ml_tn/1ti/04/06.md

20 lines
2.8 KiB
Markdown

# If you place these things before the brothers
പൌലോസ് തന്‍റെ നിര്‍ദ്ദേശങ്ങളെ ഭൌതികമായ വസ്തുക്കള്‍ വിശ്വാസികള്‍ക്ക് കൈമാറുന്നത് പോലെ നല്‍കപ്പെടുന്ന വസ്തുക്കള്‍ക്ക് സമാനമായി പറയുന്നു. ഇവിടെ, മുന്‍പാകെ വെക്കുന്നു എന്നതിന്‍റെ അര്‍ത്ഥം നിര്‍ദ്ദേശം നല്‍കുക അല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്തുക എന്നാണ്. മറുപരിഭാഷ: “വിശ്വാസികള്‍ ഈ കാര്യങ്ങളെ ഓര്‍മ്മിക്കുവാന്‍ തക്കവണ്ണം അവരെ നിങ്ങള്‍ സഹായിക്കും എങ്കില്‍” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# these things
ഇത് [1 തിമോഥെയോസ്3:16](../03/16.md)ല്‍ ആരംഭം കുറിച്ചതായ ഉപദേശത്തെ സൂചിപ്പിക്കുന്നു.
# the brothers
ഇത് പുരുഷന്മാരോ സ്ത്രീകളോ ആയ സകല വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക:[[rc://*/ta/man/translate/figs-gendernotations]])
# you are being nourished by the words of faith and by the good teaching that you have followed
പൌലോസ് ദൈവ വചനത്തെയും അതിന്‍റെ ഉപദേശങ്ങളെയും പ്രതിപാദിക്കുന്നത് അത് ഭൌതികമായി തിമോഥെയോസിനു ഭക്ഷണം നല്‍കുന്നതിനും തന്നെ കായിക ക്ഷമത ഉള്ളവന്‍ ആക്കുന്നതിനും സമാനമായി ആണ്. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നീ പിന്‍ പറ്റി വരുന്നതായ വിശ്വാസത്തിന്‍റെ വചനങ്ങളും നല്ല ഉപദേശങ്ങളും ക്രിസ്തുവില്‍ പിന്നേയും കൂടുതലായി ആശ്രയിക്കുവാന്‍ നിന്നെ ഇടയാക്കുന്നു” (കാണുക:[[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)
# words of faith
ജനം വിശ്വസിക്കുവാന്‍ ഇട വരുത്തിയ വചനങ്ങള്‍