ml_tn/1co/10/intro.md

4.7 KiB

1 കൊരിന്ത്യർ 10 പൊതുനിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

8-10 അദ്ധ്യായങ്ങൾ ഒരുമിച്ച് ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു: ""ഒരു വിഗ്രഹത്തിന് ബലിയർപ്പിച്ച മാംസം കഴിക്കുന്നത് സ്വീകാര്യമാണോ?"" ഈ അധ്യായത്തിൽ പൌലോസ് പുറപ്പാട് പുസ്തകം ഉപയോഗിച്ച് പാപം ചെയ്യരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. തുടർന്ന്, വിഗ്രഹങ്ങൾക്ക് സമർപ്പിക്കുന്ന മാംസത്തെപ്പറ്റിയുള്ള ചര്‍ച്ചയിലേക്ക് അദ്ദേഹം മടങ്ങുന്നു. താന്‍ തിരുവത്താഴം ഒരു ഉദാഹരണമായി ഉപയോഗിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/sin)

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

പുറപ്പാട്

ഈജിപ്തിൽ നിന്ന് പുറപ്പെട്ട് മരുഭൂമിയിൽ ചുറ്റി സഞ്ചരിച്ച യിസ്രായേല്യരുടെ അനുഭവങ്ങൾ പൗലോസ് വിശ്വാസികൾക്ക് ഒരു മുന്നറിയിപ്പായി ഉപയോഗിക്കുന്നു. യിസ്രായേല്യരെല്ലാം മോശെയെ അനുഗമിച്ചുവെങ്കിലും എല്ലാവരും വഴിയിൽവെച്ചു മരിച്ചു. അവരാരും വാഗ്‌ദത്ത ദേശത്ത് എത്തിയില്ല. ചിലർ ഒരു വിഗ്രഹത്തെ ആരാധിച്ചു, ചിലർ ദൈവത്തെ പരീക്ഷിച്ചു, ചിലർ പിറുപിറുത്തു. പാപം ചെയ്യരുതെന്ന് പൌലോസ് ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പ് നൽകുന്നു. നമുക്ക് പ്രലോഭനത്തെ ചെറുക്കാൻ കഴിയും, കാരണം ദൈവം രക്ഷപ്പെടാനുള്ള വഴി കാണിച്ചു തരുന്നു. (കാണുക: rc://*/tw/dict/bible/kt/promisedland)

വിഗ്രഹത്തിന് ബലിയർപ്പിച്ച മാംസം കഴിക്കുന്നത്.

വിഗ്രഹങ്ങൾക്ക് സമർപ്പിക്കുന്ന മാംസത്തെക്കുറിച്ച് പൌലോസ് ചർച്ച ചെയ്യുന്നു. ക്രിസ്ത്യാനികൾക്ക് അവ കഴിക്കാൻ അനുവാദമുണ്ട്, പക്ഷേ അത് മറ്റുള്ളവരെ വേദനിപ്പിച്ചേക്കാം. അതിനാൽ മാംസം വാങ്ങുമ്പോഴോ ഒരു സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴോ, അത് വിഗ്രഹങ്ങൾക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് ചോദിക്കരുത്. എന്നാൽ ഇത് വിഗ്രഹങ്ങൾക്ക് സമർപ്പിക്കപ്പെട്ടതാണെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ, ആ വ്യക്തിയുടെ പേരിൽ അത് കഴിക്കരുത്. ആരെയും വ്രണപ്പെടുത്തരുത്. പകരം അവരെ സംരക്ഷിക്കാൻ ശ്രമിക്കുക. (കാണുക: rc://*/tw/dict/bible/kt/save)

അമിതോക്തി പരമായ ചോദ്യങ്ങൾ

ഈ അദ്ധ്യായത്തിൽ പൗലോസ് നിരവധി അമിതോക്തിപരമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. കൊരിന്ത്യരെ പഠിപ്പിക്കുമ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ ഊന്നിപ്പറയാൻ അവൻ അവ ഉപയോഗിക്കുന്നു. (കാണുക: rc: // en / ta / man / translate / figs-rquestion)