ml_tn/1ti/front/intro.md

10 KiB

1 തിമോഥെയോസിനുള്ള മുഖവുര

ഭാഗം: 1 പൊതു മുഖവുര

1 തിമോഥെയോസ് പുസ്തകത്തിന്‍റെ സംഗ്രഹം

  1. വന്ദനങ്ങള്‍ (1:1,2)
  2. പൌലോസും തിമോഥെയോസും
  • ദുരുപദേഷ്ടാക്കന്മാരെ കുറിച്ചുള്ള മുന്നറിയിപ്പ് (1:3-11)
  • തന്‍റെ ശുശ്രൂഷയില്‍ ക്രിസ്തു ചെയ്ത കാര്യങ്ങള്‍ നിമിത്തം പൌലോസ് നന്ദി ഉള്ളവന്‍ ആയിരിക്കുന്നു (1:12-17)
  • അദ്ദേഹം തിമോഥെയോസിനെ ഈ ആത്മീയ യുദ്ധത്തില്‍ പോരാടുവാന്‍ വേണ്ടി ആഹ്വാനം ചെയ്യുന്നു (1:18-20)
  1. എല്ലാവര്‍ക്കും വേണ്ടി ഉള്ള പ്രാര്‍ത്ഥന (2:1-8)
  2. സഭയിലുള്ള പങ്കാളിത്വവും ഉത്തരവാദിത്വങ്ങളും (2:9-6:2)
  3. മുന്നറിയിപ്പുകള്‍
  4. ദുരുപദേഷ്ടക്കന്മാരെ കുറിച്ച് ഉള്ളതായ രണ്ടാം മുന്നറിയിപ്പ് (6:3-5)
  • ധനം (6:6-10)
  1. ഒരു ദൈവ മനുഷ്യനെ കുറിച്ചുള്ള പരാമര്‍ശം (6:11-16)
  2. ധനാഢ്യന്മാരായ ആളുകള്‍ക്ക് ഉള്ള കുറിപ്പ് (6:17-19))
  3. തിമോഥെയോസിനോട് ഉള്ളതായ അന്തിമ വാക്കുകള്‍ (6:20,21)

1 തിതിമോഥെയോസ് പുസ്തകം എഴുതിയത് ആരാണ്?

പൌലോസ് ആണ് 1 തിമോഥെയോസിന്‍റെ പുസ്തകം എഴുതിയത്. പൌലോസ് തര്‍സോസ് പട്ടണത്തില്‍ നിന്നും ഉള്ള വ്യക്തി ആകുന്നു. തന്‍റെ പ്രാരംഭ കാലത്ത് ശൌല്‍ എന്ന പേരില്‍ താന്‍ അറിയപ്പെട്ടു വന്നിരുന്നു. ഒരു ക്രിസ്ത്യാനി ആകുന്നതിനു മുന്‍പ്, പൌലോസ് ഒരു പരീശന്‍ ആയിരുന്നു. താന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ഒരു ക്രിസ്ത്യാനിയായി തീര്‍ന്നതിനു ശേഷം, റോമന്‍ സാമ്രാജ്യം മുഴുവന്‍ പല തവണ യാത്ര ചെയ്തു ജനങ്ങളോട് യേശുവിനെ കുറിച്ച് സംസാരിച്ചു വന്നു.

ഈ പുസ്തകം തിമോഥെയോസിനു പൌലോസ് എഴുതുന്ന ആദ്യത്തെ കത്ത് ആകുന്നു. തിമോഥെയോസ് അദ്ദേഹത്തിന്‍റെ ശിഷ്യനും ഒരു അടുത്ത സുഹൃത്തും ആയിരുന്നു. പൌലോസ് മിക്കവാറും തന്‍റെ ജീവിതത്തിന്‍റെ അവസാന കാലത്തില്‍ ആയിരിക്കണം ഇത് എഴുതിയത്.

1 തിമോഥെയോസ് പുസ്തകം എന്തിനെ കുറിച്ച് ഉള്ളതാണ്?

പൌലോസ് എഫെസോസ് പട്ടണത്തില്‍ ഉള്ള വിശ്വാസികളെ സഹായിക്കുവാനായി പൌലോസ് അവിടെ വിട്ടേച്ചു പോന്നു. തിമോഥെയോസിനോട് വിവിധ വിഷയങ്ങളെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനായി ഈ ലേഖനം എഴുതുവാന്‍ ഇടയായി. അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍ സഭ ആരാധന, സഭാ നേതാക്കന്മാര്‍ക്ക് ഉണ്ടായിരിക്കേണ്ടുന്ന യോഗ്യതകള്‍, ദുരുപദേശങ്ങള്‍ക്കു എതിരായ മുന്നറിയിപ്പുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. പൌലോസ് എപ്രകാരം തിമോഥെയോസിനെ സഭകള്‍ക്കിടയിലെ ഒരു നേതാവായി പരിശീലിപ്പിക്കുന്നു എന്നുള്ളത് ഈ ലേഖനം പ്രദര്‍ശിപ്പിക്കുന്നു

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യാം?

പരിഭാഷകര്‍ക്ക് ഈ പുസ്തകത്തിന്‍റെ പരമ്പരാഗതമായ പേരായ “1 തിമോഥെയോസ്” അല്ലെങ്കില്‍ “ഒന്നാം തിമോഥെയോസ്” എന്ന് പരിഭാഷ ചെയ്യാം. അല്ലെങ്കില്‍ അവര്‍ക്ക് കൂടുതല്‍ വ്യക്തമായ ഒരു ശീര്‍ഷകമായി “തിമോഥെയോസിനു പൌലോസ് എഴുതിയ ആദ്യത്തെ ലേഖനം” എന്നത് തിരഞ്ഞെടുക്കാവുന്നത് ആകുന്നു. (കാണുക:rc://*/ta/man/translate/translate-names)

ഭാഗം 2:പ്രധാന മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍

എന്താണ് ശിഷ്യത്വം?

ശിഷ്യത്വം എന്നുള്ളത് ജനത്തെ ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ ആക്കുന്ന പ്രക്രിയ ആകുന്നു. ശിഷ്യത്വത്തിന്‍റെ ലക്‌ഷ്യം എന്നത് മറ്റുള്ള ക്രിസ്ത്യാനികളെ അധികമായി ക്രിസ്തുവിനെ പോലെ ആയിത്തീരുവാന്‍ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ്. ഒരു നേതാവ് എപ്രകാരം തന്‍റെ കീഴില്‍ ഉള്ള പക്വത കുറഞ്ഞ വിശ്വാസികളെ പരിശീലിപ്പിക്കണം എന്നുള്ളതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഈ ലേഖനം നമുക്ക് നല്‍കുന്നു. (കാണുക:rc://*/tw/dict/bible/kt/disciple)

ഭാഗം 3: പ്രധാന പരിഭാഷ വിഷയങ്ങള്‍

“നിങ്ങള്‍” എന്ന ഏകവചനവും ബഹുവചനവും

ഈ പുസ്തകത്തില്‍, “ഞാന്‍” എന്ന പദം പൌലോസിനെ സൂചിപ്പിക്കുന്നു. മിക്കവാറും, “നീ” എന്ന പദം എല്ലായ്പ്പോഴും “തിമോഥെയോസിനെ സൂചിപ്പിക്കുന്നു. ഇതിനു ഒഴിവു ഉള്ളത് 6:21 മാത്രം ആണ് (കാണുക:[[rc:///ta/man/translate/figs-exclusive]]ഉം [[rc:///ta/man/translate/figs-you]]ഉം)

1 തിമോഥെയോസിന്‍റെ പുസ്തകത്തില്‍ ഉള്ള വചന ഭാഗങ്ങളിലെ പ്രധാന പദവിന്യാസ വിഷയങ്ങള്‍ എന്തൊക്കെ ആണ്?

തുടര്‍ന്നുള്ള വാക്യത്തില്‍, ദൈവവചനത്തിന്‍റെ ആധുനിക ഭാഷാന്തരങ്ങള്‍ പഴയ ഭാഷാന്തരങ്ങളില്‍ നിന്നും വ്യത്യസ്തം ആയിരിക്കുന്നു. ULT വചനത്തില്‍ ആധുനിക വായന ആണ് ഉള്ളത് പഴയ വായന അടിക്കുറിപ്പില്‍ നല്‍കിയിട്ടും ഉണ്ട്. പൊതുവായ മേഖലയില്‍ ഒരു വേദപുസ്തക പരിഭാഷ നിലവില്‍ ഉണ്ടെങ്കില്‍, പരിഭാഷകര്‍ ആ ഭാഷാന്തരത്തില്‍ കാണുന്ന വായന പരിഗണിക്കുവാന്‍ ഉപദേശിക്കപ്പെടുന്നു.

അല്ലായെങ്കില്‍ പരിഭാഷകര്‍ നവീന വായനാരീതി പിന്തുടരേണ്ടതാണ്.

  • “ദൈവഭക്തി കൂടുതല്‍ ധനം ലഭ്യമാക്കുവാന്‍ ഉള്ള ഒരു മാര്‍ഗ്ഗം ആകുന്നു”. ചില പുരാണ വേദപുസ്തക പരിഭാഷയില്‍ ഇങ്ങനെ വായിക്കാം, “ദൈവഭക്തി കൂടുതല്‍ ധനം സമ്പാദിക്കാന്‍ ഉള്ള ഒരു മാര്‍ഗ്ഗം ആണ്: അപ്രകാരം ഉള്ള സംഗതികളില്‍ നിന്നും ഒഴിഞ്ഞിരിക്കുക.” (6:5)

(കാണുക:rc://*/ta/man/translate/translate-textvariants)