ml_tn/rom/08/20.md

4.1 KiB
Raw Permalink Blame History

സൃഷ്ടി മായയ്ക്ക് കീഴ്പ്പെട്ടിരിക്കുന്നു ഒരു സജീവക്രിയ ഉപയോഗിച്ചുകൊണ്ടുള്ള സമാന്തര വിവര്‍ത്തനം: “ദൈവം തന്‍റെ സൃഷ്ടികര്‍മ്മം എന്തൊരു ഉദ്ദേശത്തോടെ ചെയ്തുവോ അത് നിവര്‍ത്തിയാകാതെ അവയെല്ലാം ഈ ആയിരിക്കുന്ന സ്ഥിതിക്കും ദൈവം തന്നെയാണ്കാരണഭൂതന്‍.” (നോക്കുക: സജീവവും നിഷ്ക്രിയവും)

അതിന്‍റെ സ്വന്ത ഇഷ്ടപ്രകാരം അല്ല, അങ്ങനെ ആക്കിവെച്ചിരിക്കുന്നവന്‍ നിമിത്തമത്രേ ഇവിടെ സൃഷ്ടിയെ ഇഛയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയായി വിവരിക്കുന്നു. സമാന്തര വിവര്‍ത്തനം: “ഇതൊന്നും സൃഷ്ടിയുടെ ആവശ്യപ്രകാരം അല്ല, എന്നാല്‍ അതെല്ലാം ദൈവത്തിന്‍റെ ഹിതപ്രകാരമത്രെ (See: Personification)

സൃഷ്ടിതന്നെ അതില്‍നിന്നും മുക്തി പ്രാപിക്കും എന്ന ഉറപ്പില്‍ ഇരിക്കുന്നു ഒരു പുതിയ വാചകം സജീവക്രിയ ഉപയോഗിച്ചു സമാന്തരമായി വിവര്‍ത്തനം ചെയ്യാം: “ഇതുവരെ സൃഷ്ടിക്കപ്പെട്ട സകലത്തെയും ദൈവം തീര്‍ച്ചയായും രക്ഷിക്കും എന്ന ഉറപ്പ് അവയ്ക്കുണ്ട്” (യുഡിബി)

വിവര്‍ത്തന കുറിപ്പുകള്‍

ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട സകലതും അവരുടെ യജമാനന്‍റെ അടിമത്വത്തിലും ദ്രവത്വത്തിലും കിടക്കുന്നു എന്ന് പൗലൊസ്‌ ഇവിടെ വിശദീകരിക്കുന്നു. സമാന്തര വിവര്‍ത്തനം: “അഴുകിപ്പോകുന്നതും മരിക്കുന്നതും.” (നോക്കുക: ഭാവാര്‍ത്ഥങ്ങള്‍)

ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യത്തിലേക്കു “ദൈവമക്കളെ ബഹുമാനിക്കുമ്പോള്‍ അവരെയും സ്വതന്ത്രരാക്കും എന്ന്”

സര്‍വ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നു പ്രസവ സമയത്തു ഞരങ്ങുന്ന ഒരു സ്ത്രീയെപ്പോലെ ഇവിടെ സൃഷ്ടിയെ സാമ്യപ്പെടുത്തുന്നു. ഒരു സത്രീ വളരെ ഞരക്കത്തോടെ പ്രസവിച്ചു സ്വതന്ത്ര ആകുന്നപോലെ ദൈവത്തിന്‍റെ സൃഷ്ടികള്‍ ഒരു സ്വാതന്ത്ര്യത്തിനുവേണ്ടി എല്ലാം ഞരങ്ങിക്കൊണ്ടിരിക്കുന്നു.”