ml_tn/act/15/intro.md

4.3 KiB
Raw Permalink Blame History

അപ്പോസ്തല പ്രവര്‍ത്തികള്‍ 15 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ചില പരിഭാഷകള്‍ കവിതയുടെ ഓരോ വരികളും സുഗമമായ വായനക്കായി മറ്റു ഭാഗങ്ങളെക്കാളും വലത്തേ അറ്റത്തേക്ക് നീക്കി ക്രമീകരിക്കുന്നു. ULTയില് 15:16-17ല് പഴയനിയമത്തില്‍ നിന്ന് ഉദ്ധരിച്ചിരിക്കുന്ന ഭാഗം ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അദ്ധ്യായത്തില്‍ ലൂക്കോസ് വിവരിക്കുന്ന യോഗം സാധാരണയായി “യെരുശലേം ആലോചന യോഗം” എന്നു അറിയപ്പെടുന്നു. ഇത് മോശെയുടെ പ്രമാണം മുഴുവന്‍ വിശ്വാസികള്‍ അനുസരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുവാനായി നിരവധി സഭകളുടെ നേതാക്കന്മാര്‍ ഒരുമിച്ചു തീരുമാനം എടുക്കേണ്ടതായി വന്ന ഒരു സമയം ആയിരുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

സഹോദരന്മാര്‍

ഈ അദ്ധ്യായത്തില്‍ ലൂക്കോസ് സഹ ക്രിസ്ത്യാനികളെ സഹ യെഹൂദന്മാര്‍ എന്നതിന് പകരം സഹക്രിസ്ത്യാനികളെ “സഹോദരന്മാര്‍” എന്ന പദം ഉപയോഗിച്ചു അഭിസംബോധന ചെയ്യുവാന്‍ തുടങ്ങുന്നു.

ചില വിശ്വാസികള്‍ ജാതികള്‍ പരിച്ഛേദന സ്വീകരിക്കണമെന്ന് ആവശ്യപ്പെടുവാന്‍ ഇടയായി എന്തുകൊണ്ടെന്നാല്‍ അവനോടു ചേരുന്ന ഏവരും പരിച്ഛേദന സ്വീകരിക്കണമെന്ന നിയമം എന്നന്നേക്കും നിലനില്‍ക്കുന്നത് ആയിരിക്കണം എന്ന് ദൈവം അബ്രാഹാമിനോടും മോശെയോടും പറഞ്ഞിരുന്നു. എന്നാല്‍ പരിശുദ്ധാത്മാവ് എന്ന ദാനം അഗ്രചര്‍മ്മികളായ ജാതികള്‍ക്കു ദൈവം നല്‍കിയത് പൌലോസും ബര്‍ന്നബാസും കണ്ടതിനാല്‍, ജാതികള്‍ പരിച്ഛേദന സ്വീകരിക്കേണ്ടതില്ല എന്ന് അവര്‍ അനുമാനിച്ചു . ഇങ്ങനെ അവര്‍ എന്തുചെയ്യണമെന്ന് സഭാനേതാക്കന്മാര്‍ തീരുമാനം എടുക്കുവാന്‍ വേണ്ടി രണ്ടു വിഭാഗക്കാരും യെരുശലേമിലേക്ക് പോയി.

”വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചത്, രക്തം, ശ്വാസം മുട്ടി ചത്തത്, ലൈംഗിക അധാര്‍മ്മികത എന്നിവ വര്‍ജ്ജിക്കുക”

യെഹൂദന്മാരും ജാതികളും ഒരുമിച്ചു ജീവിക്കുക മാത്രമല്ല ഒരേ ഭക്ഷണം ഒരുമിച്ചു ഭക്ഷിക്കുവാനും വേണ്ടി സഭാനേതാക്കന്മാര്‍ ഈ നിയമങ്ങളിന്മേല്‍ തീരുമാനം എടുത്തിരിക്കുവാന്‍ സാധ്യതയുണ്ട്.