)

റോമന്‍ പൌരത്വം

റോമാക്കാര്‍ ചിന്തിച്ചിരുന്നത് റോമന്‍ പ്രജകളെ മാത്രം നീതിപൂര്‍വ്വം പരിഗണിച്ചാല്‍ മതി എന്നാണ്. റോമന്‍ പ്രജകള്‍ അല്ലാത്തവരെ അവര്‍ക്ക് തോന്നിയതുപോലെ ശിക്ഷിക്കാം എന്നായിരുന്നു, എന്നാല്‍ അവര്‍ സകല റോമന്‍ നിയമങ്ങളും മറ്റു റോമാക്കാരോടൊപ്പം പാലിക്കുകയും വേണമായിരുന്നു. ചിലര്‍ റോമാ പൌരന്മാര്‍ ആയി ജനിച്ചിരുന്നു, മറ്റു ചിലര്‍ റോമന്‍ ഭരണകൂടത്തിനു പണം നല്‍കി റോമന്‍ പൌരന്മായി തീര്‍ന്നിരുന്നു. റോമന്‍ ഉദ്യോഗസ്ഥര്‍ ഒരു റോമാ പൌരന്‍ അല്ലാത്ത ഒരാളെ ശിക്ഷിക്കുന്നത് പോലെ ഒരു റോമാ പൌരനെ ശിക്ഷിച്ചാല്‍ അവരും ശിക്ഷിക്കപ്പെടും