ml_tn/1ti/02/intro.md

3.5 KiB

1 തിമോഥെയോസ് 02 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പൊതുവായ ആശയങ്ങള്‍.

സമാധാനം

ക്രിസ്ത്യാനികള്‍ സകല ആളുകള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം എന്ന് പൌലോസ് പ്രോത്സാഹിപ്പിക്കുന്നു. ഒരു ദൈവീകവും മാന്യവുമായ രീതിയില്‍ സമാധാന പൂര്‍വ്വമായ ജീവിതം ക്രിസ്ത്യാനികള്‍ക്ക് പ്രാപ്യം ആകേണ്ടതിനായി ക്രിസ്ത്യാനികള്‍ ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പൌലോസ് ഉത്സാഹിപ്പിക്കുന്നു.

സഭയില്‍ സ്ത്രീകള്‍

ഈ വചന ഭാഗം എപ്രകാരം വ്യാഖ്യാനിക്കണം എന്നതില്‍ അതിന്‍റെ ചരിത്രവും സാംസ്കാ രികവും ആയ പാശ്ചാത്തലത്തില്‍ വേദപണ്ഡിതന്മാര്‍ വിഭിന്ന അഭിപ്രായം ഉള്ളവര്‍ ആയിരിക്കുന്നു. ചില വേദപണ്ഡിതന്മാര്‍ വിശ്വസിക്കുന്നതു പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സകല കാര്യങ്ങളിലും തികെച്ചും തുല്യമായ സ്ഥാനം ഉണ്ടെന്നാണ്. മറ്റു വേദപണ്ഡിതന്മാര്‍ വിശ്വസിക്കുന്നത് ദൈവം പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിച്ചത് തികെച്ചും വ്യത്യസ്തമായ നിലകളില്‍ അവര്‍ വിവാഹത്തിലും സഭയിലും അവരുടെ വ്യത്യസ്ത ഭാഗങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടി ആകുന്നു എന്നാണ്. ഈ വിഷയം വിരുദ്ധമായ പരിണിത ഫലം ഉണ്ടാക്കുന്നില്ല എന്നതില്‍ ശ്രദ്ധ പതിപ്പിച്ചു ഗ്രഹിച്ചുകൊണ്ടു . പരിഭാഷകര്‍ ഈ വചനഭാഗം പരിഭാഷ ചെയ്യേണ്ടതാണ്.

ഈ അധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വൈഷമ്യങ്ങള്‍

“പ്രാര്‍ത്ഥനകള്‍, മധ്യസ്ഥപ്രാര്‍ത്ഥനകള്‍, നന്ദി പ്രകാശനം”

ഈ പദങ്ങള്‍ അതിന്‍റെ അര്‍ത്ഥത്തില്‍ ഒന്നിനെ വേറൊന്നു അതിര് കടന്നു വ്യാപിക്കുന്നതായി കാണപ്പെടുന്നു. ഇവയെ വ്യത്യസ്ഥ വിഭാഗങ്ങള്‍ ആയി കാണേണ്ട ആവശ്യം ഇല്ലതാനും.