ml_tn/2ti/01/intro.md

18 lines
2.0 KiB
Markdown

# 2 തിമോഥെയോസ് 01 പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
1-2 വാക്യങ്ങളില്‍ പൌലോസ് ഔപചാരികമായി ഈ ലേഖനത്തിന് മുഖവുര നല്‍കുന്നു. പൌരാണിക കിഴക്കന്‍ പ്രദേശങ്ങളിലെ എഴുത്തുകാര്‍ സാധാരണയായി ഇപ്രകാരമാണ് അവരുടെ ലേഖനങ്ങള്‍ എഴുതി ആരംഭിക്കുന്നത്.
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
### ആത്മീയ മക്കള്‍
പൌലോസ് തിമോഥെയോസിനെ ഒരു ക്രിസ്ത്യാനിയായും ഒരു സഭാ നേതാവായും ശിഷത്വീകരിച്ചു. പൌലോസ് തന്നെ ആയിരിക്കണം അവനെ ക്രിസ്തു വിശ്വാസത്തിലേക്കു നയിച്ചതും. ആയതുകൊണ്ട് പൌലോസ് തിമോഥെയോസിനെ “പ്രിയ മകനെ” എന്ന് വിളിക്കുന്നു. (കാണുക:[[rc://*/tw/dict/bible/kt/disciple]]ഉം [[rc://*/tw/dict/bible/kt/spirit]]ഉം)
## ഈ അധ്യായത്തില്‍ സാധ്യത ഉള്ള മറ്റു പരിഭാഷാ പ്രയാസങ്ങള്‍
### പീഢനം
ഈ ലേഖനം എഴുതുമ്പോള്‍ പൌലോസ് കാരാഗൃഹത്തില്‍ ആയിരുന്നു. പൌലോസ് തിമോഥെയോസിനെ സുവിശേഷം നിമിത്തം കഷ്ടത അനുഭവിക്കുവാനായി പ്രോത്സാഹിപ്പിക്കുന്നു. (കാണുക:[[rc://*/ta/man/translate/figs-explicit]])