ml_tn/1co/15/intro.md

2.7 KiB

1 കൊരിന്ത്യർ 15 പൊതു കുറിപ്പുകൾ

ഘടനയും വിന്യാസവും

പുനരുത്ഥാനം

യേശുവിന്‍റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു പഠനം ഈ അദ്ധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരാൾ മരിച്ചതിനുശേഷം ഉയിര്‍ക്കാന്‍ കഴിയുമെന്ന് ഗ്രീക്ക് ജനത വിശ്വസിച്ചില്ല. യേശുവിന്‍റെ പുനരുത്ഥാനത്തെ പൌലോസ് ന്യായീകരിക്കുന്നു. എല്ലാ വിശ്വാസികൾക്കും ഇത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/resurrection]], [[rc:///tw/dict/bible/kt/believe]])

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

പുനരുത്ഥാനം

യേശു ദൈവമാണെന്നതിന്‍റെ പരമമായ തെളിവായി പൌലോസ് പുനരുത്ഥാനത്തെ അവതരിപ്പിക്കുന്നു. ദൈവം ജീവനിലേക്ക് ഉയിർപ്പിക്കുന്ന അനേകരിൽ ആദ്യത്തെ വ്യക്തിയാണ് ക്രിസ്തു. പുനരുത്ഥാനം സുവിശേഷത്തിന്‍റെ കേന്ദ്രഭാഗമാണ്. ചില ഉപദേശങ്ങൾ ഇത് പോലെ പ്രധാനമാണ്. (കാണുക: [[rc:///tw/dict/bible/kt/goodnews]], [[rc:///tw/dict/bible/other/raise]])

ഈ അദ്ധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

ഈ അദ്ധ്യായത്തിൽ പൗലോസ് വ്യത്യസ്തങ്ങളായ നിരവധി അലങ്കാരങ്ങള്‍ ഉപയോഗിക്കുന്നു. ബുദ്ധിമുട്ടുള്ള ദൈവശാസ്ത്ര പഠനങ്ങൾ ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ അവതരിപ്പിക്കുവാന്‍ പൌലോസ് അവയെ ഉപയോഗിക്കുന്നു.