ml_tn/rom/14/10.md

3.2 KiB
Raw Permalink Blame History

പൗലൊസ്‌ ക്രിസ്ത്യാനികള്‍ക്ക് യോജ്യമായ ജീവിതരീതിയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.

എന്നാല്‍ നീ സഹോദരനെ വിധിക്കുന്നത് എന്ത്....? കൂടാതെ നീ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? തന്‍റെ വായനക്കാരില്‍ ഉള്‍പ്പെട്ടവരെ വ്യക്തിപരമായി എങ്ങനെ ശകാരിക്കണം എന്ന് പൗലൊസ്‌ ഇവിടെ തെളിയിക്കുന്നു. (നോക്കുക: നീയുടെ രൂപങ്ങള്‍) സമാന്തര പരിഭാഷ: “നീ വിധികല്‍പ്പിക്കുന്നത് തെറ്റാണ്....നീ ധിക്കരിക്കുന്നത് തെറ്റാണ്” (നോക്കുക: യുഡിബി) അല്ലെങ്കില്‍ “വിധിക്കുന്നത് നിര്‍ത്തുക...ധിക്കരിക്കുന്നത് നിര്‍ത്തുക.”

(See: Rhetorical Question)

നാം എല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ നില്‍ക്കും “ന്യായാസനം” എന്നത് ദൈവത്തിന്‍റെ ന്യായവിധിയുടെ അധികാരത്തെ കാണിക്കുന്നു. സമാന്തര പരിഭാഷ: “ദൈവം നമ്മെ ഏവരെയും ന്യായം വിധിക്കും.”

(See: Metonymy)

എന്നാണ

ഈ പദപ്രയോഗം സത്യവാചകം അല്ലെങ്കിൽ ഗാംഭീര്യം വാഗ്ദാനം ചെയ്യാൻ ഉപയോഗിക്കുന്നു. സമാന്തര പരിഭാഷ: “ഇത് ശരിയാണെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം.”

എന്‍റെ മുമ്പില്‍ എല്ലാ മുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും ഇവിടെ പൗലൊസ്‌ “മുഴങ്കാല്‍” എന്നതും “നാവ്” എന്നതും ഒരുവന്‍റെ പൂര്‍ണ്ണ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. കൂടാതെ, “ദൈവം” എന്ന് കര്‍ത്താവ്‌ പറയുന്നത് തന്നെത്തന്നെ ഉദ്ദേശിച്ചാണ്. സമാന്തര പരിഭാഷ: “എല്ലാവരും എന്‍റെ മുമ്പില്‍ വണങ്ങി എന്നെ മഹത്വപ്പെടുത്തും.”

(See: Synecdoche and First, Second or Third Person)