ml_tn/2ti/front/intro.md

14 KiB
Raw Permalink Blame History

2 തിമോഥെയോസിനുള്ള മുഖവുര

ഭാഗം 1: പൊതു മുഖവുര

2 തിമോഥെയോസിന്‍റെ പുസ്തകത്തിന്‍റെ സംഗ്രഹം

  1. പൌലോസ് തിമോഥെയോസിനെ വന്ദനം ചെയ്യുകയും താന്‍ ദൈവവേലയില്‍ ആയിരിക്കുമ്പോള്‍ നേരിടുന്ന കഠിന ശോധനകളില്‍ നിലനില്‍ക്കണം എന്ന് പ്രോത്സാഹിപ്പിക്കു കയും ചെയ്യുന്നു (1:1-2:13).
  2. പൌലോസ് തിമോഥെയോസിനു പൊതുവായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു (2:14-26).
  3. പൌലോസ് തിമോഥെയോസിനു ഭാവികാല സംഭവങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ദൈവത്തിനായുള്ള തന്‍റെ സേവനം എപ്രകാരം വഹിച്ചു കൊണ്ട് പോകണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു (3:1-4:8).
  4. പൌലോസ് വ്യക്തിപരമായ കുറിപ്പുകള്‍ നല്‍കുന്നു (4:9-24).

2 തിമോഥെയോസിന്‍റെ പുസ്തകം ആരാണ് എഴുതിയത്?

2 തിമോഥെയോസ് എഴുതിയത് പൌലോസ് ആണ്. അദ്ദേഹം തര്‍സോസ് എന്ന പട്ടണത്തില്‍ നിന്നുള്ള വ്യക്തിയായിരുന്നു. തന്‍റെ ആദ്യകാല ജീവിതത്തില്‍ ശൌല്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ക്രിസ്ത്യാനിയാകുന്നതിനു മുന്‍പേ, പൌലോസ് ഒരു പരീശനായിരുന്നു. അദ്ദേഹം ക്രിസ്ത്യാനികളെ പീഢിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ഒരു ക്രിസ്ത്യാനി യായിതീര്‍ന്നതിനു ശേഷം, റോമന്‍ സാമ്രാജ്യത്തിലുടെനീളം യാത്ര ചെയ്തു ജനങ്ങളോട് യേശുവിനെ കുറിച്ച് സംസാരിച്ചുപോന്നു.

. ഈ പുസ്തകം പൌലോസ് തിമോഥെയോസിനു എഴുതുന്ന രണ്ടാമത്തെ പുസ്തകമാകുന്നു. തിമോഥെയോസ് തന്‍റെ ശിഷ്യനും അടുത്ത സുഹൃത്തുമായിരുന്നു. പൌലോസ് റോമില്‍ കാരാഗൃഹത്തില്‍ ആയിരിക്കുമ്പോഴാണ് ഈ ലേഖനം എഴുതുന്നത്‌. ഈ ലേഖനം എഴുതി തീര്‍ന്ന ഉടന്‍ തന്നെ പൌലോസിന്‍റെ മരണം സംഭവിച്ചു.

2 തിമോഥെയോസ് പുസ്തകം എന്തിനെ കുറിച്ച് ഉള്ളതാണ്?

പൌലോസ് തിമോഥെയോസിനെ എഫെസോസ് പട്ടണത്തിലുള്ള വിശ്വാസികളെ സഹായിക്കുവാന്‍ വേണ്ടി വിട്ടുകൊടുത്തു. പൌലോസ് ഈ ലേഖനം എഴുതിയത് വിവിധ വിഷയങ്ങളെ കുറിച്ച് തിമോഥെയോസിനു നിര്‍ദ്ദേശം നല്‍കുവാന്‍ വേണ്ടി ആയിരുന്നു. അദ്ദേഹം കൈകാര്യം ചെയ്ത വിഷയങ്ങളില്‍ ദുരുപദേഷ്ടാക്കന്മാരേ കുറിച്ചുള്ള മുന്നറിയിപ്പും വിഷമസന്ധികളില്‍ ഉറച്ചു നില്‍ക്കേണ്ടുന്നതിന്‍റെ ആവശ്യകതയും ഉള്‍പ്പെട്ടിരുന്നു. സഭകളില്‍ തിമോഥെയോസ് എപ്രകാരം ഉള്ള ഒരു നേതാവായി കാണപ്പെടണമെന്നുള്ള പരിശീലനം പൌലോസ് തിമോഥെയോസിനു നല്‍കി എന്ന് ഈ ലേഖനം കാണിക്കുന്നു.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യുവാന്‍ സാധിക്കും?

പരിഭാഷകര്‍ പരമ്പരാഗതമായ നിലയില്‍ “2 തിമോഥെയോസ്” അല്ലെങ്കില്‍ “രണ്ടാം തിമോഥെയോസ്” എന്ന് വിളിക്കുന്നത്‌ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ കുറച്ചുകൂടി വ്യക്തമായ ശീര്‍ഷകമായി, പൌലോസിന്‍റെ തിമോഥെയോസിനുള്ള രണ്ടാം ലേഖനം” അല്ലെങ്കില്‍ “തിമോഥെയോസിനുള്ള രണ്ടാം ലേഖനം” എന്ന് ഉള്ളത് അവര്‍ക്ക് തിരഞ്ഞെടുക്കാം. (കാണുക:rc://*/ta/man/translate/translate-names)

ഭാഗം 2: പ്രധാനപ്പെട്ട മതപരവും സാംസ്കാരികവുമായ ആശയങ്ങള്‍

2 തിമോഥെയോസിലെ പടയാളിയുടെ സങ്കല്പം എന്താണ്?

താന്‍ ഉടനെ തന്നെ മരണത്തെ അഭിമുഖീകരിക്കും എന്ന് അറിഞ്ഞുകൊണ്ട് പൌലോസ് കാരാഗൃഹത്തില്‍ കാത്തു കൊണ്ടിരിക്കുമ്പോള്‍, താന്‍ പലപ്പോഴും തന്നെക്കുറിച്ച് യേശുവിന്‍റെ ഒരു പടയാളി എന്ന് പറഞ്ഞു വന്നിരുന്നു. പടയാളികള്‍ക്ക് അവരുടെ തലവനു മറുപടി ബോധ്യപ്പെടുത്തുവാന്‍ ബാധ്യത ഉണ്ടായിരുന്നു. അതുപോലെ, ക്രിസ്ത്യാനികള്‍ യേശുവിനു മറുപടി പറയേണ്ടവര്‍ ആയിരുന്നു. ക്രിസ്തുവിന്‍റെ “പടയാളികള്‍” എന്ന നിലയില്‍, വിശ്വാസികള്‍ തന്‍റെ കല്‍പ്പനകള്‍ അനുസരിക്കുവാന്‍, അതിന്‍റെ ഫലമായി മരണം നേരിട്ടാല്‍ പോലും ബാധ്യത ഉള്ളവര്‍ ആയിരുന്നു.

തിരുവെഴുത്തുകള്‍ ദൈവനിശ്വസനീയം എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം?

ദൈവം ആണ് തിരുവെഴുത്തുകളുടെ യഥാര്‍ത്ഥ ഗ്രന്ഥകാരന്‍. ഈ പുസ്തകങ്ങള്‍ എഴുതിയ ഗ്രന്ഥകാരന്മാരെ ദൈവം ഉത്തേജിപ്പിച്ചു. അതിന്‍റെ അര്‍ത്ഥം ദൈവം ഏതെങ്കിലും രീതിയില്‍ പുസ്തകങ്ങള്‍ എഴുതിയ ആളുകളെ എഴുതുവാന്‍ വേണ്ടി സ്വാധീനിച്ചു എന്നാണ്. അതുകൊണ്ടാണ് ഇത് ദൈവത്തിന്‍റെ വചനം എന്ന് കൂടെ പറയുന്നത്. ഇത് ദൈവവചനത്തെ കുറിച്ച് നിരവധി കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ആദ്യമായി, ദൈവവചനം യാതൊരു തെറ്റുകള്‍ ഇല്ലാത്തതും വിശ്വസനീയവും ആകുന്നു എന്നുള്ളതാണ്. രണ്ടാമതായി, ഈ ദൈവവചനത്തെ തിരുത്തുവാനോ നശിപ്പിക്കുവാനോ ഉദ്യമിക്കുന്നവരുടെ കയ്യില്‍ നിന്നും അതിനെ പരിരക്ഷിക്കു വാനായി നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ കഴിയും. മൂന്നാമതായി, ദൈവവചനം ലോകത്തില്‍ ഉള്ള സകല ഭാഷകളിലും പരിഭാഷ ചെയ്യുവാന്‍ ഇടയാകണം.

ഭാഗം 3. പ്രധാനപ്പെട്ട പരിഭാഷാ വിഷയങ്ങള്‍.

ഏകവചനവും ബഹുവചനവും ആയ “നിങ്ങള്‍” പ്രയോഗങ്ങള്‍.

ഈ പുസ്തകത്തില്‍ ”ഞാന്‍” പ്രയോഗങ്ങള്‍ പൌലോസിനെ സൂചിപ്പിക്കുന്നു. ഇവിടെ “നീ” എന്ന പദപ്രയോഗം മിക്കവാറും തന്നെ ഏകവചനവും തിമോഥെയോസിനെ സൂചിപ്പിക്കുന്നതും ആകുന്നു. 4:22ല് മാത്രം ഇതിനു ഒഴിവു ഉണ്ട്. (കാണുക:[[rc:///ta/man/translate/figs-exclusive]]ഉം [[rc:///ta/man/translate/figs-you]]ഉം)

“ക്രിസ്തുവില്‍” എന്നും “കര്‍ത്താവില്‍” എന്നും മുതലായ പദങ്ങള്‍ കൊണ്ട് പൌലോസ് എന്താണ് അര്‍ത്ഥമാക്കുന്നത്?

പൌലോസ് അര്‍ത്ഥം നല്‍കിയത് ക്രിസ്തുവിനും വിശ്വാസികള്‍ക്കും ഇടയില്‍ ഉള്ള വളരെ അടുത്ത ബന്ധം എന്ന ആശയത്തെ വിശദീകരിക്കുക എന്നുള്ളതു ആയിരുന്നു. ഇപ്രകാരം ഉള്ള പദപ്രയോഗങ്ങളുടെ വിശദീകരണങ്ങള്‍ക്ക് റോമാ ലേഖനത്തിന്‍റെ മുഖവുര ദയവായി വിശകലനം ചെയ്യുക.

2 തിമോഥെയോസിന്‍റെ പുസ്തകത്തിലെ വചന ഭാഗത്ത് ഉള്ള പ്രധാന വചന വിഷയങ്ങള്‍ എന്തൊക്കെ ആണ്?

തുടര്‍ന്നു വരുന്ന വചന ഭാഗങ്ങളില്‍ പുരാതന ഭാഷാന്തരങ്ങളില്‍ നിന്നും ആധുനിക ഭാഷാന്തരങ്ങളില്‍ വ്യത്യാസം കാണുന്നുണ്ട്. ULT വചന ഭാഗത്തില്‍ ആധുനിക വായനയും പുരാതന ശൈലി അടിക്കുറിപ്പായും നല്‍കിയിരിക്കുന്നു. പൊതുവായ മേഖലയില്‍ ഒരു ഭാഷാന്തരം നിലനില്‍ക്കുന്നു എങ്കില്‍ പരിഭാഷകര്‍ അത് ഉപയോഗിക്കുന്നത് പരിഗണിക്കണം. അപ്രകാരം അല്ലെങ്കില്‍, പരിഭാഷകര്‍ ആധുനിക വായന ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശിക്കപ്പെടുന്നു.

“ഇത് നിമിത്തം ഞാന്‍ ഒരു പ്രസംഗിയും, അപ്പൊസ്തലനും, ഉപദേഷ്ടാവും ആയി നിയമനം ചെയ്യപ്പെട്ടിരിക്കുന്നു” (1:11). ചില പഴയ ഭാഷാന്തരങ്ങളില്‍, “ഇത് നിമിത്തം ഞാന്‍ ജാതികള്‍ക്കു ഒരു പ്രസംഗിയും, അപ്പൊസ്തലനും, ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടവന്‍ ആയിരിക്കുന്നു” എന്ന് വായിക്കുന്നു.

  • “ദൈവത്തിന്‍റെ മുന്‍പാകെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക” (2:14). ചില പഴയ ഭാഷന്തരങ്ങളില്‍ “കര്‍ത്താവിന്‍റെ മുന്‍പാകെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക” എന്ന് വായിക്കുന്നു.

(കാണുക:rc://*/ta/man/translate/translate-textvariants)