ml_tn/act/04/intro.md

4.4 KiB
Raw Permalink Blame History

അപ്പോ.04 പൊതുകുറിപ്പുകള്‍

ഘടനയും രൂപീകരണവും

ചില പരിഭാഷകള്‍ കവിതയുടെ ഓരോവരികളും പുസ്തകത്തിന്‍റെ വലത്തേയറ്റം ചേര്‍ത്തു വായനയുടെ എളുപ്പത്തിനായി ക്രമീകരിക്കുന്നു. ULT 4:25-26ല് പഴയനിയമത്തില്‍ നിന്ന് ഉദ്ധരിച്ചിരിക്കുന്ന പദ്യത്തില്‍ അപ്രകാരം ചെയ്തിരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

ഐക്യത

ആദ്യകാല ക്രിസ്ത്യാനികള്‍ ഐക്യതയുള്ളവര്‍ ആയിരിക്കണം എന്ന് വളരെ ആഗ്രഹിച്ചിരുന്നു. അവര്‍ ഒരേകാര്യം തന്നെ വിശ്വസിക്കുകയും അവര്‍ക്കു ഉണ്ടായിരുന്ന സകലവും പങ്കുവെക്കുകയും സഹായം ആവശ്യമായിരുന്നവര്‍ക്ക് ചെയ്കയും ചെയ്തിരുന്നു.

“അടയാളങ്ങളും അത്ഭുതങ്ങളും”

ഈപദസഞ്ചയം ദൈവത്തിനുമാത്രം ചെയ്യുവാന്‍ കഴിയുന്ന വസ്തുതകളെ കാണിക്കുന്നു. ദൈവത്തിനു മാത്രം ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങള്‍ ദൈവം ചെയ്യണമെന്നു ക്രിസ്ത്യാനികള്‍ ആഗ്രഹിക്കുന്നു അതിനാല്‍ യേശുവിനെക്കുറിച്ച് അവര്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുവാന്‍ ഇടവരും.

ഈ അധ്യായത്തില്‍ സൂചിപ്പിച്ചിട്ടുള്ള പ്രധാന അലങ്കാര പ്രയോഗങ്ങള്‍

മൂലക്കല്ല്

മൂലക്കല്ല് എന്നത് ജനം കെട്ടിടം പണിയുമ്പോള്‍ സ്ഥാപിക്കുന്ന ഏറ്റവും ആദ്യത്തെ കല്ല്‌ ആയിരുന്നു. ഇത് ഏതിന്‍റെയെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഭാഗം, അതായത് അതിന്മേല്‍ സകലവും ആശ്രയിച്ചിരിക്കുന്നത് എന്നതിനെ സൂചിപ്പിക്കുന്നു. യേശു സഭയുടെ മൂലക്കല്ല് ആകുന്നു എന്ന് പറയുമ്പോള്‍ സഭയില്‍ യേശുവിനേക്കാള്‍ പ്രാധാന്യം ഉള്ളത് ഒന്നുമില്ല എന്നും സഭയെ സംബന്ധിച്ച് സകലവും യേശുവിനെ ആശ്രയിച്ചിരിക്കുന്നു എന്നും ആണ്. (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///tw/dict/bible/kt/faith]]ഉം)

ഈ അധ്യായത്തില്‍ ഉള്ള സാധ്യതയുള്ള പരിഭാഷ വിഷമതകള്‍

പേര്

“നാം രക്ഷിക്കപ്പെടുവാന്‍ മനുഷ്യരുടെ ഇടയില്‍ ആകാശത്തിന്‍ കീഴെ നല്‍കപ്പെട്ട വേറെ ഒരു നാമവും ഇല്ല” ([അപ്പോ.4:12] (../../act/04/12.md)). ഈ വാക്കുകളോടുകൂടെ പത്രോസ് പറയുന്നതു ഈ ലോകത്തില്‍ മനുഷ്യരെ രക്ഷിക്കുവാന്‍ ഇതുവരെയോ ഇനിമേലോ വേറെ ഒരുവനും ഇല്ല എന്നുള്ളതാണ്.