ml_tn/1co/16/intro.md

2.4 KiB

1 കൊരിന്ത്യർ 16 പൊതുനിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അധ്യായത്തില്‍ പല വിഷയങ്ങളും പൌലോസ് സംക്ഷിപ്തമായി ഉൾക്കൊള്ളിച്ചിരിക്കുന്നുന്നു. കത്തുകളുടെ അവസാന ഭാഗത്ത് വ്യക്തിപരമായ അഭിവാദ്യങ്ങൾ നടത്തുന്നത് പുരാതന പൌരസ്ത്യ ദേശങ്ങളില്‍ സാധാരണമായിരുന്നു.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

തന്‍റെ വരവിനുള്ള തയ്യാറെടുപ്പ്

അദ്ദേഹത്തിന്‍റെ സന്ദർശനത്തിന് മുന്നോടിയായി കൊരിന്ത്യൻ സഭയെ ഒരുക്കാൻ സഹായിക്കുന്നതിന് പൗലോസ് ചില പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ ഞായറാഴ്ചയും യെരുശലേമിലെ വിശ്വാസികൾക്കായി പണം ശേഖരിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെടുന്നു. അവർക്കൊപ്പം ശീതകാലം ചെലവഴിക്കാമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. തിമൊഥെയൊസ്‌ വരുമ്പോൾ അവനെ സഹായിക്കാൻ അവൻ അവരോടു പറഞ്ഞു. അപ്പൊല്ലോസ് അവരുടെ അടുത്തേക്ക് പോകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇത് ശരിയായ സമയമാണെന്ന് അപ്പൊല്ലോസ് കരുതിയില്ല. സ്‌തെഫാനൊസിനെ അനുസരിക്കാനും പൗലോസ്‌ അവരോടു പറഞ്ഞു. ഒടുവില്‍, അദ്ദേഹം എല്ലാവർക്കും ആശംസകൾ അയക്കുന്നു.