ml_tn/2th/front/intro.md

47 lines
11 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# 2 തെസ്സലോനിക്യര്‍ക്കുള്ള മുഖവുര
## ഭാഗ1.പൊതുവായ മുഖവുര
### 2 തെസ്സലോനിക്യരുടെ പുസ്തകത്തിനുള്ള രൂപരേഖ
1. ആശംസകളും നന്ദിപ്രകാ ശനവും(1:1-3)
- അവര്‍ ദൈവരാജ്യത്തിനും പരിശോധനകളില്‍ നിന്നുള്ള വിടുതലിനും യോഗ്യര്‍ ആകുന്നു (1:4-7)
1. ചില വിശ്വാ സികളുടെ ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍
- ക്രിസ്തുവിന്‍റെ മടങ്ങിവരവ് ഇത് വരെയും സംഭവിച്ചിട്ടില്ല (2:1-2)
1. ക്രിസ്തുവിന്‍റെ മടങ്ങി വരവിനു മുന്നോടിയായി സംഭവിക്കുവാന്‍ ഉള്ള സംഭവങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ (2:3-12)
1. തെസ്സലോനിക്യന്‍ ക്രിസ്ത്യാനികളെ ദൈവം രക്ഷിക്കും എന്നുള്ള പൌലോസിന്‍റെ ഉറപ്പ്
- “ഉറച്ചു നില്‍ക്കുക” എന്നുള്ള തന്‍റെ ആഹ്വാനം (2:13-15)
- ദൈവം അവരെ ആശ്വസിപ്പിക്കും എന്നുള്ള തന്‍റെ പ്രാര്‍ത്ഥന. (2:16-17)
1. തെസ്സലോനിക്യന്‍ വിശ്വാസികള്‍ തനിക്കു വേണ്ടി പ്രാര്‍ഥിക്കണം എന്നു പൌലോസ് അഭ്യര്‍ത്ഥിക്കുന്നു (3:16-17)
#### 2തെസ്സലോനിക്യര് ആര് എഴുതി?
2 തെസ്സലോനിക്യര്‍ പൗലോസ്‌ എഴുതി. അദ്ദേഹം തര്‍സോസ് പട്ടണത്തില്‍ നിന്നുള്ള വ്യക്തി ആയിരുന്നു. പ്രാരംഭ കാലത്തില്‍ അദ്ദേഹം ശൌല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഒരു ക്രിസ്ത്യാനിയായി തീരുന്നതിനു മുന്‍പ്, പൌലോസ് ഒരു പരീശന്‍ ആയിരുന്നു. അദ്ദേഹം ക്രിസ്ത്യാ നികളെ പീഡിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ക്രിസ്ത്യാനിയായി തീര്‍ന്ന ശേഷം, റോമര്‍ സാമ്രാജ്യത്തില്‍ ഉടനീളം പലതവണ യാത്ര ചെയ്യുകയും ജനത്തോടു യേശുവിനെ കുറിച്ച് പറയുകയും ചെയ്തു.
പൌലോസ് കൊരിന്തു പട്ടണത്തില്‍ ആയിരിക്കുമ്പോള്‍ ആണ് ഈ കത്ത് എഴുതുന്നത്‌.
### എന്തിനെ കുറിച്ചാണ് 2 തെസ്സലോനിക്യര്‍ പുസ്തകം പ്രതിപാദിക്കു ന്നത്? പൌലോസ് ഈ ലേഖനം തെസ്സലോനിക്യ പട്ടണത്തില്‍ ഉള്ള വിശ്വാസികള്‍ക്ക് എഴുതി. അവര്‍ പീഡനത്തില്‍ ആയിരുന്നതിനാല്‍ അദ്ദേഹം ആ വിശ്വാസികളെ ധൈര്യപ്പെടുത്തി. അദ്ദേഹം അവരോടു ദൈവത്തിനു പ്രസാദ കരം ആയ ജീവിതം നയിക്കുന്നതില്‍ തുടരണം എന്ന് പ്രബോധിപ്പിച്ചു. വീണ്ടും അവരെ ക്രിസ്തുവിന്‍റെ മടങ്ങി വരവിനെ കുറിച്ച് പഠിപ്പിക്കുവാന്‍ ആഗ്രഹിച്ചു.
### ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യാം? പരിഭാഷകര്‍ക്ക് ഇതിന്‍റെ പരമ്പരാഗതം ആയ ശീര്‍ഷകം “2 തെസ്സലോനിക്യര്‍” അല്ലെങ്കില്‍ “രണ്ടാം തെസ്സലോനിക്യര്‍” എന്ന് വിളിക്കാം. അല്ലെങ്കില്‍ കൂടുതല്‍ വ്യക്തത നല്‍കുന്ന ശീര്‍ഷകമായ “തെസ്സലോനിക്യയില്‍ ഉള്ള സഭക്ക് വേണ്ടിയുള്ള പൌലോസിന്‍റെ രണ്ടാം ലേഖനം” അല്ലെങ്കില്‍ “തെസ്സലോനിക്യയില്‍ ഉള്ള ക്രിസ്ത്യാനി കള്‍ക്ക് വേണ്ടിയുള്ള രണ്ടാം ലേഖനം” എന്നുള്ളത് തിരഞ്ഞെടുക്കാം. (കാണുക:[[rc://*/ta/man/translate/translate-names]])
## ഭാഗം 2: പ്രധാന മതപരമായതും സാംസ്കാരികവുമായ ആശയങ്ങള്‍
### “യേശുവിന്‍റെ രണ്ടാം വരവ്” എന്നാല്‍ എന്തു?
പൌലോസ് ഈ ലേഖനത്തില്‍ യേശുവിന്‍റെ ആത്യന്തികമായ ഭൂമിയിലേ ക്കുള്ള മടങ്ങി വരവിനെ കുറിച്ച് വളരെ അധികം പ്രതിപാദിക്കുന്നു. യേശു മടങ്ങി വരുമ്പോള്‍, അവിടുന്ന് സകല മാനവ രാശിയെയും ന്യായം വിധിക്കും. സകല സൃഷ്ടിയെയും ഭരിക്കുകയും ചെയ്യും. എല്ലാ ഇടങ്ങളിലും സമാധാനം ഉണ്ടാകു വാന്‍ ഇടവരുത്തും. ക്രിസ്തുവിന്‍റെ മടങ്ങി വരവിനു മുന്‍പേ “അധര്‍മ മൂര്‍ത്തി” വരുമെന്നും പൌലോസ് വിശദീകരിക്കുന്നു. ഈ വ്യക്തി സാത്താനെ അനുസരിക്കു കയും നിരവധി ജനത്തെ ദൈവത്തോട് എതിര്‍ക്കുവാന്‍ ഇടവരുത്തുകയും ചെയ്യും. എന്നാല്‍ യേശു താന്‍ മടങ്ങി വരുമ്പോള്‍ ഈ വ്യക്തിയെ നശിപ്പിക്കും.
## ഭാഗം 3: പ്രധാന പരിഭാഷ വിഷയങ്ങള്‍:
### “ക്രിസ്തുവില്‍,” “കര്‍ത്താവില്‍” തുടങ്ങിയ പദങ്ങള്‍ കൊണ്ട് പൌലോസ് ഉദ്യേശിക്കു ന്നത് എന്തായിരുന്നു?
പൌലോസ് പ്രദര്‍ശിപ്പിക്കുവാന്‍ ഉദ്ദേശിച്ച ആശയം എന്നത് ക്രിസ്തുവിനും വിശ്വാസികള്‍ക്കും ഉള്ളതായ വളരെ അഭേദ്യമായ ബന്ധത്തെ ആകുന്നു. ഇപ്രകാരമുള്ള പദപ്രയോഗ ത്തിന്‍റെ കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി റോമാ ലേഖനത്തിന്‍റെ മുഖവുര കാണുക.
### 2 തെസ്സലോനിക്യര്‍ പുസ്തകത്തിലെ പ്രധാന വിഷയങ്ങള്‍ എന്തൊക്കെയാണ്?
തുടര്‍ന്നു നല്‍കിയിട്ടുള്ള വാക്യങ്ങള്‍ക്കു, ആധുനിക ദൈവവചന ഭാഷാന്തരം പുരാതന ഭാഷന്താരങ്ങളില്‍ നിന്നും വ്യത്യസ്തം ആയിരിക്കുന്നു. ULT വചനഭാഗം ആധുനിക വായന ഉള്ളതും പുരാതന വായന ഒരു അടിക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ളതും ആകുന്നു. പൊതുവായ മേഖലയില്‍ ഒരു ദൈവവചന പരിഭാഷ നിലവില്‍ ഉണ്ടെങ്കില്‍ പരിഭാഷകര്‍ ആ വചനങ്ങള്‍ വായനക്കായി ഉപയോഗിക്കുന്നത് പരിഗണനയില്‍ എടുക്കണം. അല്ലാത്ത പക്ഷം പരിഭാഷകര്‍ ആധുനിക വായന പിന്തുടരണം എന്ന് ആലോചന നല്‍കുന്നു.
* “അധര്‍മ്മമൂര്‍ത്തി വെളിപ്പെടും”(2:3). ULT, UST, മറ്റും മിക്കവാറും ആധുനിക ഭാഷാന്തരങ്ങള്‍ എല്ലാം തന്നെ ഇപ്രകാരം ഉള്ള രീതിയില്‍ വായിക്കുന്നു. പുരാതന ഭാഷാന്തരങ്ങളില്‍ “പാപത്തിന്‍റെ വക്താവായ വ്യക്തി വെളിപ്പെടുന്നു” എന്നാണ് ഉള്ളത്.
* “ദൈവം നിങ്ങളെ രക്ഷക്കായി ആദ്യഫലങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നു” (2:13) ULT,UST മറ്റും വേറെ ചില ഭാഷാന്തരങ്ങള്‍ ഇപ്രകാരം വായിക്കുന്നു. ഇതര ഭാഷാന്തരങ്ങളില്‍, “ദൈവം നിങ്ങളെ രക്ഷക്കായി ആദ്യന്മാരില്‍ നിന്നും നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു”
(കാണുക;[[rc://*/ta/man/translate/translate-textvariants]])