ml_tn/1co/11/intro.md

22 lines
4.3 KiB
Markdown
Raw Permalink Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# 1 കൊരിന്ത്യർ 11 പൊതു നിരീക്ഷണങ്ങൾ
## ഘടനയും വിന്യാസവും
ഇത് ലേഖനത്തിന്‍റെ ഒരു പുതിയ ഭാഗത്തിന്‍റെ ആരംഭമാണ് (അദ്ധ്യായങ്ങൾ 11-14). പൌലോസ് ഇപ്പോള്‍ ക്രമമായ സഭാ സേവനങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഈ അദ്ധ്യായത്തിൽ, അദ്ദേഹം രണ്ട് വ്യത്യസ്ത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു: സഭാ സേവനങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം (1-16 വാക്യങ്ങൾ), കർത്താവിന്‍റെ അത്താഴം (17-34 വാക്യങ്ങൾ).
## ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ഒരു സഭാ സേവനങ്ങളില്‍ ശരിയായ പെരുമാറ്റം
### പ്രശന്ക്കാരായ സ്ത്രീകൾ
ഇവിടെ പൌലോസിന്‍റെ നിർദ്ദേശങ്ങൾ പണ്ഡിതന്മാർക്കിടയിൽ ചർച്ചചെയ്യപ്പെടുന്നു. സ്ഥാപിതമായ സാംസ്കാരിക ആചാരങ്ങൾക്ക് വിരുദ്ധമായി തങ്ങളുടെ ക്രിസ്തീയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയും സഭയിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്ത സ്ത്രീകൾ ഉണ്ടായിരിക്കാം. അവരുടെ പ്രവർത്തനങ്ങൾ സൃഷ്ടിച്ച ക്രമക്കേട് അദ്ദേഹത്തെ ആശങ്കപ്പെടുത്തിയിരുന്നു.
### കർത്താവിന്‍റെ അത്താഴം
കൊരിന്ത്യർ കർത്താവിന്‍റെ അത്താഴം കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അവർ ഐക്യത്തോടെ പ്രവർത്തിച്ചില്ല. ആഘോഷവിരുന്നുകളില്‍ കർത്താവിന്‍റെ അത്താഴവും നടത്തുകയും അവരിൽ ചിലർ തങ്ങളുടെ ഭക്ഷണം പങ്കുവെക്കാതെ കഴിച്ചു. അവരിൽ ചിലർ മദ്യപിച്ചു. പാവപ്പെട്ടവർ വിശന്നിരിക്കുന്നതിനും ഇടവന്നു. പാപം ചെയ്യുന്നതിനിടയിലോ അവരുടെ പരസ്പര ബന്ധം നഷ്ടപ്പെടുമ്പോഴോ കർത്താവിന്‍റെ അത്താഴത്തിൽ പങ്കെടുത്താൽ വിശ്വാസികൾ ക്രിസ്തുവിന്‍റെ മരണത്തെ അപമാനിക്കുന്നുവെന്ന് പൌലോസ് അവരെ പഠിപ്പിച്ചു. . (കാണുക: [[rc://*/tw/dict/bible/kt/sin]])
### തല
വാക്യം 3 ലെ അധികാരത്തിന്‍റെ ഒരു പര്യായമായി പൌലോസ് “തല” ഉപയോഗിക്കുന്നു, കൂടാതെ ‍വാക്യം 4ലു തുടർന്നു ഒരു വ്യക്തിയുടെ തലയെ പരാമർശിക്കുന്നു. അവർ തമ്മിൽ വളരെ അടുപ്പമുള്ളതിനാൽ, പൗലോസ് മന:പൂർവ്വം ഈ വിധത്തിൽ ""തല"" ഉപയോഗിച്ചിരിക്കാം. ഈ വാക്യങ്ങളിലെ ആശയങ്ങൾ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഇവ കാണിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/reconcile]])