ml_tn/act/11/intro.md

1.8 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 11 പൊതു കുറിപ്പുകള്‍

ഈ അധ്യായത്തിലുള്ള പ്രത്യേക ആശയങ്ങള്‍

“ജാതികള്‍ക്കു ദൈവത്തിന്‍റെ വചനം ലഭ്യമായി”

മിക്കവാറും ആദ്യ വിശ്വാസികള്‍ യെഹൂദന്മാര്‍ ആയിരുന്നു. ലൂക്കോസ് ഈ അധ്യായത്തില്‍ എഴുതുന്നത് നിരവധി പുറജാതികള്‍ യേശുവില്‍ വിശ്വസിക്കുവാന്‍ ആരംഭിച്ചു എന്നാണ്. അവര്‍ യേശുവിനെക്കുറിച്ചുള്ള സന്ദേശം സത്യമാണെന്ന് വിശ്വസിക്കുകയും “ദൈവത്തിന്‍റെ വചനം സ്വീകരിക്കുവാന്‍” തുടങ്ങുകയും ചെയ്തു. യെരുശലേമിലുള്ള ചില വിശ്വാസികള്‍ പുറജാതികള്‍ വാസ്തവമായി യേശുവിനെ പിന്‍ഗമിക്കുന്നുണ്ട് എന്ന് വിശ്വസിക്കായ്കയാല്‍, പത്രോസ് അവിടേക്ക് പോകുകയും അവിടെ തനിക്കു എന്തു സംഭവിച്ചു എന്ന് പറയുകയും പുറജാതികള്‍ ദൈവവചനവും പരിശുദ്ധാത്മാവും പ്രാപിച്ച വിവരവും പ്രസ്താവിക്കുകയും ചെയ്തു.