ml_tn/rom/01/20.md

3.9 KiB

വേണ്ടി

ദൈവം തന്നെത്തന്നെ മനുഷ്യരാശിക്ക് എങ്ങനെ വെളിപ്പെടുത്തിയെന്നു പൗലൊസ്‌ ഇവിടെ വിശദീകരിക്കുന്നു.

ദൈവത്തെക്കുറിച്ചുള്ള അദൃശ്യലക്ഷണങ്ങള്‍ അവന്‍ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്

നഗ്നനേത്രംകൊണ്ട് കാണുവാന്‍ കഴിയാത്ത കാര്യങ്ങള്‍ എന്തോ അതിനെയാണ് "അദൃശ്യലക്ഷണങ്ങള്‍" എന്നതുകൊണ്ടു ഇവിടെ ഉദ്ദേശിക്കുന്നത്. തങ്ങളുടെ കണ്ണുകൊണ്ട് കാണുവാന്‍ കഴിയുന്നില്ലെങ്കിലും അവയെല്ലാം അവിടെയുണ്ട് എന്നു മനസ്സിലാക്കുന്നതിനെയാണ്‌ "വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നു" എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്. (ഭാവാര്‍ത്ഥങ്ങള്‍, സജീവം അല്ലെങ്കില്‍ നിഷ്ക്രിയം) or Passive)

ലോകം

ഇതു സൂചിപ്പിക്കുന്നത് ആകാശവും ഭൂമിയും അതിലുള്ള സകലവും എന്നാകുന്നു.

ദൈവിക സ്വഭാവം

സമാന്തരമായ വിവര്‍ത്തനം: "ദൈവത്തിന്‍റെ സര്‍വ്വ കഴിവുകളും ഗുണങ്ങളും" അഥവാ "ദൈവത്തെ ദൈവമായി കരുതുവാനുള്ള വസ്തുതകള്‍"

സൃഷ്ടിക്കപ്പെട്ടവയിലൂടെ മനസ്സിലാക്കിയിരിക്കുന്നു

സമാന്തരമായ വിവര്‍ത്തനം: "ദൈവം സൃഷ്ടിച്ചിരിക്കുന്ന എല്ലാറ്റിനെയും നോക്കിയാല്‍ അതിലൂടെ അവര്‍ക്ക് ദൈവത്തെ മനസ്സിലാക്കുവാന്‍ സാധിക്കും." (നോക്കുക: സജീവവും നിഷ്ക്രിയവും)

അവര്‍ക്ക് ഒഴിവുകഴിവില്ല

സമാന്തരമായ വിവര്‍ത്തനം: "അവര്‍ അറിഞ്ഞില്ല എന്ന് അവര്‍ക്ക് ഒരിക്കലും പറയുവാന്‍ കഴിയില്ല"

അവര്‍

മനുഷ്യവര്‍ഗ്ഗം 1:18

അവരുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായി തീര്‍ന്നു

വ്യര്‍ത്ഥമായ കാര്യങ്ങള്‍ നിരൂപിക്കുവാന്‍ തുടങ്ങി" (യുഡിബി)

അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുളായിപ്പോയി

മനസ്സിലാക്കുവാനുള്ള കഴിവില്ലായ്മയാണ് ഹൃദയത്തിന്‍റെ ആശയങ്ങള്‍ ഇരുളായി എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിക്കുന്നത്. സമാന്തരമായ വിവര്‍ത്തനം: അവരുടെ ഹൃദയത്തിനു ഒരിക്കലും തിരിച്ചറിയുവാന്‍ ആകില്ല" (യുഡിബി)