ml_tn/act/25/06.md

16 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ ആദ്യത്തെ മൂന്ന് പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള “അവന്‍” എന്ന പദങ്ങളും, “അവനെ” എന്നുള്ള പദവും ഫെസ്തോസിനെ സൂചിപ്പിക്കുന്നു. നാലാം പദമായ “അവന്‍” പൌലോസിനെ സൂചിപ്പിക്കുന്നു. “അവര്‍” എന്ന പദം യെരുശലേമില്‍ നിന്നു വന്ന യെഹൂദന്മാരെ സൂചിപ്പിക്കുന്നു.
# down to Caesarea
യെരുശലേം ഭൂമിശാസ്ത്ര പരമായി കൈസര്യയെക്കാളും ഉയര്‍ന്ന സ്ഥലമാണ്. യെരുശലേമില്‍ നിന്ന് താഴേക്കു വരിക എന്നുള്ള പ്രയോഗം സാധാരണ ഭാഷ്യം ആയിരുന്നു.
# sat in the judgment seat
ഇവിടെ “ന്യായാസനം” എന്നത് പൌലോസിന്‍റെ വിസ്താരത്തില്‍ ഫെസ്തൊസ് ന്യായാധിപന്‍ ആയി മേല്‍നോട്ടം നടത്തുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അദ്ദേഹം ന്യായാധിപനായി പ്രവര്‍ത്തിക്കേണ്ടുന്ന ഇരിപ്പിടത്തില്‍ ഇരുന്നു” അല്ലെങ്കില്‍ “അദ്ദേഹം ന്യായാധിപന്‍ ആയി ഇരുന്നു.” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# Paul to be brought to him
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അദ്ദേഹത്തിന്‍റെ സൈനികര്‍ പൌലോസിനെ തന്‍റെ അടുക്കല്‍ കൊണ്ടുവന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])