ml_tn/1jn/04/intro.md

2.5 KiB
Raw Permalink Blame History

1യോഹന്നാന് 04 പൊതുകുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

ആത്മാവ്

“ആത്മാവ്” എന്ന പദം ഈ അദ്ധ്യായത്തില്‍ വിവിധ രീതികളില്‍ ഉപയോഗിച്ചിരിക്കുന്നു. ചിലപ്പോള്‍ “ആത്മാവ്” എന്ന പദം ആത്മജീവികളെ കുറിക്കുന്നു. ചിലപ്പോള്‍ ഇത് ചിലതിന്‍റെ സ്വഭാവത്തെ കുറിക്കുന്നു. ഉദാഹരണമായി “എതിര്‍ക്രിസ്തുവിന്‍റെ ആത്മാവ്,” “സത്യത്തിന്‍റെ ആത്മാവ്,” “ഭോഷ്കിന്‍റെ ആത്മാവ്,”എന്ന എതിര്‍ക്രിസ്തുവിനെ സൂചിപ്പിക്കുന്ന ശൈലി, സത്യം, ഭോഷ്ക് ആദിയായവ. “ആത്മാവ്” (വലിയ അക്ഷരത്തില്‍) എന്നതും “ദൈവത്തിന്‍റെ ആത്മാവ്” എന്നതും ദൈവത്തെ സൂചിപ്പിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/antichrist)

ഈ അധ്യായത്തിലുള്ള ഇതര പരിഭാഷ പ്രയാസങ്ങള്‍

ദൈവത്തെ സ്നേഹിക്കുക

ജനം ദൈവത്തെ സ്നേഹിക്കുന്നുവെങ്കില്‍, അത് അവര്‍ ജീവിക്കുന്ന രീതികൊണ്ടും മറ്റുള്ളവരെ അവര്‍ നടത്തുന്ന വിധം കൊണ്ടും പ്രദര്‍ശിപ്പിക്കണം. ഇപ്രകാരം ചെയ്യുന്നത് ദൈവം നമ്മെ രക്ഷിച്ചു എന്നും നാം അവനുള്ളവര്‍ എന്നുമുള്ള ഉറപ്പു നമുക്ക് നല്‍കുന്നു, എന്നാല്‍ മറ്റുള്ളവരെ സ്നേഹിക്കുന്നത് നമ്മെ രക്ഷിക്കുന്നില്ല താനും (കാണുക:rc://*/tw/dict/bible/kt/save)