ml_tn/1jn/05/intro.md

2.3 KiB
Raw Permalink Blame History

1യോഹന്നാന് 05 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

ദൈവത്തില്‍ നിന്നും ജനിച്ച മക്കള്‍

ജനം യേശുവില്‍ വിശ്വസിക്കുമ്പോള്‍, ദൈവം അവരെ തന്‍റെ മക്കളാക്കി തീര്‍ക്കുകയും അവര്‍ക്ക് നിത്യ ജീവന്‍ നല്‍കുകയും ചെയ്യുന്നു. (കാണുക:rc://*/tw/dict/bible/kt/believe)

ക്രിസ്തീയ ജീവിതം

യേശുവില്‍ വിശ്വസിക്കുന്ന ജനം ദൈവത്തിന്‍റെ കല്‍പ്പനകള്‍ അനുസരിക്കുകയും തന്‍റെ മക്കളെ സ്നേഹിക്കുകയും വേണം.

ഈ അദ്ധ്യായത്തിലെ മറ്റ് സാദ്ധ്യമായ പരിഭാഷാ ബുദ്ധിമുട്ടുകള്‍

മരണം

ഈ അദ്ധ്യായത്തില്‍ യോഹന്നാന്‍ മരണത്തെക്കുറിച്ച് എഴുതുമ്പോള്‍, താന്‍ ശാരീരിക മരണത്തെ സൂചിപ്പിക്കുന്നു.(കാണുക:rc://*/tw/dict/bible/other/death)

“മുഴു ലോകവും ദുഷ്ടന്‍റെ അധികാരത്തിന്‍ കീഴെ കിടക്കുന്നു”

“ദുഷ്ടനായവന്‍” എന്ന പദം സാത്താനെ സൂചിപ്പിക്കുന്നു. ദൈവം അവനെ ലോകത്തെ ഭരിക്കുവാന്‍ അനുവദിച്ചു, എന്നാല്‍ ആത്യന്തികമായി സകലത്തിന്‍മേലും ദൈവത്തിനാണ് നിയന്ത്രണം ഉള്ളത്. ദൈവം തന്‍റെ മക്കളെ ദുഷ്ടനില്‍ നിന്നും സുരക്ഷിതമായി സൂക്ഷിക്കുന്നു. (കാണുക:rc://*/tw/dict/bible/kt/satan)