ml_tn/2co/11/intro.md

9.3 KiB

2 കൊരിന്ത്യർ 11 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അദ്ധ്യായത്തിൽ, പൌലോസ് തന്‍റെ അധികാരത്തെ ന്യായീകരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ദുരുപദേശങ്ങള്‍

കൊരിന്ത്യർ ദുരുപദേഷ്ടാക്കന്‍മാരെ സ്വീകരിക്കാൻ തിടുക്കപ്പെട്ടു. അവർ യേശുവിനെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചും വ്യത്യസ്തമായതും സത്യമല്ലാത്തതുമായ കാര്യങ്ങൾ പഠിപ്പിച്ചു. ഈ വ്യാജ ഉപദേഷ്ടാക്കളിൽ നിന്ന് വ്യത്യസ്തമായി പൌലോസ് കൊരിന്ത്യര്‍ക്കിടയില്‍ ത്യാഗപൂര്‍ണ്ണമായ സേവനമാണ് നടത്തിയത്. (കാണുക: rc://*/tw/dict/bible/kt/goodnews)

വെളിച്ചം

വെളിച്ചം പുതിയ നിയമത്തിൽ ഒരു രൂപകമായി സാധാരണയായി ഉപയോഗിക്കുന്നു. ദൈവത്തിന്‍റെ വെളിപ്പെടുത്തലിനെയും അവന്‍റെ നീതിയെയും സൂചിപ്പിക്കാൻ പൌലോസ് ഇവിടെ വെളിച്ചം ഉപയോഗിക്കുന്നു. ഇരുട്ട് പാപത്തെ വിവരിക്കുന്നു. പാപം ദൈവത്തിൽ നിന്ന് മറഞ്ഞിരിക്കാൻ ശ്രമിക്കുന്നു. (കാണുക: [[rc:///tw/dict/bible/other/light]], [[rc:///tw/dict/bible/kt/righteous]] and [[rc:///tw/dict/bible/other/darkness]] and [[rc:///tw/dict/bible/kt/sin]])

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

ഉപമ

പൌലോസ് ഈ അദ്ധ്യായം ആരംഭിക്കുന്നത് വിസ്തൃതമായ ഒരു രൂപകം ഉപയോഗിച്ചു കൊണ്ടാണ്. ശുദ്ധയും കന്യകയുമായ തന്‍റെ മകളെ അവളുടെ മണവാളന് ഏല്പിച്ചു കൊടുക്കുന്ന പിതാവുമായി പൌലോസ് സ്വയം താരതമ്യം ചെയ്യുന്നു. സാംസ്കാരിക പശ്ചാത്തലം അനുസരിച്ച് വിവാഹ രീതികൾ മാറുന്നു. എന്നാൽ ഒരാളെ മുതിർന്നവനും വിശുദ്ധനുമായി അവതരിപ്പിക്കാൻ സഹായിക്കുക എന്ന ആശയം ഈ ഭാഗത്തിൽ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-metaphor]] [[rc:///tw/dict/bible/kt/holy]], rc://*/ta/man/translate/figs-explicit)

വിരോധാഭാസം

ഈ അദ്ധ്യായത്തില്‍ ധാരാളം വിരോധാഭാസങ്ങള്‍ ഉണ്ട്. കൊരിന്ത്യൻ വിശ്വാസികളെ തന്‍റെ വിരോധാഭാസത്താൽ ലജ്ജിപ്പിക്കുമെന്ന് പൌലോസ് പ്രതീക്ഷിക്കുന്നു.

""നിങ്ങൾ ഇവയെ നന്നായി സഹിക്കുന്നു!"" വ്യാജ അപ്പൊസ്തലന്മാർ അവരോട് പെരുമാറിയ രീതിയെ അവർ സഹിക്കരുതെന്നു പൌലോസ് കരുതുന്നു. അവർ യഥാർത്ഥത്തിൽ അപ്പൊസ്തലന്മാരാണെന്ന് പൌലോസ് കരുതുന്നില്ല.

""നിങ്ങൾ സന്തോഷത്തോടെ വിഡ്ഢികളുമായി സഹിഷ്ണുത പുലർത്തുന്നു. നിങ്ങൾ സ്വയം ജ്ഞാനികളാണ്!"" കൊരിന്ത്യൻ വിശ്വാസികൾ തങ്ങൾ വളരെ ജ്ഞാനികളാണെന്ന് കരുതുന്നുണ്ടെങ്കിലും പൌലോസ് സമ്മതിക്കുന്നില്ല.

""ഞങ്ങൾ അത് ചെയ്യാൻ വളരെ ദുർബലരാണെന്ന് ഞാൻ ലജ്ജയോടെ പറയും.""ഒഴിവാക്കേണ്ടതായ വളരെ തെറ്റാണെന്ന് താൻ കരുതുന്ന പെരുമാറ്റത്തെക്കുറിച്ചാണ് പൌലോസ് സംസാരിക്കുന്നത്. അത് ചെയ്യാത്തതിൽ തെറ്റാണെന്ന് കരുതുന്നതുപോലെ അദ്ദേഹം സംസാരിക്കുന്നു. അമിതോക്തിപരമായ ഒരു ചോദ്യവും അദ്ദേഹം വിരോധാഭാസമായി ഉപയോഗിക്കുന്നു. ""നിങ്ങൾ ഉയർത്തപ്പെടേണ്ടതിന് എന്നെത്തന്നെ താഴ്ത്തിക്കൊണ്ട് ഞാൻ പാപം ചെയ്തോ?"" (കാണുക: [[rc:///ta/man/translate/figs-irony]], [[rc:///tw/dict/bible/kt/apostle]], rc://*/ta/man/translate/figs-rquestion)

അമിതോക്തിപരമായ ചോദ്യങ്ങൾ

ശ്രേഷ്ഠരെന്ന് അവകാശപ്പെടുന്ന വ്യാജ അപ്പൊസ്തലന്മാരെ തള്ളിപ്പറയുന്നതിൽ, പൌലോസ് അമിതോക്തിപരമായ ചോദ്യങ്ങളുടെ ഒരു പരമ്പര ഉപയോഗിക്കുന്നു. ഓരോ ചോദ്യത്തിനും ഉത്തരം ലഭിക്കുന്നു: ""അവർ എബ്രായരാണോ? ഞാനും, യിസ്രായേല്യരാണോ? അതുപോലെ ഞാനും. അവർ അബ്രഹാമിന്‍റെ സന്തതികളാണോ? ഞാനും അങ്ങനെ തന്നെ. അവർ ക്രിസ്തുവിന്‍റെ ദാസന്മാരാണോ? (ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു) ഞാൻ കൂടുതൽ. ""തന്‍റെ വിശ്വാസികളോട് അനുഭാവം പുലർത്തുന്നതിന് അത്യുക്തിപരമായ ഒരു ചോദ്യവും അദ്ദേഹം ഉപയോഗിക്കുന്നു:"" ആര്‍ ബലഹീനന്‍ ആയിട്ട് ഞാന്‍ ബാലഹീനന്‍ ആകാതെ ഇരിക്കുന്നു? ആര്‍ ഇടറിപോയിട്ടു ഞാന്‍ അഴലാതിരിക്കുന്നു? ""

"" അവർ ക്രിസ്തുവിന്‍റെ ദാസന്മാരാണോ? ""

ഇത് പരിഹാസമാണ്, പരിഹസിക്കാനോ അപമാനിക്കാനോ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം വിരോധാഭാസം. ഈ വ്യാജ ഉപദേഷ്ടാക്കൾ യഥാർത്ഥത്തിൽ ക്രിസ്തുവിനെ സേവിക്കുന്നുവെന്ന് പൌലോസ് വിശ്വസിക്കുന്നില്ല, അവർ അങ്ങനെ നടിക്കുന്നുവെന്ന് മാത്രം.

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍

വിരോധാഭാസം

ഒരു ""വിരോധാഭാസം"" വിവരിക്കുന്നതായി കാണപ്പെടുന്ന ഒരു യഥാർത്ഥ പ്രസ്താവനയാണ് അസാധ്യമായ ഒന്ന്. മുപ്പതാം വാക്യത്തിലെ ഈ വാചകം ഒരു വിരോധാഭാസമാണ്: ""ഞാൻ പ്രശംസിക്കുന്നുവെങ്കിൽ, എന്‍റെ ബലഹീനതകളെക്കുറിച്ച് ഞാൻ പ്രശംസിക്കും."" 2 കൊരിന്ത്യർ 12: 9 വരെ താൻ ബലഹീനതയിൽ പ്രശംസിക്കുന്നത് എന്തുകൊണ്ടാണെന്ന് പൌലോസ് വിശദീകരിക്കുന്നില്ല. ([2 കൊരിന്ത്യർ 11:30] (./30.md))