ml_tn/2co/08/intro.md

3.9 KiB
Raw Permalink Blame History

2 കൊരിന്ത്യർ 08 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

8, 9 അദ്ധ്യായങ്ങൾ ഒരു പുതിയ വിഭാഗം ആരംഭിക്കുന്നു. ഗ്രീസിലെ സഭകൾ യെരൂശലേമിലെ നിർദ്ധനരായ വിശ്വാസികളെ സഹായിച്ചതിനെക്കുറിച്ച്പൌലോസ് എഴുതുന്നു.

ചില വിവർത്തനങ്ങൾ പഴയനിയമ ഉദ്ധരണികൾ പേജിലെ ശേഷമുള്ള ഭാഗത്തില്‍ നിന്നും വ്യത്യസ്തമായി വലതുവശത്തേക്ക് ചേര്‍ത്ത് ക്രമീകരിക്കുന്നു. ULTയില് വാക്യ15 ഇപ്രകാരം നല്‍കിയിരിക്കുന്നു. .

ഈ അദ്ധ്യായത്തിലെ പ്രധാന ആശയങ്ങള്‍

യെരുശലെമിലെ സഭയ്ക്കുള്ള ദാനം

കൊരിന്തിലെ സഭ യെരൂശലേമിലെ പാവപ്പെട്ട വിശ്വാസികള്‍ക്ക് വേണ്ടി ധന സമാഹരണത്തിനു തയ്യാറെടുത്തു. മക്കദോന്യയിലെ സഭകളും ഉദാരമായി നൽകിയിരുന്നു. ഉദാരമായി നൽകാൻ കൊരിന്ത്യരെ പ്രോത്സാഹിപ്പിക്കുന്നതിനായി പൌലോസ് തീത്തൊസിനെയും മറ്റ് രണ്ട് വിശ്വാസികളെയും കൊരിന്തിലേക്ക് അയയ്ക്കുന്നു. പൗലോസും മറ്റുള്ളവരും പണം യെരൂശലേമിലേക്ക് കൊണ്ടുപോകും. ഇത് സത്യസന്ധമായി നടക്കുന്നുവെന്ന് ആളുകൾ അറിയണമെന്ന് അവർ ആഗ്രഹിക്കുന്നു.

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന സമസ്യകള്‍

ഞങ്ങള്‍

പൗലോസ് തിമൊഥെയൊസിനെയും തന്നെയും പ്രതിനിധീകരിക്കാൻ ""ഞങ്ങൾ"" എന്ന സർവനാമം ഉപയോഗിച്ചിരിക്കാം. ഇതിൽ മറ്റ് ആളുകളും ഉൾപ്പെടാം.

വിരോധാഭാസം. അസാധ്യമായ എന്തിനെയെങ്കിലും വിവരിക്കുന്ന ഒരു യഥാർത്ഥ പ്രസ്താവനയാണ് ""വിരോധാഭാസം"". രണ്ടാം വാക്യത്തിലെ ഈ വാക്കുകൾ ഒരു വിരോധാഭാസമാണ്: “അവരുടെ സന്തോഷത്തിന്‍റെ സമൃദ്ധിയും ദാരിദ്ര്യത്തിന്‍റെ തീവ്രതയും ഔദാര്യത്തിന്‍റെ വലിയ സമ്പത്ത് സൃഷ്ടിച്ചു.” മൂന്നാം വാക്യത്തിൽ, അവരുടെ ദാരിദ്ര്യം എങ്ങനെ സമ്പന്നത സൃഷ്ടിച്ചുവെന്ന് പൌലോസ് വിശദീകരിക്കുന്നു. മറ്റ് വിരോധാഭാസങ്ങളിൽ പൌലോസ് സമ്പത്തും ദാരിദ്ര്യവും ഉപയോഗിക്കുന്നു. ([2 കൊരിന്ത്യർ 8: 2] (./02.md))