ml_tn/act/23/intro.md

4.5 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 23 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ചില പരിഭാഷകള്‍ കവിതയുടെ ഓരോ വരികളും കൂടുതല്‍ എളുപ്പത്തില്‍ വായിക്കേണ്ടതിനായി ഏറ്റവും വലത്തു വശത്ത് ചേര്‍ത്ത് ശേഷം ഭാഗത്ത് ഉള്ളതുപോലെ ക്രമീകരിക്കുന്നു. ULT23:5ലെ ഉദ്ധരണിയില്‍ ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

മരിച്ചവരുടെ പുനരുത്ഥാനം

പരീശന്മാര്‍ വിശ്വസിച്ചിരുന്നത് ആളുകള്‍ മരിച്ച ശേഷം അവര്‍ വീണ്ടും ജീവന്‍ പ്രാപിക്കുകയും ദൈവം അവര്‍ക്ക് പ്രതിഫലമോ അല്ലെങ്കില്‍ ശിക്ഷയോ നല്‍കും എന്നാണ്. സദൂക്യര്‍ വിശ്വസിച്ചിരുന്നത് ഒരിക്കല്‍ മനുഷ്യര്‍ മരിച്ചു കഴിഞ്ഞാല്‍, അവര്‍ മൃതാവസ്ഥയില്‍ തന്നെ കഴിയുകയും വീണ്ടും ഒരിക്കലും ജീവന്‍ പ്രാപിക്കുകയില്ല എന്നുമാണ്. (കാണുക: [[rc:///tw/dict/bible/other/raise]]ഉം [[rc:///tw/dict/bible/other/reward]]ഉം)

”ശപഥം ചെയ്തു”

ചില യെഹൂദന്മാര്‍ ദൈവത്തോട് വാക്ക് പറഞ്ഞത് അവര്‍ പൌലോസിനെ വധിക്കുവോളം ഒന്നും തന്നെ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്കയില്ല എന്നും അവര്‍ വാക്ക് പറഞ്ഞപ്രകാരം ചെയ്തില്ല എങ്കില്‍ ദൈവം അവരെ ശിക്ഷിക്കട്ടെ എന്നുമാണ്.

റോമന്‍ പൌരത്വം

റോമാക്കാര്‍ ചിന്തിച്ചിരുന്നത് റോമന്‍ പ്രജകളെ മാത്രം നീതിപൂര്‍വ്വം പരിഗണിച്ചാല്‍ മതി എന്നാണ്. റോമന്‍ പ്രജകള്‍ അല്ലാത്തവരെ അവര്‍ക്ക് തോന്നിയതുപോലെ ശിക്ഷിക്കാം എന്നായിരുന്നു, എന്നാല്‍ അവര്‍ സകല റോമന്‍ നിയമങ്ങളും മറ്റു റോമാക്കാരോടൊപ്പം പാലിക്കുകയും വേണമായിരുന്നു. ചിലര്‍ റോമാ പൌരന്മാര്‍ ആയി ജനിച്ചിരുന്നു, മറ്റു ചിലര്‍ റോമന്‍ ഭരണകൂടത്തിനു പണം നല്‍കി റോമന്‍ പൌരന്മായി തീര്‍ന്നിരുന്നു. “സഹസ്രാധിപന്‍” ഒരു റോമാ പൌരനെ റോമാ പൌരന്‍ അല്ലാത്ത ഒരാളെ ശിക്ഷിക്കുന്നത് പോലെ ശിക്ഷിച്ചാല്‍ താന്‍ ശിക്ഷിക്കപ്പെടും.

വെള്ളപൂശുക

ഇത് ഒരുവന്‍ ദുഷ്ടനോ അശുദ്ധനോ അല്ലെങ്കില്‍ അനീതിക്കാരനോ ആയിരിക്കെ, നല്ലവനോ ശുദ്ധനോ അല്ലെങ്കില്‍ നീതിമാനോ എന്നപ്പോലെ പ്രദര്‍ശിപ്പിക്കപ്പെടുന്നതിനെ സൂചിപ്പിക്കുന്ന തിരുവെഴുത്തിലെ ഒരുസാധാരണ രൂപകമാണ്. (കാണുക: rc://*/ta/man/translate/figs-metaphor)