ml_tn/act/01/intro.md

7.4 KiB
Raw Permalink Blame History

അപ്പോ.01 പൊതുകുറിപ്പുകള്‍:

ഘടനയും

രൂപീകരണവും.

ഈ അദ്ധ്യായം സാധാരണയായി “ആരോഹണം” എന്നു അറിയപ്പെടുന്ന ഒരു സംഭവം, യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം താന്‍ സ്വര്‍ഗ്ഗത്തിലേക്ക് മടങ്ങി എന്നത് രേഖപ്പെടുത്തുന്നു. തന്‍റെ “രണ്ടാം വരവില്‍” മടങ്ങിവരുന്നത് വരെയും അവിടുന്ന് വരികയില്ല. (കാണുക:[[rc:///tw/dict/bible/kt/heaven]] ഉം [[rc:///tw/dict/bible/kt/resurrection]])

UST പദങ്ങളെ ക്രമീകരിച്ചിരിക്കുന്നതു, “പ്രിയ തെയോഫിലോസേ” എന്നതിനെ മറ്റു പദങ്ങളില്‍ നിന്നും വേര്‍തിരിച്ചിരിക്കുന്നു. ഇത് ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ സാധാരണയായി കത്തുകള്‍ ആരംഭിക്കുന്നത് ഇപ്രകാരം ആയതുകൊണ്ടാണ്. നിങ്ങളുടെ സംസ്കാരത്തില്‍ ജനം ആരംഭിക്കുന്നതു പോലെ ഈ പുസ്തകം ആരംഭിക്കാം.

ചില പരിഭാഷകളില്‍ പഴയ നിയമത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ താളിന്‍റെ വലത്തെയറ്റത്ത് ശേഷമുള്ള വചനഭാഗത്തിന്‍റെ പിന്നില്‍ ക്രമീകരിക്കുന്നു. ULT സങ്കീര്ത്തന1:20ല് നിന്നും ഇപ്രകാരം രണ്ടു ഉദ്ധരണികളില്‍ ചെയ്തിട്ടുണ്ട്.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍.

സ്നാനപ്പെടുത്തുക

“സ്നാനപ്പെടുത്തുക” എന്ന പദത്തിന് ഈ അധ്യായത്തില്‍ രണ്ടു അര്‍ത്ഥങ്ങള്‍ ഉണ്ട്. ഇത് ജലത്തില്‍ യോഹന്നാന്‍റെ സ്നാനത്തെയും പരിശുദ്ധാത്മ സ്നാനത്തെയും സൂചിപ്പിക്കുന്നു. (അപ്പോ.1:5). (കാണുക:rc://*/tw/dict/bible/kt/baptize

“താന്‍ ദൈവരാജ്യം സംബന്ധിച്ച് സംസാരിച്ചു.”

ചില പണ്ഡിതന്മാര്‍ വിശ്വസിക്കുന്നത് യേശു “ദൈവരാജ്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍” അവിടുന്ന് ശിഷ്യന്മാരോട് എന്തുകൊണ്ട് തന്‍റെ നിര്യാണത്തിനു മുന്‍പ് ദൈവരാജ്യം വന്നില്ല എന്ന് വിശദീകരിച്ചു എന്നാണ്. മറ്റുള്ളവര്‍ വിശ്വസിക്കുന്നതു യേശു ജീവനോടെ ഇവിടെ ആയിരുന്നപ്പോള്‍ തന്നെ ദൈവരാജ്യം ആരംഭിച്ചു എന്നും ഇവിടെ യേശു വിശദീകരിക്കുന്നതു ഇതു ഒരു പുതിയ രൂപത്തില്‍ ആരംഭിച്ചെന്നും ആണ്.

മറ്റു സാധ്യമായ പരിഭാഷ പ്രയാസങ്ങള്‍ ഈ അധ്യായത്തില്‍ ഉണ്ട്.

പന്ത്രണ്ടു ശിഷ്യന്മാര്‍:

പന്ത്രണ്ടു ശിഷ്യന്മാരുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു:

മത്തായില്‍:

ശിമോന്‍ (പത്രോസ്) അന്ത്രെയോസ്, സെബെദിയുടെ മകനായ യാക്കോബ്, സെബെദിയുടെ മകനായ യോഹന്നാന്‍, ഫിലിപ്പോസ്, ബര്‍ത്തൊലൊമായി, തോമസ്‌, ചുങ്കക്കാരന്‍ മത്തായി, അല്ഫായുടെ മകനായ യാക്കോബ്, തദ്ദായി, എരിവുകാരനായ ശീമോന്‍, യൂദാസ് ഇസ്കര്യോത്ത്.

മര്‍ക്കോസില്‍:

ശീമോന്‍ [പത്രോസ്], അന്ത്രെയോസ്, സെബെദിയുടെ മകന്‍ യാക്കോബും സെബെദിയുടെ മകന്‍ യോഹന്നാനും(അവര്‍ക്ക് താന്‍ ബോവനേര്‍ഗ്ഗസ്, അതായതു ഇടിമക്കള്‍ എന്ന് പേര് നല്‍കി), ഫിലിപ്പോസ്, ബര്‍ത്തൊലൊമായി, മത്തായി, തോമസ്‌, അല്ഫായുടെ മകനായ യാക്കോബ്, തദ്ദായി, എരിവുകാരനായ ശീമോന്‍, യൂദാസ് ഇസ്കര്യോത്ത്.

ലൂക്കൊസില്‍:

ശീമോന്‍ (പത്രോസ്), അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, ഫിലിപ്പോസ്, ബര്‍ത്തൊലൊമായി, മത്തായി, തോമസ്‌, അല്ഫായുടെ മകനായ യാക്കോബ്, ശീമോന്‍ (എരിവുകാരന്‍ എന്ന് വിളിക്കപ്പെട്ടവന്‍) യാക്കൊബിന്‍റെ മകനായ യൂദ, ഇസ്കര്യോത്ത് യൂദ.

തദ്ദായി മിക്കവാറും യാക്കോബിന്‍റെ മകനായ യൂദ എന്ന വ്യക്തി തന്നെയായിരിക്കും.

അക്കല്‍ദാമ.

ഈ പദം എബ്രായ അല്ലെങ്കില്‍ അരാമ്യ ഭാഷ ആയിരിക്കും. ലൂക്കോസ് തന്‍റെ വായനക്കാര്‍ക്കു ഗ്രീക്ക് അക്ഷരമാലയില്‍ ഉച്ചാരണത്തിനു അനുസൃതമായി ഉപയോഗിച്ചു, അതിന്‍റെ അര്‍ത്ഥം നല്‍കുകയും ചെയ്തു. നിങ്ങള്‍ക്ക് നിങ്ങളുടെ ഭാഷയില്‍ ഉച്ചാരണത്തിനു അനുസൃതമായി അക്ഷരങ്ങള്‍ നല്‍കി അതിന്‍റെ അര്‍ത്ഥം വിശദമാക്കാം. (കാണുക:rc://*/ta/man/translate/translate-transliterate)