ml_tn/act/13/intro.md

3.8 KiB
Raw Permalink Blame History

അപ്പോസ്തല പ്രവര്‍ത്തികള്‍ 13 പൊതുവായ കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ചില പരിഭാഷകള്‍ പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ മറ്റുള്ള വചനങ്ങളില്‍ നിന്നും പേജിന്‍റെ വലത്തെ ഭാഗത്തു ക്രമീകരിക്കുന്നു. ULTയില് സങ്കീര്‍ത്തനം 13:33-35ല് നിന്നുള്ള മൂന്നു ഉദ്ധരണികള്‍ ഇപ്രകാരം ചെയ്യുന്നു.

ചില പരിഭാഷകളില്‍ കവിതയുടെ ഓരോ വരിയും വായനയുടെ സൌകര്യത്തിനായി മറ്റു വചനങ്ങളില്‍ നിന്നും ഏറ്റവും വലത് ഭാഗത്തു ക്രമീകരിക്കുന്നു. ULTയില് പഴയ നിയമത്തില്‍ 13:41ലെ കവിത ഉദ്ധരിച്ചുകൊണ്ട് അപ്രകാരം ചെയ്തിരിക്കുന്നു. ഈ അദ്ധ്യായം അപ്പോസ്തല പ്രവര്‍ത്തികളുടെ രണ്ടാം പകുതിയുടെ ആരംഭം ആകുന്നു. ലൂക്കോസ് പത്രോസിനെക്കാള്‍ അധികമായി പൌലോസിനെക്കുറിച്ചു എഴുതുന്നു, മാത്രമല്ല, യേശുവിനെക്കുറിച്ചുള്ള സന്ദേശം യഹൂദന്മാരോട് എന്നതിലുപരി ജാതികളോടു വിശ്വാസികള്‍ വിവരിക്കുന്നത് എപ്രകാരം എന്ന് വിശദീരിക്കുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

ജാതികള്‍ക്കു ഒരു വെളിച്ചം

ദൈവവചനം അടിക്കടി അനീതി ചെയ്യുന്നവരുടെ കാര്യം പറയുന്നു, ദൈവത്തിനു പ്രസാദകരമായത് ചെയ്യാത്ത ജനം, അവര്‍ ഇരുളില്‍ നടക്കുന്നവരായി കണക്കാക്കപ്പെടുന്നു. വെളിച്ചത്തെ കുറിച്ച് പറയുന്നത് അത് പാപികളായ ജനത്തെ നീതിമാന്മാരാകുവാന്‍ പ്രാപ്തരാക്കുന്നതും, അവര്‍ ചെയ്യുന്നത് തെറ്റെന്നു ഗ്രഹിപ്പിച്ചു ദൈവത്തെ അനുസരിക്കുവാനായി തുടങ്ങുന്നു എന്നാണ്. യെഹൂദന്മാര്‍ സകല ജാതികളും ഇരുളില്‍ നടക്കുന്നതായി പരിഗണിക്കുന്നു, എന്നാല്‍ പൌലോസും ബര്‍ന്നബാസും ജാതികളോടു യേശുവിനെ കുറിച്ച് പറയുകയും അവര്‍ക്ക് അക്ഷരീകമായ വെളിച്ചം ഉണ്ടാകുമെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///tw/dict/bible/kt/righteous]]ഉം)