ml_tn/act/17/intro.md

2.5 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 17 പൊതുവായ കുറിപ്പുകള്‍

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

മശീഹയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

യഹൂദന്മാര്‍ പ്രതീക്ഷിച്ചത് ക്രിസ്തു അല്ലെങ്കില്‍ മശീഹ ഒരു ശക്തനായ രാജാവായിരിക്കും എന്തുകൊണ്ടെന്നാല്‍ പഴയ നിയമം അപ്രകാരം നിരവധി തവണ പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍ ഇത് മശീഹ പീഢ അനുഭവിക്കുമെന്നും നിരവധി തവണ പ്രസ്താവിച്ചിരിക്കുന്നു, ഇതാണ് പൌലോസ് യെഹൂദന്മാരോട് പറഞ്ഞു വന്നത്.(കാണുക: rc://*/tw/dict/bible/kt/christ)

അഥേനയിലെ മതം

പൌലോസ് പറഞ്ഞത് അഥേനക്കാര്‍ “മതഭക്തി” ഉള്ളവര്‍ ആയിരുന്നു, എന്നാല്‍ സത്യദൈവത്തെ ആരാധിച്ചിരുന്നില്ല. അവര്‍ നിരവധി വ്യത്യസ്ത ദൈവങ്ങളെ ആരാധിച്ചു. അവര്‍ നിരവധി അസത്യ ദൈവങ്ങളെ ആരാധിച്ചു. പൂര്‍വ്വകാലത്തില്‍ അവര്‍ ഇതര ജനങ്ങളെ ജയിച്ചടക്കുകയും അവര്‍ ജയിച്ചതായ ജനങ്ങളുടെ ദൈവങ്ങളെ ആരാധിക്കുവാന്‍ ആരഭിക്കുകയും ചെയ്തു. (കാണുക: rc://*/tw/dict/bible/kt/falsegod)

ഈ അദ്ധ്യായത്തില്‍ ലൂക്കോസ് പഴയ നിയമത്തില്‍ ഉള്ള യാതൊന്നും അറിയാത്ത ജനത്തോടു ക്രിസ്തുവിന്‍റെ സന്ദേശം ആദ്യമായി പൌലോസ് ഇപ്രകാരം പ്രസ്താവിച്ചു എന്ന് വിവരിക്കുന്നു.