ml_tn/2co/07/intro.md

3.2 KiB

2 കൊരിന്ത്യർ 07 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

2-4 വരെയുള്ള വാക്യങ്ങളിൽ, പൌലോസ് തന്‍റെ പ്രതിരോധത്തെ പൂർത്തിയാക്കുന്നു. തീത്തോസിന്‍റെ മടങ്ങിവരവിനെക്കുറിച്ചും അത് വരുത്തിയ ആശ്വാസത്തെക്കുറിച്ചും അദ്ദേഹം എഴുതുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ശുദ്ധവും അശുദ്ധവുമായ

ക്രിസ്ത്യാനികൾ ""ശുദ്ധിയുള്ളവരാണ്"" എന്ന അർത്ഥത്തിൽ ദൈവം അവരെ പാപത്തിൽ നിന്ന് ശുദ്ധീകരിച്ചു. മോശയുടെ ന്യായപ്രമാണമനുസരിച്ച് ശുദ്ധിയുള്ളവരായിരിക്കാൻ അവർ ശ്രദ്ധിക്കേണ്ടതില്ല. ഭക്തികെട്ട ജീവിതം എപ്പോഴും ഒരു ക്രിസ്ത്യാനിയെ അശുദ്ധനാക്കും. (കാണുക: [[rc:///tw/dict/bible/kt/clean]]and [[rc:///tw/dict/bible/kt/lawofmoses]])

സങ്കടവും ദു:ഖവും

ഈ അദ്ധ്യായത്തിലെ ""സങ്കടം"", ""ദു:ഖം"" എന്നീ വാക്കുകൾ സൂചിപ്പിക്കുന്നത് കൊരിന്ത്യർ അനുതപിക്കുന്ന അവസ്ഥയിൽ അസ്വസ്ഥരായിരുന്നു എന്നാണ്. (കാണുക: rc://*/tw/dict/bible/kt/repent)

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന സമസ്യകൾ

നാം

കുറഞ്ഞത് തിമൊഥെയൊസിനെയും തന്നെയും പ്രതിനിധീകരിക്കാൻ പൌലോസ് ""ഞങ്ങൾ"" എന്ന സർവനാമം ഉപയോഗിച്ചിരിക്കാം. ഇതിൽ മറ്റ് ആളുകളും ഉൾപ്പെടാം.

യഥാർത്ഥ സാഹചര്യം

ഈ അദ്ധ്യായം മുന്‍പിലത്തെ ഒരു സാഹചര്യത്തെക്കുറിച്ച് വിശദമായി ചർച്ചചെയ്യുന്നു. ഈ അദ്ധ്യായത്തിലെ വിവരങ്ങളിൽ നിന്ന് ഈ സാഹചര്യത്തിന്‍റെ ചില വശങ്ങൾ നമുക്ക് കണ്ടെത്താനാകും. എന്നാൽ വിവർത്തനത്തിൽ‌ ഇത്തരത്തിലുള്ള വ്യക്തമായ വിവരങ്ങൾ‌ ഉൾ‌പ്പെടുത്താതിരിക്കുന്നതാണ് നല്ലത്. (കാണുക: rc://*/ta/man/translate/figs-explicit)