ml_tn/act/09/intro.md

4.7 KiB

അപ്പൊ.09 പൊതുവായ കുറിപ്പുകള്‍

ഈ അധ്യായത്തിലുള്ള പ്രത്യേക ആശയങ്ങള്‍

“മാര്‍ഗ്ഗം”

”മാര്‍ഗ്ഗം പിന്തുടരുന്നവര്‍” എന്ന് വിശ്വാസികളെ ആദ്യമായി വിളിക്കുവാന്‍ ആരംഭിച്ചവര്‍ ആരെന്നു ആര്‍ക്കും തീര്‍ച്ചയില്ല. ഇത് മിക്കവാറും വിശ്വാസികള്‍ തന്നെ അവരെ വിളിച്ചതായിരിക്കാം, എന്തുകൊണ്ടെന്നാല്‍ ഒരു വ്യക്തി ഒരു പാതയില്‍ അല്ലെങ്കില്‍ “മാര്‍ഗ്ഗ”ത്തില്‍ സഞ്ചരിക്കുന്നതിന് സമാനമായ ജീവിതം ജീവിക്കുന്നവന്‍ ആകുന്നുവെന്ന് ദൈവവചനം പലപ്പോഴും സംസാരിക്കുന്നു. ഇത് സത്യമാകുന്നുവെങ്കില്‍, വിശ്വാസികള്‍ ദൈവത്തിനു പ്രസാദകരമായ മാര്‍ഗ്ഗത്തില്‍ ജീവിച്ചുകൊണ്ട് “കര്‍ത്താവിന്‍റെ മാര്‍ഗ്ഗം പിന്തുടരുന്നവര്‍” ആകുന്നു.

“ദമസ്കോസിലെ പള്ളികള്‍ക്കുള്ള കത്തുകള്‍”

പൌലോസ് ആവശ്യപ്പെട്ടത് മിക്കവാറും ക്രിസ്ത്യാനികളെ തടവില്‍ ഇടുവാനുള്ള അനുവാദം തനിക്കു നല്‍കുന്ന നിയമ രേഖകള്‍ ആയിരിക്കാം. ആ കത്ത് മഹാപുരോഹിതന്‍ എഴുതിയതാകകൊണ്ട് ദമസ്കോസിലെ പള്ളിപ്രമാണികള്‍ക്ക് അത് അനുസരിക്കേണ്ടത് ആവശ്യമായിരുന്നു. റോമാക്കാരും ഇ കത്ത് കണ്ടിരുന്നുവെങ്കില്‍, അവരും ക്രിസ്ത്യാനികളെ പീഢിപ്പിക്കുവാന്‍ അനുവദിക്കുമായിരുന്നു, എന്തുകൊണ്ടെന്നാല്‍ അവരുടെ മതനിയമങ്ങളെ ലംഘിക്കുന്നവരെ അവരുടെ ഇഷ്ടം പോലെ ശിക്ഷിക്കുവാന്‍ യെഹൂദന്മാര്‍ക്ക് അനുവാദം നല്‍കിയിരുന്നു.

ഈ അധ്യായത്തില്‍ സാധ്യതയുള്ള ഇതര പരിഭാഷാ പ്രയാസങ്ങള്‍

യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ പൌലോസ് കണ്ടത് എന്താണ്.

ശൌല്‍ ഒരു വെളിച്ചം കണ്ടു എന്നുള്ളതും ആ വെളിച്ചം ഹേതുവായി താന്‍ “നിലത്തു വീണു” എന്നുള്ളതും വ്യക്തമാണ്. ചില ആളുകള്‍ കരുതുന്നത് ശൌലിന് ഇത് കര്‍ത്താവാണ് സംസാരിക്കുന്നത് എന്നു ഒരു മനുഷ്യരൂപം കാണാതെ തന്നെ അറിയാം, എന്തുകൊണ്ടെന്നാല്‍ ദൈവവചനം അടിക്കടി ദൈവത്തെ പ്രകാശമായും പ്രകാശത്തില്‍ ജീവിക്കുന്നു എന്നും പറയുന്നു. മറ്റു ചിലര്‍ ചിന്തിക്കുന്നത് അവന്‍റെ ജീവിതത്തിന്‍റെ അന്ത്യകാലത്തില്‍ പറയുവാന്‍ കഴിയുന്നത്‌, “ഞാന്‍ കര്‍ത്താവായ യേശുവിനെ കണ്ടിട്ടുണ്ട്” എന്നാണ്, എന്തുകൊണ്ടെന്നാല്‍ താന്‍ ഇവിടെ കണ്ടിരുന്നത്‌ ഒരു മനുഷ്യരൂപത്തെ ആയിരുന്നു.