ml_tn/2co/06/intro.md

4.9 KiB

2 കൊരിന്ത്യർ 06 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ചില വിവർത്തനങ്ങൾ ഓരോ കവിതയുടെയും വരികള്‍ വായന എളുപ്പമാക്കുന്നതിന് ബാക്കി ഭാഗങ്ങളില്‍ നിന്നും വലതുവശത്തേക്ക് മാറ്റി ക്രമീകരിക്കുന്നു. 2, 16-18 വാക്യങ്ങൾ യുഎല്‍ടി ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്, ഇവ പഴയനിയമ വാക്യങ്ങളാണ്.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ദാസന്മാർ

ക്രിസ്ത്യാനികളെ ദൈവത്തിന്‍റെ ദാസന്മാർ എന്നാണ് പൌലോസ് പരാമർശിക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും തന്നെ സേവിക്കാൻ ദൈവം ക്രിസ്ത്യാനികളെ വിളിക്കുന്നു. താനും സഹപ്രവര്‍ത്തകരും ദൈവത്തെ സേവിച്ച ചില ദുഷ്‌കരമായ സാഹചര്യങ്ങളെക്കുറിച്ച് പൌലോസ് വിവരിക്കുന്നു. ഈ അദ്ധ്യായത്തിലെ പ്രധാന താരതമ്യങ്ങള്‍

വൈപരീത്യം

നാല് വൈരുദ്ധ്യങ്ങളെ പൗലോസ്‌ ഉപയോഗിക്കുന്നു: നീതിയും അധര്‍മ്മവും, വെളിച്ചവും ഇരുട്ടും, ക്രിസ്തുവും സാത്താനും, ദൈവാലയവും വിഗ്രഹങ്ങളും. ഈ വൈരുദ്ധ്യങ്ങൾ ക്രിസ്ത്യാനികളും അക്രൈസ്തവരും തമ്മിലുള്ള ഒരു വ്യത്യാസം കാണിക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/righteous]], [[rc:///tw/dict/bible/other/light]], rc://*/tw/dict/bible/other/darkness)

വെളിച്ചവും ഇരുട്ടും

അനീതി നിറഞ്ഞ ആളുകളെക്കുറിച്ചും, ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാത്ത ആളുകളെക്കുറിച്ചും, ഇരുട്ടിൽ ചുറ്റിനടക്കുന്നതുപോലെ ഉള്ളവരെക്കുറിച്ചും ബൈബിൾ പലപ്പോഴും സംസാരിക്കുന്നു. പാപികളായ ഈ ആളുകളെ നീതിമാന്മാരാക്കാനും അവർ തെറ്റ് ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാനും ദൈവത്തെ അനുസരിക്കാൻ തുടങ്ങാനും പ്രാപ്തരാക്കുന്നതുപോലെ അത് പ്രകാശത്തെക്കുറിച്ച് സംസാരിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/righteous)

അമിതോക്തിപരമായ ചോദ്യങ്ങൾ

പൌലോസ് തന്‍റെ വായനക്കാരെ പഠിപ്പിക്കാൻ അമിതോക്തിപരമായ ചോദ്യങ്ങളുടെ ഒരു പരമ്പര ഉപയോഗിക്കുന്നു. ഈ ചോദ്യങ്ങളെല്ലാം അടിസ്ഥാന പരമായി ഒന്ന് തന്നെയാണ്: ക്രിസ്ത്യാനികൾ പാപത്തിൽ ജീവിക്കുന്നവരുമായി അടുപ്പം പുലർത്തരുത്. ഈ ചോദ്യങ്ങൾക്ക് ഊന്നല്‍ നല്‍കികൊണ്ട് പൌലോസ് ആവർത്തിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-rquestion]], [[rc:///tw/dict/bible/kt/sin]])

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന സമസ്യകൾ

ഞങ്ങള്‍

പൌലോസ് തിമൊഥെയൊസിനെയും തന്നെയും പ്രതിനിധീകരിക്കുന്നതിന് ""ഞങ്ങൾ"" എന്ന സർവനാമം ഉപയോഗിച്ചിരിക്കാം. ഇതിൽ മറ്റ് ആളുകളും ഉൾപ്പെടാം.