ml_tn/rom/08/03.md

3.5 KiB
Raw Permalink Blame History

ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാതിരുന്നതിനെ ദൈവം സാധിപ്പിച്ചു പാപത്തിന്‍റെ ശക്തിയെ ഭേദിപ്പാന്‍ കഴിവില്ലാത്ത ഒരു വ്യക്തിക്കു സമാനമായി ഇവിടെ ന്യായപ്രമാണത്തെ വിശദീകരിക്കുന്നു. സമാന്തര പരിഭാഷ: “നമ്മില്‍ വ്യാപരിക്കുന്ന പാപത്തിന്‍റെ ശക്തി അത്യധികം ബലമുള്ളതാകയാല്‍, ന്യായപ്രമാണത്തിനു നമ്മെ പാപം ചെയ്യിക്കുന്നതില്‍നിന്നും തടയുവാനുള്ള കഴിവില്ലായിരുന്നു. എന്നാല്‍ ദൈവം നമ്മെ പാപത്തില്‍നിന്നും അകറ്റി നിര്‍ത്തും.” (See: Personification)

ജഡത്താല്‍

“മനുഷ്യന്‍റെ പാപപ്രകൃതം നിമിത്തം”

പാപജഡത്തിന്‍റെ സാദൃശ്യത്തില്‍

സമാന്തര പരിഭാഷ ഒരു പുതിയ വാചകത്തോടെ ആരംഭിക്കുന്നു: “പാപിയായ ഒരു മനുഷ്യന്‍റെ പ്രകൃതത്തില്‍ അവന്‍ കാണപ്പെട്ടു.”

പാപത്തിനുവേണ്ടി പ്രായശ്ചിത്തം വരുത്തേണം “അതുകൊണ്ടു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ബലിയായി അവന്‍ മരിക്കേണ്ടത് ആവശ്യമായിരുന്നു”

പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു ഒരു സജീവക്രിയ ഉപയോഗിച്ചുകൊണ്ടുള്ള സമാന്തര പരിഭാഷ: “അങ്ങനെ ദൈവം തന്‍റെ പുത്രന്‍റെ ജഡത്തിലൂടെ പാപത്തിന്‍റെ ശക്തിയെ തകര്‍ത്തു.”

ന്യായപ്രമാണത്തിന്‍റെ നീതി നമ്മില്‍ നിവൃത്തിയാകേണ്ടതിനു

ഒരു സജീവക്രിയ ഉപയോഗിച്ചുകൊണ്ടുള്ള സമാന്തര പരിഭാഷ: “ന്യായപ്രമാണം ആവശ്യപ്പെടുന്നത് നമ്മള്‍ നിവര്‍ത്തീകരിക്കണം.” (നോക്കുക: സജീവവും നിഷ്ക്രിയവും)

നമ്മള്‍ ആരും ജഡത്തെ അനുസരിച്ചു നടക്കാതിരിക്കുവാന്‍

“നമ്മള്‍ ആരും പാപത്തിന്‍റെ താല്പര്യത്തെ അനുസരിക്കരുത്‌”

എന്നാല്‍ ആത്മാവിന്‍റെ താല്പര്യപ്രകാരം “എന്നാല്‍ ആത്മാവിനെ അനുസരിച്ചു നടക്കണം”