# ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും പഴങ്ങളും പച്ചക്കറികളും അതതു കാലങ്ങളില്‍ ആദ്യമായി വളര്‍ന്നു വരുന്നതിനോടു പൗലൊസ്‌ ഇവിടെ വിശ്വാസികള്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചതുമായി താരതമ്യം ചെയ്യുന്നു. ദൈവം വിശ്വാസികള്‍ക്കു നല്‍കുന്ന ദാനങ്ങളുടെ ആരംഭമാണ് പരിശുദ്ധാത്മാവ് എന്നതിനു ഇവിടെ പ്രാധാന്യം നല്‍കുന്നു (നോക്കുക: ഭാവാര്‍ത്ഥങ്ങള്‍) # നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തിരിക്കുന്നു – ദൈവം നമ്മെ ഏതില്‍നിന്നും വീണ്ടെടുക്കുന്നു എന്നതിനു ഇവിടെ പ്രാധാന്യം നല്‍കുന്നു: “ദൈവഭവനത്തിലെ അംഗങ്ങളെല്ലാം തികയുമ്പോള്‍ അവന്‍ നമ്മുടെ ശരീരങ്ങളെ ദ്രവത്വത്തില്‍ നിന്നും മരണത്തില്‍ നിന്നും വീണ്ടെടുക്കുവാന്‍ കാത്തിരിക്കുന്നു.” (See: Explicit and Implicit) # പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് ഇതൊരു സജീവക്രിയകൊണ്ട് വിവര്‍ത്തനം ചെയ്യാം: “ദൈവം നമ്മെ രക്ഷിച്ചു എന്നതിനു നമുക്കു പൂര്‍ണ്ണ ഉറപ്പുണ്ട്.” (നോക്കുക: സജീവവും നിഷ്ക്രിയവും) # കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല, ഒരുത്തന്‍ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? – ഇവിടെ “പ്രത്യാശ” എന്നാല്‍ എന്ത് എന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകേണ്ടതിനു പൗലൊസ്‌ ഇവിടെ ഒരു ചോദ്യം ഉന്നയിക്കുന്നു. സമാന്തര പരിഭാഷ: “നാം പ്രതീക്ഷയോടെ കാത്തിരിക്കുന്നു എങ്കില്‍ നമുക്ക് ലഭിക്കേണ്ടത് എന്തോ അതു ഇതുവരെ ലഭിച്ചിട്ടില്ല എന്നാണര്‍ത്ഥം. ഒരുവനു ആവ]ശ്യമുള്ളത് ലഭിച്ചിരിക്കുന്നു എങ്കില്‍ പിന്നെ ഒരുത്തനും പ്രതീക്ഷയോടെ അതിനായി കാത്തിരിക്കില്ല.” (See: Rhetorical Question).