ml_tn/act/20/intro.md

2.4 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 20 പൊതുവായ കുറിപ്പുകള്‍

ഘടനയും രൂപീകരണവും

പൌലോസ് യെരുശലേമിലേക്ക് പോകുന്നതിനു മുന്‍പായി താന്‍ മക്കെദോന്യ, ആസ്യ പ്രവിശ്യകളിലെ വിശ്വാസികളെ അവസാനമായി സന്ദര്‍ശിക്കുന്നതിനെ കുറിച്ച് ലൂക്കോസ് വിവരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

ഓട്ടമത്സരം

പൌലോസ് യേശുവിനായി ജീവിക്കുന്നതിനെ ഒരു ഓട്ടമത്സരത്തില്‍ ഓടുന്നതിന് സമാനമായി സംസാരിക്കുന്നു. കാര്യങ്ങള്‍ വളരെ കഠിനമായിരുന്നാലും വിട്ടുകളയണമെന്നു തോന്നിയാലും താന്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടത് ആവശ്യമായിരിക്കുന്നു എന്ന് ഇത് അര്‍ത്ഥമാക്കുന്നു. (കാണുക:[[rc:///ta/man/translate/figs-metaphor]]ഉം [[rc:///tw/dict/bible/kt/discipline]]ഉം)

“ആത്മാവിനാല്‍ നിര്‍ബന്ധിക്കപ്പെട്ടവനായി”

പൌലോസ് യെരുശലേമിലേക്ക് പോകണമെന്ന് ആഗ്രഹിച്ചില്ലെങ്കില്‍ പോലും പരിശുദ്ധാത്മാവ് തന്നെ യെരുശലേമിലേക്ക് പോകുവാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് പൌലോസ് ചിന്തിച്ചത്. പൌലോസ് യെരുശലേമില്‍ എത്തുമ്പോള്‍ ജനം തന്നെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുമെന്ന് അതേ പരിശുദ്ധാത്മാവ് മറ്റുള്ളവരോട് പറയുകയും ചെയ്തു.