ml_tn/act/06/intro.md

3.1 KiB

അപ്പോ.06 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

വിധവകള്‍ക്കുള്ള വിതരണം

യെരുശലേമിലുള്ള വിശ്വാസികള്‍ ഭര്‍ത്താക്കന്മാര്‍ മരിച്ചുപോയ സ്ത്രീകള്‍ക്ക് ഓരോദിവസവും ആവശ്യമായ ഭക്ഷണം നല്‍കി വന്നു. അവര്‍ എല്ലാവരും യെഹൂദരായി ജനിക്കപ്പെട്ടവരായിരുന്നു, എന്നാല്‍ ചിലര്‍ യെഹൂദയില്‍ തന്നെ ജീവിച്ചവരും എബ്രായ ഭാഷ സംസാരിക്കുന്നവരും ആയിരുന്നു, മറ്റുള്ളവര്‍ ജാതീയ മേഖലയില്‍ ജീവിച്ചവരും യവനഭാഷ സംസാരിക്കുന്നവരും ആയിരുന്നു. ആഹാരം വിതരണം ചെയ്യുന്നവര്‍ എബ്രായ ഭാഷ സംസാരിക്കുന്നവര്‍ക്ക് കൊടുക്കുകയും യവനഭാഷ സംസാരിക്കുന്നവര്‍ക്ക് കൊടുക്കാതിരിക്കുകയും ചെയ്തു. ദൈവത്തെ പ്രസാദിപ്പിക്കുവാനായി, സഭാ നേതാക്കന്മാര്‍ യവനഭാഷ സംസാരിക്കുന്ന ആളുകളെ യവനഭാഷ സംസാരിക്കുന്ന വിധവമാര്‍ക്ക് ആഹാരം ലഭ്യമാകുന്നതു ഉറപ്പു വരുത്തുവാനായി നിയമിച്ചു. ഇപ്രകാരം യവനഭാഷ സംസാരിക്കുന്നവരില്‍ ഒരാളായിരുന്നു സ്തെഫാനോസ്.

ഈ അധ്യായത്തില്‍ സാധ്യതയുള്ള ഇതര പരിഭാഷ പ്രയാസങ്ങള്‍

“അവന്‍റെ മുഖം ഒരു ദൂതന്‍റെ മുഖം പോലെ ആയിരുന്നു”

സ്തെഫാനോസിന്‍റെ മുഖം ദൂതന്‍റെ പോലെ ആയിരുന്നു എന്നാല്‍ അത് എപ്രകാരം ആയിരുന്നു എന്ന് ആര്‍ക്കും തന്നെ ഉറപ്പായി പറയുവാന്‍ കഴിയുകയില്ല, കാരണം ലൂക്കോസ് അത് നമ്മോടു പറയുന്നില്ല. പരിഭാഷയ്ക്ക് ഏറ്റവും നല്ലത് ULT ഇതിനെക്കുറിച്ച്‌ എന്തു പറയുന്നുവോ അത് തന്നെ ആയിരിക്കും.