ml_tn/2co/05/intro.md

4.1 KiB

2 കൊരിന്ത്യർ 05 പൊതു നിരീക്ഷണങ്ങൾ

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

സ്വർഗ്ഗത്തിലെ പുതു ശരീരങ്ങൾ

മരണശേഷം തനിക്ക് മെച്ചപ്പെട്ട ശരീരം ലഭിക്കുമെന്ന് പൌലോസിന് അറിയാം. ഇക്കാരണത്താൽ, സുവിശേഷം പ്രസംഗിച്ചതുകൊണ്ട് കൊല്ലപ്പെടുമെന്നതില്‍ താൻ ഭയപ്പെടുന്നില്ല. അതിനാൽ ദൈവവുമായി നിരപ്പിലെത്താന്‍ അവര്‍ക്കും സാധ്യമാണെന്ന് താന്‍ മറ്റുള്ളവരോട് പറയുന്നു. ക്രിസ്തു അവരുടെ പാപം നീക്കി തന്‍റെ നീതിയെ അവർക്ക് നൽകും. (കാണുക: [[rc:///tw/dict/bible/kt/goodnews]], [[rc:///tw/dict/bible/kt/reconcile]], [[rc:///tw/dict/bible/kt/sin]], [[rc:///tw/dict/bible/kt/righteous]])

പുതിയ സൃഷ്ടി

പഴയതും പുതിയതുമായ സൃഷ്ടി എന്നത് കൊണ്ട് പൌലോസ് പഴയതും പുതിയതുമായ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ഈ ആശയങ്ങൾ പഴയതും പുതിയതുമായ മനുഷ്യന് തുല്യമാണ്. ""പഴയത്"" എന്ന പദം ഒരുപക്ഷേ ഒരു വ്യക്തി ജനിച്ച പാപപ്രകൃതത്തെ സൂചിപ്പിക്കുന്നില്ല. പഴയ ജീവിത രീതിയെക്കുറിച്ചോ ക്രിസ്ത്യാനി പാപവുമായി ബന്ധപ്പെട്ടിരിക്കുന്നതിനെക്കുറിച്ചോ ഇത് സൂചിപ്പിക്കുന്നു. ക്രിസ്തുവിൽ വിശ്വസിച്ചതിനുശേഷം ദൈവം ഒരു വ്യക്തിക്ക് നൽകുന്ന പുതിയ സ്വഭാവമോ പുതിയ ജീവിതമോ ആണ് ""പുതിയ സൃഷ്ടി"". (കാണുക: rc://*/tw/dict/bible/kt/faith)

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാര പ്രയോഗങ്ങള്‍

ഭവനം

ക്രിസ്ത്യാനിയുടെ ഭവനം ഇപ്പോൾ ലോകത്തിലില്ല. ഒരു ക്രിസ്ത്യാനിയുടെ യഥാർത്ഥ ഭവനം സ്വർഗത്തിലാണ്. ഈ ഉപമ ഉപയോഗിക്കുന്നതിലൂടെ, ഈ ലോകത്തിലെ ക്രിസ്ത്യാനിയുടെ സാഹചര്യങ്ങൾ താൽക്കാലികമാണെന്ന് പൌലോസ് ഉറപ്പിക്കുന്നു. ഇത് കഷ്ടപ്പെടുന്നവർക്ക് പ്രതീക്ഷ നൽകുന്നു. (കാണുക: [[rc:///tw/dict/bible/kt/heaven]], [[rc:///ta/man/translate/figs-metaphor]], rc://*/tw/dict/bible/kt/hope)

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന സമസ്യകൾ

""അനുരഞ്ജന സന്ദേശം""

ഇത് സുവിശേഷത്തെ സൂചിപ്പിക്കുന്നു. ദൈവത്തോട് ശത്രുതയുള്ള ആളുകൾ മാനസാന്തരപ്പെട്ട് നിരപ്പിലെത്തണമെന്ന് പൌലോസ് ആവശ്യപ്പെടുന്നു. (കാണുക: [[rc:///tw/dict/bible/kt/repent]], [[rc:///tw/dict/bible/kt/reconcile]])