ml_tn/2co/front/intro.md

64 lines
17 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# കൊരിന്ത്യര്‍ക്കെഴുതിയ രണ്ടാം ലേഖനത്തിന്‍റെ ആമുഖം
## ഭാഗം 1: പൊതുവായ ആമുഖം
### 2 കൊരിന്ത്യ ലേഖനത്തിന്‍റെ സംക്ഷേപം
1. കൊരിന്തിലെ ക്രിസ്ത്യാനികൾക്കായി പൌലോസ് ദൈവത്തിന് നന്ദി പറയുന്നു (1: 1-11)
1. പൌലോസ് തന്‍റെ പെരുമാറ്റവും ശുശ്രൂഷയും വിശദീകരിക്കുന്നു (1: 12-7: 16)
1. യെരുശലേം സഭയ്ക്കായി പണം സംഭാവന ചെയ്യുന്നതിനെക്കുറിച്ച് പൌലോസ് സംസാരിക്കുന്നു (8: 1-9: 15)
1. പൌലോസ് ഒരു അപ്പൊസ്തലനെന്ന നിലയിൽ തന്‍റെ അധികാരത്തെ ന്യായീകരിക്കുന്നു (10: 1-13: 10)
1. പൌലോസ് അന്തിമ ആശംസകളും പ്രോത്സാഹനവും നൽകുന്നു (13: 11-14)
### 2 കൊരിന്ത്യ ലേഖനത്തിന്‍റെ രചയിതാവ് ആരാണ്?
പൌലോസ് ആണ് ഇതിന്‍റെ എഴുത്തുകാരന്‍. അദ്ദേഹം തര്‍സ്സോസ് നഗരത്തിൽ നിന്നുള്ളവനായിരുന്നു. ആദ്യകാലങ്ങളിൽ ശൌല്‍ എന്ന പേരിലായിരുന്നു താന്‍ അറിയപ്പെട്ടിരുന്നത്. ഒരു ക്രിസ്ത്യാനിയാകുന്നതിനുമുമ്പ് പൌലോസ് ഒരു പരീശനായിരുന്നു. അവൻ ക്രിസ്ത്യാനികളെ പീഡിപ്പിച്ച വ്യക്തിയാണ്. ഒരു ക്രിസ്ത്യാനി ആയതിനുശേഷം, യേശുവിനെക്കുറിച്ച് ജനങ്ങളോട് പറഞ്ഞുകൊണ്ട് റോമൻ സാമ്രാജ്യത്തിലുടനീളം അദ്ദേഹം പലതവണ സഞ്ചരിച്ചു.
പൗലോസ് കൊരിന്തിൽ സഭ ആരംഭിച്ചു. ഈ ലേഖനമെഴുതുമ്പോൾ താൻ എഫെസൊസ് നഗരത്തിൽ താമസിക്കുകയായിരുന്നു.
### 2 കൊരിന്ത്യരുടെ പുസ്തകം എന്താണ്? 2 കൊരിന്ത്യരിൽ, കൊരിന്ത് നഗരത്തിലെ ക്രിസ്ത്യാനികൾ തമ്മിലുള്ള സംഘർഷങ്ങളെക്കുറിച്ച് പൌലോസ് തുടർന്നും എഴുതുന്നു. കൊരിന്ത്യർ അവരുടെ മുൻ നിർദേശങ്ങൾ അനുസരിച്ചിരുന്നുവെന്ന് ഈ ലേഖനത്തില്‍ വ്യക്തമാണ്. ഈ ലേഖനത്തില്‍ ദൈവത്തെ പ്രസാദിപ്പിക്കും വിധം ജീവിക്കാൻ പൌലോസ് കൊരിന്ത്യരെ, ഉത്സാഹിപ്പിക്കുന്നു.
സുവിശേഷം പ്രസംഗിക്കാൻ യേശുക്രിസ്തു തന്നെ ഒരു അപ്പോസ്തലനായി അയച്ചതായി പൗലോസ് അവർക്ക് ഉറപ്പുനൽകി. അവർ ഇത് മനസ്സിലാക്കണമെന്ന് താന്‍ ആഗ്രഹിച്ചു, കാരണം ഒരു കൂട്ടം യഹൂദ ക്രിസ്ത്യാനികൾ താൻ ചെയ്യുന്നതിനെ എതിർത്തു. പൌലോസിനെ ദൈവം അയച്ചതല്ലെന്നും തെറ്റായ സന്ദേശം പഠിപ്പിക്കുകയാണെന്നും അവർ അവകാശപ്പെട്ടു. വിജാതീയ ക്രിസ്ത്യാനികൾ മോശെയുടെ നിയമം അനുസരിക്കണമെന്ന് ഈ യഹൂദ ക്രിസ്ത്യാനികൾ ആഗ്രഹിച്ചു.
### ഈ പുസ്തകത്തിന്‍റെ തലക്കെട്ട് എങ്ങനെ വിവർത്തനം ചെയ്യണം?
പരിഭാഷകർക്ക് ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗത തലക്കെട്ടായ ""രണ്ട് കൊരിന്ത്യർ"" എന്ന് വിളിക്കാം. അല്ലെങ്കിൽ ""കൊരിന്തിലെ സഭയ്ക്ക് പൗലോസ് എഴുതിയ രണ്ടാമത്തെ ലേഖനം"" പോലെയുള്ള വ്യക്തമായ തലക്കെട്ടുകള്‍ തിരഞ്ഞെടുക്കാം. (കാണുക: [[rc://*/ta/man/translate/translate-names]])
## ഭാഗം 2: സുപ്രധാന മത-സാംസ്കാരിക ആശയങ്ങൾ
### കൊരിന്ത് നഗരത്തിന്‍റെ സവിശേഷതകള്‍ എന്തൊക്കെ?
പുരാതന ഗ്രീസിലെ ഒരു പ്രധാന നഗരമായിരുന്നു കൊരിന്ത്. മെഡിറ്ററേനിയൻ കടലിനടുത്തായതിനാൽ നിരവധി യാത്രക്കാരും വ്യാപാരികളും അവിടെ സാധനങ്ങൾ വാങ്ങാനും വിൽക്കാനും വന്നിരുന്നു. അതിനാല്‍ നഗരത്തില്‍ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകൾ ഉണ്ടായിരുന്നു. അധാർമ്മികമായ രീതിയിൽ ജീവിക്കുന്ന ആളുകൾക്ക് ഈ നഗരം പ്രസിദ്ധമായിരുന്നു. ഗ്രീക്ക് ദേവതയായ അഫ്രോഡൈറ്റിനെ ജനം ആരാധിച്ചിരുന്നു. അഫ്രോഡൈറ്റിനെ ആദരിക്കുന്ന ചടങ്ങുകളുടെ ഭാഗമായി, അവളുടെ ആരാധകർ ക്ഷേത്ര ദേവദാസികളുമായി ശാരീരിക വേഴ്ചകളില്‍ ഏർപ്പെട്ടിരുന്നു.
### “വ്യാജ അപ്പൊസ്തലന്മാർ” (11:13) എന്ന നിലയിൽ പൌലോസ് എന്താണ് ഉദ്ദേശിച്ചത്?
ഇവർ യഹൂദ ക്രിസ്ത്യാനികളായിരുന്നു. ക്രിസ്തുവിനെ അനുഗമിക്കേണ്ടതിനു വിജാതീയ ക്രിസ്ത്യാനികൾ മോശയുടെ നിയമം അനുസരിക്കേണ്ടതുണ്ടെന്ന് അവർ പഠിപ്പിച്ചു. ക്രൈസ്തവ നേതാക്കൾ യെരുശലേമിൽ കൂടിക്കാഴ്ച നടത്തി തീരുമാനമെടുത്തു (കാണുക: പ്രവൃത്തികൾ 15) എന്നിരുന്നാലും, യെരുശലേമിലെ നേതാക്കൾ തീരുമാനിച്ചതിനോട് വിയോജിക്കുന്ന ചില ഗ്രൂപ്പുകൾ അപ്പോഴും ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്.
## ഭാഗം 3: പ്രധാനപ്പെട്ട വിവർത്തന പ്രശ്നങ്ങൾ
### ഏകവും ബഹുവചനവുമായ ""നിങ്ങൾ"", ഈ പുസ്തകത്തിൽ ""ഞാൻ"" എന്ന വാക്ക് പൌലോസിനെ സൂചിപ്പിക്കുന്നു. കൂടാതെ, ""നിങ്ങൾ"" എന്ന വാക്ക് എല്ലായ്പ്പോഴും ബഹുവചനമാണ്, ഇത് കൊരിന്തിലെ വിശ്വാസികളെ സൂചിപ്പിക്കുന്നു. 6: 2, 12: 9. എന്നീ വാക്യങ്ങള്‍ ഒഴികെ (കാണുക: [[rc://*/ta/man/translate/figs-exclusive]] and [[rc://*/ta/man/translate/figs-you]])
### ULTയിലെ 2 കൊരിന്ത്യരിൽ ""വിശുദ്ധമായ"", ""വിശുദ്ധീകരിക്കുക"" എന്നീ ആശയങ്ങൾ എങ്ങനെ പ്രതിനിധീകരിക്കുന്നു?
വിവിധ ആശയങ്ങളിൽ ഏതെങ്കിലും ഒന്ന് സൂചിപ്പിക്കാൻ തിരുവെഴുത്തുകൾ അത്തരം വാക്കുകൾ ഉപയോഗിക്കുന്നു. ഇക്കാരണത്താൽ, വിവർത്തകർക്ക് അവരുടെ പ്രാദേശിക ഭാഷകളില്‍ വ്യക്തമായി പ്രതിഫലിപ്പിക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുമ്പോൾ, ULTയില് ഇനിപ്പറയുന്ന തത്ത്വങ്ങൾ ഉപയോഗിക്കുന്നു:
* ചില വേദഭാഗങ്ങളില്‍ ധാര്‍മ്മിക വിശുദ്ധിയെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ ക്രിസ്തുവിനോട് ഐക്യപ്പെട്ടിരിക്കുന്നതിനാല്‍ പാപമില്ലാത്തവരായി ദൈവം പരിഗണിക്കുന്നു എന്നതാണ് സുവിശേഷം മനസ്സിലാക്കുന്നതില്‍ പ്രധാനം. ദൈവം പൂര്‍ണ്ണനും കുറ്റമറ്റവനും എന്നത് മറ്റൊരു പ്രധാനപ്പെട്ടതാണ്. മൂന്നാമത്തെ വസ്തുത ക്രിസ്ത്യാനികള്‍ തങ്ങളുടെ ജീവിതത്തില്‍ കുറ്റമില്ലാത്തവരും നിഷ്കളങ്കരും ആയിരിക്കണം.. ഇത്തരം സന്ദർഭങ്ങളിൽ, ULT ""വിശുദ്ധനായ,"" ""വിശുദ്ധ ദൈവം,"" ""വിശുദ്ധർ"" അല്ലെങ്കിൽ ""വിശുദ്ധ മനുഷ്യര്‍"" ഉപയോഗിക്കുന്നു.
* 2 കൊരിന്ത്യരില്‍ മിക്ക ഭാഗങ്ങളിലും അർത്ഥം ക്രിസ്ത്യാനികളെക്കുറിച്ചുള്ള ഒരു പ്രത്യേക സൂചകമാണ്. ഈ സാഹചര്യങ്ങളിൽ ULTയില് ""വിശ്വാസി"" അല്ലെങ്കിൽ ""വിശ്വാസികൾ"" ഉപയോഗിക്കുന്നു. (കാണുക: 1: 1; 8: 4; 9: 1, 12; 13:13)
* ചിലപ്പോഴൊക്കെ ഈ ഭാഗത്തിലെ അർത്ഥം ആരെയെങ്കിലും അല്ലെങ്കിൽ ദൈവത്തിനു മാത്രമായി വേര്‍തിരിച്ചിരിക്കുന്ന എന്തിനെയെങ്കിലും എന്ന ആശയത്തെ സൂചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, ULTയില് ""വേർതിരിച്ച,"" ""സമർപ്പിച്ചിരിക്കുന്ന,"" ""കരുതിവച്ചിരിക്കുന്ന,"" അല്ലെങ്കിൽ ""വിശുദ്ധീകരിച്ച"" എന്നീപദങ്ങള്‍ ഉപയോഗിക്കുന്നു. വിവർത്തകർ അവരുടെ സ്വന്തം പരിഭാഷകളില്‍ ഈ ആശയങ്ങളെ സ്പഷ്ടമായി പ്രതിഫലിപ്പിക്കുവാന്‍ UST പലപ്പോഴും സഹായകമാകും.
### ""ക്രിസ്തുവിൽ"", ""കർത്താവിൽ"" തുടങ്ങിയ പദപ്രയോഗങ്ങളാൽ പൌലോസ് എന്താണ് ഉദ്ദേശിച്ചത്?
1:19, 20; 2:12, 17; 3:14; 5:17, 19, 21; 10:17; 12: 2, 19; 13: 4. ക്രിസ്തുവും വിശ്വാസികളുമായുള്ള വളരെ അടുത്ത ഐക്യത്തിന്‍റെ ആശയം പ്രകടിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് പൌലോസിനുള്ളത്. അതേസമയം, അദ്ദേഹം പലപ്പോഴും മറ്റ് അർത്ഥങ്ങളും ഉദ്ദേശിച്ചിരുന്നു. ഉദാഹരണത്തിന്‌, “കർത്താവിൽ എനിക്കായി ഒരു വാതിൽ തുറക്കപ്പെട്ടു” കാണുക (2:12) കർത്താവിനാൽ പൗലോസിനായി ഒരു വാതിൽ തുറക്കപ്പെട്ടിരിക്കുവെന്ന്‌ പൗലോസ്‌ പ്രത്യേകം അർത്ഥമാക്കുന്നു. ഇത്തരത്തിലുള്ള ആവിഷ്കാരത്തെക്കുറിച്ചു കൂടുതൽ വിശദാംശങ്ങൾക്കായി റോമാ ലേഖനത്തിന്‍റെ ആമുഖം കാണുക.
### ക്രിസ്തുവിൽ ഒരു ""പുതിയ സൃഷ്ടി"" എന്നതിന്‍റെ അർത്ഥമെന്താണ് (5:17)?
ഒരു വ്യക്തി ക്രിസ്തുവില്‍ വിശ്വസിക്കുമ്പോള്‍ ദൈവം ക്രിസ്ത്യാനികളെ ഒരു ""പുതിയ ലോകത്തിന്‍റെ"" ഭാഗമാക്കുന്നു എന്നായിരുന്നു പൗലോസിന്‍റെ സന്ദേശം. ക്രിസ്തുവിൽ വിശ്വസിക്കുന്നു. വിശുദ്ധി, സമാധാനം, സന്തോഷം എന്നിവയുടെ ഒരു പുതിയ ലോകം ദൈവം നൽകുന്നു. ഈ പുതിയ ലോകത്തില്‍, വിശ്വാസികൾക്ക് പരിശുദ്ധാത്മാവ് ഒരു പുതിയ പ്രകൃതം നല്‍കുന്നു. വിവർത്തകർ ഈ ആശയം പ്രകടിപ്പിക്കാൻ ശ്രമിക്കണം.
### 2 കൊരിന്ത്യരുടെ ലേഖനത്തില്‍ സംവദിക്കുന്ന പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
* ""ഒപ്പം ഞങ്ങളോടുള്ള നിങ്ങളുടെ സ്നേഹത്തിലും"" (8: 7). ULTയു UST യും ഉൾപ്പെടെ നിരവധി പതിപ്പുകൾ‌ ഈ രീതിയിൽ വായിക്കുന്നു. എന്നിരുന്നാലും, മറ്റ് പല പരിഭാഷകളിലും ""നിങ്ങൾക്കുള്ള ഞങ്ങളുടെ സ്നേഹത്തിലും"" വായിക്കുന്നു. ഓരോ ശൈലിയും യഥാർത്ഥമാണെന്നതിന് ശക്തമായ തെളിവുകളുണ്ട്. വിവർത്തകർ പ്രാദേശികമായി നിലവിലുള്ള മറ്റ് പതിപ്പുകളിലുള്ള ശൈലിയും മനസ്സിലാക്കിയിരിക്കേണ്ടതാണ്.
(കാണുക: [[rc://*/ta/man/translate/translate-textvariants]])