ml_tn/1jn/front/intro.md

14 KiB
Raw Permalink Blame History

1യോഹന്നാന് മുഖവുര

ഭാഗം 1; പൊതു മുഖവുര

1യോഹന്നാന് പുസ്തകത്തിനുള്ള സംഗ്രഹം

  1. മുഖവുര (1:1-4)
  2. ക്രിസ്തീയ ജീവിതം(1:5-3:10)
  3. പരസ്പരം സ്നേഹിക്കുവാനുള്ള കല്പന (3:11-5:12)
  4. ഉപസംഹാരം(5:13-21)

1യോഹന്നാന്റെ പുസ്തകം ആരാണ് എഴുതിയത്?

ഈ പുസ്തകം രചയിതാവിന്‍റെ പേര് നല്‍കുന്നില്ല. എങ്കിലും, പുരാതന ക്രിസ്തീയ കാലം മുതല്‍ ക്രിസ്ത്യാനികള്‍ ചിന്തിക്കുന്നത് അപ്പോസ്തലന്‍ ആയ യോഹന്നാന്‍ ആണ് രചയിതാവ് എന്നാണ്. അദ്ദേഹം തന്നെയാണ് യോഹന്നാന്‍റെ സുവിശേഷം എഴുതിയതും..

1യോഹന്നാന്റെ ലേഖനം എന്തിനെക്കുറിച്ചുള്ളതാണ്?

യോഹന്നാന്‍ ഈ ലേഖനം ദുരുപദേഷ്ടാക്കന്മാര്‍ അവരെ ശല്യപ്പെടുത്തി കൊണ്ടിരുന്ന സമയത്താണ് എഴുതിയത്. യോഹന്നാന്‍ഈ ലേഖനം എഴുതിയത് വിശ്വാസികള്‍ പാപം ചെയ്യുന്നതില്‍ നിന്നും തടുത്തു നിര്‍ത്തപ്പെടണം എന്ന് ആഗ്രഹിച്ചതു കൊണ്ടാണ്. താന്‍ വിശ്വാസികളെ ദുരുപദേശങ്ങളില്‍ നിന്നു സംരക്ഷിക്കണം എന്ന് ആഗ്രഹിച്ചു. കൂടാതെ വിശ്വാസികളെ അവര്‍ രക്ഷിക്കപ്പെട്ടവര്‍ ആണെന്ന് ഉറപ്പുള്ളവര്‍ ആകണം എന്നും ആഗ്രഹിച്ചു.

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യാം?

പരിഭാഷകര്‍ക്ക് ഈ പുസ്തകത്തെ പരമ്പരാഗതമായ രീതിയില്‍ “1 യോഹന്നാന്‍” എന്നോ “ഒന്നാം യോഹന്നാന്‍” എന്നോ വിളിക്കാം. അല്ലെങ്കില്‍ കൂടുതല്‍ വ്യക്തമായ ശീര്‍ഷകമായി “യോഹന്നാനില്‍ നിന്നുള്ള ഒന്നാം ലേഖനം” അല്ലെങ്കില്‍ “യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനം” എന്നുള്ളത് തിരഞ്ഞെടുക്കാം. (കാണുക:rc://*/ta/man/translate/translate-names)

ഭാഗം 2:പ്രധാനപ്പെട്ട മതപരവും സാംസ്കാരികവുമായ ആശയങ്ങള്‍‍.

ഏതു തരത്തില്‍ ഉള്ള ആളുകള്‍ക്കെതിരായാണ് യോഹന്നാന്‍ സംസാരിച്ചത്? യോഹന്നാന്‍ എതിരായി സംസാരിച്ചിരുന്നത് മിക്കവാറും ജ്ഞാനവാദികള്‍

ആയിത്തീര്‍ന്നവര്‍ക്കെതിരെ ആയിരിക്കാം. ഈ ആളുകള്‍ വിശ്വസിച്ചിരുന്നത് ഭൌതിക ലോകം തിന്മയുള്ളതാണ്. യേശു ദൈവത്വം ഉള്ളവന്‍ എന്ന് അവര്‍ വിശ്വസിക്കയാല്‍ അവിടുന്ന് തികച്ചും മനുഷ്യന്‍ ആയിരുന്നു എന്നുള്ളത് നിഷേധിക്കുന്നു. ഭൌതിക ശരീരം തിന്മ നിറഞ്ഞതാകയാല്‍ ദൈവത്തിനു മനുഷ്യനായി വരുവാന്‍ കഴികയില്ല എന്നായിരുന്നു അവര്‍ ചിന്തിച്ചുകൊണ്ടിരുന്നത്.(കാണുക:rc://*/tw/dict/bible/kt/evil)

ഭാഗ3:\nപ്രധാന പരിഭാഷ വിഷയങ്ങള്‍

”നിലനില്‍ക്കുക” “വസിക്കുക” “ഇരിക്കുക” എന്നീ പദങ്ങള്‍ 1യോഹന്നാനില് എന്താണ് അര്‍ത്ഥം നല്‍കുന്നത്?

യോഹന്നാന്‍ കൂടെകൂടെ “നിലനില്‍ക്കുക,” “വസിക്കുക,” “ഇരിക്കുക,” എന്നീ പദങ്ങള്‍ രൂപകങ്ങള്‍ ആയി ഉപയോഗിക്കുന്നു. യോഹന്നാന്‍ പറയുന്നത് ഒരു വിശ്വാസി യേശുവിനോട് കൂടുതല്‍ വിശ്വസ്തനാകുകയും യേശുവിനെ കൂടുതല്‍ നന്നായി അറിയുകയും ചെയ്യുന്നത് വിശ്വാസിയില്‍ യേശുവിന്‍റെ വചനം “നിലനില്‍ക്കുമ്പോ ഴാണ്. മാത്രമല്ല, ഒരു വ്യക്തി വേറൊരു വ്യക്തിയില്‍ ആയിരിക്കുന്നതുപോലെ ഒരുവന്‍ ആത്മീയമായി ഒരുവനുമായി ചേര്‍ന്നിരിക്കുന്നു. ക്രിസ്ത്യാനികള്‍ ക്രിസ്തുവിലുംദൈവത്തിലും “വസിക്കുന്നു” എന്ന് പറയുന്നു. പിതാവ് പുത്രനില്‍ “ഇരിക്കുന്നത്” പോലെ പുത്രനും പിതാവില്‍ “ഇരിക്കുന്നു.” പുത്രന്‍ വിശ്വാസികളില്‍ “ഇരിക്കുന്നു” എന്ന് പറഞ്ഞിരിക്കുന്നു. പരിശുദ്ധാത്മാവും വിശ്വാസികളില്‍ “ഇരിക്കുന്നു” എന്ന് പറയുന്നു.

പല പരിഭാഷകര്‍ക്കും അവരുടെ സ്വന്ത ഭാഷയില്‍ ഈ ആശയങ്ങള്‍ അതേപോലെത്തന്നെ പ്രകടിപ്പിക്കുവാന്‍ പ്രയാസമുള്ളതായി കാണാറുണ്ട്‌. ഉദാഹരണമായി, യോഹന്നാന്‍ “താന്‍ ദൈവത്തില്‍ നിലനില്‍ക്കുന്നു എന്ന് ഒരുവന്‍ പറയുന്നു” (1യോഹ 2:6) എന്ന് പ്രസ്താവിക്കുമ്പോള്‍ ക്രിസ്ത്യാനി ആത്മീയമായി ദൈവത്തോട് ചേര്‍ന്നിരിക്കുന്നു എന്ന ആശയത്തെ പ്രകടമാക്കുവാന്‍ ഉദ്ദേശിക്കുന്നു. UST പറയുന്നത്, “നാം ദൈവത്തോട് ഐക്യമായിരിക്കുന്നു എന്ന് നാം പറയുന്നു”, എന്നാല്‍ പരിഭാഷകര്‍ സാധാരണയായി ഈ ആശയത്തെ പ്രകടമാക്കുവാന്‍ വേറെ പദപ്രയോഗങ്ങള്‍ കണ്ടെത്തേണ്ടതായി വരും..

“ദൈവ വചനംനിങ്ങളില്‍ നിലനില്‍ക്കുന്നു”(1 യോഹന്നാന്‍ 2:13) എന്ന വചന ഭാഗത്ത് UST ഈ ആശയത്തെ പ്രകടമാക്കുന്നത്, ദൈവം നിങ്ങളോട് കല്‍പ്പിക്കുന്നത് അനുസരിക്കുന്നതില്‍ നിങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുവിന്‍” എന്നാണ്. പല പരിഭാഷകര്‍ക്കും ഈ മാതൃക ഉപയോഗിക്കുവാന്‍ സാധ്യംആണെന്ന് കാണുവാന്‍ കഴിയും.

1 യോഹന്നാന്‍റെ പുസ്തകത്തിലെ വാക്യങ്ങളിലുള്ള പ്രധാന വിഷയങ്ങള്‍ എന്തൊക്കെയാണ്?

തുടര്‍ന്നു വരുന്ന വേദഭാഗങ്ങളില്‍, ചില ആധുനിക ഭാഷാന്തരങ്ങള്‍ പഴയ ഭാഷാന്തരങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. ULT കൃതിയില്‍ ആധുനിക വായനാരീതിയുണ്ട്, പഴയ വായന അടിക്കുറിപ്പായി നല്‍കിയിട്ടുമുണ്ട്. ഒരു പൊതുവായ മേഖലയില്‍ നിശ്ചിത ബൈബിള്‍ പരിഭാഷ നിലനില്‍ക്കുന്നുവെങ്കില്‍, ആ തര്‍ജ്ജമയില്‍ ഉള്ള വചനഭാഗങ്ങളെ പരിഭാഷകര്‍ ഉപയോഗിക്കുന്നത് പരിഗണിക്കണം. അല്ലെങ്കില്‍, പരിഭാഷകര്‍ ആധുനിക വായനാരീതി തുടരുവാന്‍ ഉപദേശിക്കപ്പെടുന്നു.

  • “നമ്മുടെ സന്തോഷം പരിപൂര്‍ണ്ണമാകേണ്ടതിനു ഞങ്ങള്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ക്ക് എഴുതുന്നു”(1:4). ചില പഴയ ഭാഷാന്തരങ്ങളില്‍ “നിങ്ങളുടെ സന്തോഷം പൂര്‍ണ്ണത പ്രാപിക്കേണ്ടതിന് ഞങ്ങള്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ക്ക് എഴുതുന്നു” എന്നുണ്ട്.
  • “നിങ്ങള്‍ എല്ലാവരും സത്യം അറിയുന്നു”(2:20). മറ്റു ആധുനിക പരിഭാഷകളില്‍ , “നിങ്ങള്‍ക്ക്എല്ലാവര്‍ക്കും ജ്ഞാനം ഉണ്ട്” എന്നാണ്. ചില പുരാതന ഭാഷാന്തരങ്ങളില്‍ “നിങ്ങള്‍ എല്ലാം അറിയുന്നവര്‍ ആകുന്നു!” എന്നാണ്. *നാം ഇപ്രകാരം ഉള്ളവര്‍ ആകുന്നു”(3:1). ULT, UST, ഭൂരിഭാഗം ആധുനിക പരിഭാഷകളും ഇപ്രകാരമാണ് വായിക്കുന്നത്. ചില പുരാതന ഭാഷാന്തരങ്ങള്‍ ഈ പദം വിട്ടുകളയുന്നു.

*യേശുവിനെ അംഗീകരിക്കാത്ത ഏതൊരു ആത്മാവും ദൈവത്തില്‍ നിന്നുള്ളത് അല്ല” (4:3). ULT,UST, ഇതര ആധുനിക പരിഭാഷകള്‍ എല്ലാം ഇപ്രകാരമാണ് വായിക്കുന്നത്. ചില പുരാതന പരിഭാഷകള്‍ “യേശു ജഡത്തില്‍ വെളിപ്പെട്ടു വന്നവന്‍ ആണെന്ന് അംഗീകരിക്കാത്ത ഏതൊരുആത്മാവും ദൈവത്തില്‍ നിന്നുള്ളത് അല്ല.” എന്ന് വായിക്കുന്നു.

തുടര്‍ന്നു വരുന്ന വചനഭാഗം പരിഭാഷകര്‍ ULTയില് ഉള്ളതുപോലെ പരിഭാഷപ്പെടുത്തണമെന്നു നിര്‍ദേശിക്കുന്നു. എങ്കിലും, പരിഭാഷകരുടെ മേഖലയില്‍, ഉപയോഗത്തിലുള്ള ഭാഷാന്തരങ്ങളില്‍ ഈ വചനഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍, പരിഭാഷകര്‍ക്ക്അത് ഉള്‍പ്പെടുത്താം. അത് ചേര്‍ത്തിട്ടുണ്ട് എങ്കില്‍ അത് ചതുര ആവരണ ചിഹ്നത്തില്‍ ([]) ഇടണം അതിനാല്‍ 1യോഹന്നാന്റെ മൂലകൃതിയില്‍ അത് ഇല്ല എന്ന് സൂചിപ്പിക്കാം.

”സാക്ഷ്യം പറയുന്നവര്‍ മൂന്നു പേരുണ്ട്:ആത്മാവു, ജലം, രക്തം. ഈ മൂന്നും യോജിപ്പില്‍ ആകുന്നു”(5:7-8). ചില പുരാതന ഭാഷാന്തരങ്ങളില്‍, “സ്വര്‍ഗ്ഗത്തില്‍ സാക്ഷ്യം വഹിക്കുന്ന മൂന്ന്‍ ഉണ്ട്;പിതാവ്, വചനം, പരിശുദ്ധാത്മാവും; ഇവര്‍ മൂന്നും ഒന്നാകുന്നു. ഭൂമിയില്‍ സാക്ഷ്യം വഹിക്കുന്ന മൂന്നുണ്ട്:ആത്മാവ്, ജലം, രക്തവും; ഇവ മൂന്നും ഒന്നായിരിക്കുന്നു.”

(കാണുക:rc://*/ta/man/translate/translate-textvariants)