ml_tn/1co/07/intro.md

2.9 KiB

1 കൊരിന്ത്യർ 07 പൊതുനിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

കൊരിന്ത്യർ ചോദിച്ചേക്കാവുന്ന നിരവധി ചോദ്യങ്ങൾക്ക് പൌലോസ് ഉത്തരം നൽകാൻ തുടങ്ങുന്നു. ആദ്യത്തെ ചോദ്യം വിവാഹത്തെക്കുറിച്ചാണ്. രണ്ടാമത്തെ ചോദ്യം ഒരു അടിമ സ്വതന്ത്രനാകാൻ ശ്രമിക്കുന്നതിനെക്കുറിച്ചോ, ഒരു വിജാതീയൻ യഹൂദനാകുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ ഒരു യഹൂദൻ വിജാതീയനാകുന്നതിനെക്കുറിച്ചോ ആണ്.

ഈ അദ്ധ്യായത്തിലെ സവിശേഷ ആശയങ്ങൾ

വിവാഹമോചനം

വിവാഹിതരായ ക്രിസ്ത്യാനികൾ വിവാഹമോചനം നേടരുതെന്ന് പൌലോസ് പറയുന്നു. അവിശ്വാസിയെ വിവാഹം കഴിച്ച ഒരു ക്രിസ്ത്യാനി അവരുടെ ഭർത്താവിനെയോ ഭാര്യയെയോ ഉപേക്ഷിക്കരുത്. അവിശ്വാസിയായ ഭർത്താവോ ഭാര്യയോ പോയാൽ അത് പാപമല്ല. യേശുവിന്‍റെ മടങ്ങിവരവും ദുര്‍ഘട സമയങ്ങളും അടുത്തിരിക്കുന്നതിനാല്‍ അവിവാഹിതനായി തുടരുന്നത്‌ സ്വീകാര്യമാണെന്ന്‌ പൗലോസ്‌ ഉപദേശിക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/believe]], [[rc:///tw/dict/bible/kt/sin]])

ഈ അധ്യായത്തിലെ പ്രധാന ആലങ്കാരിക ശൈലികള്‍

പര്യായോക്തങ്ങള്‍

ലൈംഗികപരമായ വിഷയങ്ങളെ വിവേകപൂർവ്വം പരാമർശിക്കാൻ പൌലോസ് പല രൂപകങ്ങളും ഉപയോഗിക്കുന്നു. ഇത് പലപ്പോഴും ഒരു തന്ത്രപ്രധാന വിഷയമാണ്. പല സംസ്കാരങ്ങളിലും ഇക്കാര്യങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. (കാണുക: rc://*/ta/man/translate/figs-euphemism)