ml_tn/1co/09/intro.md

3.5 KiB

1 കൊരിന്ത്യർ 09 പൊതുനിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അധ്യായത്തിൽ പൌലോസ് സ്വയം പ്രതിരോധിക്കുന്നു: താന്‍ സഭയിൽ നിന്ന് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ചിലർ അവകാശപ്പെട്ടു.

ഈ അധ്യായത്തിലെ സവിശേഷ ആശയങ്ങൾ

സഭയിൽ നിന്ന് പണം ശേഖരിക്കുക

പൌലോസ് സഭയിൽ നിന്ന് പണം വാങ്ങുന്നു എന്ന് ചിലര്‍ ആരോപിച്ചു. സഭയിൽ നിന്ന് പണം സമ്പാദിക്കാമെന്ന് പൌലോസ് മറുപടി നൽകി. പഴയ നിയമം പഠിപ്പിച്ചത് ജോലി ചെയ്യുന്നവർ ജോലിയിൽ നിന്ന് ഉപജീവനമാർഗ്ഗം നേടണം എന്നാണ്. താനും ബർന്നബാസും ഒരിക്കലും ഈ അവകാശം ഉപയോഗിച്ച് പണം സമ്പാദനം ചെയ്തില്ല.

ഈ അധ്യായത്തിലെ പ്രധാന ആലങ്കാരിക പ്രയോഗങ്ങള്‍

രൂപകങ്ങള്‍

ഈ അധ്യായത്തിൽ പൌലോസ് നിരവധി രൂപകങ്ങൾ ഉപയോഗിക്കുന്നു. ഈ രൂപകങ്ങൾ സങ്കീർണ്ണമായ സത്യങ്ങൾ പഠിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

ഈ അദ്ധ്യായത്തിലെ സാധ്യമായ മറ്റ് വിവർത്തന പ്രശ്നങ്ങള്‍

സന്ദർഭോചിതവൽക്കരണം

ഈ ഭാഗം പ്രധാനമാണ്, കാരണം വ്യത്യസ്ത പ്രേക്ഷകർക്ക് സുവിശേഷം അറിയിക്കുന്നതിനെ പൌലോസ് ""സന്ദർഭോചിതമാക്കുന്നു"". ഇതിനർത്ഥം, സുവിശേഷം സ്വീകരിക്കുന്നതിനെ തടസ്സപ്പെടുത്താതെ പൌലോസ് സുവിശേഷത്തെ ലളിതമാക്കുന്നു.. സാധ്യമെങ്കിൽ ഈ ""സന്ദർഭോചിതവൽക്കരണത്തിന്‍റെ"" വശങ്ങൾ സംരക്ഷിക്കാൻ വിവർത്തകര്‍ കൂടുതൽ ശ്രദ്ധിക്കണം. (കാണുക: rc://*/tw/dict/bible/kt/goodnews)

അമിതോക്തിപരമായ ചോദ്യങ്ങൾ

ഈ അദ്ധ്യായത്തിൽ പൗലോസ് നിരവധി അമിതോക്തിപരമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. കൊരിന്ത്യരെ പഠിപ്പിക്കുമ്പോൾ വിവിധ കാര്യങ്ങൾ ഊന്നിപ്പറയാൻ അദ്ദേഹം അവ ഉപയോഗിക്കുന്നു. (കാണുക: rc: // en / ta / man / translate / figs-rquestion)