ml_tn/2co/02/intro.md

2.0 KiB

2 കൊരിന്ത്യർ 02 പൊതു നിരീക്ഷണങ്ങള്‍

പ്രത്യേക ആശയങ്ങൾ

കര്‍ക്കശമായ എഴുത്ത്

ഈ അദ്ധ്യായത്തിൽ, പൌലോസ് മുമ്പ് കൊരിന്ത്യർക്ക് എഴുതിയ ഒരു കത്തിനെ പരാമർശിക്കുന്നു. ആ കത്തിന് കാര്‍ക്കശ്യവും തിരുത്തലിന്‍റെയും സ്വരവുമുണ്ടായിരുന്നു. ഒന്നു കൊരിന്ത്യർ എന്നറിയപ്പെടുന്ന കത്തിന് ശേഷവും ഈ കത്തിന് മുമ്പും പൌലോസ് ഇത് എഴുതിയിരിക്കാം. തെറ്റിലകപ്പെട്ട ഒരു അംഗത്തെ സഭ ശാസിക്കേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ആ വ്യക്തിയോട് കൃപ കാണിക്കാൻ പൌലോസ് ഇപ്പോൾ അവരെ പ്രോത്സാഹിപ്പിക്കുകയാണ്. (കാണുക: [[rc:///tw/dict/bible/kt/grace]], [[rc:///ta/man/translate/figs-explicit]])

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന സമസ്യകൾ

സൌരഭ്യവാസന

മധുരമുള്ള സൌരഭ്യവാസന എന്നത് ഒരു ഹൃദ്യമായ സുഗന്ധം എന്നാകുന്നു. ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങളെ സുഗന്ധമുള്ളതായി തിരുവെഴുത്ത് പലപ്പോഴും വിവരിക്കുന്നു.