ml_tn/2co/13/intro.md

21 lines
3.1 KiB
Markdown

# 2 കൊരിന്ത്യർ 13 പൊതു നിരീക്ഷണങ്ങള്‍
## ഘടനയും, വിന്യാസവും
ഈ അദ്ധ്യായത്തിൽ, പൌലോസ് തന്‍റെ അധികാരത്തെ ന്യായീകരിക്കുന്നു. അന്തിമ ആശംസയും അനുഗ്രഹത്തോടെയുമാണ്
അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### തയ്യാറാക്കൽ
കൊരിന്ത്യരെ സന്ദർശിക്കുമ്പോള്‍, സഭയില്‍ അച്ചടക്ക നടപടികള്‍ ഒഴിവാക്കുന്നതിനു പൌലോസ് നിർദ്ദേശിക്കുന്നു, അതിനാൽ അവരെ സന്തോഷത്തോടെ സന്ദർശിക്കാൻ കഴിയും. (കാണുക: [[rc://*/tw/dict/bible/kt/disciple]])
## ഈ അദ്ധ്യായത്തില്‍ വരാവുന്ന മറ്റ് വിവർത്തന സമസ്യകൾ
### ശക്തിയും ബലഹീനതയും
ഈ അദ്ധ്യായത്തിൽ ""ശക്തി"", ""ബലഹീനത"" എന്നീ വിപരീത പദങ്ങൾ പൌലോസ് ആവർത്തിച്ചു ഉപയോഗിക്കുന്നു. അവ വിപരീത പദങ്ങള്‍ ആയി മനസ്സിലാകുന്ന വാക്കുകൾ വിവര്‍ത്തകന്‍ ഉപയോഗിക്കണം.
### ""നിങ്ങൾ വിശ്വാസത്തില്‍ തന്നെയാണോ എന്ന്‍ സ്വയം പരിശോധിക്കുക. പരീക്ഷിക്കുക."" ഈ വാക്യങ്ങളുടെ അർത്ഥത്തിൽ പണ്ഡിതന്മാർക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ചില പണ്ഡിതന്മാർ പറയുന്നത്, ക്രിസ്ത്യാനികൾ തങ്ങളുടെ പ്രവൃത്തികൾ തങ്ങളുടെ ക്രിസ്തീയ വിശ്വാസവുമായി യോജിക്കുന്നുണ്ടോയെന്ന് സ്വയം പരിശോധിക്കണമെന്നാണ്. സന്ദർഭം ഈ ധാരണയെ അനുകൂലിക്കുന്നു. മറ്റുചിലർ പറയുന്നത് ഈ വാക്യങ്ങൾ ക്രിസ്ത്യാനികൾ അവരുടെ പ്രവൃത്തികൾ നോക്കിക്കാണുകയും അവർ യഥാർത്ഥത്തിൽ രക്ഷിക്കപ്പെട്ടവരാണോ എന്ന് ചോദ്യം ചെയ്യുകയും വേണം എന്നാണ്. (കാണുക: [[rc://*/tw/dict/bible/kt/faith]]and [[rc://*/tw/dict/bible/kt/save]])