ml_tn/act/03/11.md

16 lines
1.8 KiB
Markdown

# General Information:
“ശലോമോന്‍റെ എന്ന് വിളിക്കപ്പെടുന്ന മണ്ഡപത്തില്‍” എന്ന പദസഞ്ചയം വ്യക്തമാക്കുന്നത് അവര്‍ പുരോഹിതന്മാര്‍ മാത്രം പ്രവേശിക്കാന്‍ അനുവാദമുള്ള ദേവാലയ അന്തര്‍ഭാഗത്ത് അല്ല എന്നുള്ളതാണ്. ഇവിടെ “ഞങ്ങള്‍ക്കു” എന്നും “ഞങ്ങള്‍” എന്നും ഉള്ള പദങ്ങള്‍ പത്രൊസിനെയും യോഹന്നാനെയും സൂചിപ്പിക്കുന്നു എന്നാല്‍ പത്രോസ് അഭിസംബോധന ചെയ്യുന്ന ജനക്കൂട്ടത്തെ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# Connecting Statement:
നടക്കുവാന്‍ കഴിയാത്ത മനുഷ്യനെ സൌഖ്യമാക്കിയ ശേഷം പത്രോസ് ജനത്തോടു സംസാരിക്കുന്നു.
# the porch that is called Solomon's
ശലോമോന്‍റെ മണ്ഡപം. ഇത് തൂണുകളുടെ നിരയുള്ളതായി, മുകളില്‍ ഒരു മേല്‍ക്കൂരയെ താങ്ങുന്നതും നീണ്ട ഇടനാഴി ഉള്ളതും, ജനങ്ങള്‍ അതിനു ശലോമോന്‍ രാജാവിന്‍റെ പേര് നല്കിയതും ആകുന്നു.
# greatly marveling
അത്യന്തം ആശ്ചര്യപ്പെട്ടു.