ml_tn/3jn/front/intro.md

35 lines
6.5 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# പൊതുവായ മുഖവുര
# യോഹന്നാന്‍ 3-)o പുസ്തകത്തിനു സംഗ്രഹം
1. മുഖവുര(1:1)
1.ആതിഥ്യമര്യാദ കാണിക്കുവാന്‍ ഉള്ള പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും(1:2-8)
1.ദിയോത്രെഫോസും ദിമെത്രിയോസും(1:9-12)
1.ഉപസംഹാരം (1:13-14)
# യോഹന്നാന്‍റെ പുസ്തകം ആരെഴുതി?
ലേഖനം രചയിതാവിന്‍റെ പേര് നല്‍കുന്നില്ല. രചയിതാവ് തന്നെ “മൂപ്പന്‍” എന്ന് മാത്രം അടയാളപ്പെടുത്തുന്നു (1:1). ഈ ലേഖനം മിക്കവാറും അപ്പോസ്തലനായ യോഹന്നാന്‍ തന്‍റെ ജീവിത അവസാന കാലത്തില്‍ എഴുതിയിരിക്കാം.
# യോഹന്നാന്‍റെ മൂന്നാം പുസ്തകം എന്തിനെക്കുറിച്ചുള്ളത് ആയിരിക്കാം?
# യോഹന്നാന്‍ ഗായോസ് എന്ന് പേരുള്ള ഒരു വിശ്വാസിക്ക് ഈ ലേഖനം എഴുതി. തന്‍റെ പ്രദേശത്തുകൂടി യാത്ര ചെയ്യുന്ന സഹ വിശ്വാസികള്‍ക്ക് താന്‍ ആതിഥ്യമര്യാദ ചെയ്യണം എന്ന് നിര്‍ദേശം നല്‍കി.
# ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യാം?
പരിഭാഷകര്‍ ഈ പുസ്തകത്തിന്‍റെ പരമ്പരാഗത ശീര്‍ഷകമായ “3യോഹന്നാന്” അല്ലെങ്കില്‍ “മൂന്നാം യോഹന്നാന്‍” എന്ന് വിളിക്കുന്നു. അല്ലെങ്കില്‍ അവര്‍ക്ക് കൂടുതല്‍ വ്യക്തമായ ശീര്‍ഷകമായി, യോഹന്നാന്‍ എഴുതിയ മൂന്നാം ലേഖനം” അല്ലെങ്കില്‍ “യോഹന്നാനില്‍ നിന്നുള്ള മൂന്നാം ലേഖനം” എന്നിങ്ങനെ തിരഞ്ഞെടുക്കാം. (കാണുക:[[rc://*/ta/man/translate/translate-names]])
# ഭാഗ2:പ്രധാന മതപരവും സാംസ്കാരികവുമായ ആശയങ്ങള്‍
# അതിഥി സല്‍ക്കാരം എന്നാല്‍ എന്തു?
പാശ്ചാത്യ കിഴക്കന്‍ രാജ്യങ്ങളില്‍ അതിഥിസല്‍ക്കാരം വളരെ പ്രധാനമായ ഒരു ആശയമായിരുന്നു. വിദേശികള്‍ക്കും അല്ലെങ്കില്‍ പുറമേ ഉള്ളവര്‍ക്കും സഹായം ആവശ്യമെങ്കില്‍ നല്‍കേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നു. 2 യോഹന്നാനില്‍, യോഹന്നാന്‍ ക്രിസ്ത്യാനികളെ ദുരുപദേഷ്ടാക്കന്മാര്‍ക്ക് അതിഥിസല്‍ക്കാരം ചെയ്യുന്നതിനെ നിരുല്‍സാഹപ്പെടുത്തിയിരുന്നു. 3 യോഹന്നാനില്‍, യോഹന്നാന്‍ ക്രിസ്ത്യാനികള്‍ക്ക് വിശ്വസ്തരായ ഉപദേഷ്ടാക്കന്മാര്‍ക്ക് അതിഥിസല്‍ക്കാരം ചെയ്യുവാന്‍ ഉല്‍സാഹപ്പെടുത്തുന്നു.
# ഭാഗം 3:പ്രധാന പരിഭാഷ വിഷയങ്ങള്‍;
# ഗ്രന്ഥകര്‍ത്താവ് കുടുംബ ബന്ധങ്ങളെ തന്‍റെ ലേഖനത്തില്‍ എപ്രകാരം ഉപയോഗിക്കുന്നു?
ലേഖകന്‍ “സഹോദരന്‍”, “മക്കള്‍” എന്നീ പദങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിക്കത്തക്ക വിധം ഉപയോഗിക്കുന്നു. തിരുവെഴുത്തുകള്‍ അടിക്കടി യഹൂദന്മാരെ സൂചിപ്പിക്കുവാനായി “സഹോദരന്മാര്‍” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ ലേഖനത്തില്‍ യോഹന്നാന്‍ ഈ പദം ക്രിസ്ത്യാനികളെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു. കൂടാതെ, യോഹന്നാന്‍ ചില വിശ്വാസികളെ തന്‍റെ “മക്കള്‍” എന്നും വിളിക്കുന്നു. ഇവര്‍ ക്രിസ്തുവിനെ അനുസരിക്കുവാനായി താന്‍ ഉപദേശിച്ച വിശ്വാസികള്‍ ആണ്.
യോഹന്നാന്‍ “പുറംജാതികള്‍” എന്ന പദവും ഉപയോഗിച്ചിട്ടുള്ളത് ആശയക്കുഴപ്പം ഉണ്ടാക്കാവുന്ന രീതിയില്‍ ആണ്. തിരുവെഴുത്തുകള്‍ “പുറംജാതികള്‍” എന്ന പദം സാധാരണയായി യഹൂദന്മാര്‍ അല്ലാത്ത ജനത്തെ സൂചിക്കുവാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഈ ലേഖനത്തില്‍, യോഹന്നാന്‍ ഈ വാക്ക് യേശുവില്‍ വിശ്വസിക്കാത്തവരെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നു.