ml_tn/2co/04/intro.md

4.5 KiB

2 കൊരിന്ത്യർ 04 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

അതിനാൽ ഈ അദ്ധ്യായം ആരംഭിക്കുന്നത് ""അതിനാൽ"" എന്ന വാക്കിലാണ്. ഇത് മുമ്പത്തെ അദ്ധ്യായത്തില്‍ പഠിപ്പിക്കുന്നതുമായി ബന്ധിപ്പിക്കുന്നു. ഈ അദ്ധ്യായങ്ങൾ എങ്ങനെ വിഭജിക്കപ്പെടുന്നു എന്നത് വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കാം.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ശുശ്രൂഷ

ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞുകൊണ്ട് പൌലോസ് ശുശ്രൂഷ ചെയ്യുന്നു. ആളുകളെ വിശ്വസിപ്പിക്കുന്നതിന് വേണ്ടി അവരെ കബളിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നില്ല. അവർക്ക് സുവിശേഷം മനസ്സിലാകുന്നില്ലെങ്കിൽ, കാരണം പ്രശ്നം ആത്യന്തികമായി ആത്മീയമാണ്. (കാണുക: rc://*/tw/dict/bible/kt/spirit)

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാര പ്രയോഗങ്ങള്‍

വെളിച്ചവും അന്ധകാരവും

അനീതിയുമുള്ള ആളുകളെക്കുറിച്ചും ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാത്ത ആളുകളെക്കുറിച്ചും അവര്‍ ഇരുട്ടില്‍ നടക്കുന്നുവെന്നു ബൈബിൾ പലപ്പോഴും സംസാരിക്കുന്നു.. പാപികളായ ഈ ആളുകളെ നീതിമാന്മാരാക്കാനും അവർ തെറ്റ് ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാനും ദൈവത്തെ അനുസരിക്കാൻ തുടങ്ങാനും പ്രാപ്തരാക്കുന്നതു പ്രകാശത്തിലേക്ക് വരുന്നു എന്നവിധത്തില്‍ സംസാരിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/righteous)

ജീവിതവും മരണവും പൌലോസ് ഇവിടെ ശാരീരിക ജീവിതത്തെയും മരണത്തെയും പരാമർശിക്കുന്നില്ല. ഒരു ക്രിസ്ത്യാനിയുടെ യേശുവിലുള്ള പുതിയ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. യേശുവിൽ വിശ്വസിക്കുന്നതിനുമുമ്പ് പഴയ ജീവിത രീതിയെ മരണം പ്രതിനിധീകരിക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/life]]and [[rc:///tw/dict/bible/other/death]]andrc://*/tw/dict/bible/kt/faith)

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന സമസ്യകൾ

പ്രത്യാശ

പൌലോസ് ആവർത്തിച്ചുള്ള മാതൃക ഒരു ലക്ഷ്യബോധത്തോടെ ഉപയോഗിക്കുന്നു. അദ്ദേഹം ഒരു പ്രസ്താവന നടത്തുന്നു. അതിനുശേഷം അദ്ദേഹം വിപരീതമോ വൈരുദ്ധ്യമോ ആയ ഒരു പ്രസ്താവന നിരസിക്കുകയോ ഒരു ഒഴിവു നൽകുകയോ ചെയ്യുന്നു. ഇവയെല്ലാം ചേർന്ന് പ്രയാസകരമായ സാഹചര്യങ്ങളിൽ വായനക്കാരന് പ്രതീക്ഷ നൽകുവാന്‍ ഉപകരിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/hope)