ml_tn/1co/06/intro.md

2.4 KiB

1 കൊരിന്ത്യർ 06 പൊതു നിരീക്ഷങ്ങള്‍

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

നിയമ വ്യവഹാരങ്ങൾ

ഒരു ക്രിസ്ത്യാനി മറ്റൊരു ക്രിസ്ത്യാനിയെ ഒരു അക്രൈസ്തവ ന്യായാധിപന്മാരുടെ മുമ്പാകെ ന്യായം ലഭിക്കാന്‍ കൊണ്ടുപോകരുതെന്ന് പൌലോസ് പഠിപ്പിക്കുന്നു. വഞ്ചിക്കപ്പെടുന്നതാണ് അതിലും നല്ലത്. ക്രിസ്ത്യാനികൾ ദൂതന്മാരെ വിധിക്കുന്നതിനാല്‍. അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയണം. മറ്റൊരു വിശ്വാസിയെ വഞ്ചിക്കാൻ കോടതിയെ ഉപയോഗിക്കുന്നത് പ്രത്യേകിച്ചും മോശമാണ്. (കാണുക: rc://*/tw/dict/bible/kt/judge)

ഈ അധ്യായത്തിലെ പ്രധാന ആലങ്കാര പ്രയോഗങ്ങള്‍

രൂപകം

പരിശുദ്ധാത്മാവിന്‍റെ മന്ദിരം ഒരു പ്രധാന രൂപകമാണ്. പരിശുദ്ധാത്മാവ് വസിക്കുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന സ്ഥലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. (കാണുക: rc://*/ta/man/translate/figs-metaphor)

അത്യുക്തി പരമായ ചോദ്യങ്ങൾ

ഈ അധ്യായത്തിൽ പൗലോസ് നിരവധി അമിതോക്തിപരമായ ചോദ്യങ്ങൾ ഉപയോഗിക്കുന്നു. കൊരിന്ത്യരെ പഠിപ്പിക്കുമ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ ഊന്നിപ്പറയാൻ താന്‍ അവ ഉപയോഗിക്കുന്നു. (കാണുക: rc: // en / ta / man / translate / figs-rquestion)