ml_tn/2jn/front/intro.md

5.8 KiB
Raw Permalink Blame History

2യോഹന്നാനു മുഖവുര

ഭാഗം 1:പൊതുവായ മുഖവുര

2യോഹന്നാന് പുസ്തകത്തിന്‍റെ സംഗ്രഹം

1.വന്ദനം(1:1-3) 1.പ്രോത്സാഹനവും ഏറ്റവും ഉദാത്തവുമായ കല്‍പ്പന(1:4-6) 1.ദുരുപദേഷ്ടാക്കന്മാരെ കുറിച്ചുള്ള മുന്നറിയിപ്പ്(1:7-11) 1.സഹ വിശ്വാസികളില്‍ നിന്നുള്ള വന്ദനം(1:12-13)

യോഹന്നാന്‍റെ രണ്ടാം പുസ്തകം ആര് എഴുതി? ലേഖനം ഗ്രന്ഥകര്‍ത്താവിന്‍റെ പേര് നല്‍കുന്നില്ല. ഗ്രന്ഥകര്‍ത്താവും തന്നെ “മൂപ്പന്‍” എന്ന് മാത്രം അടയാളപ്പെടുത്തുന്നു. അപ്പോസ്തലനായ യോഹന്നാന്‍ മിക്കവാറും തന്‍റെ ജീവിതത്തിന്‍റെ അന്ത്യ കാലത്തില്‍ ഈ കത്ത് എഴുതിയിരിക്കാം. 2 യോഹന്നാന്‍റെ ഉള്ളടക്കം യോഹന്നാന്‍ സുവിശേഷത്തിന്‍റെ ഉള്ളടക്കത്തിനു സമാനമായതാണ്. 2 യോഹന്നാന്‍ പുസ്തകം എന്തിനെക്കുറിച്ചു ഉള്ളതാണ്?

യോഹന്നാന്‍ ഈ കത്ത് “തിരഞ്ഞെടുക്കപ്പെട്ട വനിത” എന്ന് അഭിസംബോധന വ്യക്തിക്കും “തന്‍റെ മക്കള്‍ക്കും” നല്‍കുന്നതാണ് (1;1). ഇത് നിര്‍ദ്ധിഷ്ട സുഹൃത്തിനെയും അവളുടെ മക്കളെയും സൂചിപ്പിക്കാം. അല്ലെങ്കില്‍ ഇത് ഒരു പ്രത്യേക വിഭാഗം വിശ്വാസികളെയോ അല്ലെങ്കില്‍ പൊതുവേ എല്ലാ വിശ്വാസികളെയോ സൂചിപ്പിക്കാം. ഈ ലേഖനം എഴുതുവാനുള്ള യോഹന്നാന്‍റെ ഉദ്ദേശ്യം ദുരുപദേഷ്ടാക്കന്മാരെ കുറിച്ച് തന്‍റെ ശ്രോതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്നുള്ളതായിരുന്നു. വിശ്വാസികള്‍ ദുരുപദേഷ്ടാക്കന്മാര്‍ക്ക് സഹായമോ പണമോ നല്‍കുന്നത് യോഹന്നാന്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല. (കാണുക:rc://*/ta/man/translate/figs-metaphor)

ഭാഗം 2.പ്രധാന മതപരവും സാംസ്കാരികവുമായ ആശയങ്ങള്‍‍

അതിഥിസല്‍ക്കാരം എന്നാല്‍ എന്തു?

അതിഥിസല്‍ക്കാരം എന്നത് പുരാതന കിഴക്കന്‍ പ്രദേശത്തിലെ ഒരു പ്രധാന ആശയം ആയിരുന്നു. വിദേശികളോടും അല്ലെങ്കില്‍ പുറമെയുള്ളവരോടും സൌഹൃദത്തില്‍ ആയിരിക്കുകയും അവര്‍ക്ക് സഹായം ആവശ്യമാണെങ്കില്‍ അത് നല്‍കുകയും ചെയ്യുക എന്നത് സുപ്രധാനം ആയിരുന്നു. അതിഥികള്‍ക്ക് വിശ്വാസികള്‍ അതിഥിസല്‍ക്കാരം ചെയ്യണമെന്നു യോഹന്നാന്‍ ആവശ്യപ്പെട്ടു. എന്നിരുന്നാലും, വിശ്വാസികള്‍ ദുരുപദേഷ്ടാക്കള്‍ക്ക്‌ അതിഥി സല്‍ക്കാരം ചെയ്യുന്നത് യോഹന്നാന്‍ ആഗ്രഹിച്ചില്ല.

യോഹന്നാന്‍ എതിരായി സംസാരിക്കുന്ന ജനം ആരാണ്?

യോഹന്നാന്‍ എതിരായി സംസാരിക്കുന്ന ജനം മിക്കവാറും ജ്ഞാനവാദികള്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ആയിരിക്കും. ഈ ജനം വിശ്വസിക്കുന്നത് ഭൌതിക ലോകം തിന്മയുള്ളതാണ്. യേശു ദൈവികത്വം ഉള്ളവന്‍ എന്ന് വിശ്വസിക്കുന്നതിനാല്‍, അവിടുന്ന് യഥാര്‍ത്ഥ മനുഷ്യന്‍ ആയിരുന്നു എന്നുള്ളത് അവര്‍ നിഷേധിക്കുന്നു. മനുഷ്യശരീരം തിന്മ ഉള്ളതായതിനാല്‍ ദൈവം മനുഷ്യനായി തീരുക എന്നുള്ളത് അസാധ്യം എന്ന് അവര്‍ ചിന്തിച്ചിരുന്നു. (കാണുക:rc://*/ta/man/translate/translate-names)