remove extra files

This commit is contained in:
Larry Versaw 2019-08-03 17:57:48 -06:00
parent 751ce3a4c7
commit 643b7ea9c0
38 changed files with 0 additions and 1968 deletions

View File

@ -1,68 +0,0 @@
#3.ജലപ്രളയം
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-01.jpg)
ദീര്‍ഘ കാലത്തിനു ശേഷം ഭൂമിയില്‍ നിരവധി ജനങ്ങള്‍ ജീവിച്ചിരുന്നു. അവര്‍ വളരെ ദുഷ്ടന്മാരും നിഷ്ടൂരന്മാരും ആയിത്തീര്‍ന്നു. അതു വളരെ ചീത്തയായി തീര്‍ന്നതിനാല്‍ ദൈവം മുഴുവന്‍ ലോകത്തെയും ഒരു മഹാപ്രളയം കൊണ്ട് നശിപ്പിക്കുവാന്‍ തീരുമാനിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-02.jpg)
എന്നാല്‍ നോഹയോടു ദൈവത്തിനു പ്രസാദം തോന്നി. താന്‍ ദുഷ്ടരായ മനുഷ്യരുടെ ഇടയില്‍ ജീവിച്ചിരുന്ന ഒരു നീതിമാന്‍ ആയിരുന്നു. ഒരു മഹാപ്രളയം ഉണ്ടാക്കുവാന്‍ പോകുന്നുവെന്ന് ദൈവം നോഹയോടു പറഞ്ഞു. അതുകൊണ്ട്, ഒരു വലിയ പടകു ഉണ്ടാക്കുവാന്‍ അവിടുന്ന് നോഹയോടു പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-03.jpg)
ദൈവം നോഹയോടു ഏകദേശം 140 മീറ്റര്‍ നീളവും, 23 മീറ്റര്‍ വീതിയും 13.5 മീറ്റര്‍ ഉയരവും ഉള്ള ഒരു പടകു നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടു. നോഹ ഇത് മരംകൊണ്ടു മൂന്നു നിലകളിലായി, നിരവധി മുറികളും, ഒരു മേല്‍ക്കൂരയും ഒരു കിളിവാതിലും ഉള്ളതായി നിര്‍മ്മിക്കേണ്ടിയിരുന്നു. ഈ പടകു നോഹയെയും, തന്‍റെ കുടുംബത്തെയും കരയില്‍ ഉള്ള സകലവിധ മൃഗങ്ങളെയും പ്രളയ സമയത്തു സുരക്ഷിതമായി സൂക്ഷിക്കേണ്ടതിനായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-04.jpg)
നോഹ ദൈവത്തെ അനുസരിച്ചു. അദ്ദേഹവും തന്‍റെ മൂന്ന് പുത്രന്മാരും ചേര്‍ന്ന് ദൈവം അവരോടു പറഞ്ഞതായ രീതിയില്‍ പടകു നിര്‍മ്മിച്ചു. ഇതു വളരെ വലുതായതിനാല്‍ ഇത് നിര്‍മ്മിക്കുവാന്‍ അനേക വര്‍ഷങ്ങള്‍ വേണ്ടിവന്നു. വരുവാന്‍ പോകുന്ന ജലപ്രളയത്തെക്കുറിച്ച് നോഹ ജനത്തിനു മുന്നറിയിപ്പു നല്‍കുകയും ദൈവത്തിങ്കലേക്കു തിരിയുവാനും അവരോടു പറഞ്ഞു, എങ്കിലും അവര്‍ അവനെ വിശ്വസിച്ചില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-05.jpg)
ദൈവം നോഹയോടും തന്‍റെ കുടുംബത്തോടും അവര്‍ക്കും മൃഗങ്ങള്‍ക്കും ആവശ്യമായ ഭക്ഷണം സംഭരിക്കുവാനും പറഞ്ഞു. എല്ലാം തയ്യാറായിക്കഴിഞ്ഞപ്പോള്‍, ദൈവം നോഹയോട് ഇത് അവനും, തന്‍റെ ഭാര്യയും, തന്‍റെ മൂന്നു മക്കളും അവരുടെ ഭാര്യമാരും പടകില്‍ കയറേണ്ട സമയം ആണെന്ന് പറഞ്ഞു—എല്ലാവരും ചേര്‍ന്നു എട്ടു പേര്‍.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-06.jpg)
ജലപ്രളയ സമയത്തു സുരക്ഷിതര്‍ ആയിരിക്കേണ്ടതിനു സകല മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍നിന്നും ഒരു ആണിനേയും ഒരു പെണ്ണിനേയും നോഹയുടെ അടുക്കലേക്കു അയച്ചു. യാഗത്തിന് ഉപയുക്തമായ നിലയില്‍ ഏഴു ആണിനേയും എഴു പെണ്ണിനേയും ഓരോ മൃഗജാതിയില്‍ നിന്നും ദൈവം അയച്ചു. അവ എല്ലാം പടകില്‍ കയറിയതിനു ശേഷം ദൈവം തന്നെ വാതില്‍ അടച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-07.jpg)
അനന്തരം അതിഭയങ്കരമായ മഴ പെയ്യുവാന്‍ തുടങ്ങി. നാല്പതു പകലും നാല്പതു രാത്രികളും ഇടതടവില്ലാതെ മഴ പെയ്തുകൊണ്ടിരുന്നു. ഭൂമിയില്‍ നിന്നും വെള്ളം പുറത്തേക്ക് വന്നുകൊണ്ടിരിന്നു. ഏറ്റവും ഉയര്‍ന്ന പര്‍വതങ്ങള്‍ ഉള്‍പ്പെടെ ഭൂപരപ്പില്‍ ഉണ്ടായിരുന്ന സകലവും വെള്ളത്താല്‍ മൂടിയിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-08.jpg)
പടകില്‍ ഉണ്ടായിരുന്ന ജനങ്ങളും മൃഗങ്ങളും ഒഴികെ ഉണങ്ങിയ നിലത്തു വസിച്ചു വന്ന സകല ജീവജാലങ്ങളും നശിച്ചു. പടകു വെള്ളത്തിന്‍റെ മുകളില്‍ ഒഴുകിക്കൊണ്ട് അതിനകത്തുള്ള സകലത്തെയും വെള്ളത്തില്‍ മുങ്ങിപ്പോകാതെ സംരക്ഷിച്ചു വന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-09.jpg)
മഴ നിന്നതിനു ശേഷം, പടക് അഞ്ചു മാസത്തോളം വെള്ളത്തില്‍ ഒഴുകി നടക്കുകയും ഈ കാലഘട്ടത്തില്‍ വെള്ളം താഴുവാന്‍ തുടങ്ങുകയും ചെയ്തു. പിന്നീട് ഒരു ദിവസം പടക് ഒരു പര്‍വതത്തിന്‍റെ മുകളില്‍ നിന്നു, എന്നാല്‍ ഭൂമി മുഴുവനും വെള്ളത്താല്‍ മൂടപ്പെട്ടിരുന്നു. മൂന്നില്‍ അധികം മാസങ്ങള്‍ക്കു ശേഷം പര്‍വതങ്ങളുടെ ഉയര്‍ന്ന ഭാഗങ്ങള്‍ കാണുവാന്‍ തുടങ്ങി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-10.jpg)
നാല്പതു ദിവസങ്ങള്‍ക്കു ശേഷം, നോഹ മലങ്കാക്ക എന്നു വിളിക്കുന്ന ഒരു പക്ഷിയെ വെള്ളം ഇറങ്ങി ഉണങ്ങി തുടങ്ങിയോ എന്ന് അറിയുവാനായി പുറത്തുവിട്ടു, ആ മലങ്കാക്ക ഉണങ്ങിയ നിലം കണ്ടു പിടിക്കുന്നതിനായി പോകുകയും തിരിച്ചു വരികയും ചെയ്തു, എന്നാല്‍ അതിനു എന്തെങ്കിലും കണ്ടു പിടിക്കുവാന്‍ കഴിഞ്ഞതുമില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-11.jpg)
പിന്നീട് നോഹ പ്രാവ് എന്നു വിളിക്കുന്ന ഒരു പക്ഷിയെ അയച്ചു, എന്നാല്‍ അതിനും ഉണങ്ങിയ നിലം കണ്ടുപിടിക്കുവാന്‍ കഴിയാത്തതുകൊണ്ട് നോഹയുടെ അടുക്കല്‍ മടങ്ങി വന്നു. ഒരു ആഴ്ചയ്ക്ക് ശേഷം താന്‍ പ്രാവിനെ വീണ്ടും പുറത്തേക്കു വിട്ടു, അതു തന്‍റെ ചുണ്ടില്‍ ഒരു ഒലിവ് ശാഖയുമായി മടങ്ങി വന്നു! ജലം താഴ്ന്നുകൊണ്ടിരുന്നു, വീണ്ടും ചെടികള്‍ വളരുവാന്‍ തുടങ്ങി!
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-12.jpg)
നോഹ വീണ്ടും ഒരാഴ്ച കൂടെ കാത്തിരുന്ന ശേഷം മൂന്നാം പ്രാവശ്യം പ്രാവിനെ പുറത്തേക്കു വിട്ടു. ഈ പ്രാവശ്യം അതിനു വിശ്രമിക്കാന്‍ ഒരു സ്ഥലം കണ്ടുപിടിച്ചതുകൊണ്ട് മടങ്ങി വന്നില്ല. വെള്ളം വറ്റിത്തുടങ്ങിയിരുന്നു!
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-13.jpg)
രണ്ടു മാസങ്ങള്‍ക്ക് ശേഷം ദൈവം നോഹയോടു പറഞ്ഞതു, “നീയും നിന്‍റെ കുടുംബവും സകല മൃഗങ്ങളും ഇപ്പോള്‍ പടകു വിടുക. നിരവധി മക്കളും കൊച്ചുമക്കളും ഉണ്ടാവുകയും ഭൂമിയെ നിറയ്ക്കുകയും ചെയ്യുക.” അങ്ങനെ നോഹയും കുടുംബവും പടകില്‍ നിന്നും പുറത്ത് വന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-14.jpg)
നോഹ പടകില്‍ നിന്നും പുറത്തു വന്നശേഷം, താന്‍ ഒരു യാഗപീഠം പണിതു, യാഗം അര്‍പ്പിക്കുവാന്‍ യാഗത്തിനുപയോഗിക്കാന്‍ കഴിയുന്ന ഓരോ ജാതി മൃഗങ്ങളെ അര്‍പ്പിച്ചു. ദൈവം യാഗത്തില്‍ സന്തുഷ്ടനാവുകയും നോഹയെയും കുടുംബത്തെയും അനുഗ്രഹിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-15.jpg)
ദൈവം പറഞ്ഞു, “ജനങ്ങള്‍ ചെയ്യുന്ന ദുഷ്ടകാര്യങ്ങളുടെ കാരണത്താല്‍ ഞാന്‍ വീണ്ടും ഭൂമിയെ ഒരിക്കലും ശപിക്കുകയില്ല എന്നു വാഗ്ദത്തം ചെയ്യുന്നു. അഥവാ ശിശുക്കള്‍ ആയിരിക്കുന്ന സമയം മുതല്‍ പാപം ചെയ്യുന്നവര്‍ ആയിരുന്നാലും ജലപ്രളയത്താല്‍ ഭൂമിയെ നശിപ്പിക്കയില്ല.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-03-16.jpg)
അനന്തരം ദൈവം തന്‍റെ വാഗ്ദത്തത്തിന്‍റെ അടയാളമായി ആദ്യത്തെ മഴവില്ല് ഉണ്ടാക്കി. ആകാശത്തില്‍ ഓരോ പ്രാവശ്യം മഴവില്ല് പ്രത്യക്ഷപ്പെടുമ്പോഴും, അവിടുന്ന് ചെയ്‌തതായ വാഗ്ദത്തവും അതുപോലെ തന്നെ തന്‍റെ ജനത്തെയും ഓര്‍ക്കും.
ഉല്‍പ്പത്തി 6-8 ല്‍ നിന്നുള്ള ഒരു ദൈവവചന കഥ.

View File

@ -1,40 +0,0 @@
#4. അബ്രഹാമിനോടുള്ള ദൈവത്തിന്‍റെ ഉടമ്പടി
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-04-01.jpg)
ജലപ്രളയത്തിനു അനേക വര്‍ഷങ്ങള്‍ക്കു ശേഷം, ലോകത്തില്‍ നിരവധി ജനങ്ങള്‍ ജീവിച്ചിരുന്നു, അവര്‍ ദൈവത്തിന് എതിരായും അന്യോന്യവും വീണ്ടും പാപം ചെയ്തു. അവര്‍ എല്ലാവരും ഒരേ ഭാഷ സംസാരിച്ചു വന്നതിനാല്‍, അവര്‍ ഒരുമിച്ചുകൂടി ദൈവം അവരോടു കല്‍പ്പിച്ച പ്രകാരം ഭൂമിയെ നിറക്കുന്നതിനു പകരം ഒരു പട്ടണം പണിതു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-04-02.jpg)
2
അവര്‍ വളരെ അഹങ്കാരികള്‍ ആകുകയും, അവര്‍ എപ്രകാരം ജീവിക്കണം എന്നുള്ള ദൈവ കല്‍പ്പനകളെ അനുസരിക്കുവാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്തു. അവര്‍ സ്വര്‍ഗ്ഗത്തോളം എത്തുന്ന ഉയരമുള്ള ഒരു ഗോപുരം പണിയുവാന്‍ പോലും തുടങ്ങി. അവര്‍ ഒരുമിച്ചു ദുഷ്ടത പ്രവര്‍ത്തിക്കുന്നതു തുടരുന്നു എങ്കില്‍, അവര്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ പാപമയമായ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്നു ദൈവം കണ്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-04-03.jpg)
ആയതിനാല്‍ ദൈവം അവരുടെ ഭാഷ വ്യത്യസ്തമായ പല ഭാഷകളാക്കി മാറ്റുകയും മനുഷ്യരെ ലോകം മുഴുവനും ചിതറിക്കുകയും ചെയ്തു. അവര്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയ പട്ടണത്തിന്‍റെ പേര് “കുഴപ്പമുള്ള” എന്ന് അര്‍ത്ഥം നല്‍കുന്ന ബാബേല്‍ എന്ന് വിളിക്കപ്പെട്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-04-04.jpg)
നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം, ദൈവം അബ്രാം എന്നു പേരുണ്ടായിരുന്ന ഒരു മനുഷ്യനോടു സംസാരിച്ചു. ദൈവം അവനോടു പറഞ്ഞത്, “നിന്‍റെ ദേശത്തെയും കുടുംബക്കാരെയും വിട്ടു ഞാന്‍ നിനക്ക് കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പോകുക. ഞാന്‍ നിന്നെ അനുഗ്രഹിക്കുകയും നിന്നെ ഒരു വലിയ ജാതിയാക്കുകയും ചെയ്യും. ഞാന്‍ നിന്‍റെ പേര് വലുതാക്കും. നിന്നെ അനുഗഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കുകയും നിന്നെ ശപിക്കുന്നവരെ ശപിക്കുകയും ചെയ്യും. നിന്‍റെ നിമിത്തം ഭൂമിയില്‍ ഉള്ള സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-04-05.jpg)
അതിനാല്‍ അബ്രാം ദൈവത്തെ അനുസരിച്ചു. തന്‍റെ ഭാര്യ, സാറായിയെയും, തന്‍റെ എല്ലാ വേലക്കാരെയും തനിക്ക് സ്വന്തമായിരുന്ന സകലത്തെയും കൊണ്ട് ദൈവം തനിക്കു കാണിച്ച ദേശത്തേക്ക്, കനാന്‍ ദേശത്തേക്കു പോയി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-04-06.jpg)
അബ്രാം കനാനില്‍ എത്തിയപ്പോള്‍, ദൈവം പറഞ്ഞത്, “നിനക്ക് ചുറ്റും നോക്കുക, ഞാന്‍ ഈ ദേശം മുഴുവന്‍ നിനക്കു നല്‍കും, നിന്‍റെ സന്തതികള്‍ അതിനെ കൈവശമാക്കും.” അനന്തരം അബ്രാം ആ ദേശത്തു താമസം തുടങ്ങി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-04-07.jpg)
അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതന്‍ ആയിരുന്ന മല്‍ക്കിസേദെക് എന്നു പേരുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ അബ്രാം ഒരു യുദ്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം താനും അബ്രാമും പരസ്പരം കണ്ടു. മല്‍ക്കിസേദെക് “സ്വര്‍ഗ്ഗവും ഭൂമിയും തന്‍റെ സ്വന്തമായ അത്യുന്നതനായ ദൈവം അബ്രാമിനെ അനുഗ്രഹിക്കട്ടെ” എന്നു പറയുകയും ചെയ്തു. അനന്തരം അബ്രാം യുദ്ധത്തില്‍ തനിക്ക് ലഭിച്ച സകലത്തിന്‍റെയും പത്തില്‍ ഒന്ന് മല്‍ക്കിസേദെക്കിനു നല്‍കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-04-08.jpg)
അനേക വര്‍ഷങ്ങള്‍ കടന്നു പോയി, എന്നാല്‍ അബ്രാമിനും സാറായിക്കും ഇതുവരെ ഒരു മകന്‍ ഇല്ലായിരുന്നു. ദൈവം അബ്രാമിനോടു സംസാരിക്കുകയും നിനക്ക് ഒരു മകന്‍ ഉണ്ടാകുമെന്നും ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ സന്തതികള്‍ ഉണ്ടാകും എന്നു വീണ്ടും വാഗ്ദത്തം ചെയ്തു. അബ്രാം ദൈവത്തിന്‍റെ വാഗ്ദത്തം വിശ്വസിച്ചു. അബ്രാം ദൈവത്തിന്‍റെ വാഗ്ദത്തത്തില്‍ വിശ്വസിച്ചതുകൊണ്ട് ദൈവം അവനെ നീതിമാന്‍ ആയിരുന്നു എന്നു പ്രഖ്യാപിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-04-09.jpg)
അനന്തരം ദൈവം അബ്രാമിനോടു ഒരു ഉടമ്പടി ചെയ്തു. സാധാരണയായി, ഒരു ഉടമ്പടി എന്നതു രണ്ടു വിഭാഗക്കാര്‍ പരസ്പരം ചെയ്തുകൊള്ളാം എന്ന സമ്മതം ആകുന്നു. എന്നാല്‍ ഇവിടെ, അബ്രാം ഗാഡനിദ്രയില്‍ ആയിരിക്കുമ്പോള്‍ ദൈവം അബ്രാമിനോടു വാഗ്ദത്തം ചെയ്തു, എന്നാല്‍ അപ്പോഴും തനിക്ക് ദൈവത്തെ കേള്‍ക്കുവാന്‍ സാധിക്കുമായിരുന്നു. ദൈവം പറഞ്ഞത്, “ഞാന്‍ നിന്‍റെ ശരീരത്തില്‍ നിന്നു തന്നെ നിനക്ക് ഒരു പുത്രനെ നല്‍കും. കനാന്‍ ദേശത്തെ നിന്‍റെ സന്തതിക്കു ഞാന്‍ നല്‍കും” എന്നാണ്. എന്നാല്‍ അബ്രാമിന് ഇപ്പോഴും ഒരു മകന്‍ ഇല്ലായിരുന്നു.
ഉല്‍പ്പത്തി 11-15-ല്‍ നിന്നുള്ള ദൈവവചന കഥ.

View File

@ -1,44 +0,0 @@
#5.വാഗ്ദത്ത പുത്രന്‍
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-05-01.jpg)
അബ്രാമും സാറായിയും കനാനില്‍ എത്തി പത്തു വര്‍ഷങ്ങള്‍ക്കു ശേഷവും അവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നില്ല. അതുകൊണ്ട് അബ്രാമിന്‍റെ ഭാര്യ, സാറായി, അവനോടു പറഞ്ഞത്, “ദൈവം എനിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുവാന്‍ അനുവദിച്ചിട്ടില്ല, മാത്രമല്ല ഇപ്പോള്‍ ഞാന്‍ വളരെ വൃദ്ധയായി കുഞ്ഞുങ്ങള്‍ ഉണ്ടാകുവാന്‍ കഴിവില്ലാതെയും ഇരിക്കുന്നു, ഇതാ എന്‍റെ ദാസി, ഹാഗാര്‍. അവള്‍ എനിക്കായി ഒരു മകനെ പ്രസവിക്കുവാന്‍ അവളെയും വിവാഹം കഴിക്കുക.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-05-02.jpg)
ആയതിനാല്‍ അബ്രാം ഹാഗാറിനെ വിവാഹം കഴിച്ചു. ഹാഗാറിന് ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും അബ്രാം അവനു യിശ്മായേല്‍ എന്നു പേരിടുകയും ചെയ്തു. എന്നാല്‍ സാറായി ഹാഗാറിനോട് അസൂയ ഉള്ളവള്‍ ആയി. യിശ്മായേലിനു പതിമൂന്നു വയസ്സ് പ്രായമുള്ളപ്പോള്‍ ദൈവം വീണ്ടും അബ്രാമിനോടു സംസാരിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-05-03.jpg)
ദൈവം അരുളിച്ചെയ്തു, “ഞാന്‍ സര്‍വശക്തനായ ദൈവം ആകുന്നു. ഞാന്‍ നിന്നോടുകൂടെ ഒരു ഉടമ്പടി ചെയ്യും.” അപ്പോള്‍ അബ്രാം നിലത്തു വണങ്ങി നമസ്കരിച്ചു. ദൈവം വീണ്ടും അബ്രാമിനോടു സംസാരിച്ചത്, “നീ അനേക ജാതികള്‍ക്കു പിതാവ് ആകും. ഞാന്‍ നിനക്കും നിന്‍റെ സന്തതികള്‍ക്കും കനാന്‍ ദേശം അവരുടെ അവകാശമായി നല്‍കുകയും ഞാന്‍ എന്നെന്നേക്കും അവരുടെ ദൈവമായിരിക്കും. നീ നിന്‍റെ ഭവനത്തില്‍ ഉള്ള എല്ലാ പുരുഷ പ്രജകള്‍ക്കും പരിച്ചേദന ചെയ്യണം.” എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-05-04.jpg)
“നിന്‍റെ ഭാര്യ, സാറായിക്കു ഒരു മകന്‍ ഉണ്ടാകും—അവന്‍ വാഗ്ദത്ത പുത്രന്‍ ആയിരിക്കും. അവനു യിസഹാക്ക് എന്ന് പേരിടുക. ഞാന്‍ അവനുമായി എന്‍റെ ഉടമ്പടി ചെയ്യും, അവന്‍ ഒരു വലിയ ജാതിയാകും. ഞാന്‍ യിശ്മായേലിനെയും ഒരു വലിയ ജാതിയാക്കും, എന്നാല്‍ എന്‍റെ ഉടമ്പടി യിസഹാക്കിനോട് കൂടെ ആയിരിക്കും. അനന്തരം ദൈവം അബ്രാമിന്‍റെ പേര് അബ്രഹാം എന്ന് മാറ്റി, അതിന്‍റെ അര്‍ത്ഥം “അനേകര്‍ക്ക്‌ പിതാവ്” എന്നാണ്. ദൈവം സാറായിയുടെ പേരും “രാജകുമാരി” എന്നര്‍ത്ഥം വരുന്ന സാറാ എന്നാക്കി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-05-05.jpg)
ആ ദിവസം അബ്രഹാം തന്‍റെ ഭവനത്തില്‍ ഉള്ള എല്ലാ പുരുഷപ്രജകളെയും പരിച്ചേദന കഴിച്ചു. ഏകദേശം ഒരു വര്‍ഷത്തിനു ശേഷം, അബ്രഹാമിന് 100 വയസും, സാറയ്ക്ക് 90 വയസ്സും ഉള്ളപ്പോള്‍, സാറ അബ്രഹാമിന് ഒരു മകനെ പ്രസവിച്ചു. ദൈവം അവരോടു പറഞ്ഞത് പോലെ അവര്‍ അവനു യിസഹാക്ക് എന്ന് പേരിട്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-05-06.jpg)
യിസഹാക്ക് ഒരു യുവാവായപ്പോള്‍, ദൈവം അബ്രഹാമിന്‍റെ വിശ്വാസത്തെ പരിശോധന ചെയ്തു പറഞ്ഞത്, ‘‘യിസഹാക്കിനെ, നിന്‍റെ ഏകജാതനെ, എനിക്ക് യാഗമായി കൊല്ലുക” എന്നായിരുന്നു. വീണ്ടും അബ്രഹാം ദൈവത്തെ അനുസരിക്കുകയും തന്‍റെ മകനെ യാഗമര്‍പ്പിക്കുവാന്‍ ഒരുക്കം നടത്തുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-05-07.jpg)
അബ്രഹാമും യിസഹാക്കും യാഗസ്ഥലത്തേക്ക്‌ നടന്നു പോകവേ, യിസഹാക്ക് ചോദിച്ചു, “അപ്പാ, യാഗത്തിന് ആവശ്യമായ വിറക് ഉണ്ട്, എന്നാല്‍ കുഞ്ഞാട് എവിടെ?” അബ്രഹാം മറുപടി പറഞ്ഞത്, “എന്‍റെ മകനേ, യാഗത്തിനുള്ള കുഞ്ഞാടിനെ ദൈവം കരുതിക്കൊള്ളും” എന്നായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-05-08.jpg)
അവര്‍ യാഗസ്ഥലത്ത്‌ എത്തിയപ്പോള്‍, അബ്രഹാം തന്‍റെ മകനായ യിസഹാക്കിനെ യാഗപീഠത്തില്‍ കിടത്തി കെട്ടി. താന്‍ തന്‍റെ മകനെ കൊല്ലുവാന്‍ ഒരുമ്പെടുന്ന സമയം ആയപ്പോള്‍ ദൈവം പറഞ്ഞു, “നിര്‍ത്തുക! ബാലനെ ഉപദ്രവിക്കരുത്! നിന്‍റെ ഏക ജാതനെ എന്നില്‍നിന്നും നിനക്കായി കരുതാതെ ഇരുന്നതിനാല്‍ നീ എന്നെ ഭയപ്പെടുന്നു എന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-05-09.jpg)
സമീപത്തായി അബ്രഹാം ഒരു ആട്ടുകൊറ്റനെ മുള്‍പ്പടര്‍പ്പില്‍ കുരുങ്ങിയ വിധം കണ്ടു. ദൈവം ആ ആട്ടുകൊറ്റനെ യിസഹാക്കിനു പകരമായി യാഗം കഴിക്കേണ്ടതിന് കരുതി വെച്ചു. അബ്രഹാം സന്തോഷത്തോടെ ആ ആട്ടുകൊറ്റനെ യാഗമര്‍പ്പിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-05-10.jpg)
അനന്തരം ദൈവം അബ്രഹാമിനോടു പറഞ്ഞത്, “നീ സകലത്തെയും, നിന്‍റെ ഏകാജാതനെപ്പോലും എനിക്ക് തരുവാന്‍ ഒരുക്കമായതുകൊണ്ട്, ഞാന്‍ നിന്നെ അനുഗ്രഹിക്കുമെന്നു വാഗ്ദത്തം ചെയ്യുന്നു. നിന്‍റെ സന്തതികള്‍ ആകാശത്തിലെ നക്ഷത്രങ്ങളെക്കാള്‍ അധികം ആയിരിക്കും. നീ എന്നെ അനുസരിച്ചതുകൊണ്ട്, ലോകത്തില്‍ ഉള്ള സകല കുടുംബങ്ങളെയും നിന്‍റെ കുടുംബം മൂലം അനുഗ്രഹിക്കും.
ഉല്‍പ്പത്തി 16-22ല് നിന്നുള്ള ഒരു ദൈവവചന കഥ.

View File

@ -1,32 +0,0 @@
#6. ദൈവം യിസഹാക്കിനു വേണ്ടി കരുതുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-06-01.jpg)
അബ്രഹാം വളരെ വയസ്സു ചെന്നവന്‍ ആയപ്പോള്‍, തന്‍റെ മകന്‍, യിസഹാക്ക്, ഒരു പുരുഷന്‍ ആയി വളര്‍ന്നിരുന്നു. ആയതിനാല്‍ അബ്രഹാം തന്‍റെ വേലക്കാരില്‍ ഒരുവനെ തന്‍റെ ബന്ധുക്കള്‍ വസിച്ചിരുന്ന ദേശത്തേക്ക് തന്‍റെ മകന്‍, യിസഹാക്കിനു വേണ്ടി ഒരു ഭാര്യയെ കൊണ്ടു വരുവാനായി പറഞ്ഞയച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-06-02.jpg)
വളരെ ദീര്‍ഘ യാത്രയ്ക്കുശേഷം അബ്രഹാമിന്‍റെ ബന്ധുക്കള്‍ ജീവിച്ചിരുന്ന ദേശത്തിലേക്കു, വേലക്കാരനെ റിബേക്കയുടെ അടുക്കല്‍ ദൈവം നയിച്ചു. അവള്‍ അബ്രഹാമിന്‍റെ സഹോദരന്‍റെ കൊച്ചുമകള്‍ ആയിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-06-03.jpg)
റിബേക്ക തന്‍റെ ഭവനം വിട്ടു വേലക്കാരനോടൊപ്പം യിസഹാക്കിന്‍റെ ഭവനത്തിലേക്ക്‌ പോകുവാന്‍ സമ്മതിച്ചു. അവള്‍ എത്തിച്ചേര്‍ന്ന ഉടന്‍ തന്നെ യിസഹാക്ക് അവളെ വിവാഹം കഴിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-06-04.jpg)
വളരെ നാളുകള്‍ക്കു ശേഷം, അബ്രഹാം മരിച്ചു. അനന്തരം ദൈവം അബ്രഹാമിന്‍റെ മകനായ യിസഹാക്കിനെ ദൈവം അബ്രഹാമിനോട് ചെയ്ത ഉടമ്പടി നിമിത്തം അനുഗ്രഹിച്ചു. ആ ഉടമ്പടിയില്‍ ദൈവം ചെയ്‌തതായ വാഗ്ദത്തങ്ങളില്‍ ഒന്ന് അബ്രഹാമിന് അസംഖ്യം സന്തതികള്‍ ഉണ്ടായിരിക്കും എന്നുള്ളതാണ്. എന്നാല്‍ ഇസഹാക്കിന്‍റെ ഭാര്യ, റിബേക്കയ്ക്ക് മക്കള്‍ ഉണ്ടായില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-06-05.jpg)
യിസഹാക്ക് റിബേക്കയ്ക്കു വേണ്ടി പ്രാര്‍ഥിച്ചു, ദൈവം അവള്‍ക്കു ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുവാന്‍ ദൈവം അനുവദിച്ചു. ആ രണ്ടു കുഞ്ഞുങ്ങള്‍ റിബേക്കയുടെ ഉദരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ പരസ്പരം പോരിട്ടു, ആയതിനാല്‍ എന്താണ് സംഭവിക്കുന്നത് എന്ന് റിബേക്ക ദൈവത്തോട് ചോദിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-06-06.jpg)
ദൈവം റിബേക്കയോട് പറഞ്ഞത്‌, “നീ രണ്ടു പുത്രന്മാര്‍ക്കു ജന്മം നല്‍കും. അവരുടെ സന്തതികള്‍ വ്യത്യസ്തമായ രണ്ട് ജാതികള്‍ ആകും. അവര്‍ പരസ്പരം പോരാടും. എന്നാല്‍ നിന്‍റെ മൂത്ത പുത്രനില്‍നിന്നും ഉളവാകുന്ന ജാതി നിന്‍റെ ഇളയ പുത്രനില്‍നിന്നും ഉളവാകുന്ന ജാതിയെ അനുസരിക്കേണ്ടി വരും.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-06-07.jpg)
റിബേക്കയുടെ കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍, മൂത്ത പുത്രന്‍ ചുവപ്പു നിറവും രോമാവൃതനും ആയി പുറത്ത് വന്നു, അവനു എശാവ് എന്ന് പേരിട്ടു. അനന്തരം ഇളയ മകന്‍ ഏശാവിന്‍റെ കുതികാല്‍ പിടിച്ചുകൊണ്ട് പുറത്ത് വന്നു, അവര്‍ അവനു യാക്കോബ് എന്നും പേരിട്ടു.
ഉല്‍പ്പത്തി 24:1-25:26.

View File

@ -1,43 +0,0 @@
#7. ദൈവം യാക്കോബിനെ അനുഗ്രഹിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-07-01.jpg)
ബാലന്മാര്‍ വളര്‍ന്നു വന്നപ്പോള്‍, യാക്കോബ് ഭവനത്തില്‍ തന്നെ താമസിക്കുവാന്‍ ഇഷ്ടപ്പെട്ടു, എന്നാല്‍ ഏശാവ് മൃഗങ്ങളെ വേട്ടയാടുവാന്‍ ഇഷ്ടപ്പെട്ടു. റിബേക്ക യാക്കോബിനെ സ്നേഹിച്ചു, എന്നാല്‍ യിസഹാക്ക് ഏശാവിനെ സ്നേഹിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-07-02.jpg)
ഒരു ദിവസം, ഏശാവ് വേട്ട കഴിഞ്ഞ് മടങ്ങിവന്നു, അവന്‍ വളരെ വിശപ്പുള്ളവനായിരുന്നു ഏശാവ് യാക്കോബിനോട്, “നീ പാചകം ചെയ്തിരിക്കുന്ന ഭക്ഷണത്തില്‍ കുറച്ച് എനിക്കു തരിക” എന്നു പറഞ്ഞു. അതിനു യാക്കോബ് മറുപടിയായി, “ആദ്യം, നീ ആദ്യജാതനായി ജനിച്ചതുകൊണ്ട് നിനക്ക് ലഭിക്കുന്ന സകലവും എനിക്ക് തരാമെന്നു വാക്കു തരിക” എന്ന് പറഞ്ഞു. അതുകൊണ്ട് ഏശാവ് സകലവും യാക്കോബിന് നല്‍കാമെന്നു വാഗ്ദത്തം നല്‍കി. അനന്തരം യാക്കോബ് അവനു കുറച്ച് ആഹാരം നല്‍കി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-07-03.jpg)
ഏശാവിനു തന്‍റെ അനുഗ്രഹങ്ങള്‍ നല്‍കണമെന്ന് യിസഹാക്ക് ആഗ്രഹിച്ചു. എന്നാല്‍ താന്‍ അത് ചെയ്യുന്നതിന്നു മുമ്പ് റിബേക്കയും യാക്കോബും ചേര്‍ന്ന് യാക്കോബിനെ ഏശാവിനെപ്പോലെ അഭിനയിപ്പിച്ചു തന്നെ പറ്റിച്ചു. യിസഹാക്ക് വളരെ വയോധികനും കാഴ്ച ഇല്ലാത്തവനും ആയിരുന്നു. അതുകൊണ്ട് യാക്കോബ് ഏശാവിന്‍റെ വസ്ത്രം ധരിക്കുകയും തന്‍റെ കഴുത്തിലും കൈകളിലും ആട്ടിന്‍തോല്‍ പൊതിയുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-07-04.jpg)
യാക്കോബ് യിസഹാക്കിന്‍റെ അടുക്കല്‍ വന്നു പറഞ്ഞത്, “ഞാന്‍ ഏശാവ് ആകുന്നു. നീ എന്നെ അനുഗ്രഹിക്കേണ്ടതിനു ഞാന്‍ നിന്‍റെ അടുക്കല്‍ വന്നിരിക്കുന്നു.” യിസഹാക്ക് ആട്ടിന്‍രോമത്തെ തൊട്ടു നോക്കുകയും വസ്ത്രങ്ങളുടെ ഗന്ധം ഗ്രഹിക്കുകയും ചെയ്തശേഷം അത് ഏശാവ് തന്നെ എന്ന് കരുതി അവനെ അനുഗ്രഹിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-07-05.jpg)
യാക്കോബ് ഏറ്റവും മൂത്തപുത്രന്‍ എന്ന സ്ഥാനവും തന്‍റെ അനുഗ്രഹങ്ങളും മോഷ്ടിച്ചതിനാല്‍ ഏശാവ് യാക്കോബിനെ വെറുത്തു. ആയതിനാല്‍ താന്‍ പിതാവ് മരിച്ചതിനുശേഷം യാക്കോബിനെ വധിക്കുവാന്‍ തീരുമാനിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-07-06.jpg)
എന്നാല്‍ റിബേക്ക ഏശാവിന്‍റെ പദ്ധതി കേട്ടു. അതിനാല്‍ അവളും യിസഹാക്കും ചേര്‍ന്ന് യാക്കോബിനെ അവളുടെ ബന്ധുക്കളോടൊപ്പം താമസിക്കുന്നതിനു ദൂരദേശത്തേക്ക് അയച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-07-07.jpg)
റിബേക്കയുടെ ബന്ധുക്കളോടുകൂടെ യാക്കോബ് വളരെ വര്‍ഷങ്ങള്‍ ജീവിച്ചു. ആ കാലഘട്ടത്തില്‍ താന്‍ വിവാഹിതന്‍ ആകുകയും തനിക്കു പന്ത്രണ്ടു പുത്രന്മാരും ഒരു പുത്രിയും ഉണ്ടാകുകയും ചെയ്തു. ദൈവം അവനെ ഒരു മഹാ ധനികന്‍ ആക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-07-08.jpg)
കനാനില്‍ ഉള്ള തന്‍റെ വീട്ടില്‍ നിന്നും ഇരുപതു വര്‍ഷം അകന്നു നിന്നശേഷം തന്‍റെ കുടുംബത്തോടും, വേലക്കാരോടും തന്‍റെ എല്ലാ മൃഗ സമ്പത്തോടുംകൂടെ യാക്കോബ് മടങ്ങി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-07-09.jpg)
ഏശാവ് ഇപ്പോഴും തന്നെ കൊല്ലുവാന്‍ ഇരിക്കുന്നു എന്ന് യാക്കോബ് വളരെയധികം ഭയപ്പെട്ടു. ആയതു കൊണ്ട് ഒരു സമ്മാനമായി മൃഗങ്ങളുടെ കൂട്ടങ്ങളെ അയച്ചു. മൃഗങ്ങളെ കൊണ്ടുവന്ന വേലക്കാര്‍ ഏശാവിനോട് പറഞ്ഞത്, “താങ്കളുടെ ദാസന്‍, യാക്കോബ്, ഈ മൃഗങ്ങളെ അങ്ങേക്ക് നല്‍കുന്നു. അദ്ദേഹം ഉടനെതന്നെ ഇങ്ങോട്ട് വരുന്നു” എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-07-10.jpg)
എന്നാല്‍ യാക്കോബിനെ ഉപദ്രവിക്കുവാന്‍ ഏശാവ് ആഗ്രഹിച്ചിരുന്നില്ല. പകരമായി, അവനെ വീണ്ടും കാണുന്നതില്‍ താന്‍ വളരെ സന്തുഷ്ടന്‍ ആയിരുന്നു. തുടര്‍ന്ന് യാക്കോബ് കനാനില്‍ സമാധാനമായി ജീവിച്ചു. അനന്തരം യിസഹാക്ക് മരിക്കുകയും യാക്കോബും ഏശാവും കൂടെ ചേര്‍ന്നു അദേഹത്തെ അടക്കം ചെയ്യുകയും ചെയ്തു. ദൈവം അബ്രഹാമിനോട് ചെയ്ത ഉടമ്പടി വാഗ്ദത്തങ്ങള്‍ യിസഹാക്കില്‍നിന്നും യാക്കോബിന് നല്‍കപ്പെടുകയും ചെയ്തു.
ഉല്‍പ്പത്തി 25:27-35:29-ല്‍ നിന്നുള്ള ദൈവവചന കഥ.

View File

@ -1,64 +0,0 @@
#8.ദൈവം യോസേഫിനെയും തന്‍റെ കുടുംബത്തെയും രക്ഷിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-01.jpg)
അനേക വര്‍ഷങ്ങള്‍ക്കു ശേഷം, യാക്കോബ് വൃദ്ധനായപ്പോള്‍, കന്നുകാലിക്കൂട്ടത്തെ പരിപാലിച്ചു വന്നിരുന്ന തന്‍റെ സഹോദരന്മാരെ അന്വേഷിക്കുവാനായി, തന്‍റെ ഇഷ്ടപുത്രന്‍ ആയിരുന്ന യോസേഫിനെ അയച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-02.jpg)
യോസേഫിന്‍റെ സഹോദരന്മാര്‍, അവരുടെ പിതാവ് യോസേഫിനെ വളരെയധികം സ്നേഹിച്ചതിനാലും തന്‍റെ സ്വപ്നത്തില്‍ താനവര്‍ക്കു ഭരണാധികാരിയാകും എന്നു സ്വപ്നം കണ്ടതിനാലും യോസേഫിനെ വെറുത്തിരുന്നു. യോസേഫ് തന്‍റെ സഹോദരന്മാരുടെ അടുക്കല്‍ വന്നപ്പോള്‍ അവര്‍ അവനെ തട്ടിയെടുക്കുകയും അടിമ കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-03.jpg)
യോസേഫിന്‍റെ സഹോദരന്മാര്‍ ഭവനത്തില്‍ മടങ്ങി വരുന്നതിനു മുന്‍പേ യോസേഫിന്‍റെ അങ്കി കീറി ഒരു ആടിന്‍റെ രക്തത്തില്‍ മുക്കി. അനന്തരം ആ അങ്കി അവരുടെ പിതാവിനെ കാണിച്ചിട്ട് താനും യോസേഫിനെ ഒരു കാട്ടുമൃഗം കൊന്നുകളഞ്ഞു എന്ന് അവരുടെ പിതാവിനെ വിശ്വസിപ്പിക്കേണ്ടതിനു കാണിച്ചു. യാക്കോബ് അതിദുഖിതന്‍ ആയിത്തീര്‍ന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-04.jpg)
അടിമ കച്ചവടക്കാര്‍ യോസേഫിനെ ഈജിപ്തിലേക്ക് കൊണ്ടുപോയി. ഈജിപ്ത് നൈല്‍ നദീതീരത്ത് സ്ഥിതിചെയ്തിരുന്ന ഒരു വലിയ, ശക്തമായ രാജ്യം ആയിരുന്നു. അടിമ കച്ചവടക്കാര്‍ യോസേഫിനെ ഒരു അടിമയായി ധനികനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വിറ്റു. യോസേഫ് തന്‍റെ യജമാനനെ നന്നായി സേവിക്കുകയും, ദൈവം യോസേഫിനെ അനുഗ്രഹിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-05.jpg)
അവന്‍റെ യജമാനന്‍റെ ഭാര്യ യോസേഫിനോടുകൂടെ ശയിപ്പാന്‍ പരിശ്രമിച്ചു, എന്നാല്‍ ഇപ്രകാരം ദൈവത്തോട് പാപം ചെയ്യുവാന്‍ യോസേഫ് വിസ്സമ്മതിച്ചു. അവള്‍ കോപപരവശയായി യോസേഫിന്‍റെമേല്‍ അസത്യമായ ആരോപണം ഉന്നയിക്കുകയും അവനെ പിടികൂടി തടവറയിലേക്ക് അയച്ചു. കാരാഗ്രഹത്തിലും യോസേഫ് വിശ്വസ്തനായി തുടര്‍ന്നു, ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-06.jpg)
രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം, താന്‍ നിരപരാധി ആയിരുന്നിട്ടുപോലും യോസേഫ് കാരാഗ്രഹത്തില്‍ ആയിരുന്നു. ഒരു രാത്രിയില്‍, ഫറവോന്‍- ഈജിപ്തുകാര്‍ അവരുടെ രാജാക്കന്മാരെ അപ്രകാരമാണ് വിളിച്ചിരുന്നത്, രണ്ടു സ്വപ്‌നങ്ങള്‍ കണ്ടു, അത് തന്നെ വളരെ അലോസരപ്പെടുത്തുക ഉണ്ടായി. തന്‍റെ ഉപദേശകന്മാരില്‍ ആര്‍ക്കും തന്നെ ആ സ്വപ്നങ്ങളുടെ അര്‍ത്ഥം പറയുവാന്‍ കഴിഞ്ഞില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-07.jpg)
ദൈവം യോസേഫിന് സ്വപ്നങ്ങളെ വ്യാഖ്യാനിക്കു വാന്‍ കഴിവ് നല്‍കിയിരുന്നതിനാല്‍, കാരാഗ്രഹത്തില്‍ നിന്നും യോസേഫിനെ ഫറവോന്‍ തന്‍റെ അടുക്കല്‍ വരുത്തി. യോസേഫ് അവനുവേണ്ടി സ്വപ്‌നങ്ങള്‍ വ്യാഖ്യാനിച്ചു, “ദൈവം ഏഴു വര്‍ഷങ്ങള്‍ സമൃദ്ധമായ വിളവുകള്‍ തരികയും, അതിനുശേഷം ക്ഷാമത്തിന്‍റെ ഏഴു വര്‍ഷങ്ങള്‍ തുടരുകയും ചെയ്യും” എന്നു പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-08.jpg)
ഫറവോന് യോസേഫിനോട് പ്രീതി തോന്നുകയും, അവനെ ഈജിപ്തില്‍ ഏറ്റവും അധികാരം ഉള്ള രണ്ടാമത്തെ വ്യക്തിയാക്കി നിയമിച്ചു!
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-09.jpg)
നല്ല സമൃദ്ധിയുള്ള ഏഴു വര്‍ഷങ്ങള്‍ വന്നപ്പോള്‍ ധാന്യങ്ങള്‍ കൊയ്ത്തുകാലത്തു വന്‍തോതില്‍ ശേഖരിക്കുവാന്‍ യോസേഫ് ജനങ്ങളോട് ആവശ്യപ്പെട്ടു. അനന്തരം യോസേഫ് ക്ഷാമമുള്ള ഏഴു വര്‍ഷങ്ങള്‍ വന്നപ്പോള്‍ ജനങ്ങള്‍ക്ക് വില്‍ക്കുകയും അതുമൂലം ഭക്ഷിപ്പാന്‍ ആവശ്യമായതു ലഭിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-10.jpg)
ഈജിപ്തില്‍ മാത്രമല്ല, യാക്കോബും തന്‍റെ കുടുംബവും പാര്‍ത്തിരുന്ന കനാനിലും ക്ഷാമം അതികഠിനം ആയിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-11.jpg)
ആയതിനാല്‍ യാക്കോബ് തന്‍റെ മൂത്ത മക്കളെ ഭക്ഷണം വാങ്ങുവാന്‍ ഈജിപ്തിലേക്ക് അയച്ചു. സഹോദരന്മാര്‍ ഭക്ഷണം വാങ്ങുവാനായി യോസേഫിന്‍റെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ യോസേഫിനെ സഹോദരന്മാര്‍ തിരിച്ചറിഞ്ഞില്ല. എന്നാല്‍ യോസേഫ് അവരെ തിരിച്ചറിഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-12.jpg)
തന്‍റെ സഹോദരന്മാര്‍ക്ക് മാറ്റം സംഭവിച്ചിട്ടുണ്ടോ എന്നു പരീക്ഷിച്ചതിനു ശേഷം യോസേഫ് അവരോടു പറഞ്ഞത്, “ഞാന്‍ നിങ്ങളുടെ സഹോദരനായ യോസേഫ് ആകുന്നു! നിങ്ങള്‍ ഭയപ്പെടേണ്ട. ഒരു അടിമയായി എന്നെ വിറ്റപ്പോള്‍ ദോഷം ചെയ്യുവാന്‍ നിങ്ങള്‍ ശ്രമിച്ചു, എന്നാല്‍ ദൈവം ആ ദോഷത്തെ നന്മയ്ക്കായി ഉപയോഗിച്ചു! ഞാന്‍ നിങ്ങളേയും നിങ്ങളുടെ കുടുംബങ്ങളേയും സംരക്ഷിക്കുവാന്‍ നിങ്ങള്‍ ഈജിപ്തില്‍ വന്നു താമസിക്കുക.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-13.jpg)
യോസേഫിന്‍റെ സഹോദരന്മാര്‍ ഭവനത്തില്‍ മടങ്ങിവന്ന് അവരുടെ പിതാവായ യാക്കോബിനോട്, യോസേഫ് ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ താന്‍ വളരെ സന്തോഷവാന്‍ ആയിത്തീര്‍ന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-14.jpg)
യാക്കോബ് വളരെ വൃദ്ധനായിരുന്നു എങ്കിലും, തന്‍റെ മുഴു കുടുംബത്തോടും കൂടെ ഈജിപ്തിലേക്ക് കടന്നുപോയി, അവര്‍ അവിടെ താമസിച്ചു. യാക്കോബ് മരിക്കുന്നതിനു മുന്‍പ് താന്‍ തന്‍റെ ഓരോ പുത്രന്മാരെയും അനുഗ്രഹിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-08-15.jpg)
ദൈവം അബ്രഹാമിന് നല്‍കിയ ഉടമ്പടി വാഗ്ദത്തങ്ങള്‍ യിസഹാക്കിനും തുടര്‍ന്ന് യാക്കോബിനും അനന്തരം യാക്കോബിന്‍റെ പന്ത്രണ്ടു മക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നല്‍കി. പന്ത്രണ്ടു മക്കളുടെ സന്തതികള്‍ ഇസ്രയേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളായി തീര്‍ന്നു.
ഉല്‍പ്പത്തി 37-50ല് നിന്നുള്ള ഒരു ദൈവവചന കഥ.

View File

@ -1,66 +0,0 @@
#9. ദൈവം മോശെയെ വിളിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-01.jpg)
യോസേഫ് മരിച്ചതിനുശേഷം, തന്‍റെ സകല ബന്ധുക്കളും ഈജിപ്തില്‍ തന്നെ വസിച്ചു. അവരും അവരുടെ സന്തതികളും അനേക വര്‍ഷങ്ങള്‍ താമസിക്കുന്നത് തുടരുകയും നിരവധി മക്കള്‍ ഉണ്ടാകുകയും ചെയ്തു. അവരെ ഇസ്രയേല്യര്‍ എന്ന് വിളിച്ചിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-02.jpg)
നൂറുകണക്കിനു സംവത്സരങ്ങള്‍ക്കു ശേഷം, ഇസ്രയേല്‍ മക്കളുടെ സംഖ്യ വളരെ വര്‍ദ്ധിച്ചു. യോസേഫ് അവര്‍ക്ക് ചെയ്ത സഹായത്തിനു തക്ക നന്ദിയുള്ളവരായിരുന്നില്ല. ഇസ്രയേല്യര്‍ ധാരാളമായിരുന്നതിനാല്‍ അവരെക്കുറിച്ച് ഭയപ്പെട്ടു. ആയതിനാല്‍ ആ സമയത്തു ഈജിപ്റ്റ്‌ ഭരിച്ചിരുന്ന ഫറവോന്‍ ഇസ്രയേല്യരെ ഈജിപ്തുകാര്‍ക്ക് അടിമകള്‍ ആക്കി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-03.jpg)
ഈജിപ്തുകാര്‍ ഇസ്രയേല്യരെ നിരവധി കെട്ടിടങ്ങളേയും മുഴുവന്‍ പട്ടണങ്ങളെപ്പോലും നിര്‍മ്മിക്കുവാന്‍ നിര്‍ബന്ധിതരാക്കി. കഠിനമായ ജോലി അവരുടെ ജീവിതം ദുസ്സഹമാക്കി, എന്നാല്‍ ദൈവം അവരെ അനുഗ്രിക്കുകയും, അവര്‍ക്ക് ഏറ്റവും കൂടുതല്‍ മക്കള്‍ ജനിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-04.jpg)
ഇസ്രയേല്യര്‍ക്കു നിരവധി കുഞ്ഞുങ്ങള്‍ ജനിക്കുന്നു എന്ന് ഫറവോന്‍ കണ്ടപ്പോള്‍, സകല ഇസ്രയേല്യ ശിശുക്കളെയും നൈല്‍ നദിയില്‍ എറിഞ്ഞു കൊന്നു കളയുവാന്‍ കല്‍പിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-05.jpg)
ഒരു ഇസ്രയേല്യ സ്ത്രീ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. അവളും തന്‍റെ ഭര്‍ത്താവും ആ കുഞ്ഞിനെ അവരാല്‍ കഴിയുന്നിടത്തോളം ഒളിപ്പിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-06.jpg)
ആ ആണ്‍കുട്ടിയുടെ മാതാപിതാക്കന്മാര്‍ക്ക് തുടര്‍ന്നു അവനെ ഒളിപ്പിച്ചു വെക്കുവാന്‍ കഴിയാതിരുന്നതു കൊണ്ട്, അവര്‍ അവനെ ഒരു ഒഴുകുന്ന കൂടയില്‍, നൈല്‍ നദിയിലെ ഞാങ്ങണയുടെ ഇടയില്‍, അവന്‍ കൊല്ലപ്പെടുന്നതില്‍ നിന്നും രക്ഷിപ്പാന്‍ വേണ്ടി വെച്ചു. തന്‍റെ മൂത്ത സഹോദരി അവന് എന്തു സംഭവിക്കുമെന്ന് കാണുവാനായി നോക്കിനിന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-07.jpg)
ഫറവോന്‍റെ ഒരു മകള്‍ ആ കൂട കാണുകയും അതിനകത്തേക്ക് നോക്കുകയും ചെയ്തു. അവള്‍ ആ കുഞ്ഞിനെ കണ്ടപ്പോള്‍, അവള്‍ അവനെ സ്വന്തം മകനായി എടുത്തു. ആ കുഞ്ഞിന്‍റെ സ്വന്തം അമ്മയാണെന്ന് തിരിച്ചറിയാതെ കുഞ്ഞിനെ പരിചരിക്കേണ്ടതിനു ഒരു ഇസ്രയേല്യ സ്ത്രീയെ കൂലിക്ക് നിര്‍ത്തി. കുട്ടി വലുതാകുകയും അവനു അമ്മയുടെ മുലപ്പാല്‍ ആവശ്യമില്ല എന്നായപ്പോള്‍ ഫറവോന്‍റെ മകള്‍ക്ക് തിരികെ നല്‍കുകയും അവള്‍ അവനു മോശെ എന്ന് പേരിടുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-08.jpg)
മോശെ വളര്‍ന്നപ്പോള്‍, ഒരു ദിവസം, ഒരു ഈജിപ്തുകാരന്‍ ഒരു ഇസ്രയേല്യ അടിമയെ അടിക്കുന്നതു കണ്ടു. മോശെ തന്‍റെ സഹ ഇസ്രയേല്യനെ രക്ഷിക്കുവാന്‍ ശ്രമിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-09.jpg)
ആരുംതന്നെ കാണുകയില്ല എന്ന് ചിന്തിച്ചുകൊണ്ട് മോശെ ഈജിപ്ത്കാരനെ കൊന്നു അവന്‍റെ ശരീരം മറവു ചെയ്തു. എന്നാല്‍ മോശെ ചെയ്ത പ്രവൃത്തി ആരോ കണ്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-10.jpg)
മോശെ ചെയ്തത് ഫറവോന്‍ അറിഞ്ഞു. താന്‍ അവനെ കൊല്ലുവാന്‍ ശ്രമിച്ചു, എന്നാല്‍ മോശെ ഈജിപ്തില്‍ നിന്നും നിര്‍ജ്ജനസ്ഥലത്തേക്ക് ഓടിപ്പോയി. ഫറവോന്‍റെ പടയാളികള്‍ക്ക് അവനെ കണ്ടുപിടിക്കുവാന്‍ സാധിച്ചില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-11.jpg)
മോശെ ഈജിപ്തില്‍ നിന്നും വളരെ ദൂരെ മരുഭൂമിയില്‍ ആട്ടിടയനായി തീര്‍ന്നു. അവന്‍ ആ സ്ഥലത്തുനിന്നും ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും രണ്ടു പുത്രന്മാര്‍ ഉണ്ടാകുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-12.jpg)
മോശെ തന്‍റെ അമ്മായപ്പന്‍റെ ആടുകളെ പരിപാലിക്കുകകയായിരുന്നു. ഒരു ദിവസം, ഒരു മുള്‍ച്ചെടി നശിക്കാതെ കത്തിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച കണ്ടു. അത് എന്തെന്ന് കാണുവാനായി താന്‍ മുള്‍ച്ചെടിയുടെ അടുക്കലേക്കു ചെന്നു. താന്‍ അടുത്തു ചെന്നപ്പോള്‍ ദൈവം അവനോടു സംസാരിച്ചു. അവിടുന്ന് അരുളിച്ചെയ്തത്, “മോശെ, നിന്‍റെ പാദരക്ഷകള്‍ അഴിച്ചുമാറ്റുക. നീ ഒരു വിശുദ്ധ സ്ഥലത്തു നില്‍ക്കുന്നു” എന്നായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-13.jpg)
ദൈവം അരുളിച്ചെയ്തത്, “ഞാന്‍ എന്‍റെ ജനത്തിന്‍റെ കഷ്ടതകള്‍ കണ്ടു. യിസ്രായേല്‍ മക്കളെ ഈജിപ്തിലെ അവരുടെ അടിമത്വത്തില്‍നിന്നും കൊണ്ടുവരുവാന്‍ നിനക്ക് കഴിയേണ്ടതിനു ഞാന്‍ നിന്നെ ഫറവോന്‍റെ അടുക്കലേക്ക് അയക്കും. അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരോട് വാഗ്ദത്തം ചെയ്ത കനാന്‍ ദേശം ഞാന്‍ അവര്‍ക്കു കൊടുക്കും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-14.jpg)
മോശെ ചോദിച്ചത്, “എന്നെ ആര് അയച്ചു എന്ന് ജനം അറിയുവാന്‍ ആഗ്രഹിച്ചാല്‍ ഞാന്‍ എന്തു പറയണം?” എന്നായിരുന്നു. അതിനു ദൈവം മറുപടിയായി, “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു. അവരോടു പറയുക ‘ഞാന്‍ ആകുന്നവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുക. കൂടാതെ അവരോടു പറയുക, ‘ഞാന്‍ യഹോവ, നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരായ അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു. ആദിയായവരുടെ ദൈവം തന്നെ’ ഇത് എന്നെന്നേക്കുമുള്ള എന്‍റെ പേര് ആകുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-09-15.jpg)
തനിക്കു നന്നായി സംസാരിക്കുവാന്‍ കഴിവില്ല എന്നതിനാല്‍ മോശെ ഫറവോന്‍റെ അടുക്കല്‍ പോകു വാന്‍ ഭയപ്പെട്ടു, അതിനാല്‍ അവനെ സഹായിക്കേണ്ടതിനു അവന്‍റെ സഹോദരനായ അഹരോനെ ദൈവം അയച്ചു.
പുറപ്പാട് 1-4ല് നിന്നുള്ള ഒരു ദൈവവചന കഥ.

View File

@ -1,36 +0,0 @@
#11. പെസഹ.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-11-01.jpg)
മോശെയെയും അഹരോനെയും ഇസ്രയേല്‍ ജനത്തെ വിട്ടയക്കണം എന്ന് ഫറവോനോടു പറയുവാനായി ദൈവം അയച്ചു. അവരെ വിട്ടുപോകുവാന്‍ താന്‍ അനുവദിക്കാത്തപക്ഷം ഈജ്പ്തില്‍ ഉള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതന്മാരെ ദൈവം കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കി. ഫറവോന്‍ ഇതു കേട്ടപ്പോള്‍ അത് വിശ്വസിക്കുവാനോ ദൈവത്തെ അനുസരിക്കുവാനോ ചെയ്യാതെ നിരസിക്കയാണുണ്ടായത്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-11-02.jpg)
തന്നില്‍ വിശ്വസിക്കുന്ന ഏതൊരുവന്‍റെയും ആദ്യ ജാതനെ രക്ഷിക്കുവാനുള്ള ഒരു വഴി ദൈവം ഒരുക്കിയിരുന്നു. ഓരോ കുടുംബവും ഒരു പൂര്‍ണതയുള്ള കുഞ്ഞാടിനെ തിരഞ്ഞെടുത്ത് അതിനെ കൊല്ലണമായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-11-03.jpg)
ദൈവം ഇസ്രയേല്‍ ജനത്തോട് ഈ കുഞ്ഞാടിന്‍റെ രക്തം അവരുടെ ഭവനങ്ങളുടെ വാതില്കല്‍ ചുറ്റും പുരട്ടണം എന്നു പറഞ്ഞു. അവര്‍ അതിന്‍റെ മാംസം പാചകം ചെയ്യുകയും അനന്തരം അവര്‍ അത് തിടുക്കത്തില്‍ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ഭക്ഷിക്കുകയും വേണമായിരുന്നു. അവിടുന്ന് അവരോടു ഈ ഭക്ഷണം കഴിഞ്ഞ ഉടനെ ഈജിപ്ത് വിട്ടുപോകുവാന്‍ വേണ്ടി തയ്യാറായിരിക്കണം എന്ന് അവരോടു പറഞ്ഞു
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-11-04.jpg)
ദൈവം അവരോടു കല്പിച്ചത് പോലെ തന്നെ ഇസ്രയേല്‍ ജനം സകലവും ചെയ്തു. അര്‍ദ്ധരാത്രിയില്‍, ദൈവം ഈജിപ്ത് മുഴുവന്‍ സഞ്ചരിച്ചു ഈജിപ്ത്യരുടെ ഓരോ ആദ്യജാതനെയും സംഹരിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-11-05.jpg)
ഇസ്രയേല്യരുടെ സകല വീടുകളുടെയും കതകുകള്‍ക്ക് ചുറ്റുമായി രക്തം അടയാളമായി ഉണ്ടായിരുന്നു, അതിനാല്‍ ദൈവം ആ വീടുകളെ വിട്ടുപോയി. അകത്തുണ്ടായിരുന്നവര്‍ സുരക്ഷിതരായി കാണപ്പെടുകയും ചെയ്തു. അവര്‍ കുഞ്ഞാടിന്‍റെ രക്തം നിമിത്തം രക്ഷപ്പെട്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-11-06.jpg)
എന്നാല്‍ ഈജിപ്തുകാര്‍ ദൈവത്തെ വിശ്വസിക്കുകയോ അവിടുത്തെ കല്പനകള്‍ അനുസരിക്കുകയോ ചെയ്തില്ല. അതുകൊണ്ട് ദൈവം അവരുടെ വീടുകള്‍ കടന്നു പോയില്ല, ദൈവം ഈജിപ്തുകാരുടെ ആദ്യജാതന്മാരായ പുത്രന്മാരെ എല്ലാവരെയും കൊന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-11-07.jpg)
ഓരോ ആദ്യജാതനായ ഈജിപ്ത്യന്‍ ആണും കാരാഗ്രഹത്തില്‍ ഉള്ള ആദ്യജാതന്‍ മുതല്‍, ഫറവോന്‍റെ ആദ്യജാതന്‍ വരെയും മരിപ്പാന്‍ ഇടയായി. നിരവധി ഈജിപ്തുകാര്‍ അവരുടെ അഗാധ ദുഃഖം നിമിത്തം കരയുകയും അലമുറ ഇടുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-11-08.jpg)
അതേ രാത്രിയില്‍, ഫറവോന്‍ മോശെയെയും അഹരോനെയും വിളിച്ചു പറഞ്ഞത്, “ഇസ്രയേല്‍ ജനത്തെ എല്ലാം വിളിച്ചുകൊണ്ടു പെട്ടെന്നുതന്നെ ഈജിപ്ത് വിട്ടു കടന്നു പോകുക.” ഈജിപ്തുകാരും ഇസ്രയേല്‍ ജനം പെട്ടെന്ന് തന്നെ പുറപ്പെട്ടു പോകുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
പുറപ്പാട് 11:12-32ല് നിന്നുള്ള ദൈവവചന കഥ.

View File

@ -1,61 +0,0 @@
#12. പുറപ്പാട്
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-01.jpg)
ഈജിപ്ത് വിട്ടുപോകുന്നത് യിസ്രായേല്യര്‍ വളരെ സന്തോഷമുള്ളവരായിരുന്നു. തുടര്‍ന്നു അവര്‍ അടിമകള്‍ ആയിരുന്നില്ല, അവര്‍ വാഗ്ദത്ത നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു! ഈജിപ്തുകാര്‍ ഇസ്രയേല്യര്‍ ആവശ്യപ്പെട്ടതെല്ലാം, സ്വര്‍ണ്ണവും വെള്ളിയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അവര്‍ക്ക് കൊടുത്തു. മറ്റു ദേശങ്ങളില്‍ നിന്നുള്ള ചില ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുകയും ഇസ്രയേല്‍ ജനങ്ങളോടൊപ്പം അവര്‍ ഈജിപ്ത് വിട്ടപ്പോള്‍ കൂടെ പോകുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-02.jpg)
പകല്‍സമയത്ത് ഒരു മേഘസ്തംഭം അവര്‍ക്കു മുന്‍പായി കടന്നു പോയിരുന്നു. രാത്രിയില്‍ അത് ഉയരമുള്ള അഗ്നിത്തൂണായും തീര്‍ന്നു, ആ മേഘസ്തംഭത്തിലും അഗ്നിത്തൂണിലും, ദൈവം അവരോടൊപ്പം സദാസമയവും ഉണ്ടായിരിക്കുകയും അവര്‍ സഞ്ചരിക്കുമ്പോള്‍ വഴികാട്ടുകയും ചെയ്തു. അവനെ പിന്തുടരുക മാത്രമായിരുന്നു. അവര്‍ ചെയ്യേണ്ടിയിരുന്നത്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-03.jpg)
കുറച്ചു സമയത്തിനുശേഷം, ഫറവോനും അവന്‍റെ ജനങ്ങളും അവരുടെ മനസ്സുകള്‍ മാറ്റി. വീണ്ടും ഇസ്രയേല്‍ ജനത്തെ തങ്ങള്‍ക്ക് അടിമകളാക്കണമെന്നു ആഗ്രഹിച്ചു. അതുകൊണ്ട് അവര്‍ ഇസ്രയേല്‍ ജനത്തെ പിന്തുടര്‍ന്നു. ദൈവമാണ് അവരുടെ മനസ്സുകള്‍ മാറ്റിയത്. അവിടുന്ന് ഇപ്രകാരം ചെയ്യുവാന്‍ കാരണം സകല ജനങ്ങളും യഹോവ ഫറവോനെക്കാളും ഈജിപ്തുകാരുടെ സകല ദൈവങ്ങളെക്കാളും ശക്തന്‍ ആണെന്ന് അറിയണമെന്ന് ആഗ്രഹിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-04.jpg)
ഇസ്രയേല്‍ ജനം ഈജിപ്ത്യന്‍ സൈന്യം വരുന്നത്‌ കണ്ടപ്പോള്‍, അവര്‍ ഫറവോന്‍റെ സൈന്യത്തിനും ചെങ്കടലിനും മദ്ധ്യേ കുടുങ്ങിയതായി തിരിച്ചറിഞ്ഞു. അവര്‍ വളരെ ഭയപ്പെടുകയും, നാം എന്തിനാണ് ഈജിപ്ത് വിട്ടത്? നാം മരിക്കുവാന്‍ പോകുന്നു!” എന്നു നിലവിളിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-05.jpg)
മോശെ ജനത്തോടു പറഞ്ഞത്, “നിങ്ങള്‍ ഭയപ്പെടുന്നത് അവസാനിപ്പിക്കുക! ദൈവം നിങ്ങള്‍ക്കുവേണ്ടി ഇന്ന് യുദ്ധം ചെയ്യുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും.” അനന്തരം ദൈവം മോശെയോടു പറഞ്ഞത്, “ജനത്തോടു ചെങ്കടലിനു നേരെ മുന്‍പോട്ടു നടക്കുവാന്‍ പറയുക” എന്നായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-06.jpg)
അനന്തരം മേഘസ്തംഭം നീക്കി ഇസ്രയേല്‍ ജനത്തിന്‍റെയും ഈജിപ്ത്യരുടെയും നടുവില്‍ ഈജിപ്ത്യര്‍ ഇസ്രയേല്യരെ കാണുവാന്‍ കഴിയാത്ത വിധം നിര്‍ത്തി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-07.jpg)
ദൈവം മോശെയോടു കടലിനു നേരെ കൈ ഉയര്‍ത്തുവാന്‍ പറഞ്ഞു. അനന്തരം ദൈവം സമുദ്രത്തിലെ ജലം ഇടത്തോട്ടും വലത്തോട്ടും വിഭാഗിച്ചു പോകത്തക്കവിധം കാറ്റ് അടിപ്പിച്ചു, അങ്ങനെ സമുദ്രത്തില്‍ ഒരു പാത ഉണ്ടാകുവാന്‍ ഇടയായി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-08.jpg)
ഇസ്രയേല്‍ ജനം അങ്ങനെ സമുദ്രത്തില്‍കൂടി ഉണങ്ങിയ നിലത്തില്‍ അവര്‍ക്ക് ഇരുവശവും വെള്ളം മതിലായി നിലകൊണ്ട് കടന്നുപോയി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-09.jpg)
അനന്തരം ദൈവം മേഘത്തെ വഴിയില്‍ നിന്ന് മാറ്റുകയും ഇസ്രയേല്യര്‍ രക്ഷപ്പെട്ടു പോകുന്നത് കാണുവാന്‍ ഇടവരുത്തുകയും ചെയ്തു. അവരെ പിന്തുടരുവാന്‍ ഈജിപ്ത്യര്‍ തീരുമാനിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-10.jpg)
ആയതിനാല്‍ അവര്‍ സമുദ്രത്തില്‍ കൂടെയുള്ള പാതയില്‍ ഇസ്രയേല്യരെ പിന്തുടര്‍ന്നു, ദൈവം ഈജിപ്ത്യരെ വിഷമത്തില്‍ ആക്കുകയും അവരുടെ രഥങ്ങള്‍ കുടുങ്ങിപ്പോകുവാന്‍ ഇടവരുത്തുകയും ചെയ്തു. അവര്‍ നിലവിളിച്ചുകൊണ്ട്, “ഓടി രക്ഷപ്പെടുക! ദൈവം ഇസ്രയേല്‍ ജനത്തിനു വേണ്ടി യുദ്ധം ചെയ്യുന്നു!” എന്ന് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-11.jpg)
എല്ലാ ഇസ്രയേല്യരും സമുദ്രത്തിന്‍റെ മറുകരയില്‍ എത്തിച്ചേര്‍ന്നു. അനന്തരം ദൈവം മോശേയോദ് തന്‍റെ കൈ വെള്ളത്തിനു നേരെ നീട്ടുവാന്‍ പറഞ്ഞു. മോശെ അപ്രകാരം ചെയ്തപ്പോള്‍ വെള്ളം ഈജിപ്ത്യന്‍ സൈന്യത്തെ മൂടത്തക്കവിധം സാധാരണ നിലയിലേക്ക് മടങ്ങി. മുഴുവന്‍ ഈജ്പ്ത്യന്‍ സൈന്യവും മുങ്ങിപ്പോയി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-12.jpg)
ഈജിപ്തുകാര്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ ഇസ്രയേല്യര്‍ ദൈവത്തില്‍ ആശ്രയിച്ചു. മോശെ ദൈവത്തിന്‍റെ ഒരു പ്രവാചകന്‍ എന്ന് അവര്‍ വിശ്വസിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-13.jpg)
ഇസ്രയേല്‍ ജനം അവരെ മരിക്കുന്നതില്‍നിന്നും അടിമകളായിരിക്കുന്നതില്‍നിന്നും രക്ഷിച്ചതു നിമിത്തം വളരെ അധികം സന്തോഷിച്ചു. ഇപ്പോള്‍ അവര്‍ ദൈവത്തെ
ആരാധിക്കുവാനും അനുസരിക്കുവാനും സ്വതന്ത്രരായി. ഇസ്രയേല്‍ ജനം അവരുടെ പുതിയ സ്വാതന്ത്ര്യത്തെ ആഘോഷിക്കുവാനും ദൈവത്തെ സ്തുതിക്കുവാനും ധാരാളം പാട്ടുകള്‍ പാടി, കാരണം ദൈവം അവരെ ഈജിപ്ത്യന്‍ സൈന്യത്തില്‍ നിന്നും രക്ഷിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-12-14.jpg)
ദൈവം എങ്ങനെ ഈജിപ്തുകാരെ പരാജയപ്പെടുത്തുകയും അവരെ അടിമകളായിരിക്കുന്നതില്‍നിന്നും സ്വതന്ത്രരാക്കുകയും ചെയ്തത് ഓര്‍ക്കേണ്ടതിന് എല്ലാവര്‍ഷവും ഉത്സവം ആചരിക്കേണമെന്നു കല്‍പ്പിച്ചു. ഈ ഉത്സവത്തെ പെസഹ എന്നു വിളിച്ചിരുന്നു. ഇതില്‍, ഒരു ആരോഗ്യമുള്ള ആടിനെ കൊല്ലുകയും, അതിനെ ചുട്ട്, പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ഭക്ഷിക്കുകയും വേണമായിരുന്നു.
പുറപ്പാട് 12:33-15:21ല് നിന്നുള്ള ദൈവവചന കഥ.

View File

@ -1,65 +0,0 @@
#13. ഇസ്രയേലുമായുള്ള ദൈവത്തിന്‍റെ ഉടമ്പടി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-01.jpg)
ദൈവം ഇസ്രയേലിനെ ചെങ്കടലില്‍ കൂടെ നയിച്ച ശേഷം, മരുഭൂമിയില്‍കൂടി സീനായ് എന്നു വിളിച്ചിരുന്ന മലയിലേക്ക് നടത്തി. ഇതേ മലയില്‍ തന്നെയാണ് മോശെ മുള്‍പ്പടര്‍പ്പ് കത്തുന്ന കാഴ്ച കണ്ടത്‌. ജനം അവരുടെ കൂടാരങ്ങളെ മലയുടെ അടിവാരത്തില്‍ അടിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-02.jpg)
ദൈവം മോശെയോടും എല്ലാ ഇസ്രയേല്‍ ജനത്തോടും പറഞ്ഞത്, “നിങ്ങള്‍ എല്ലായ്പ്പോഴും എന്നെ അനുസരിക്കുകയും ഞാന്‍ നിങ്ങളോട് ചെയ്യുന്ന ഉടമ്പടി പാലിക്കുകയും വേണം. നിങ്ങള്‍ അപ്രകാരം ചെയ്യുമെങ്കില്‍ നിങ്ങള്‍ എന്‍റെ വിലയേറിയ സമ്പത്തും, പുരോഹിത രാജവര്‍ഗ്ഗവും, ഒരു വിശുദ്ധ ജനവും ആയിരിക്കും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-03.jpg)
മൂന്നു ദിവസങ്ങളായി, ദൈവം അവരുടെ അടുക്കല്‍ വരേണ്ടതിനു ജനം അവരെത്തന്നെ ഒരുക്കി. അനന്തരം ദൈവം സീനായി മലയുടെ മുകളില്‍ ഇറങ്ങിവന്നു. അവിടുന്ന് വന്നപ്പോള്‍, ഇടിമുഴക്കവും, മിന്നലും, പുകയും, ഉച്ചത്തില്‍ ഉള്ള കാഹളനാദങ്ങളും ഉണ്ടായിരുന്നു. അനന്തരം മോശെ പര്‍വതത്തിന്‍റെ മുകളിലേക്ക് കയറിപ്പോയി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-04.jpg)
അനന്തരം ദൈവം ജനവുമായി ഒരു ഉടമ്പടി ചെയ്തു. താന്‍ പറഞ്ഞത്‌, ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു. ഈജിപ്തില്‍ അടിമകളായിരുന്ന നിങ്ങളെ രക്ഷിച്ചവന്‍ ഞാന്‍ തന്നെ. വേറെ യാതൊരു ദൈവത്തെയും ആരാധിക്കരുത്.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-05.jpg)
“വിഗ്രഹങ്ങളെ നിര്‍മ്മിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്, എന്തുകൊണ്ടെന്നാല്‍ ഞാന്‍ യഹോവ, ഞാന്‍ മാത്രം നിങ്ങളുടെ ദൈവം ആയിരിക്കേണം. എന്‍റെ നാമം അപമാനകരമായ രീതിയില്‍ ഉപയോഗിക്കരുത്. ശബ്ബത്ത് ദിനം വിശുദ്ധമായി ആചരിക്കുവാന്‍ ശ്രദ്ധിക്കണം. വേറെ വാചകത്തില്‍ പറഞ്ഞാല്‍, ആറു ദിവസങ്ങളില്‍ നിങ്ങളുടെ സകല ജോലികളും ചെയ്തു തീര്‍ക്കുക, ഏഴാം ദിവസം നിങ്ങള്‍ക്ക് വിശ്രമിക്കുവാനും എന്നെ ഓര്‍ക്കുവാനുമുള്ള ദിവസം ആകുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-06.jpg)
“നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക, കുല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, നുണ പറയരുത്. നിന്‍റെ സ്നേഹിതന്‍റെ ഭാര്യയെ, തന്‍റെ ഭവനത്തെ, അല്ലെങ്കില്‍ അവനുള്ളതായ യാതൊന്നും മോഹിക്കരുത്.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-07.jpg)
അനന്തരം ദൈവം ഈ പത്തു കല്‍പ്പനകളെ രണ്ടു കല്പലകകളില്‍ എഴുതി മോശെയുടെ പക്കല്‍ കൊടുത്തു. ജനം അനുസരിക്കേണ്ട മറ്റു നിരവധി നിയമങ്ങളും ചട്ടങ്ങളും ദൈവം നല്‍കി. ദൈവം തന്‍റെ ജനത്തെ അനുഗ്രഹിക്കാമെന്നും സംരക്ഷിക്കാമെന്നും വാഗ്ദത്തം ചെയ്തു. അവര്‍ ദൈവത്തെ അനുസരിച്ചില്ല എങ്കില്‍ അവരെ ശിക്ഷിക്കുമെന്നും പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-08.jpg)
ദൈവം ഇസ്രയേല്‍ ജനത്തോട് ഒരു വലിയ കൂടാരം—സമാഗമന കൂടാരം— നിര്‍മ്മിക്കുവാനും പറഞ്ഞു. അതു എപ്രകാരം കൃത്യമായി നിര്‍മ്മിക്കണം എന്നും, അതില്‍ എന്തൊക്കെ വസ്തുക്കള്‍ വെയ്കണമെന്നും പറഞ്ഞു. ആ കൂടാരത്തെ രണ്ടു മുറികളായി വിഭാഗിക്കുവാന്‍ വലിയ തിരശീല സ്ഥാപിക്കണം എന്നും പറഞ്ഞു. തിരശീലയ്ക്കു പുറകിലുള്ള അറയില്‍ ദൈവം വരികയും അവിടെ പാര്‍ക്കുകയും ചെയ്യും. ദൈവം വസിക്കുന്ന ആ മുറിയില്‍ മഹാപുരോഹിതനെ മാത്രമേ പ്രവേശിക്കുവാന്‍ അനുവദിച്ചിരുന്നുള്ളൂ.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-09.jpg)
സമാഗമന കൂടാരത്തിന് മുന്‍പില്‍ ഒരു യാഗപീഠവും ജനം ഉണ്ടാക്കേണ്ടിയിരുന്നു. ആരെങ്കിലും ദൈവത്തിന്‍റെ കല്‍പ്പന അനുസരിക്കാതെ വന്നാല്‍ ഒരു മൃഗത്തെ ആ യാഗപീഠത്തിലേക്ക് കൊണ്ടുവരണം. ഒരു പുരോഹിതന്‍ അതിനെ കൊല്ലുകയും ദൈവത്തിനു യാഗമായി യാഗപീഠത്തില്‍ ദഹിപ്പിക്കുകയും വേണം. ദൈവം പറഞ്ഞതു ആ മൃഗത്തിന്‍റെ രക്തം ആ മനുഷ്യന്‍റെ പാപം മൂടിക്കളയും എന്നാണ്. ഈ രീതിയില്‍, ദൈവം പിന്നെ ഒരിക്കലും ആ പാപത്തെ കാണുകയില്ല. ആ വ്യക്തി ദൈവത്തിന്‍റെ ദൃഷ്ടിയില്‍ “ശുദ്ധന്‍” ആയിത്തീരും. ദൈവം മോശെയുടെ സഹോദരനായ അഹരോനെയും അഹരോന്‍റെ സന്തതികളെയും അവന്‍റെ പുരോഹിതന്മാരായി തിരഞ്ഞെടുത്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-10.jpg)
ജനം മുഴുവന്‍ ദൈവം അവര്‍ക്ക് നല്‍കിയ നിയമങ്ങള്‍ അനുസരിക്കാം എന്നു സമ്മതിച്ചു. അവര്‍ ദൈവത്തോടു മാത്രം ബന്ധപ്പെട്ടിരിക്കുമെന്നും അവനെ മാത്രം ആരാധിക്കുമെന്നും സമ്മതിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-11.jpg)
ചില നാളുകളായി മോശെ സീനായ് പര്‍വതത്തിന്‍റെ മുകളില്‍ത്തന്നെ തുടര്‍ന്നു. അവന്‍
ദൈവവുമായി സംസാരിക്കുകയായിരുന്നു. അവന്‍ അവരുടെ അടുക്കലേക്ക് മടങ്ങിവരാന്‍ അവനുവേണ്ടി കാത്തിരുന്ന് നിരാശരായി തീര്‍ന്നു. അതുകൊണ്ട് അവര്‍ അഹരോന്‍റെ അടുക്കല്‍ സ്വര്‍ണ്ണം കൊണ്ടുവന്നിട്ടു ദൈവത്തിനു പകരമായി ആരാധിക്കേണ്ടതിന് അവര്‍ക്ക് ഒരു കാളക്കുട്ടിയെ ഉണ്ടാക്കുവാന്‍ ആവശ്യപ്പെട്ടു. ഈ രീതിയില്‍ അവര്‍ ദൈവത്തിന് എതിരായി ഭയങ്കര പാപം ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-12.jpg)
അഹരോന്‍ കാളക്കുട്ടിയുടെ രൂപത്തില്‍ ഒരു വിഗ്രഹം ഉണ്ടാക്കി. ജനം ഭ്രാന്തമായ നിലയില്‍ വിഗ്രഹത്തെ ആരാധിക്കുകയും അതിനു യാഗം അര്‍പ്പിക്കുകയും ചെയ്തു! അവരുടെ പാപം നിമിത്തം ദൈവം അവരോടു കോപം ഉള്ളവനായി തീര്‍ന്നു. അവിടുന്ന് അവരെ നശിപ്പിക്കുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവരെ കൊല്ലരുത് എന്ന് മോശെ ദൈവത്തോട് അപേക്ഷിച്ചു. ദൈവം തന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവരെ നശിപ്പിക്കാതിരിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-13.jpg)
അവസാനം മോശെ സീനായ് മലയില്‍ നിന്നും ഇറങ്ങി വന്നു. ദൈവം പത്ത് കല്‍പ്പനകള്‍ എഴുതിയ രണ്ടു കല്‍പ്പലകകളും താന്‍ വഹിച്ചിരുന്നു. അപ്പോള്‍ താന്‍ വിഗ്രഹത്തെ കണ്ടു. അദ്ദേഹം വളരെ കോപം ഉള്ളവനായി കല്‍പ്പലകകള്‍ എറിഞ്ഞ് ഉടച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-14.jpg)
പിന്നീട് മോശെ ആ വിഗ്രഹം തകര്‍ത്തു പൊടിയാക്കി, ആ പൊടി വെള്ളത്തില്‍ കലക്കി ജനത്തെ അത് കുടിപ്പിച്ചു. ദൈവം ജനങ്ങള്‍ക്കിടയില്‍ ഒരു ബാധ അയക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-13-15.jpg)
അവന്‍ ഉടച്ചതായ കല്പലകള്‍ക്കു പകരമായി പത്തു കല്‍പ്പനകള്‍ എഴുതേണ്ടതിനായി മോശെ പുതിയ രണ്ടു കല്പലകകള്‍ ഉണ്ടാക്കി. അനന്തരം താന്‍ വീണ്ടും പര്‍വതത്തില്‍ കയറുകയും ജനത്തോടു ക്ഷമിക്കണം എന്ന് പ്രാര്‍ത്ഥന കഴിക്കുകയും ചെയ്തു. ദൈവം മോശെക്കു ചെവികൊടുക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്തു. മോശെ പുതിയ കല്‍പലകകളില്‍ പത്ത് കല്‍പ്പനകളുമായി പര്‍വ്വതത്തില്‍നിന്നും മോശെ ഇറങ്ങിവന്നു. തുടര്‍ന്നു ദൈവം ഇസ്രയേല്‍ ജനത്തെ സീനായ് മലയില്‍ നിന്നും വാഗ്ദത്ത നാട്ടിലേക്ക് നയിച്ചു.
പുറപ്പാട് 19-34ല് നിന്നുള്ള ഒരു ദൈവവചന കഥ.

View File

@ -1,78 +0,0 @@
#16. വിമോചകന്മാര്‍
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-01.jpg)
യോശുവയുടെ മരണാനന്തരം, ഇസ്രയേല്യര്‍ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ചു. അവര്‍ ദൈവത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുകയോ, വാഗ്ദത്ത ദേശത്തില്‍ നിന്ന് ശേഷിച്ച കനാന്യരെ പുറത്താക്കുകയോ ചെയ്തില്ല. യഹോവയായ സത്യ ദൈവത്തിനു പകരമായി ഇസ്രയേല്യര്‍ കനാന്യ ദേവന്മാരെ ആരാധിക്കുവാന്‍ തുടങ്ങി. ഇസ്രയേല്യര്‍ക്കു രാജാവില്ലായിരുന്നു, അതുകൊണ്ട് ഓരോരുത്തരും അവരവര്‍ക്ക് ശരിയെന്നു തോന്നിയപ്രകാരം പ്രവര്‍ത്തിച്ചു വന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-02.jpg)
ദൈവത്തെ അനുസരിക്കാതെ വന്നതു മൂലം, ഇസ്രയേല്‍ ജനം ഒരു ശൈലി ആരംഭിച്ചു അത് അനേക തവണ ആവര്‍ത്തിച്ചു. ആ ശൈലി ഇപ്രകാരമായിരുന്നു: ഇസ്രയേല്‍ ജനം പല വര്‍ഷങ്ങള്‍ ദൈവത്തെ അനുസരിക്കാതെ ഇരിക്കും, അപ്പോള്‍ അവിടുന്ന് അവരെ അവരുടെ ശത്രുക്കള്‍ അവരെ തോല്പിക്കുവാന്‍ അനുവദിച്ച് അവരെ അവന്‍ ശിക്ഷിക്കും. ഈ ശത്രുക്കള്‍ അവരുടെ സാധനങ്ങള്‍ മോഷ്ടിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും അവരില്‍ അനേകരെ കൊല്ലുകയും ചെയ്യും. അതിനുശേഷം ഇസ്രയേലിന്‍റെ ശത്രുക്കള്‍ അവരെ ദീര്‍ഘവര്‍ഷങ്ങള്‍ പീഡിപ്പിക്കുകയും, ഇസ്രയേല്യര്‍ അവരുടെ പാപങ്ങള്‍ക്ക്‌ മാനസ്സാന്തരപ്പെടുകയും ദൈവത്തോട് അവരെ വിടുവിക്കണമേ എന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുമായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-03.jpg)
ഇസ്രയേല്യര്‍ മാനസ്സാന്തരപ്പെടുന്ന ഓരോ സമയത്തും, ദൈവം അവരെ വിടുവിക്കും. ദൈവം അവര്‍ക്ക് ഒരു വിമോചകനെ— അവരുടെ ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്ത് അവരെ പരാജയപ്പെടുത്തുന്ന ഒരു വ്യക്തിയെ -- നല്‍കി അപ്രകാരം ചെയ്യും. അപ്പോള്‍ ദേശത്ത് സമാധാനം ഉണ്ടാകുകയും ആ വിമോചകന്‍ ദേശത്തില്‍ അവരെ ഭരിക്കുകയും ചെയ്യും. ദൈവം ജനത്തെ വിടുവിക്കേണ്ടതിന് ഇപ്രകാരം നിരവധി വിമോചകന്മാരെ അയച്ചിരുന്നു. മിദ്യാന്യര്‍ എന്ന സമീപവാസികളായ ശത്രു ജനവിഭാഗത്തെ, ഇസ്രയേല്‍മക്കളെ പരാജയപ്പെടുത്തുന്നതിനായി അനുവദിച്ചതിനുശേഷം ദൈവം ഇതു വീണ്ടും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-04.jpg)
ഇസ്രയേല്‍ മക്കളുടെ കാര്‍ഷിക വിളകളെ മിദ്യാന്യര്‍ ഏഴു വര്‍ഷങ്ങള്‍ എടുത്തു കൊണ്ടുപോയി. ഇസ്രയേല്യര്‍ വളരെ ഭയപ്പെട്ടു, മിദ്യാന്യര്‍ അവരെ കണ്ടുപിടിക്കാതവണ്ണം ഗുഹകളില്‍ ഒളിച്ചു പാര്‍ത്തു. അവസാനം അവരെ രക്ഷിക്കേണ്ടതിനായി ദൈവത്തോട് നിലവിളിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-05.jpg)
ഗിദയോന്‍ എന്നു പേരുള്ള ഒരു ഇസ്രയേല്യന്‍ ഉണ്ടായിരുന്നു. ഒരു ദിവസം, മിദ്യാന്യര്‍ കൊള്ളയടിച്ചു കൊണ്ടുപോകാതിരിപ്പാന്‍ വേണ്ടി ഒരു മറവായ സ്ഥലത്തു തന്‍റെ ധാന്യം മെതിച്ചു കൊണ്ടിരിക്കുകയായിരുന്നു. യഹോവയുടെ ദൂതന്‍ ഗിദെയോന്‍റെ അടുക്കല്‍ വന്നു, “പരാക്രമാശാലിയേ, ദൈവം നിന്നോടുകൂടെ ഉണ്ട്. ചെന്ന് ഇസ്രയേല്യരെ മിദ്യാന്യരുടെ പക്കല്‍ നിന്നും രക്ഷിക്കുക.” എന്ന് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-06.jpg)
ഗിദെയോന്‍റെ പിതാവിന് ഒരു വിഗ്രഹത്തിനായി സമര്‍പ്പിച്ചിരുന്നു. ദൈവം ആദ്യം ഗിദെയോനോട് പറഞ്ഞ കാര്യം ആ പൂജാഗിരി തകര്‍ക്കുക എന്നുള്ളതായിരുന്നു. എന്നാല്‍ ഗിദെയോന്‍ ജനത്തെ ഭയപ്പെടുക നിമിത്തം രാത്രിവരെ കാത്തിരുന്നു. അനന്തരം താന്‍ ആ പൂജാഗിരി തകര്‍ക്കുകയും കഷണങ്ങളാക്കുകയും ചെയ്തു. താന്‍ ഒരു പുതിയ യാഗപീഠം സമീപത്തു തന്നെ പണിയുകയും അതില്‍ ദൈ
വത്തിനു യാഗം അര്‍പ്പിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-07.jpg)
അടുത്ത പ്രഭാതത്തില്‍ ജനം ആ പൂജാഗിരി ആരോ തകര്‍ത്തിട്ടിരിക്കുന്നത് കണ്ടു, അവര്‍ക്ക് മഹാകോപം ഉണ്ടായി. അവര്‍ ഗിദെയോന്‍റെ ഭവനത്തിലേക്ക്‌ അവനെ കൊല്ലുവാനായി പോയി, എന്നാല്‍ ഗിദെയോന്‍റെ പിതാവ് പറഞ്ഞത്, “നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ സഹായിക്കുന്നത് എന്തിന്? അവന്‍ ദൈവം ആകുന്നുവെങ്കില്‍, അവന്‍ തന്നെ സ്വയം അവനെ രക്ഷിക്കട്ടെ!” അവന്‍ ഇത് പറഞ്ഞ കാര്യത്താല്‍ ജനം പറഞ്ഞതുകൊണ്ട് ജനം ഗിദെയോനെ കൊന്നില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-08.jpg)
അനന്തരം മിദ്യാന്യര്‍ വീണ്ടും ഇസ്രയേല്യരെ കൊള്ളയിടുവാന്‍വേണ്ടി വന്നു. അവര്‍ എണ്ണിക്കൂടാതവണ്ണം അസംഖ്യം ആയിരുന്നു. ഗിദെയോന്‍ യുദ്ധം ചെയ്യുവാനായി ഇസ്രയേല്‍ ജനത്തെ ഒരുമിച്ചു വിളിച്ചുകൂട്ടി. ദൈവം വാസ്തവമായും ഇസ്രയേലിനെ രക്ഷിക്കുവാന്‍ തന്നോട് പറയുന്നു എന്നതിന് രണ്ടു അടയാളങ്ങള്‍ ദൈവത്തോട് ചോദിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-09.jpg)
ആദ്യത്തെ അടയാളമായി, ഗിദെയോന്‍ ഒരു ആട്ടിന്‍തോല്‍ നിലത്തിടുകയും അതിന്മേല്‍ മാത്രം പ്രഭാത മഞ്ഞു വീഴുകയും നിലത്തു മഞ്ഞു കാണാതിരിക്കുകയും വേണം എന്ന് ദൈവത്തോട് ആവശ്യപ്പെട്ടു. ദൈവം അപ്രകാരം ചെയ്തു. അടുത്ത രാത്രിയില്‍, നിലം നനഞ്ഞിരിക്കുകയും, എന്നാല്‍ ആട്ടിന്‍തോല്‍ ഉണങ്ങിയിരിക്കുകയും വേണം എന്ന് താന്‍ ദൈവത്തോട് ആവശ്യപ്പെട്ടു. ദൈവം അതുംകൂടെ ചെയ്തു. ഈ രണ്ടു അടയാളങ്ങള്‍ നിമിത്തം, ഇസ്രയേലിനെ മിദ്യാന്യരില്‍നിന്നും രക്ഷിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു എന്ന് ഗിദെയോന്‍ വിശ്വസിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-10.jpg)
അനന്തരം ഗിദെയോന്‍ സൈനികര്‍ തന്‍റെ അടുക്കല്‍ വരുവാന്‍ വിളിക്കുകയും 32,000 പുരുഷന്മാര്‍ വരികയും ചെയ്തു. എന്നാല്‍ ഇവര്‍ വളരെയധികം എന്ന് ദൈവം പറഞ്ഞു. ആയതിനാല്‍ യുദ്ധം ചെയ്യുവാന്‍ ഭയമുള്ള 22,000 പേരെ വീട്ടിലേക്കു തിരിച്ചയച്ചു. ആളുകള്‍ ഇപ്പോഴും അധികമാണെന്ന് ദൈവം
ഗിദെയോനോട് പറഞ്ഞു. അതുകൊണ്ട് 300 സൈനികര്‍ ഒഴികെയുള്ള എല്ലാവരെയും വീടുകളിലേക്ക് പറഞ്ഞുവിട്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-11.jpg)
അന്ന് രാത്രിയില്‍ ദൈവം ഗിദെയോനോട് പറഞ്ഞത്, “മിദ്യാന്യ പാളയത്തിലേക്ക് ചെന്ന് അവര്‍ സംസാരിക്കുന്നത് എന്തെന്ന് കേള്‍ക്കുക. അവര്‍ പറയുന്നത് നീ കേള്‍ക്കുമ്പോള്‍, പിന്നീട് അവരെ ആക്രമിക്കുവാന്‍ നീ ഭയപ്പെടുകയില്ല.” അതിനാല്‍ ആ രാത്രിയില്‍, ഗിദെയോന്‍ മിദ്യാന്യ പാളയത്തില്‍ ചെല്ലുകയും ഒരു മിദ്യാന്യ സൈനികന്‍ തന്‍റെ സ്നേഹിതനോട് താന്‍ കണ്ട സ്വപ്നം വിവരിക്കുന്നത് കേള്‍ക്കുകയും ചെയ്തു. ആ മനുഷ്യന്‍റെ സ്നേഹിതന്‍ പറഞ്ഞത്, “ഈ സ്വപ്നത്തിന്‍റെ അര്‍ത്ഥം ഗിദെയോന്‍റെ സൈന്യം മിദ്യാന്യ സൈന്യമായ നമ്മെ തോല്‍പ്പിക്കും” എന്നായിരുന്നു. ഗിദെയോന്‍ ഇതു കേട്ടപ്പോള്‍, താന്‍ ദൈവത്തെ ആരാധിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-12.jpg)
പിന്നീട് ഗിദേയോന്‍ തന്‍റെ ഭടന്മാരുടെ അടുക്കല്‍ ചെന്ന് ഓരോരുത്തര്‍ക്കും ഓരോ കാഹളം, ഒരു മണ്‍കുടം, പന്തം എന്നിവ കൊടുത്തു. മിദ്യാന്യ സൈന്യം ഉറങ്ങിക്കൊണ്ടിരുന്ന പാളയം അവര്‍ വളഞ്ഞു. ഗിദെയോന്‍റെ 300 പടയാളികളുടെ പന്തങ്ങള്‍ മണ്‍കുടങ്ങളില്‍ ആയിരുന്നതിനാല്‍ പന്തങ്ങളുടെ പ്രകാശം ഉള്ളതിന്‍റെ വെളിച്ചം മിദ്യാന്യര്‍ക്കു കാണുവാന്‍ കഴിഞ്ഞിരുന്നില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-13.jpg)
അനന്തരം, ഗിദെയോന്‍റെ പടയാളികള്‍ ഒരേസമയത്തു അവരുടെ മണ്‍പാത്രങ്ങള്‍ പൊട്ടിക്കുകയും, ക്ഷണത്തില്‍ പന്തത്തിന്‍റെ വെളിച്ചം വെളിപ്പെടുകയും ചെയ്തു. അവര്‍ തങ്ങളുടെ കാഹളം ഊതി, “യഹോവയ്ക്കും ഗിദെയോനും വേണ്ടി വാള്‍!” എന്ന് ആര്‍ക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-14.jpg)
ദൈവം മിദ്യാന്യരെ ആശയക്കുഴപ്പത്തില്‍ ആക്കുകയും, അവര്‍ തന്നെ അന്യോന്യം ആക്രമിക്കുകയും കൊല്ലുവാന്‍ തുടങ്ങുകയും ചെയ്തു. പെട്ടെന്ന് തന്നെ മറ്റുള്ള ധാരാളം ഇസ്രയേല്യര്‍ ഭവനങ്ങളില്‍ നിന്ന് പുറപ്പെട്ടു വരേണ്ടതിനും മിദ്യാന്യരെ ഓടിക്കുവാന്‍ സഹായിക്കേണ്ടതിനു മറ്റു ധാരാളം ഇസ്രേല്യര്‍ അവരുടെ ഭവനങ്ങളില്‍ നിന്നും വരേണ്ടതിനായി ഗിദെയോന്‍ ദൂതന്മാരെ അയച്ചു. അവര്‍ നിരവധി പേരെ വധിക്കുകയും മറ്റുള്ളവരെ ഇസ്രയേല്‍ ദേശത്തു നിന്ന് തുരത്തുകയും ചെയ്തു. ആ ദിവസം 120,000 മിദ്യാന്യര്‍ കൊല്ലപ്പെട്ടു. ഇങ്ങനെയാണ് ദൈവം ഇസ്രേല്യരെ രക്ഷിച്ചത്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-15.jpg)
ജനം ഗിദെയോനെ അവരുടെ രാജാവാക്കുവാന്‍ ആഗ്രഹിച്ചു. അപ്രകാരം ചെയ്യുവാന്‍ ഗിദെയോന്‍ അവരെ അനുവദിച്ചില്ല, എന്നാല്‍ അവര്‍ മിദ്യാന്യരുടെ പക്കല്‍ നിന്ന് എടുത്തതായ സ്വര്‍ണ്ണ മോതിരങ്ങളില്‍ ചിലതു തനിക്കു വേണമെന്ന് ആവശ്യപ്പെട്ടു. ജനം ഗിദെയോനു വളരെയധികം സ്വര്‍ണ്ണം നല്‍കി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-16.jpg)
അപ്പോള്‍ ആ സ്വര്‍ണ്ണം ഉപയോഗിച്ച് ഗിദെയോന്‍ മഹാപുരോഹിതന്‍ ധരിക്കുന്നതിനു സമാനമായ ഒരു വസ്ത്രം ഉണ്ടാക്കി. എന്നാല്‍ ജനമോ അതിനെ ഒരു വിഗ്രഹം എന്നതുപോലെ ആരാധിക്കുവാന്‍ തുടങ്ങി. എന്നാല്‍ വീണ്ടും ഇസ്രയേല്‍, വിഗ്രഹങ്ങളെ ആരാധിക്കുവാന്‍ തുടങ്ങിയതിനാല്‍ ദൈവം അവരെ ശിക്ഷിച്ചു. അവരുടെ ശത്രുക്കള്‍ അവരെ പരാജയപ്പെടുത്തുവാന്‍ ദൈവം അനുവദിച്ചു. അവസാനം വീണ്ടും അവര്‍ ദൈവത്തോട് സഹായം അഭ്യര്‍ഥിച്ചു, ദൈവം അവരെ രക്ഷിക്കുവാനായി വേറൊരു വിമോചകനെ അയക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-17.jpg)
ഇതേകാര്യം പലപ്രാവശ്യം സംഭവിച്ചിട്ടുണ്ട്: ഇസ്രയേല്‍ ജനം പാപം ചെയ്യും, ദൈവം അവരെ ശിക്ഷിക്കും, അവര്‍ മാനസ്സാന്തരപ്പെടും, അവരെ രക്ഷിപ്പാന്‍ ദൈവം ആരെയെങ്കിലും അയക്കും. ദീര്‍ഘ വര്‍ഷങ്ങളിലായി ദൈവം നിരവധി വിമോചകന്മാരെ അയച്ച് ഇസ്രയേലിനെ അവരുടെ ശത്രുക്കളുടെ കയ്യില്‍ നിന്നും രക്ഷിച്ചിട്ടുണ്ട്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-16-18.jpg)
അവസാനമായി, ജനം ദൈവത്തോട് മറ്റുള്ള ദേശങ്ങളില്‍ ഉള്ളതുപോലെ അവര്‍ക്കും ഒരു രാജാവിനെ വേണമെന്ന് ദൈവത്തോട് ചോദിച്ചു. നല്ല ഉയരം ഉള്ളവരും ശക്തരും, യുദ്ധത്തില്‍ അവരെ നയിക്കുവാന്‍ പ്രാപ്തനും ആയ ഒരു രാജാവിനെയാണ് ആഗ്രഹിച്ചത്. ദൈവത്തിന് ഈ അപേക്ഷ ഇഷ്ടപ്പെട്ടില്ല, എങ്കിലും അവര്‍ അപേക്ഷിച്ചതു പോലെയുള്ള ഒരു രാജാവിനെ ദൈവം അവര്‍ക്ക് നല്‍കി.
ന്യായാധിപന്മാര്‍ 1-3; 6-8; 1ശമുവല് 1-10ല് നിന്നുള്ള ദൈവവചന കഥ.

View File

@ -1,60 +0,0 @@
#17. ദാവീദുമായുള്ള ദൈവത്തിന്‍റെ ഉടമ്പടി
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-01.jpg)
ശൌല്‍ ഇസ്രയേലിന്‍റെ ആദ്യത്തെ രാജാവ് ആയിരുന്നു. ജനം താല്പര്യപ്പെട്ട പ്രകാരം താന്‍ ഉയരവും സൗന്ദര്യവും ഉള്ളവന്‍ ആയിരുന്നു. ഇസ്രയേലിനെ ഭരിച്ചിരുന്ന ആദ്യ ചില വര്‍ഷങ്ങളില്‍ താന്‍ ഒരു നല്ല രാജാവായിരുന്നു. എന്നാല്‍ പിന്നീട് താന്‍ ദൈവത്തെ അനുസരിക്കാത്ത ഒരു ദുഷ്ട മനുഷ്യനാകുകയും, അതിനാല്‍ ഒരു ദിവസം അവന്‍റെ സ്ഥാനത്തു രാജാവാകേണ്ടതിനു ദൈവം വേറൊരു മനുഷ്യനെ തിരഞ്ഞെടുക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-02.jpg)
ദൈവം ദാവീദ് എന്നു പേരുള്ള ഒരു യുവ ഇസ്രയേല്യനെ തിരഞ്ഞെടുക്കുകയും ശൌലിനു ശേഷം രാജാവാകേണ്ടതിന് അവനെ തയ്യാറാക്കുവാന്‍ തുടങ്ങുകയും ചെയ്തു. ദാവീദ് ബേത്‌ലഹേം പട്ടണത്തില്‍ നിന്നുള്ള ഒരു ഇടയന്‍ ആയിരുന്നു. വ്യത്യസ്ത സമയങ്ങളിലായി തന്‍റെ പിതാവിന്‍റെ ആടുകളെ പരിപാലിച്ചുകൊണ്ടിരിക്കുമ്പോള്‍ ആക്രമിക്കാന്‍ വന്നിരുന്ന ഒരു സിംഹത്തെയും ഒരു കരടിയെയും ദാവീദ് കൊന്നു. ദാവീദ് താഴ്മയും നീതിയുമുള്ള ഒരു മനുഷ്യന്‍ ആയിരുന്നു. അവന്‍ ദൈവത്തെ ആശ്രയിക്കുകയും അനുസരിക്കുകയും ചെയ്തുവന്നിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-03.jpg)
ദാവീദ് ഒരു യുവാവ് ആയിരിക്കുമ്പോള്‍, താന്‍ ഗോല്യാത്ത് എന്നു പേരുള്ള ഒരു മല്ലനെതിരെ യുദ്ധം ചെയ്തു. അവന്‍ വളരെ ശക്തനും മൂന്നു മീറ്ററോളം ഉയരം ഉള്ളവനും ആയിരുന്നു! എന്നാല്‍ ഗോല്യാത്തിനെ കൊല്ലുവാനും ഇസ്രയേലിനെ രക്ഷിക്കുവാനുമായി ദൈവം ദാവീദിനെ സഹായിച്ചു. അതിനുശേഷം, ദാവീദ് ഇസ്രയേലിന്‍റെ ശത്രുക്കളുടെ മേല്‍ നിരവധി വിജയം കണ്ടെത്തിയിരുന്നു. ദാവീദ് ഒരു ശക്തനായ യോദ്ധാവാകുകയും, നിരവധി യുദ്ധങ്ങളില്‍ ഇസ്രയേലിനെ നയിക്കുകയും ചെയ്തു. ജനം അവനെ വളരെ പ്രശംസിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-04.jpg)
ജനം ദാവീദിനെ വളരെ സ്നേഹിച്ചതിനാല്‍ ശൌല്‍ രാജാവ് അവനെക്കുറിച്ചു വളരെ അസൂയപൂണ്ടു. അവസാനം ശൌല്‍ അവനെ കൊല്ലണമെന്ന് ആഗ്രഹിച്ചു, അതിനാല്‍ ദാവീദ് അവനില്‍നിന്നും തന്‍റെ സൈനികരില്‍ നിന്നും ഒളിച്ചിരിക്കേണ്ടതിനുവേണ്ടി മരുഭൂമിയിലേക്ക് ഓടിപ്പോയി. ഒരു ദിവസം, ശൌലും തന്‍റെ സൈനികരും അവനെ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോള്‍, ശൌല്‍ ഒരു ഗുഹയിലേക്ക് പോയി. അതേ ഗുഹയില്‍ ദാവീദ് ഒളിച്ചിരിക്കുകയായിരുന്നു, എന്നാല്‍ ശൌല്‍ അവനെ കണ്ടില്ല. ദാവീദ് ശൌലിന്‍റെ വളരെ അടുത്തു പുറകില്‍ ചെല്ലുകയും തന്‍റെ വസ്ത്രത്തിന്‍റെ ഒരു കഷണം മുറിച്ചെടുക്കുകയും ചെയ്തു. പിന്നീട്, ശൌല്‍ ആ ഗുഹ വിട്ടു പോയപ്പോള്‍, ദാവീദ് അവനോട് ഉറക്കെ വിളിച്ചു കൂവി തന്‍റെ കയ്യില്‍ ഉണ്ടായിരുന്ന വസ്ത്രം കാണിക്കുകയും ചെയ്തു. ഇപ്രകാരം, ദാവീദ് താന്‍ രാജാവാകേണ്ടതിനു വേണ്ടി അവനെ കൊല്ലുന്നതിനു വിസ്സമ്മതിച്ചു എന്നു ഗ്രഹിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-05.jpg)
കുറച്ചു കാലങ്ങള്‍ക്കു ശേഷം, ശൌല്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും, ദാവീദ് ഇസ്രയേലിനു രാജാവാകുകയും ചെയ്തു. താന്‍ ഒരു നല്ല രാജാവാകയാല്‍ ജനങ്ങള്‍ അവനെ സ്നേഹിക്കുകയും ചെയ്തു. ദൈവം ദാവീദിനെ അനുഗ്രഹിക്കുകയും വിജയിയാക്കുകയും ചെയ്തു. ദാവീദ് നിരവധി യുദ്ധങ്ങള്‍ നടത്തുകയും, ഇസ്രയേലിന്‍റെ ശത്രുക്കളെ പരാജയപ്പെടുത്തുവാന്‍ ദൈവം അവനെ സഹായിക്കുകയും ചെയ്തു. ദാവീദ് യെരുശലേം പട്ടണത്തെ പിടിച്ചടക്കുകയും അതിനെ തന്‍റെ തലസ്ഥാന നഗരിയാക്കുകയും അവിടെ താമസിച്ചു ഭരണം നടത്തുകയും ചെയ്തു. ദാവീദ് നാല്‍പ്പതു വര്‍ഷം രാജാവായിരുന്നു. ഈ കാലഘട്ടത്തില്‍ ഇസ്രയേല്‍ വളരെ ശക്തവും സമ്പന്നവും ആയിത്തീര്‍ന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-06.jpg)
എല്ലാ ഇസ്രേല്യര്‍ക്കും ദൈവത്തെ ആരാധിക്കുവാനും അവന് യാഗങ്ങള്‍ അര്‍പ്പിക്കുവാനുമായി ഒരു ദൈവാലയം പണിയണമെന്നു ദാവീദ് ആഗ്രഹിച്ചു. 400 വര്‍ഷങ്ങളായി ജനം മോശെ സ്ഥാപിച്ച സമാഗമന കൂടാരത്തില്‍ ആയിരുന്നു ആരാധന നടത്തിയതും യാഗങ്ങള്‍ അര്‍പ്പിച്ചുവന്നതും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-07.jpg)
എന്നാല്‍ അവിടെ നാഥാന്‍ എന്നു പേരുള്ള ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു. ദൈവം അദ്ദേഹത്തെ ദാവീദിന്‍റെ അടുക്കല്‍ അയച്ചു പറഞ്ഞത്: “നീ വളരെ യുദ്ധങ്ങള്‍ ചെയ്തിട്ടുണ്ട്, അതിനാല്‍ നീ എനിക്ക് ആലയം പണിയുകയില്ല. നിന്‍റെ മകന്‍ അതു പണിയും. എന്നാല്‍, ഞാന്‍ നിന്നെ വളരെ അനുഗ്രഹിക്കും. നിന്‍റെ സന്തതികളില്‍ ഒരുവന്‍ എന്നെന്നേക്കും എന്‍റെ ജനത്തിന്മേല്‍ ഭരണം നടത്തും!” മശീഹ മാത്രമായിരിക്കും ദാവീദിന്‍റെ സന്തതികളില്‍ എന്നെന്നേക്കും ഭരണം നടത്തുന്നവന്‍. മശീഹയാണ് ലോകത്തിലെ ജനങ്ങളെ അവരുടെ പാപത്തില്‍ നിന്നു രക്ഷിക്കുന്ന ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവന്‍.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-08.jpg)
ദാവീദ് നാഥാന്‍റെ സന്ദേശം കേട്ടപ്പോള്‍, ദൈവത്തിനു നന്ദി പറയുകയും സ്തുതിക്കു കയും ചെയ്തു. ദൈവം അവനെ മാനിക്കുകയും നിരവധി അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തു. തീര്‍ച്ചയായും, ദാവീദിന് ദൈവം ഈ കാര്യങ്ങള്‍ എപ്പോള്‍ ചെയ്യും എന്ന് അറിയുകയില്ലായിരുന്നു. മശീഹ വരുന്നതിനു മുന്‍പായി ഇസ്രയേല്യര്‍ ദീര്‍ഘകാലം, ഏകദേശം 1,000 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു എന്ന് നമുക്കറിയാം.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-09.jpg)
ദാവീദ് തന്‍റെ ജനത്തെ ദീര്‍ഘവര്‍ഷങ്ങള്‍ നീതിയോടെ ഭരിച്ചു. താന്‍ ദൈവത്തെ വളരെയധികം അനുസരിക്കുകയും, ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്തു. എങ്കിലും, തന്‍റെ ജീവിതാവസാനത്തില്‍ ദൈവത്തിനെതിരെ ഭയങ്കര പാപം ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-10.jpg)
ഒരു ദിവസം ദാവീദ് തന്‍റെ അരമനയുടെ മുകളില്‍നിന്നു നോക്കുമ്പോള്‍ സുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. തനിക്ക് അവളെ അറിയുകയില്ല, എന്നാല്‍ അവളുടെ പേര് ബെത്ശേബ എന്നു താന്‍ മനസ്സിലാക്കി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-11.jpg)
തന്‍റെ നോട്ടം മാറ്റുന്നതിനു പകരം, ആളെ ദാവീദ് അവളെ തന്‍റെ അടുക്കല്‍ കൊണ്ടുവരുന്നതിനായി ഒരാളെ അയച്ചു. അവന്‍ അവളോടുകൂടെ ശയിക്കുകയും അനന്തരം വീട്ടിലേക്കു പറഞ്ഞു വിടുകയും ചെയ്തു. അല്പനാളുകള്‍ക്കു ശേഷം ബെത്ശേബ ദാവീദിനു താന്‍ ഗര്‍ഭിണി ആയിരിക്കുന്നു എന്ന സന്ദേശം അയച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-12.jpg)
ബെത്ശേബയുടെ ഭര്‍ത്താവ് ഊരിയാവ് എന്നു പേരുള്ള മനുഷ്യന്‍ ആയിരുന്നു. താന്‍ ദാവീദിന്‍റെ നല്ല സൈനികരില്‍ ഒരാളായിരുന്നു. ആ സമയത്ത് താന്‍ ദൂരെ ഒരു സ്ഥലത്ത് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ദാവീദ് ഊരിയാവിനെ യുദ്ധസ്ഥലത്തു നിന്നു വിളിക്കുകയും ഭാര്യയുടെ അടുക്കല്‍ പോകുവാന്‍ പറയുകയും ചെയ്തു. എന്നാല്‍ അവന്‍, സൈനികരെല്ലാം യുദ്ധഭൂമിയില്‍ ആയിരിക്കെ താന്‍ മാത്രമായി ഭവനത്തില്‍ പോകുവാന്‍ വിസ്സമ്മതിച്ചു. ആയതിനാല്‍ ദാവീദ് ഊരിയാവിനെ യുദ്ധത്തിനായി മടക്കി അയക്കുകയും താന്‍ കൊല്ലപ്പെടുവാന്‍ തക്കവിധം ശത്രു ഏറ്റവും ശക്തമായി കാണപ്പെടുന്ന സ്ഥലത്ത് നിര്‍ത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് സംഭവിച്ചത്: ഊരിയാവു യുദ്ധത്തില്‍ കൊല്ലപ്പെട്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-13.jpg)
ഊരിയാവ് യുദ്ധത്തില്‍ മരിച്ചതിനു ശേഷം, ദാവീദ് ബെത്ശേബയെ വിവാഹം കഴിച്ചു. അനന്തരം അവള്‍ ദാവീദിന്‍റെ മകനു ജന്മം നല്‍കി. ദാവീദ് ചെയ്ത കാര്യം നിമിത്തം ദൈവം വളരെ കോപിഷ്ടനായി, അതിനാല്‍ ദൈവം നാഥാന്‍ പ്രവാചകനെ അയച്ചു ദാവീദ് ചെയ്ത പാപം എത്ര കഠിനമായത് എന്നു പറയിച്ചു. ദാവീദ് തന്‍റെ പാപത്തെ ക്കുറിച്ചു മാനസ്സാന്തരപ്പെടുകയും ദൈവം അവനോട് ക്ഷമിക്കുകയും ചെയ്തു. തുടര്‍ന്നു തന്‍റെ ജീവിതകാലമെല്ലാം, വളരെ പ്രയാസം ഉള്ള സമയങ്ങളിലും ദാവീദ് ദൈവത്തെ പിന്തുടരുകയും അനുസരിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-17-14.jpg)
എന്നാല്‍ ദാവീദിന്‍റെ മകന്‍‍ മരിച്ചു. ഇപ്രകാരം ദൈവം ദാവീദിനെ ശിക്ഷിച്ചു. മാത്രമല്ല, തന്‍റെ കുടുംബത്തില്‍ ഉണ്ടായിരുന്ന ചിലര്‍ ദാവീദിന്‍റെ മരണം വരെയും അവനെതിരെ യുദ്ധം ചെയ്തുവന്നു, ദാവീദിന് തന്‍റെ അധികാരം കുറയുവാന്‍ ഇടയായി. എന്നാല്‍ ദാവീദ് അവിശ്വസ്തന്‍ ആയെങ്കില്‍ പ്പോലും ദൈവം താന്‍ ചെയ്യുമെന്നു ദാവീദിനോടു വാഗ്ദത്തം ചെയ്തതു നിവര്‍ത്തിക്കുവാന്‍ വിശ്വസ്തന്‍ ആയിരുന്നു. പിന്നീട് ദാവീദിനും ബെത്ശേബയ്ക്കും ഒരു മകന്‍ ഉണ്ടായി. അവര്‍ അവനു ശലോമോന്‍ എന്ന് പേരിട്ടു.
1ശമുവേല്10:15-19;24;31; 2ശമുവേല് 5:7; 11-12

View File

@ -1,56 +0,0 @@
#18. വിഭാഗിക്കപ്പെട്ട രാജ്യം.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-01.jpg)
ദാവീദ് രാജാവ് നാല്‍പ്പതു വര്‍ഷം ഭരിച്ചു. പിന്നീട് താന്‍ മരിക്കുകയും, തന്‍റെ മകന്‍ ശലോമോന്‍ ഇസ്രയേലിനെ ഭരിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ദൈവം ശലോമോനോട് സംസാരിക്കുകയും അവിടുന്ന് ഏറ്റവും ആഗ്രഹിക്കത്തക്ക നിലയില്‍ എന്തു ചെയ്യണമെന്നു ശലോമോനോട് ആവശ്യപ്പെടുകയും ചെയ്തു. തന്നെ ഏറ്റവും ജ്ഞാനിയാക്കണമെന്നു ശലോമോന്‍ ദൈവത്തോട് അപേക്ഷിച്ചു. ഇത് ദൈവത്തിനു പ്രസാദമാകുകയും, ദൈവം ശലോമോനെ ലോകത്തിലേക്കും ഏറ്റവും ജ്ഞാനമുള്ളവന്‍ ആക്കുകയും ചെയ്തു. ശലോമോന്‍ വളരെക്കാര്യങ്ങള്‍ പഠിക്കുകയും വളരെ ജ്ഞാനമുള്ള ഭരണാധിപന്‍ ആകുകയും ചെയ്തു. ദൈവം അവനെ വളരെ സമ്പന്നന്‍ ആക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-02.jpg)
യെരുശലേമില്‍, തന്‍റെ പിതാവ് ആലോചിച്ചതും അതിനായി വസ്തുക്കള്‍ സ്വരുക്കൂട്ടിയതുമായ ദൈവാലയം ശലോമോന്‍ പണിതു. സമാഗമനകൂടാരത്തിനു പകരമായി ജനം ഇപ്പോള്‍ ഈ ദൈവാലയത്തില്‍ ആരാധനക്കായി കടന്നു വരികയും ദൈവത്തിനു യാഗങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തുവന്നു. ദൈവം ആലയത്തില്‍ കടന്നു വരികയും തന്‍റെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുകയും ചെയ്തു, തന്‍റെ ജനത്തോടുകൂടെ വസിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-03.jpg)
എന്നാല്‍ ശലോമോന്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള സ്ത്രീകളെ സ്നേഹിച്ചു. നിരവധി സ്ത്രീകളെ, ഏകദേശ1,200 പേരെ വിവാഹം കഴിക്കുക മൂലം താന്‍ ദൈവത്തോട് അനുസരണക്കേട്‌ കാണിച്ചു! ഈ സ്ത്രീകളില്‍ അധികം പേരും വിദേശ രാജ്യങ്ങളില്‍നിന്ന് വരികയും അവരുടെ ദൈവങ്ങളെ അവരോടൊപ്പം കൊണ്ടുവരികയും അവയെ ആരാധിക്കുന്നത് തുടരുകയും ചെയ്തു. ശലോമോന്‍ വൃദ്ധനായപ്പോള്‍, താനും അവരുടെ ദൈവങ്ങളെ ആരാധിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-04.jpg)
ഇതുനിമിത്തം ദൈവം ശലോമോനോട് കോപിച്ചു. ഇസ്രയേല്‍ രാജ്യത്തെ രണ്ട് രാജ്യങ്ങളായി വിഭാഗിച്ചുകൊണ്ട് അവനെ ശിക്ഷിക്കുമെന്ന് ദൈവം പറഞ്ഞു. ശലോമോന്‍ മരിച്ച ശേഷം അപ്രകാരം അവിടുന്നു ചെയ്യുമെന്ന് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-05.jpg)
ശലോമോന്‍റെ മരണാനന്തരം, തന്‍റെ മകനായ രെഹോബെയാം രാജാവായി. അവരുടെ രാജാവായി തന്നെ സ്വീകരിക്കേണ്ടതിനു മുഴുവന്‍ ഇസ്രയേല്‍ ജനങ്ങളും ഒരുമിച്ചു കൂടിവന്നു. അവര്‍ രെഹോബെയാമിനോട് ശലോമോന്‍ അവര്‍ക്ക് കഠിനപ്രയത്നവും ഭാരിച്ച നികുതിയും ചുമത്തിയെന്നു പരാതി പറഞ്ഞു. അവരുടെ അധ്വാനഭാരം കുറച്ചു തരണമെന്ന് രെഹോബെയാമിനോട് അവര്‍ ആവശ്യപ്പെട്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-06.jpg)
എന്നാല്‍ രേഹോബെയാം അവരോടു വളരെ വിഡ്ഢിത്തമായ മറുപടി പറഞ്ഞു. അവന്‍ പറഞ്ഞത്, “നിങ്ങള്‍ പറയുന്നു എന്‍റെ പിതാവ് ശലോമോന്‍ നിങ്ങളെ കഠിനമായി അധ്വാനിപ്പിച്ചുവെന്ന്. എന്നാല്‍ ഞാന്‍ നിങ്ങളെ അവന്‍ ചെയ്തതിനേക്കാള്‍ മോശമായി അദധ്വാനിപ്പിക്കും, കൂടാതെ അവന്‍ ചെയ്തതിനേക്കാള്‍ മോശമായ നിലയില്‍ ഞാന്‍ നിങ്ങളെ കഷ്ടപ്പെടുത്തും” എന്നായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-07.jpg)
അവന്‍ അപ്രകാരം പറയുന്നതു ജനം കേട്ടപ്പോള്‍, അവരില്‍ ഭൂരിഭാഗവും അവനെതിരെ മത്സരിച്ചു. പത്തു ഗോത്രങ്ങള്‍ അവനെ വിട്ടു പോയി, ഈ രണ്ടു ഗോത്രങ്ങള്‍ തങ്ങളെത്തന്നെ യഹൂദ രാജ്യം എന്നു വിളിച്ചു. മാത്രം
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-08.jpg)
മറ്റു പത്ത് ഗോത്രങ്ങള്‍ യെരോബോയാം എന്ന് പേരുള്ള ഒരുവനെ അവരുടെ രാജാവാക്കി. ഈ ഗോത്രങ്ങള്‍ ദേശത്തിന്‍റെ വടക്കെ ഭാഗത്തായിരുന്നു. അവര്‍ തങ്ങളെത്തന്നെ ഇസ്രയേല്‍ രാജ്യം എന്നു വിളിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-09.jpg)
എന്നാല്‍ യെരോബോയാം ദൈവത്തിനെതിരായി മത്സരിക്കുകയും ജനങ്ങളെ പാപം ചെയ്യുവാന്‍ ഇടയാക്കുകയും ചെയ്തു. ആരാധിപ്പാന്‍ തന്‍റെ ജനത്തിനുവേണ്ടി രണ്ടു വിഗ്രഹങ്ങളെ ഉണ്ടാക്കി. പിന്നീട് ഒരിക്കലും ദൈവാലയത്തില്‍ ആരാധിക്കേണ്ടതിനു യെഹൂദാ രാജ്യത്തുള്ള യെരുശലേമിലേക്ക് പോയില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-10.jpg)
യഹൂദയുടെയും ഇസ്രയേലിന്‍റെയും രാജ്യങ്ങള്‍ ശത്രുക്കള്‍ ആകുകയും അടിക്കടി പരസ്പരം യുദ്ധം ചെയ്തുവരികയും ചെയ്തിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-11.jpg)
ഇസ്രയേലിന്‍റെ പുതിയ രാജ്യത്തില്‍, എല്ലാ രാജാക്കന്മാരും ദുഷ്ടന്മാര്‍ ആയിരുന്നു. ഈ രാജാക്കന്മാരില്‍ പലരും അവരുടെ സ്ഥാനത്ത് രാജാക്കന്മാരാകുവാന്‍ ആഗ്രഹിച്ച മറ്റു ഇസ്രയേല്യരാല്‍ കൊല്ലപ്പെട്ടിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-12.jpg)
ഇസ്രയേല്‍ രാജ്യത്തിലെ എല്ലാ രാജാക്കന്മാരും ഒട്ടുമിക്ക ജനങ്ങളും വിഗ്രഹങ്ങളെ ആരാധിച്ചിരുന്നു. അവര്‍ അതു ചെയ്തപ്പോള്‍, അവര്‍ പലപ്പോഴും വേശ്യകളോടുകൂടെ ശയിക്കുകയും ചിലപ്പോള്‍ കുഞ്ഞുങ്ങളെപ്പോലും വിഗ്രഹങ്ങള്‍ക്ക് യാഗമര്‍പ്പിക്കുകയും ചെയ്തുപോന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-18-13.jpg)
യഹൂദയുടെ രാജാക്കന്മാര്‍ ദാവീദിന്‍റെ സന്തതികള്‍ ആയിരുന്നു. അവരില്‍ ചില രാജാക്കന്മാര്‍ നല്ല മനുഷ്യരും നീതിപൂര്‍വ്വം ഭരിക്കുന്നവരും ദൈവത്തെ ആരാധിക്കുന്നവരും ആയിരുന്നു. എന്നാല്‍ യഹൂദ രാജാക്കന്മാരില്‍ അധികംപേരും ദുഷ്ടന്മാര്‍ ആയിരുന്നു. അവര്‍ മോശമായി ഭരിക്കുകയും വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തുവന്നു. അവരില്‍ ചില രാജാക്കന്മാര്‍ അവരുടെ കുഞ്ഞുങ്ങളെയും അസത്യ ദൈവത്തിനു യാഗമര്‍പ്പിച്ചിട്ടുണ്ട്. യഹൂദ ജനങ്ങളിലും ഭൂരിഭാഗം പേര്‍ ദൈവത്തിനെതിരെ മത്സരിക്കുകയും അന്യ ദൈവങ്ങളെ ആരാധിക്കുകയും ചെയ്തു വന്നിരുന്നു.
1 രാജാക്കന്മാര്‍ 1-6; 11-12ല് നിന്നുള്ള ദൈവവചന കഥ.

View File

@ -1,77 +0,0 @@
#19. പ്രവാചകന്മാര്‍.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-01.jpg)
ദൈവം പ്രവാചകന്മാരെ ഇസ്രയേലിലേക്ക് എപ്പോഴും അയച്ചുകൊണ്ടിരുന്നു. പ്രവാചകന്മാര്‍ ദൈവത്തില്‍നിന്നും സന്ദേശങ്ങള്‍ കേള്‍ക്കുകയും അനന്തരം അതു ജനങ്ങളോട് പ്രസ്താവിക്കുകയും ചെയ്തിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-02.jpg)
ഏലിയാവ് എന്ന പ്രവാചകന്‍, ആഹാബ് ഇസ്രയേല്‍ രാജ്യത്തെ ഭരിച്ചു കൊണ്ടിരുന്ന കാലത്ത് ഉണ്ടായിരുന്ന പ്രവാചകന്‍ ആയിരുന്നു. ആഹാബ് ഒരു ദുഷ്ട മനുഷ്യന്‍ ആയിരുന്നു. താന്‍ ജനങ്ങളെ ‘ബാല്‍’ എന്ന് പേരുള്ള ഒരു വ്യാജ ദൈവത്തെ ആരാധിക്കുവാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അതിനാല്‍ ദൈവം ജനത്തെ ശിക്ഷിക്കുവാന്‍ പോകുന്നു, എന്ന് ഏലിയാവ് രാജാവായ ആഹബിനോട് പറഞ്ഞു. “ഞാന്‍ വീണ്ടും മഴ പെയ്യട്ടെ എന്നു പറയുവോളം ഇസ്രയേല്‍ ദേശത്തില്‍ മഴയോ മഞ്ഞോ ഉണ്ടാകുകയില്ല” എന്ന് ഏലിയാവ് ആഹാബ് രാജാവിനോട് പറഞ്ഞു. ഇത് ആഹാബിനെ കോപിഷ്ഠനാക്കുകയും എലിയാവിനെ കൊല്ലുവാന്‍ തീരുമാനിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-03.jpg)
അതുകൊണ്ട് ദൈവം എലിയാവിനോട് മരുഭൂമിയില്‍ ചെന്ന് ആഹാബില്‍ നിന്നും ഒളിച്ചിരിക്കുവാന്‍ പറഞ്ഞു. ഏലിയാവ് ദൈവം മാര്‍ഗ്ഗനിര്‍ദേശം നല്‍കിയപ്രകാരം മരുഭൂമിയില്‍ ഉള്ള ഒരു നീര്‍ച്ചാലിനടുത്തേക്ക് പോയി. ഓരോ പ്രഭാതത്തിലും വൈകുന്നേരത്തിലും പക്ഷികള്‍ എലിയാവിന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു നല്‍കി. ഈ കാലഘട്ടത്തില്‍ ആഹാബും തന്‍റെ സൈന്യവും എലിയാവിനെ തേടി, എങ്കിലും അവര്‍ക്ക് അദ്ദേഹത്തെ കണ്ടുപിടിക്കുവാന്‍ കഴിഞ്ഞില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-04.jpg)
അവിടെ മഴ ഇല്ലാഞ്ഞതിനാല്‍, കുറച്ചുകാലങ്ങള്‍ക്കു ശേഷം നീര്‍ച്ചാല്‍ വറ്റി. അതിനാല്‍ ഏലിയാവ് സമീപേ ഉള്ള വേറൊരു രാജ്യത്തിലേക്ക് പോയി. ആ രാജ്യത്തില്‍ ഒരു സാധുവായ വിധവ ഉണ്ടായിരുന്നു. അവള്‍ക്ക് ഒരു മകനും ഉണ്ടായിരുന്നു. കൊയ്ത്ത് ഇല്ലാതിരുന്നതിനാല്‍ അവരുടെ ഭക്ഷണം തീര്‍ന്നു പോയിരുന്നു. എങ്കിലും ആ സ്ത്രീ ഏലിയാവിനെ സംരക്ഷിച്ചു പോന്നു, അതുകൊണ്ട് ദൈവം അവള്‍ക്കും അവളുടെ മകനും വേണ്ടി കരുതി, അതിനാല്‍ അവളുടെ കലത്തിലെ മാവോ പാത്രത്തിലെ എണ്ണയോ കുറഞ്ഞു പോയില്ല. ക്ഷാമകാലം മുഴുവന്‍ അവര്‍ക്ക് ഭക്ഷണം ഉണ്ടായിരുന്നു. ഏലിയാവ് അവിടെ അനേക വര്‍ഷങ്ങള്‍ താമസിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-05.jpg)
മൂന്നര വര്‍ഷങ്ങള്‍ക്കുശേഷം, ദേശത്തില്‍ വീണ്ടും മഴ പെയ്യിക്കുവാന്‍ പോകുന്നു എന്ന് ദൈവം ഏലിയാവിനോട് പറഞ്ഞു. അവിടുന്ന് ഏലിയാവിനോട് ഇസ്രയേല്‍ രാജ്യത്തിലേക്ക് മടങ്ങി ചെന്ന് ആഹാബിനോടു സംസാരിക്കുവാന്‍ പറഞ്ഞു. അങ്ങനെ ഏലിയാവ് ആഹാബിന്‍റെ അടുക്കല്‍ ചെന്നു. ആഹാബ് അദ്ദേഹത്തെ കണ്ടപ്പോള്‍, “നീ, പ്രശ്നം ഉണ്ടാക്കുന്നവന്‍! എന്ന് പറഞ്ഞു. ഏലിയാവ് അവനു മറുപടി പറഞ്ഞത്, “നീയാണ് പ്രശ്നം ഉണ്ടാക്കുന്നവന്‍!” നീ യഹോവയെ ഉപേക്ഷിച്ചു. അവിടുന്നാണ് സത്യ ദൈവം, എന്നാല്‍ നീ ബാലിനെ ആരാധിക്കുന്നു. ഇപ്പോള്‍ നീ ഇസ്രായേലില്‍ ഉള്ള സകല ജനങ്ങളെയും കര്‍മ്മേല്‍ മലയില്‍ കൊണ്ടുവരിക,”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-06.jpg)
അതുകൊണ്ട് സകല യിസ്രായേല്‍ ജനങ്ങളും കര്‍മ്മേല്‍ മലയിലേക്ക് പോയി. ബാലിനുവേണ്ടി സന്ദേശം പറയുന്നവര്‍ എന്ന് പറഞ്ഞിരുന്നവരും വന്നിരുന്നു. ഇവര്‍ ബാലിന്‍റെ പ്രവാചകന്മാര്‍ ആയിരുന്നു. അവര്‍ 450 പേരുണ്ടായിരുന്നു. ഏലിയാവ് ജനത്തോടു പറഞ്ഞത്, “നിങ്ങള്‍ എത്രത്തോളം മനസ്സ് ചാഞ്ചല്യം ഉള്ളവര്‍ ആയിരിക്കും? യഹോവ ദൈവം എങ്കില്‍ അവനെ ആരാധിക്കുക! എന്നാല്‍ ബാല്‍ ആണ് ദൈവം എങ്കില്‍ അവനെ ആരാധിക്കുക!” എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-07.jpg)
അനന്തരം ഏലിയാവ് ബാലിന്‍റെ പ്രവാചകന്മാരോട് പറഞ്ഞതു, “നിങ്ങള്‍ ഒരു കാളയെ കൊന്ന് അതിന്‍റെ മാംസം യാഗപീഠത്തില്‍ വെക്കുക, എന്നാല്‍ തീ കത്തിക്കരുത്, പിന്നീട് ഞാനും അങ്ങനെ തന്നെ ചെയ്യാം, എന്‍റെ യാഗത്തിനായി മറ്റൊരു യാഗപീഠത്തില്‍ മാംസം വെക്കും. തുടര്‍ന്ന് ദൈവം യാഗപീഠത്തിലേക്ക് തീ അയക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് അവനാണ് യഥാര്‍ഥ ദൈവം എന്ന് നിങ്ങള്‍ അറിയും. അങ്ങനെ ബാലിന്‍റെ പ്രവാചകന്മാര്‍ യാഗം ഒരുക്കി എന്നാല്‍ തീ കത്തിച്ചിരുന്നില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-08.jpg)
തുടര്‍ന്ന് ബാലിന്‍റെ പ്രവാചകന്മാര്‍ ബാലിനോട് പ്രാര്‍ഥിച്ചു, “ബാലേ, ഞങ്ങളെ കേള്‍ക്കണമേ!” ദിവസം മുഴുവനുമായി അവര്‍ പ്രാര്‍ഥിക്കുകയും ഒച്ചയിടുകയും കത്തികള്‍കൊണ്ട് തങ്ങളെത്തന്നെ മുറിവേല്‍പ്പിക്കുകയും ചെയ്തു. എങ്കിലും ബാല്‍ ഉത്തരം അരുളിയില്ല., ബാല്‍ തീ അയച്ചതും ഇല്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-09.jpg)
ബാലിന്‍റെ പ്രവാചകന്മാര്‍ ആ ദിവസം മുഴുവന്‍ ബാലിനോട് പ്രാര്‍ഥിച്ചു. അവസാനം അവര്‍ പ്രാര്‍ത്ഥന നിര്‍ത്തി. അപ്പോള്‍ ഏലിയാവ് വേറൊരു കാളയുടെ മാംസം യാഗപീഠത്തിന്മേല്‍ ദൈവത്തിനായി വെച്ചു. അതിനുശേഷം, ജനത്തോടു വലിയ പന്ത്രണ്ടു പാത്രങ്ങളില്‍ വെള്ളം നിറച്ചു മാംസവും, വിറകും, യാഗപീഠത്തിനു ചുറ്റുമുള്ള നിലം മുഴുവനും നനയുന്നതുവരെ വെള്ളം ഒഴിക്കുവാന്‍ പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-10.jpg)
അനന്തരം ഏലിയാവ് പ്രാര്‍ഥിച്ചത്, “യഹോവേ, അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ ദൈവമേ, അങ്ങാണ് സത്യ ദൈവം എന്ന് ഈ ജനം അറിയേണ്ടതിന് ഉത്തരം അരുളേണമേ. ഞാന്‍ അങ്ങയുടെ ദാസന്‍ എന്നും ഇന്ന് ഞങ്ങള്‍ക്ക് കാണിച്ചുതരണമേ. അങ്ങ് ഉത്തരം അരുളുന്നതിനാല്‍ ഈ ജനം അങ്ങാണ് സത്യദൈവം എന്നറിയുവാന്‍ ഇടവരുത്തണമേ.” എന്നായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-11.jpg)
ഉടനെതന്നെ, ആകാശത്തില്‍ നിന്ന് തീ ഇറങ്ങി. അതു മാംസം, വിറക്, പാറകള്‍, മണ്ണ്, യാഗപീഠത്തിനു ചുറ്റും ഉണ്ടായിരുന്ന വെള്ളം പോലും ദഹിപ്പിച്ചു കളഞ്ഞു. ജനം ഇത് കണ്ടപ്പോള്‍, ജനം നിലത്തു വീണു വണങ്ങി പറഞ്ഞത്, യോഹോവ തന്നെ ദൈവം! യഹോവ തന്നെ ദൈവം!” എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-12.jpg)
അനന്തരം ഏലിയാവ് പറഞ്ഞത്, “ബാലിന്‍റെ പ്രവാചകന്മാരില്‍ ആരുംതന്നെ രക്ഷപ്പെടുവാന്‍ അനുവദിക്കരുത്.!” അപ്പോള്‍ ജനം ബാലിന്‍റെ പ്രവാചകന്മാരെ എല്ലാവരെയും പിടിച്ച് അവിടെനിന്നും കൊണ്ടുപോയി അവരെ കൊന്നുകളഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-13.jpg)
അപ്പോള്‍ ഏലിയാവ് രാജാവായ ആഹാബിനോടു പറഞ്ഞു, “നിന്‍റെ ഭവനത്തിലേക്ക്‌ വേഗത്തില്‍ പോകുക, കാരണം മഴ വരുന്നുണ്ട്.” പെട്ടെന്ന് തന്നെ ആകാശം കറുക്കുകയും, പെരുംമഴ ആരംഭിക്കുകയും ചെയ്തു. യഹോവ വരള്‍ച്ചക്ക് അവസാനമായി . ഇതു താന്‍ തന്നെയാണ് സത്യദൈവം എന്നു കാണിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-14.jpg)
ഏലിയാവ് തന്‍റെ പ്രവര്‍ത്തി തികെച്ചപ്പോള്‍, ദൈവം എലീശ എന്ന് പേരുള്ള വേറൊരു മനുഷ്യനെ തന്‍റെ പ്രവാചകനായി തെരഞ്ഞെടുത്തു. എലീശ മൂലം ദൈവം നിരവധി അത്ഭുതങ്ങള്‍ ചെയ്തു. ആ അത്ഭുതങ്ങളില്‍ ഒന്ന് നയമാനു സംഭവിച്ചത് ആയിരുന്നു. താന്‍ ശത്രുസൈന്യത്തിന്‍റെ സൈന്യാധിപന്‍ ആയിരുന്നു, എന്നാല്‍ തനിക്കു ദാരുണമായ ഒരു ചര്‍മ്മവ്യാധി ഉണ്ടായിരുന്നു. എലീശയെക്കുറിച്ചു താന്‍ കേട്ടതിനാല്‍, താന്‍ എലീശയുടെ അടുക്കല്‍ ചെന്ന്, തന്നെ സൌഖ്യം ആക്കണം എന്ന് അഭ്യര്‍ത്ഥന നടത്തി. എലീശ നയമാനോട് യോര്‍ദാന്‍ നദിയില്‍ ചെന്ന് ഏഴു പ്രാവശ്യം വെള്ളത്തില്‍ മുങ്ങുവാന്‍ പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-15.jpg)
നയമാനു കോപം വന്നു. ഇതു വിഡ്ഢിത്തമായി തനിക്കു തോന്നിയതിനാല്‍ അതു ചെയ്യുവാന്‍ വിസ്സമ്മതിച്ചു. എന്നാല്‍ പിന്നീട് തന്‍റെ മനസ്സ് മാറി. താന്‍ യോര്‍ദാന്‍ നദിയില്‍ ചെന്ന് തന്നെത്താന്‍ ഏഴു പ്രാവശ്യം വെള്ളത്തില്‍ മുങ്ങി. വെള്ളത്തില്‍ നിന്ന് താന്‍ അവസാനം പുറത്ത് വന്നപ്പോള്‍, ദൈവം അവനെ സൌഖ്യമാക്കി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-16.jpg)
ദൈവം വേറെയും പ്രവാചകന്മാരെ ഇസ്രയേല്‍ ജനത്തിന്‍റെ അടുക്കലേക്ക് അയച്ചിരുന്നു. അവര്‍ ജനത്തോടു വിഗ്രഹങ്ങളെ ആരാധിക്കുന്നത് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരും ന്യായമായി പ്രവര്‍ത്തിക്കുകയും പരസ്പരം ഓരോരുത്തരും ദയാപൂര്‍വ്വം ഇടപെടുകയും വേണം എന്ന് പ്രബോധിപ്പിച്ചു. പ്രവാചകന്മാര്‍ അവരെ ദോഷം ചെയ്യുന്നത് നിര്‍ത്തലാക്കി പകരം ദൈവത്തെ അനുസരിക്കണമെന്നു മുന്നറിയിപ്പ് നല്‍കി. ജനം ഇപ്രകാരം ചെയ്തില്ല എങ്കില്‍, ദൈവം അവരെ കുറ്റവാളി എന്നപോലെ ന്യായം വിധിക്കുകയും, അവരെ ശിക്ഷിക്കുമെന്ന് പറയുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-17.jpg)
കൂടുതല്‍ സമയങ്ങളില്‍ ജനം ദൈവത്തെ അനുസരിച്ചിരുന്നില്ല. അവര്‍ പലപ്പോഴും പ്രവാചകന്മാരോട് അപമര്യാദയായി പെരുമാറുകയും, ചിലപ്പോള്‍ കൊല്ലുകപോലും ചെയ്തിട്ടുണ്ട്. ഒരിക്കല്‍, അവര്‍ യിരെമ്യാവു പ്രവാചകനെ ഒരു പൊട്ടക്കിണറ്റില്‍ മരിക്കുവാനായി ഉപേക്ഷിച്ചുകളഞ്ഞു. താന്‍ അടിയില്‍ അതിലുള്ള ചേറ്റില്‍ മുങ്ങിപ്പോയി. എന്നാല്‍ രാജാവിന് മനസ്സലിവു തോന്നി, മരിക്കുന്നതിനു മുന്‍പേ കിണറ്റില്‍നിന്നും യിരെമ്യാവിനെ രക്ഷപ്പെടുത്തുവാന്‍ തന്‍റെ ഭൃത്യന്മാരോട് കല്‍പ്പിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-19-18.jpg)
ജനം അവരെ വെറുത്തിരുന്നു എങ്കിലും പ്രവാചകന്മാര്‍ ദൈവത്തിനു വേണ്ടി സംസാരിച്ചു കൊണ്ടിരുന്നു. അവര്‍ ജനത്തിന് അവര്‍ മനം തിരിയുന്നില്ലെങ്കില്‍ ദൈവം ശിക്ഷിക്കും എന്ന മുന്നറിയിപ്പ് നല്കിവന്നു. ദൈവം അവര്‍ക്കുവേണ്ടി മശിഹയെ അവര്‍ക്കുവേണ്ടി അയക്കുമെന്നു വാഗ്ദത്തം ചെയ്തു.
1 രാജാക്കന്മാര്‍ 16-18; 2രാജാക്കന്മാര് 5; യിരെമ്യാവ് 38ല് നിന്നുള്ള ദൈവവചന കഥ.

View File

@ -1,64 +0,0 @@
#21. ദൈവിക വാഗ്ദത്തമായ മശീഹാ
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-01.jpg)
ദൈവം ലോകത്തെ സൃഷ്ടിക്കുമ്പോള്‍ തന്നെ, പിന്നീട് ഒരു സമയത്ത് അവിടുന്ന് തക്കതായ സമയത്ത് മശീഹയെ അയക്കുമെന്ന് അറിഞ്ഞിരുന്നു. ആദാമിനോടും ഹവ്വയോടും താന്‍ അപ്രകാരം ചെയ്യുമെന്ന് വാഗ്ദത്തം ചെയ്തിരുന്നു. അവിടുന്ന് പറഞ്ഞത് ഹവ്വയുടെ സന്തതി ജനിക്കുകയും പാമ്പിന്‍റെ തല തകര്‍ക്കുമെന്നും പറഞ്ഞു . തീര്‍ച്ചയായും ഹവ്വയെ വഞ്ചിച്ച പാമ്പ് തീര്‍ച്ചയായും സാത്താന്‍ തന്നെ ആയിരുന്നു. ദൈവം അര്‍ത്ഥമാക്കിയത് മശീഹ സമ്പൂര്‍ണ്ണമായി സാത്താനെ തോല്‍പ്പിക്കും എന്നാണ്. .
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-02.jpg)
ദൈവം അബ്രഹാമില്‍കൂടെ ലോകത്തുള്ള എല്ലാ ജനസമൂഹങ്ങളും അനുഗ്രഹം പ്രാപിക്കും എന്നു ദൈവം അവനോടു വാഗ്ദത്തം ചെയ്തു. പില്‍ക്കാലത്ത് മശീഹയെ അയയ്ക്കുന്നതില്‍ കൂടെ നിറവേറ്റണമായിരുന്നു. ലോകത്തിലുള്ള എല്ലാ ജനവിഭാഗങ്ങളുടെയും പാപത്തില്‍നിന്നു മശീഹ രക്ഷിക്കും
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-03.jpg)
ദൈവം മോശെക്കു വാഗ്ദത്തം ചെയ്തിരുന്നത്, ഭാവിയില്‍ ദൈവം മോശെയെപ്പോലെ വേറൊരു പ്രവാചകനെ അയയ്ക്കും എന്നായിരുന്നു. ഈ പ്രവാചകന്‍ മശീഹ ആയിരിക്കും. ഈവിധത്തില്‍, ദൈവം മശീഹയെ അയക്കുമെന്ന് വീണ്ടും വാഗ്ദത്തം ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-04.jpg)
ദൈവം രാജാവായ ദാവീദിന്‍റെ സ്വന്തം സന്തതികളില്‍ ഒരാള്‍ മശീഹ ആയിരിക്കുമെന്നു വാഗ്ദത്തം ചെയ്തു. അവന്‍ രാജാവായിരിക്കുകയും ദൈവജനത്തിന്‍റെമേല്‍ എന്നേക്കും ഭരിക്കുന്നവനും ആകും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-05.jpg)
ദൈവം യിരെമ്യാ പ്രവാചകനോട് സംസാരിക്കുകയും ഒരു ദിവസം താന്‍ ഒരു പുതിയ ഉടമ്പടി ഉണ്ടാക്കുകയും ചെയ്യുമെന്ന് പറഞ്ഞു. പുതിയ ഉടമ്പടി ദൈവം സീനായില്‍വെച്ചു ഇസ്രയേല്‍ ജനവുമായി ഉണ്ടാക്കിയതു പോലെയുള്ളതല്ല. അവിടുന്ന് ജനങ്ങളുമായി തന്‍റെ പുതിയ ഉടമ്പടി ഉണ്ടാക്കുമ്പോള്‍, അത് അവര്‍ തന്നെ വ്യക്തിപരമായി അറിയുവാന്‍ തക്കവിധം ആയിരിക്കും. ഓരോ വ്യക്തിയും അവനെ സ്നേഹിക്കുകയും അവന്‍റെ നിയമങ്ങളെ അനുസരിക്കുകയും വേണം. ദൈവം പറഞ്ഞത് ഇതു തന്‍റെ നിയമങ്ങള്‍ അവരുടെ ഹൃദയത്തില്‍ എഴുതിയതു പോലെ ആയിരിക്കും എന്നാണ്. അവര്‍ തന്‍റെ ജനമായും, ദൈവം അവരുടെ പാപം ക്ഷമിച്ചും ഇരിക്കും. മശീഹ തന്നെ അവരോടുകൂടെ പുതിയ ഉടമ്പടി ചെയ്യും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-06.jpg)
ദൈവത്തിന്‍റെ പ്രവാചകന്മാര്‍ മശീഹ ഒരു പ്രവാചകനും, ഒരു പുരോഹിതനും, ഒരു രാജാവും ആയിരിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഒരു പ്രവാചകന്‍ എന്നത് ദൈവത്തിന്‍റെ അരുളപ്പാടുകള്‍ കേള്‍ക്കുകയും അനന്തരം ദൈവത്തിന്‍റെ സന്ദേശങ്ങള്‍ ജനത്തോടു പറയുന്നവരും ആകുന്നു. ദൈവം അയയ്ക്കുമെന്ന് പറഞ്ഞ മശീഹ ഉല്‍കൃഷ്ടനായ പ്രവാചകന്‍ ആയിരിക്കും. അതായത്, മശീഹ ദൈവത്തിന്‍റെ സന്ദേശങ്ങള്‍ ഉത്തമമായി കേള്‍ക്കുകയും, അവ ഉല്‍കൃഷ്ടമായി മനസ്സിലാക്കുകയും, അവയെ ഉത്തമമായ നിലയില്‍ ജനത്തെ പഠിപ്പിക്കുകയും ചെയ്യും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-07.jpg)
ഇസ്രയേല്യ പുരോഹിതന്മാര്‍ ജനത്തിനുവേണ്ടി ദൈവത്തിന് യാഗങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരുന്നു. ഈ യാഗങ്ങള്‍ ദൈവം ജനങ്ങളെ പാപത്തിനായി ശിക്ഷിക്കുന്ന സ്ഥാനത്തായിരുന്നു. പുരോഹിതന്മാര്‍ ജനത്തിനുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. എങ്കില്‍ത്തന്നെയും, മശീഹയാണ് തന്നെത്തന്നെ സ്വയം ഉത്തമമായ യാഗമായി ദൈവത്തിനു സമര്‍പ്പിച്ച ഏറ്റവും പൂര്‍ണതയുള്ള മഹാപുരോഹിതന്‍. അതായത്, താന്‍ ഒരിക്കലും പാപം ചെയ്യാത്തവനും, യാഗമായി തന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍, പാപത്തിനുവേണ്ടി ഇനി വേറെയൊരു യാഗം ആവശ്യം ഇല്ലാത്തതും ആകുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-08.jpg)
രാജാക്കന്മാരും പ്രധാനികളും ജനവിഭാഗങ്ങളെ ഭരിക്കുന്നു, ചില സമയങ്ങളില്‍ അവര്‍ക്ക് പിഴവ് സംഭവിക്കുകയും ചെയ്യുന്നു. ദാവീദ് രാജാവ് ഇസ്രയേല്‍ ജനത്തെ മാത്രമേ ഭരിച്ചിരുന്നുള്ളൂ. എന്നാല്‍ മശീഹ, ദാവീദിന്‍റെ സന്തതിയായി, മുഴുവന്‍ ലോകത്തെയും ഭരിക്കുകയും, എന്നെന്നേക്കുമായി ഭരണം നടത്തുകയും ചെയ്യും. കൂടാതെ, അവിടുന്ന് എപ്പോഴും നീതിയോടെ ഭരിക്കുകയും ശരിയായ തീരുമാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-09.jpg)
മശീഹയെ കുറിച്ച് ദൈവത്തിന്‍റെ പ്രവാചകന്മാര്‍ മറ്റു നിരവധി കാര്യങ്ങള്‍ പ്രസ്താവിച്ചിട്ടുണ്ട്. ഉദാഹരണമായി, മലാഖി പറഞ്ഞിരിക്കുന്നത് മശീഹ വരുന്നതിനു മുന്‍പ് വേറൊരു പ്രവാചകന്‍ വരും. ആ പ്രവാചകന്‍ പ്രധാന്യമുള്ളവന്‍ ആയിരിക്കും. കൂടാതെ, യെശയ്യാ പ്രവാചകന്‍ എഴുതിയത് മശീഹ ഒരു കന്യകയില്‍നിന്ന് ജനിക്കും എന്നാണ്. മീഖാ പ്രവാചകന്‍ പറഞ്ഞത് മശീഹ ബെത്ലെഹേം പട്ടണത്തില്‍ ജനിക്കുമെന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-10.jpg)
യെശയ്യാവ് പ്രവാചകന്‍ പറഞ്ഞതു മശീഹ ഗലീലി പ്രദേശത്ത് ജീവിക്കും എന്നാണ്. മശീഹ വളരെ ദു:ഖിതരായ ജനത്തെ ആശ്വസിപ്പിക്കും. അവിടുന്ന് ബന്ധിതരെ സ്വതന്ത്രരാക്കും. മശീഹ രോഗികളെ സൌഖ്യമാക്കുകയും, ബധിരര്‍, കാഴ്ച ഇല്ലാത്തവര്‍, സംസാരശേഷി ഇല്ലാത്തവര്‍, മുടന്തര്‍ എന്നിവരെ സൌഖ്യമാക്കുകയും ചെയ്യും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-11.jpg)
യെശയ്യാവ് പ്രവാചകന്‍ പറഞ്ഞിരിക്കുന്നതു ജനം മശീഹയെ വെറുക്കുകയും അവിടുത്തെ സ്വീകരിക്കുവാന്‍ വിസ്സമ്മതിക്കുകയും ചെയ്യും. മറ്റു പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നത്, മശീഹയുടെ ഒരു സ്നേഹിതന്‍ തനിക്കെതിരായി തിരിയും എന്നാണ്. സെഖര്യാവ് പ്രവാചകന്‍ പറഞ്ഞിരിക്കുന്നത്, തന്‍റെ സ്നേഹിതന്‍ ഇപ്രകാരം ചെയ്യുന്നതിനായി മറ്റുള്ളവരില്‍നിന്ന് മുപ്പതു വെള്ളിക്കാശു സ്വീകരിക്കും എന്നാണ്. കൂടാതെ ചില പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതു ജനം മശീഹയെ കൊല്ലുകയും, അവര്‍ അവന്‍റെ വസ്ത്രത്തിനായി ചീട്ടിടുകയും ചെയ്യും എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-12.jpg)
മശീഹ എപ്രകാരം മരിക്കും എന്നും പ്രവാചകന്മാര്‍ പറഞ്ഞിട്ടുണ്ട്. യെശയ്യാവ് പ്രവചിച്ചിരിക്കുന്നത് ജനം അവന്‍റെ മേല്‍ തുപ്പുകയും, പരിഹസിക്കുകയും, മശീഹയെ അടിക്കുകയും ചെയ്യുമെന്നാണ്. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെങ്കിലും അവര്‍ അവനെ കുത്തിത്തുളക്കുകയും വളരെ വേദനയോടും കഷ്ടതയോടും കൂടെ മരിക്കുകയും ചെയ്യും എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-13.jpg)
പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതു മശീഹ പാപം ചെയ്യുകയില്ല എന്നാണ്. താന്‍ ഏറ്റവും പൂര്‍ണ്ണതയുള്ളവനും ആയിരിക്കും. മറ്റുള്ളവരുടെ പാപങ്ങള്‍ നിമിത്തം ദൈവം അവനെ ശിക്ഷിക്കുന്നതിനാല്‍ മരിക്കും. അവിടുന്ന് മരിക്കുമ്പോള്‍, ജനത്തിനു ദൈവവുമായി സമാധാനം ഉണ്ടാകുവാന്‍ ഇടവരും. ആയതുകൊണ്ടാണ്‌ മശീഹ മരിക്കുവാന്‍ ദൈവം ആഗ്രഹിച്ചത്‌.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-14.jpg)
പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതു ദൈവം മശീഹയെ മരിച്ചവരില്‍നിന്നും ഉയിര്‍പ്പിക്കും. ഇതു കാണിക്കുന്നത് ഇവ ഒക്കെയും പുതിയ ഉടമ്പടി ഉണ്ടാക്കുവാനുള്ള ദൈവത്തിന്‍റെ പദ്ധതി ആകുന്നു എന്നാണ്.അതിനാല്‍ അവനെതിരെ പാപം ചെയ്തവരെ അവനു രക്ഷിപ്പാന്‍ കഴിയും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-21-15.jpg)
ദൈവം പ്രവാചകന്മാര്‍ക്കു മശീഹയെ കുറിച്ച് നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തി, എന്നാല്‍ ഈ പ്രവാചകന്മാരില്‍ ആരുടേയും കാലയളവില്‍ വന്നിരുന്നില്ല. ഈ പ്രവചനങ്ങളുടെ അവസാന കാലത്തിനും 400 വര്‍ഷങ്ങള്‍ക്കു ശേഷം, തക്കസമയം വന്നപ്പോള്‍, ദൈവം മശീഹയെ ലോകത്തിലേക്ക് അയച്ചു.
ഉല്‍പ്പത്തി 3:15; 12:1-3; ആവര്ത്തന18:15, 2 ശമുവല്‍ 7; യിരെമ്യാവ് 31; യെശയ്യാവ് 59:16; ദാനിയേല്‍ 7; മലാഖി 4:5; യെശയ്യാവ് 7:14; മീഖാ 5:2; യെശയ്യാവ് 9:1-7;35:3-5;61; സങ്കീ.22:18; 35:19;69:4; 41:9; സെഖര്യാവ്11:12-13; യെശയ്യാവ് 50:6; സങ്കീ.16:10-11_

View File

@ -1,32 +0,0 @@
#22. യോഹന്നാന്‍റെ ജനനം
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-22-01.jpg)
പൂര്‍വകാലങ്ങളില്‍, ദൈവം തന്‍റെ പ്രവാചകന്മാരോട് സംസാരിക്കുകയും അവര്‍ തന്‍റെ ജനത്തോടു സംസാരിക്കുകയും ചെയ്തു. എന്നാല്‍ ദൈവം അവരോടു സംസാരിക്കാതെ 400 വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. അനന്തരം ദൈവം ഒരു ദൂതനെ സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതന്‍റെ അടുക്കലേക്ക് അയച്ചു. സെഖര്യാവും തന്‍റെ ഭാര്യ എലിസബെത്തും ദൈവത്തെ ബഹുമാനിച്ചിരുന്നു. അവര്‍ വളരെ പ്രായമുള്ളവരും അവള്‍ ഒരിക്കലും മക്കളെ പ്രസവിച്ചിട്ടില്ലാത്തവളും ആയിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-22-02.jpg)
ദൈവദൂതന്‍ സെഖര്യാവിനോട് പറഞ്ഞത്, “നിന്‍റെ ഭാര്യയ്ക്ക് ഒരു മകന്‍ ജനിക്കും. നീ അവനു യോഹന്നാന്‍ എന്ന് പേരിടണം. ദൈവം അവനെ പരിശുദ്ധാത്മാവില്‍ നിറയ്ക്കും, യോഹന്നാന്‍ മശീഹയെ സ്വീകരിക്കുവാനായി ജനത്തെ ഒരുക്കുകയും ചെയ്യും!” സെഖര്യാവ് പ്രതിവചിച്ചത്, “ഞാനും എന്‍റെ ഭാര്യയും കുഞ്ഞുങ്ങള്‍ ജനിക്കുവാന്‍ സാധ്യമല്ലാത്തവിധം വളരെ പ്രായം ചെന്നവരാകുന്നു! നീ ഞങ്ങളോട് സത്യമാണ് പറയുന്നതെന്ന് ഞാന്‍ എപ്രകാരം അറിയും?”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-22-03.jpg)
ദൈവദൂതന്‍ സെഖര്യാവിനോട് മറുപടി പറഞ്ഞതു, “ഞാന്‍ ഈ സദ്വര്‍ത്തമാനം നിനക്ക് കൊണ്ടുവരുവാന്‍ ദൈവത്താല്‍ അയക്കപ്പെട്ടവന്‍ ആകുന്നു. നീ എന്നെ വിശ്വസിക്കായ്കയാല്‍, കുഞ്ഞ് ജനിക്കുന്നതുവരെയും നിനക്ക് സംസാരശേഷി നഷ്ടപ്പെട്ടിരിക്കും. ഉടന്‍ തന്നെ സെഖര്യാവിന് സംസാരിക്കുവാന്‍ കഴിയാതെ പോയി. അനന്തരം ദൈവദൂതന്‍ സെഖര്യാവിനെ വിട്ടുപോയി. അതിനു ശേഷം, സെഖര്യാവ് ഭവനത്തിലേക്ക്‌ മടങ്ങിപ്പോയി, തന്‍റെ ഭാര്യ ഗര്‍ഭിണി ആകുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-22-04.jpg)
എലിസബെത്ത് ആറു മാസം ഗര്‍ഭിണി ആയിരുന്നപ്പോള്‍, അതേ ദൂതന്‍ പെട്ടെന്ന് എലിസബെത്തിന്‍റെ ബന്ധുവായ, മറിയ എന്നു പേരുള്ള വ്യക്തിക്ക് വെളിപ്പട്ടു. അവള്‍ ഒരു കന്യകയും യോസേഫ് എന്നു പേരുള്ള വ്യക്തിക്ക് വിവാഹ നിശ്ചയം കഴിഞ്ഞവളും ആയിരുന്നു. ദൈവദൂതന്‍ പറഞ്ഞത്, നീ ഗര്‍ഭവതി ആയി ഒരു മകനെ പ്രസവിക്കും. നീ അവനു യേശു എന്ന് പേരിടണം. അവന്‍ അത്യുന്നത ദൈവത്തിന്‍റെ പുത്രനായി എന്നെന്നേക്കും ഭരിക്കുന്നവന്‍ ആകും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-22-05.jpg)
മറിയ മറുപടി പറഞ്ഞത്, “ഞാന്‍ കന്യക ആയിരിക്കെ, ഇതു എപ്രകാരം സംഭവിക്കും?” അപ്പോള്‍ ദൂതന്‍ വിശദീകരിച്ചത്, “പരിശുദ്ധാത്മാവ് നിന്‍റെയടുക്കല്‍ വരും, ദൈവത്തിന്‍റെ ശക്തിയും നിന്‍റെ അടുക്കല്‍ വരും. ആയതിനാല്‍ ശിശു പരിശുദ്ധന്‍ ആയിരിക്കും, അവന്‍ ദൈവത്തിന്‍റെ പുത്രന്‍ ആയിരിക്കും.”. ദൂതന്‍ പറഞ്ഞതു മറിയ വിശ്വസിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-22-06.jpg)
ഇതു സംഭവിച്ച ഉടനെ, മറിയ പോയി എലിസബെത്തിനെ സന്ദര്‍ശിച്ചു. മറിയ അവളെ വന്ദനം ചെയ്ത ഉടനെ, എലിസബെത്തിന്‍റെ ഉദരത്തിനകത്ത് ശിശു തുള്ളി. ദൈവം അവര്‍ക്ക് ചെയ്തതു നിമിത്തം ഈ സ്ത്രീകള്‍ ഒരുമിച്ചു സന്തോഷിച്ചു. മറിയ എലിസബെത്തിനെ സന്ദര്‍ശിച്ചു മൂന്നു മാസം അവിടെ താമസിച്ചതിനു ശേഷം മറിയ ഭവനത്തിലേക്ക്‌ മടങ്ങി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-22-07.jpg)
ഇതിനുശേഷം, എലിസബത്ത് അവളുടെ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. സെഖര്യാവും എലിസബെത്തും കുഞ്ഞിനു ദൈവദൂതന്‍ കല്പ്പിച്ച പ്രകാരം യോഹന്നാന്‍ എന്ന് പേരിട്ടു. അനന്തരം ദൈവം സെഖര്യാവിന് വീണ്ടും സംസാരശേഷി നല്‍കി. സെഖര്യാവ് പറഞ്ഞത്, "ദൈവത്തിനു സ്തുതി, ദൈവം തന്‍റെ ജനത്തെ സഹായിക്കുവാന്‍ ഓര്‍ത്തുവല്ലോ! നീയോ, എന്‍റെ മകനേ, അത്യുന്നതനായ ദൈവത്തിന്‍റെ പ്രവാചകന്‍ ആയിരിക്കും. നീ ജനത്തിന് അവരുടെ പാപങ്ങള്‍ക്ക്‌ എപ്രകാരം ക്ഷമ പ്രാപിക്കുവാന്‍ കഴിയുമെന്ന് പ്രസ്താവിക്കും!”
ലൂക്കോസ് 1_നിന്നുള്ള ദൈവവചന കഥ.

View File

@ -1,36 +0,0 @@
#25. സാത്താന്‍ യേശുവിനെ പരീക്ഷിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-25-01.jpg)
യേശു സ്നാനപ്പെട്ട ഉടനെ, പരിശുദ്ധാത്മാവ് തന്നെ നിര്‍ജ്ജന പ്രദേശത്തിലേക്ക് നടത്തി. യേശു അവിടെ നാല്‍പ്പതു പകലും നാല്‍പ്പതു രാത്രികളിലും ഉണ്ടായിരുന്നു. ആ സമയങ്ങളില്‍ താന്‍ ഉപവസിക്കുകയും, സാത്താന്‍ തന്നെ പാപം ചെയ്യുവാനായി പരീക്ഷിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-25-02.jpg)
ആദ്യം, സാത്താന്‍ യേശുവിനോട് പറഞ്ഞതു, “നീ ദൈവപുത്രന്‍ ആകുന്നുവെങ്കില്‍, ഈ കല്ലുകളെ അപ്പമാക്കുക എന്നാല്‍ നിനക്ക് ഭക്ഷിക്കാന്‍ കഴിയും!”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-25-03.jpg)
എന്നാല്‍ യേശു സാത്താനോട് പറഞ്ഞതു, മനുഷ്യനു ജീവിക്കുന്നതിന് അപ്പം മാത്രമല്ല ആവശ്യം ആയിരിക്കുന്നത്, എന്നാല്‍ അവര്‍ക്ക് ദൈവം അവരോടു പറയുന്നതായ സകലവും ആവശ്യമായിരിക്കുന്നു!” എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-25-04.jpg)
അനന്തരം സാത്താന്‍ യേശുവിനെ ദൈവാലയത്തിന്‍റെ ഏറ്റവും ഉയരമുള്ള ഭാഗത്തേക്ക് കൊണ്ടുപോയി. അവന്‍ അവിടത്തോട് പറഞ്ഞത്, “നീ ദൈവപുത്രന്‍ എങ്കില്‍, താഴോട്ടു ചാടുക, എന്തുകൊണ്ടെന്നാല്‍ “നിന്‍റെ പാദം കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിനു നിന്നെ വഹിക്കുവാനായി തന്‍റെ ദൂതന്മാരോട് കല്‍പ്പിക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-25-05.jpg)
എന്നാല്‍ അവിടുത്തോട്‌ ചെയ്യുവാന്‍ സാത്താന്‍ ആവശ്യപ്പെട്ട കാര്യം യേശു ചെയ്തില്ല. പകരമായി, യേശു പറഞ്ഞത്, ദൈവം എല്ലാവരോടും പറയുന്നത്, നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നാണ്.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-25-06.jpg)
പിന്നീട് സാത്താന്‍ ലോകത്തിലെ സകല രാജ്യങ്ങളെയും യേശുവിനെ കാണിച്ചു. അവ എത്രമാത്രം ശക്തമാണെന്നും എന്തുമാത്രം സമ്പന്നമാണെന്നു കാണിക്കുകയും ചെയ്തു. അവന്‍ യേശുവിനോട് പറഞ്ഞത്, “നീ എന്നെ വണങ്ങുകയും എന്നെ ആരാധിക്കുകയും ചെയ്താല്‍ ഇതൊക്കെയും നിനക്ക് തരാം” എന്ന് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-25-07.jpg)
യേശു മറുപടി പറഞ്ഞത്, “സാത്താനേ, എന്നില്‍ നിന്നും അകന്നു പോ! ദൈവത്തിന്‍റെ വചനത്തില്‍ അവിടുന്ന് തന്‍റെ ജനത്തോടു കല്‍പ്പിച്ചിരിക്കുന്നത്, നിന്‍റെ ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ. അവിടുത്തെ മാത്രമേ ദൈവം എന്ന നിലയില്‍ ബഹുമാനിക്കാവൂ”.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-25-08.jpg)
യേശു സാത്താന്‍റെ പരീക്ഷണങ്ങളില്‍ വീണു പോയില്ല, ആയതിനാല്‍ സാത്താന്‍ അവനെ വിട്ടു പോയി. അനന്തരം ദൂതന്മാര്‍ വന്നു യേശുവിനെ പരിചരിക്കുകയും ചെയ്തു.
മത്തായി 4:1-11; മര്ക്കൊസ്1:12-13; ലൂക്കൊസ്4:1-13_ല് നിന്നുമുള്ള ദൈവവചന കഥ.

View File

@ -1,44 +0,0 @@
#26. യേശു തന്‍റെ ശുശ്രൂഷ ആരംഭിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-26-01.jpg)
സാത്താന്‍റെ പരീക്ഷണങ്ങളെ യേശു നിരാകരിച്ചതിനു ശേഷം, അവിടുന്ന് ഗലീല മേഖലയിലേക്ക് കടന്നു പോയി. അവിടെയായിരുന്നു താന്‍ താമസിച്ചു വന്നത്. പരിശുദ്ധാത്മാവ് അവിടുത്തേക്ക് അത്യധികം ശക്തി പകര്‍ന്നിരുന്നു, യേശുവോ ഒരു സ്ഥലത്തു നിന്നും വേറൊരു സ്ഥലത്തേക്ക് ചെന്ന് ജനങ്ങളെ പഠിപ്പിച്ചു വന്നു. എല്ലാവരും തന്നെക്കുറിച്ചു നല്ല കാര്യങ്ങള്‍ പറയുവാനിടയായി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-26-02.jpg)
യേശു നസറെത്ത് പട്ടണത്തിലേക്ക് പോയി. താന്‍ ബാലനായിരുന്നപ്പോള്‍ താമസിച്ചു വന്നത് ഈ ഗ്രാമത്തില്‍ ആയിരുന്നു. ശബ്ബത്തില്‍ താന്‍ ആരാധന സ്ഥലത്തു കടന്നുപോയി. നേതാക്കന്മാര്‍ യെശ്ശയ്യാവ് പ്രവചനത്തിലെ സന്ദേശം ഉള്ളതായ ഒരു ചുരുള്‍ തന്നെ ഏല്‍പ്പിച്ചു. അതില്‍ നിന്നും വായിക്കുവാനായി അവര്‍ ആവശ്യപ്പെട്ടു. ആയതിനാല്‍ യേശു ചുരുള്‍ തുറക്കുകയും അതില്‍ നിന്നും ഒരു ഭാഗം വായിച്ചു ജനത്തെ കേള്‍പ്പിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-26-03.jpg)
യേശു വായിച്ചത്, “ദരിദ്രരോട് സുവിശേഷം അറിയിക്കുവാന്‍ ദൈവം തന്‍റെ ആത്മാവിനെ എനിക്ക് നല്‍കിയിരിക്കുന്നു. കാരാഗ്രഹത്തില്‍ ഇരിക്കുന്നവരെ സ്വതന്ത്രരാക്കുവാന്‍ എന്നെ അയച്ചിരിക്കുന്നു, അന്ധര്‍ വീണ്ടും കാണുവാനും, പീഡിതരെ സ്വതന്ത്രരാക്കുവാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. ഇതു കര്‍ത്താവ് നമ്മോടു കരുണാര്‍ദ്രനായി സഹായിക്കുന്ന സമയം ആകുന്നു.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-26-04.jpg)
അനന്തരം യേശു ഇരുന്നു. എല്ലാവരും തന്നെ വളരെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവിടുന്ന് ഇപ്പോള്‍ വായിച്ച തിരുവചനം മശീഹയെ കുറിച്ചുള്ളത് ആണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. യേശു പറഞ്ഞു, “ഞാന്‍ നിങ്ങള്‍ക്ക് വായിച്ചു കേള്‍പ്പിച്ച കാര്യങ്ങള്‍, അവ ഇപ്പോള്‍ തന്നെ സംഭവിക്കുന്നു.” എല്ലാവര്‍ക്കും ആശ്ചര്യം ഉണ്ടായി, “ഇവന്‍ യോസേഫിന്‍റെ മകന്‍ അല്ലയോ?” എന്ന് അവര്‍ പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-26-05.jpg)
അപ്പോള്‍ യേശു പറഞ്ഞത്, “ഒരു പ്രവാചകന്‍ താന്‍ വളര്‍ന്ന പട്ടണത്തില്‍ ജനം ഒരിക്കലും അംഗീകരിക്കുകയില്ല എന്നുള്ളത് സത്യമാണ്. ഏലിയാവിന്‍റെ കാലത്ത്, ഇസ്രായേലില്‍ ധാരാളം വിധവമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ മൂന്നര വര്‍ഷം മഴ പെയ്യാതിരുന്നപ്പോള്‍, ദൈവം ഇസ്രയേലിലെ ഒരു വിധവയെ സഹായിക്കുവാനായി ദൈവം ഏലിയാവിനെ അയച്ചില്ല. പകരമായി, അവിടുന്ന് ഏലിയാവിനെ വേറൊരു ദേശത്തുള്ള വിധവയുടെ അടുക്കലേക്കു പറഞ്ഞുവിട്ടു.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-26-06.jpg)
യേശു പറയുന്നതു തുടര്‍ന്നു, എലീശയുടെ കാലം മുതല്‍, ചര്‍മ്മരോഗത്താല്‍ ബാധിതരായ നിരവധി ആളുകള്‍ ഇസ്രായേലില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരില്‍ ആരെയും തന്നെ എലീശ സൗഖ്യമാക്കിയില്ല. താന്‍ ഇസ്രായേലിന്‍റെ ശത്രുവിന്‍റെ സൈന്യാധിപനായ നയമാന്‍റെ ചര്‍മ്മ രോഗം മാത്രമേ സൗഖ്യമാക്കിയുള്ളൂ.” എന്നാല്‍ യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ജനം യഹൂദന്മാര്‍ ആയിരുന്നു. അവര്‍ അവിടുന്ന് ഇതു പറയുന്നത് കേട്ടപ്പോള്‍, അവര്‍ അവിടുത്തോട്‌ കോപമുള്ളവരായി തീര്‍ന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-26-07.jpg)
നസറെത്തുകാര്‍ യേശുവിനെ പിടിച്ച് അവരുടെ ആരാധനാസ്ഥലത്തിനു പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തന്നെ കിഴക്കാംതൂക്കായ ഒരു സ്ഥലത്തിന്‍റെ അഗ്രത്തില്‍ നിന്ന് തള്ളിക്കളഞ്ഞു കൊല്ലുവാന്‍ കൊണ്ടുപോയി. എന്നാല്‍ യേശു ജനക്കൂട്ടത്തിന്‍റെ നടുവില്‍കൂടെ നടന്നു നസറെത്ത് പട്ടണം വിട്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-26-08.jpg)
അനന്തരം യേശു ഗലീല പ്രദേശമെങ്ങും പോയി, ധാരാളം ജനങ്ങള്‍ തന്‍റെയടുക്കല്‍ വരികയും ചെയ്തു. അവര്‍ രോഗികളും അംഗവൈകല്യം ഉള്ളവരുമായ നിരവധിപേരെ കൊണ്ടുവന്നു. അവരില്‍ ചിലര്‍ക്ക് കാണ്മാന്‍, നടക്കുവാന്‍, കേള്‍ക്കുവാന്‍, അല്ലെങ്കില്‍ സംസാരിക്കുവാന്‍ കഴിവില്ലാത്തവര്‍ ആയിരുന്നു, യേശു അവരെയെല്ലാം സൗഖ്യമാക്കി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-26-09.jpg)
ഭൂതം ബാധിച്ചതായ നിരവധിപേരെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവരില്‍നിന്നും പുറത്തു വരുവാന്‍ ഭൂതങ്ങളോട് യേശു കല്‍പ്പിച്ചു, അങ്ങനെ ഭൂതങ്ങള്‍ പുറത്തു വന്നു. ഭൂതങ്ങള്‍ ഉറക്കെ ശബ്ദമിട്ട് “അങ്ങ് ദൈവപുത്രന്‍ തന്നെ!” എന്ന് പറഞ്ഞു. ജനക്കൂട്ടം വിസ്മയം കൊള്ളുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-26-10.jpg)
അനന്തരം യേശു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവരെ അപ്പൊസ്തലന്മാര്‍ എന്നു അവന്‍ വിളിച്ചു. അപ്പൊസ്തലന്മാര്‍ യേശുവിനോടൊപ്പം സഞ്ചരിക്കുകയും തന്നില്‍നിന്ന് പഠിക്കുകയും ചെയ്തുപോന്നു.
മത്തായി 4:12-25; മര്‍ക്കൊസ് 1:14-15,35-39; 3:13-21; ലൂക്കൊസ് 4:14-30,38-44_ല് നിന്നുള്ള ദൈവവചന കഥ_

View File

@ -1,48 +0,0 @@
#27. നല്ല ശമര്യക്കാരന്‍റെ കഥ.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-27-01.jpg)
ഒരുദിവസം, യഹൂദ ന്യായപ്രമാണത്തില്‍ വിദഗ്ധനായ ഒരുവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു. യേശു തെറ്റായ രീതിയില്‍ പഠിപ്പിക്കുന്നു എന്ന് മറ്റെല്ലാവരെയും കാണിക്കണമെന്ന് ആഗ്രഹിച്ചു . അതുകൊണ്ട് അവന്‍ ചോദിച്ചത്, “ഗുരോ, നിത്യജീവന്‍ അവകാശമാക്കുവാന്‍ ഞാന്‍ എന്തു ചെയ്യണം?” എന്നായിരുന്നു. യേശു മറുപടിയായി പറഞ്ഞത്, “ദൈവത്തിന്‍റെ പ്രമാണത്തില്‍ എന്താണ് എഴുതിയിരിക്കുന്നത്?” എന്നായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-27-02.jpg)
ആ മനുഷ്യന്‍ പറഞ്ഞത്, “അത് ഇപ്രകാരം പറയുന്നു, നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണ ആത്മാവോടും, ശക്തിയോടും മനസ്സോടുംകൂടെ സ്നേഹിക്കണം!” കൂടാതെ നിന്‍റെഅയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക. യേശു മറുപടിയായി, “നീ പറഞ്ഞത് ശരി! നീ ഇത് ചെയ്യുന്നുവെങ്കില്‍, നിനക്ക് നിത്യജീവന്‍ ഉണ്ടാകും.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-27-03.jpg)
എന്നാല്‍ ഈ ന്യായപ്രമാണ വിദഗ്ധന് ജനത്തെ താന്‍ ജീവിക്കുന്ന ജീവിതശൈലി ശരിയായത് എന്ന് കാണിക്കണമായിരുന്നു. അതുകൊണ്ട് അവന്‍ യേശുവിനോട്, “അപ്പോള്‍ ശരി, എന്‍റെ അയല്‍ക്കാരന്‍ ആര്?” എന്ന് ചോദിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-27-04.jpg)
ഒരു കഥയോടുകൂടെ യേശു ആ ന്യായപ്രമാണ വിദഗ്ധനോട് പറഞ്ഞതു, യെരുശലേമില്‍ നിന്ന് യെരിഹോവിലേക്കുള്ള പാതയില്‍ ഒരു യഹൂദന്‍ യാത്ര ചെയ്യുകയായിരുന്നു.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-27-05.jpg)
“എന്നാല്‍ ചില കവര്‍ച്ചക്കാര്‍ അവനെക്കണ്ട് അക്രമിച്ചു. അവന്‍റെ പക്കല്‍ ഉണ്ടായിരുന്ന സകലവും എടുത്തു അവനെ അടിച്ച് ഏകദേശം മരിച്ചവനായി അവിടെ വിട്ടു. പിന്നീട് അവര്‍ കടന്നുകളഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-27-06.jpg)
“കുറെക്കഴിഞ്ഞപ്പോള്‍, ഒരു യഹൂദ പുരോഹിതന് അതേ പാതയില്‍കൂടെ നടന്നുപോകേണ്ടിവന്നു . ഈ പുരോഹിതന്‍ ആ മനുഷ്യന്‍ പാതയില്‍ കിടക്കുന്നതു കണ്ടു. അവനെക്കണ്ടപ്പോള്‍ താന്‍ പാതയുടെ മറുവശത്തേക്ക് മാറുകയും പോകുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. താന്‍ പൂര്‍ണമായും ആ മനുഷ്യനെ അവഗണിച്ചു.,
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-27-07.jpg)
“അധികം താമസിയാതെ, ഒരു ലേവ്യന്‍ അതുവഴി കടന്നുവന്നു. [ലേവ്യര്‍ ദൈവാലയത്തില്‍ പുരോഹിതന്മാര്‍ക്ക് സഹായം ചെയ്തുവന്ന യഹൂദന്മാരുടെ ഒരു ഗോത്രം ആയിരുന്നു] ഈ ലേവ്യനും മറുപുറം വഴിയായി കടന്നുപോയി. അവനും ഈ മനുഷ്യനെ അവഗണിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-27-08.jpg)
ആ വഴി അടുത്തതായി കടന്നുവന്ന മനുഷ്യന്‍ ശമര്യയില്‍ നിന്നുള്ളവന്‍ ആയിരുന്നു. [ശമര്യരും യഹൂദന്മാരും പരസ്പരം വെറുക്കുന്നവര്‍ ആയിരുന്നു]. ശമര്യക്കാരന്‍ ഈ മനുഷ്യന്‍ വഴിയില്‍ കിടക്കുന്നതു കണ്ടു, എന്നാല്‍ ഈ മനുഷ്യനോട് അയാള്‍ക്ക്‌ ശക്തമായി മനസ്സലിവ് തോന്നി. ആയതിനാല്‍ താന്‍ ആ മനുഷ്യന്‍റെ അടുക്കല്‍ ചെന്നു അവന്‍റെ മുറിവുകള്‍ വെച്ചുകെട്ടി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-27-09.jpg)
“അനന്തരം ശമര്യക്കാരന്‍ ആ മനുഷ്യനെ പൊക്കിയെടുത്ത് തന്‍റെ സ്വന്ത കഴുതപ്പുറത്ത് കയറ്റി. വഴിയോരത്തുള്ള സത്രത്തിലേക്ക് കൊണ്ടുപോയി ചേര്‍ത്തു. അവിടെ ആ മനുഷ്യന് പരിചരണം നല്‍കുന്നത് തുടര്‍ന്നു.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-27-10.jpg)
“അടുത്ത ദിവസം, ശമര്യക്കാരന് അവന്‍റെ യാത്ര തുടരേണ്ടിയിരുന്നു. സത്രക്കാരന് താന്‍ കുറച്ചു പണം നല്‍കി. അവനോടു താന്‍, ഈ മനുഷ്യനെ കരുതുക. നിങ്ങള്‍ എന്തെങ്കിലും ഇതിലും അധികമായി പണം ചിലവഴിച്ചാല്‍, ഞാന്‍ തിരിച്ചു വരുമ്പോള്‍ ആ ചെലവുകള്‍ മടക്കിത്തരാം.” എന്നു പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-27-11.jpg)
തുടര്‍ന്നു ന്യായപ്രമാണ വിദഗ്ധനോട് യേശു ചോദിച്ചു, “നീ എന്തു ചിന്തിക്കുന്നു? ഈ മൂന്നു പേരില്‍ കവര്‍ച്ച ചെയ്യപ്പെട്ട് അടിക്കപ്പെട്ട മനുഷ്യന് ആരായിരുന്നു അയല്‍ക്കാരനായി കാണപ്പെട്ടത്?” അവന്‍ മറുപടി പറഞ്ഞത്, അവനോടു കരുണ കാണിച്ചവന്‍ തന്നെ” എന്നായിരുന്നു. യേശു അവനോടു, “നീയും ചെന്ന് അപ്രകാരം തന്നെ ചെയ്യുക” എന്ന് പറഞ്ഞു.
ലൂക്കൊസ് 10:25-37_ല് നിന്നുള്ള ഒരു ദൈവവചന കഥ_

View File

@ -1,45 +0,0 @@
#28.ധനികനായ യുവ പ്രമാണി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-28-01.jpg)
ഒരു ദിവസം, ഒരു ധനികനായ യുവ ഭരണ കര്‍ത്താവ് യേശുവിന്‍റെ അടുക്കല്‍ വന്നു ചോദിച്ചു, “നല്ല ഗുരോ, നിത്യജീവന്‍ പ്രാപിക്കുവാന്‍ ഞാന്‍ എന്ത് ചെയ്യണം?” യേശു അവനോടു പറഞ്ഞത്,
“നീ എന്നെ ‘നല്ലവന്‍’ എന്നു വിളിക്കുന്നത് എന്ത്?” നല്ലവന്‍ ഒരുവന്‍ മാത്രമേ ഉള്ളൂ, അത് ദൈവം ആകുന്നു. നിനക്ക് നിത്യജീവന്‍ വേണമെന്നുണ്ടെങ്കില്‍ ദൈവത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കുക.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-28-02.jpg)
“ഏതൊക്കെയാണ് ഞാന്‍ അനുസരിക്കേണ്ടത്?” അവന്‍ ചോദിച്ചു. യേശു മറുപടി പറഞ്ഞത്, “കുല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, നുണ പറയരുത്, നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-28-03.jpg)
എന്നാല്‍ ഈ യുവാവ് പറഞ്ഞു, “ഞാന്‍ ഒരു ബാലന്‍ ആയിരിക്കുമ്പോള്‍ മുതല്‍ ഈ നിയമങ്ങളെല്ലാം അനുസരിച്ചു വരുന്നു. ഇനിയും ഞാന്‍ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിനു എന്താണ് ചെയ്യേണ്ടത്?” യേശു അവനെ നോക്കുകയും സ്നേഹിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-28-04.jpg)
യേശു മറുപടി പറഞ്ഞത്, “നീ പൂര്‍ണതയുള്ളവന്‍ ആകുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, പോയി നിനക്കു സ്വന്തമായി ഉള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക, അപ്പോള്‍ നിനക്ക് സ്വര്‍ഗ്ഗത്തില്‍ സമ്പത്ത് ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക.” എന്നായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-28-05.jpg)
യേശു പറഞ്ഞതു ധനികനായ ആ യുവാവ് കേട്ടപ്പോള്‍, അവന്‍ വളരെ ദുഖിതനായി, എന്തുകൊണ്ടെന്നാല്‍ അവന്‍ വളരെ ധനികന്‍ ആയിരുന്നു. തനിക്കുണ്ടായിരുന്നതെല്ലാം വിട്ടുകളയുവാന്‍ മനസ്സ് ഇല്ലാത്തവന്‍ ആയിരുന്നു. അവന്‍ തിരിഞ്ഞ് യേശുവില്‍നിന്നു വിട്ടുപോയി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-28-06.jpg)
അപ്പോള്‍ യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്, “അതേ ധനികര്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നത്‌ വളരെ കഠിനം! ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതിലും എളുപ്പം ഒരു ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതായിരിക്കും” എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-28-07.jpg)
യേശു പറഞ്ഞതു ശിഷ്യന്മാര്‍ കേട്ടപ്പോള്‍, അവര്‍ ഞെട്ടിപ്പോയി. അവര്‍ പറഞ്ഞത്, “ഇത് ഇപ്രകാരം ആകുന്നുവെങ്കില്‍, ദൈവം ആരെയാണ് രക്ഷിക്കുന്നത്?”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-28-08.jpg)
യേശു ശിഷ്യന്മാരെ നോക്കി പറഞ്ഞത്, “മനുഷ്യര്‍ക്ക്‌ അവരെത്തന്നെ രക്ഷിക്കുക എന്നത് അസാധ്യമാണ്. എന്നാല്‍ ദൈവത്തിനു ചെയ്യുവാന്‍ ഒന്നും അസാദ്ധ്യമല്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-28-09.jpg)
പത്രൊസ് യേശുവിനോട് പറഞ്ഞത്, “ശിഷ്യന്മാരായ ഞങ്ങള്‍ സകലവും വിട്ട് അങ്ങയെ അനുഗമിക്കുന്നു. ഞങ്ങളുടെ പ്രതിഫലം എന്തായിരിക്കും?”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-28-10.jpg)
യേശു ഉത്തരം പറഞ്ഞത്, “എന്‍റെ നിമിത്തം ഭവനങ്ങളെ, സഹോദരന്മാരെ, സഹോദരികളെ, പിതാവിനെ, മാതാവിനെ, കുഞ്ഞുങ്ങളെ, അല്ലെങ്കില്‍ വസ്തുവകകളെ ഉപേക്ഷിച്ചവര്‍ക്ക്, നൂറു മടങ്ങ്‌ അധികമായും ലഭിക്കും, കൂടാതെ എല്ലാവരും നിത്യജീവനെയും പ്രാപിക്കും. എന്നാല്‍ ആദ്യന്മാര്‍ പലരും ഒടുക്കത്തവരും, അവസാനമായിരുന്നവര്‍ ആദ്യന്മാരും ആകും” എന്നാണ്.
മത്തായി 19:16-30; മര്ക്കൊസ്10:17-31; ലൂക്കൊസ് 18:18-30_ല് നിന്നുള്ള ഒരു ദൈവവചന കഥ.

View File

@ -1,40 +0,0 @@
#29. കരുണയില്ലാത്ത വേലക്കാരന്‍റെ കഥ.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-29-01.jpg)
ഒരു ദിവസം, പത്രൊസ് യേശുവിനോട് ചോദിച്ചു, “ഗുരോ, എന്‍റെ സഹോദരന്‍ എനിക്കു വിരോധമായി പാപം ചെയ്താല്‍ ഞാന്‍ അവനോട് എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴുപ്രാവശ്യം മതിയോ?” യേശു പറഞ്ഞത്, “ഏഴു പ്രാവശ്യം അല്ല; എന്നാല്‍ ഏഴ് എഴുപതു പ്രാവശ്യം!” ഇതു മൂലം യേശു അര്‍ത്ഥമാക്കിയതു നാം എല്ലായ്പ്പോഴും ക്ഷമിക്കണം എന്നാണ്. അനന്തരം യേശു ഈ കഥ പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-29-02.jpg)
യേശു പറഞ്ഞത്, “ദൈവരാജ്യം എന്നത് തന്‍റെ വേലക്കാരുമായി കണക്കുകള്‍ തീര്‍ക്കുന്ന ഒരു രാജാവിനെപ്പോലെ ആകുന്നു. തന്‍റെ വേലക്കാരില്‍ ഒരാള്‍ ഒരു വന്‍ തുക 200,000 വര്‍ഷങ്ങളുടെ കൂലി തുല്യമായ കടബാധ്യത ഉള്ളവന്‍ ആയിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-29-03.jpg)
എന്നാല്‍ ആ വേലക്കാരന് അവന്‍റെ കടം വീട്ടുവാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് രാജാവ് പറഞ്ഞു, ഈ മനുഷ്യനെയും അവന്‍റെ കുടുംബത്തെയും അടിമകളായി വിറ്റു കടം വീട്ടുക.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-29-04.jpg)
വേലക്കാരന്‍ രാജാവിന്‍റെ മുന്‍പില്‍ മുഴങ്കാലില്‍ വീണു അപേക്ഷിച്ചത്, ദയവായി എന്നോട് പൊറുക്കണമേ, ഞാന്‍ അങ്ങേക്ക് തരുവാനുള്ള തുക മുഴുവനുമായി തന്നുകൊള്ളാമെന്നു പ്രതിജ്ഞ ചെയ്യുന്നു’ എന്നു പറഞ്ഞു. രാജാവിന് ആ വേലക്കാരനോട്‌ അനുകമ്പ തോന്നി, അതിനാല്‍ താന്‍ അവന്‍റെ കടം മുഴുവന്‍ ഇളെച്ചുകൊടുക്കുകയും അവനെ പോകുവാന്‍ അനുവദിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-29-05.jpg)
“ഈ വേലക്കാരന്‍ രാജാവിന്‍റെ അടുക്കല്‍ നിന്നും പുറത്തു പോയപ്പോള്‍, നാലു മാസത്തെ കൂലിക്ക് സമമായ കടം തനിക്കു തരുവാനുള്ള ഒരു കൂട്ടു വേലക്കാരനെ കണ്ടു. ഈ വേലക്കാരന്‍ സഹപ്രവര്‍ത്തകനായ വേലക്കാരനെ കയറിപ്പിടിച്ചു പറഞ്ഞതു, ‘നീ എനിക്കു തരുവാനുള്ള പണം തരിക എന്ന് നിര്‍ബന്ധിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-29-06.jpg)
“ഈ കൂട്ടു വേലക്കാരന്‍ തന്‍റെ മുഴങ്കാലില്‍ വീണു പറഞ്ഞത്, “എന്നോട് ക്ഷമിക്കുക, ഞാന്‍ നിനക്ക് തരുവാനുള്ള മുഴുവന്‍ തുകയും തന്നുകൊള്ളാം’ എന്നായിരുന്നു. എന്നാല്‍ പകരമായി, ആ വേലക്കാരന്‍ തന്‍റെ കൂട്ടു വേലക്കാരനെ അവന്‍ ആ കടം തന്നു തീര്‍ക്കുവോളം കാരാഗ്രഹത്തിലിട്ടു.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-29-07.jpg)
“മറ്റു ചില വേലക്കാര്‍ ഇതു കണ്ടപ്പോള്‍ സംഭവിച്ചവ നിമിത്തം വളരെ അസ്വസ്ഥരായി. അവര്‍ രാജാവിന്‍റെ അടുക്കല്‍ ചെന്ന് സകലവും പ്രസ്താവിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-29-08.jpg)
“രാജാവ് ആ വേലക്കാരനെ വിളിച്ചു വരുത്തി പറഞ്ഞത്, “ദുഷ്ടദാസനേ, ഞാന്‍ നിന്‍റെ കടങ്ങള്‍ എല്ലാം നീ അപേക്ഷിച്ചതുകൊണ്ട് ക്ഷമിച്ചുവല്ലോ. നീയും അതുപോലെ തന്നെ ചെയ്തിരിക്കണമാ യിരുന്നു! രാജാവ് വളരെ കോപം പൂണ്ടവനായി ആ ദുഷ്ടദാസനെ തന്‍റെ കടം മുഴുവന്‍ തന്നു തീര്‍ക്കുവോളം കാരാഗ്രഹത്തില്‍ ഇട്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-29-09.jpg)
അനന്തരം യേശു പറഞ്ഞത്, “ഇതുതന്നെയാണ് എന്‍റെ സ്വര്‍ഗ്ഗീയ പിതാവും നിങ്ങള്‍ ഓരോരുത്തരോടും നിങ്ങളുടെ സഹോദരനോട് ഹൃദയപൂര്‍വം ക്ഷമിക്കാഞ്ഞാല്‍ ചെയ്യുവാന്‍ പോകുന്നത്.”
മത്തായി 18:21-35ല് നിന്നുള്ള ഒരു ദൈവവചന കഥ_

View File

@ -1,36 +0,0 @@
#31.യേശു കടലിന്മേല്‍ നടക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-31-01.jpg)
യേശു അയ്യായിരം പുരുഷന്മാരെ പോഷിപ്പിച്ചതിനു ശേഷം, തന്‍റെ ശിഷ്യന്മാരോട് പടകില്‍ കയറുവാന്‍ പറഞ്ഞു. താന്‍ അവരോട് തടാകത്തിന്‍റെ മറു കരയിലേക്ക് യാത്രചെയ്യുവാന്‍ പറയുകയും ആ സമയം അല്പസമയത്തേക്കു താന്‍ അവിടെത്തന്നെ തങ്ങുകയും ചെയ്തു. ആയതിനാല്‍ ശിഷ്യന്മാര്‍ കടന്നു പോകുകയും, യേശു ജനക്കൂട്ടത്തെ അവരുടെ ഭാവനങ്ങളിലേക്ക് പറഞ്ഞയച്ചു. അതിനുശേഷം, യേശു പ്രാര്‍ത്ഥനക്കായി മലയിലേക്കു പോയി. താന്‍ അവിടെ തനിച്ചിരുന്നു രാത്രി വളരെ നേരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-31-02.jpg)
ഈ സമയത്തു, ശിഷ്യന്മാര്‍ പടകു തുഴഞ്ഞു കൊണ്ടിരിക്കുകയായിരുന്നു, എന്നാല്‍ കാറ്റ് വളരെ ശക്തമായി അവര്‍ക്കെതിരായി വീശിക്കൊണ്ടിരുന്നു. രാത്രിയില്‍ വളരെ വൈകിയ സമയത്ത്, അവര്‍ തടാകത്തിന്‍റെ മധ്യഭാഗംവരെ മാത്രമേ എത്തിയിരുന്നുള്ളൂ.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-31-03.jpg)
ആ സമയത്ത് യേശു പ്രാര്‍ഥിക്കുന്നത് പൂര്‍ത്തീകരിച്ചു, തന്‍റെ ശിഷ്യന്മാരെ കണ്ടുമുട്ടുവാനായി മടങ്ങിപ്പോകുവാന്‍ തുടങ്ങി. യേശു വെള്ളത്തിന്‍ മീതെ അവരുടെ പടകിനെ ലക്ഷ്യമാക്കി നടന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-31-04.jpg)
തുടര്‍ന്ന് ശിഷ്യന്മാര്‍ അവനെ കണ്ടു. അത് ഒരു ആത്മാവ് ആയിഉരിക്കും എന്ന് ചിന്തിച്ചതിനാല്‍ അവര്‍ ഏറ്റവും ഭയപ്പെട്ടു. അവര്‍ ഭയപ്പെട്ടിരുന്നു എന്ന് യേശു അറിഞ്ഞിരുന്നതിനാല്‍, അവിടുന്ന് അവരെ വിളിച്ചു പറഞ്ഞത്, “ഭയപ്പെടേണ്ട, ഇത് ഞാന്‍ ആകുന്നു!” എന്നു പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-31-05.jpg)
തുടര്‍ന്ന് പത്രൊസ് യേശുവിനോട് പറഞ്ഞതു, “ഗുരോ, ഇത് അങ്ങ് ആകുന്നുവെങ്കില്‍, ഞാന്‍ വെള്ളത്തിന്‍ മുകളില്‍ അങ്ങയുടെ അടുക്കല്‍ വരേണ്ടതിനു കല്പ്പിച്ചാലും” യേശു പത്രൊസിനോട്, “വരിക!” എന്ന് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-31-06.jpg)
അങ്ങനെ, പത്രൊസ് പടകു വിട്ടിറങ്ങി വെള്ളത്തിന്‍റെ ഉപരിതലത്തില്‍ കൂടെ യേശുവിന്‍റെ നേര്‍ക്ക്‌ നടന്നുനീങ്ങി. എന്നാല്‍ അല്‍പ്പദൂരം നടന്നു നീങ്ങിയപ്പോള്‍ യേശുവില്‍നിന്നും അവന്‍റെ കണ്ണുകളെ മാറ്റി തിരമാലകളെ നോക്കുകയും ശക്തമായ കാറ്റ് അനുഭവിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-31-07.jpg)
തുടര്‍ന്ന് പത്രൊസ് ഭയപ്പെടുകയും വെള്ളത്തില്‍ മുങ്ങുവാന്‍ ആരംഭിക്കുകയും ചെയ്തു. “ഗുരോ, എന്നെ രക്ഷിക്കണമേ!” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. യേശു കൈനീട്ടി അവനെ പിടിച്ചു. എന്നിട്ട് താന്‍ പത്രൊസിനോട്, “നിനക്ക് അല്‍പ്പ വിശ്വാസമേ ഉള്ളൂ! ഞാന്‍ നിന്നെ സുരക്ഷിതമായി സൂക്ഷിക്കുവാന്‍ തക്കവണ്ണം എന്തുകൊണ്ട് നീ എന്നില്‍ അശ്രയിച്ചില്ല.” എന്നു പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-31-08.jpg)
അനന്തരം പത്രൊസും യേശുവും പടകില്‍ കയറി, ഉടനെ തന്നെ കാറ്റ് വീശുന്നത് നിന്നു. ജലവും ശാന്തമായി. ശിഷ്യന്മാര്‍ ആശ്ചര്യപ്പെടുകയും യേശുവിന്‍റെ മുന്‍പില്‍ കുനിഞ്ഞു നമസ്കരിക്കുകയും ചെയ്തു. അവര്‍ അവിടുത്തെ ആരാധിക്കുകയും തന്നോടു പറയുകയും ചെയ്തത് , വാസ്തവമായും, അങ്ങ് ദൈവപുത്രനാകുന്നു.”
മത്തായി 14:22-33; മര്‍ക്കൊസ് 6:45-52; യോഹന്നാന്‍ 6:16-21;ല്‍ നിന്നുള്ള ദൈവവചന കഥ_

View File

@ -1,69 +0,0 @@
#32. ഭൂതബാധിതനായ വ്യക്തിയേയും രോഗിയായ സ്ത്രീയെയും യേശു സൗഖ്യമാക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-01.jpg)
ഗെരസേന്യ ജനം ജീവിച്ചിരുന്ന മേഖലയിലേക്ക് യേശുവും തന്‍റെ ശിഷ്യന്മാരും അവരുടെ പടകില്‍ പോയി. അവര്‍ കരയില്‍ എത്തിയപ്പോള്‍ പടകില്‍ നിന്നും ഇറങ്ങി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-02.jpg)
ഇപ്പോള്‍ അവിടെ ഭൂതബാധിതന്‍ ആയ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-03.jpg)
ഈ മനുഷ്യന്‍ ആര്‍ക്കും തന്നെ നിയന്ത്രിക്കുവാന്‍ കഴിയാത്ത വളരെ ശക്തന്‍ ആയ ഒരുവന്‍ ആയിരുന്നു. ചിലപ്പോള്‍ ആളുകള്‍ അവനെ കൈകാലുകള്‍ ചങ്ങലയാല്‍ ബന്ധിച്ചിട്ടാലും, താന്‍ അത് പൊട്ടിക്കുന്നത് തുടര്‍ന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-04.jpg)
ഈ മനുഷ്യന്‍ ആ സ്ഥലത്തുള്ള ശവകുടീരങ്ങളില്‍ ആണ് താമസിച്ചിരുന്നു. ഈ മനുഷ്യന്‍ പകലിലും രാത്രിയിലും അലറിക്കൊണ്ടിരുന്നു. താന്‍ വസ്ത്രം ധരിക്കാതെ തന്നെത്താന്‍ കല്ലുകള്‍കൊണ്ട് തന്നെ മുറിപ്പെടുത്തിക്കൊണ്ടിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-05.jpg)
ഈ മനുഷ്യന്‍ യേശുവിന്‍റെ അടുക്കലേക്ക് ഓടിവന്നു തന്‍റെ മുന്‍പില്‍ മുട്ടുകുത്തി. പിന്നീട് യേശു ആ മനുഷ്യനിലുള്ള ഭൂതത്തോടു പറഞ്ഞു, “ഈ മനുഷ്യനില്‍ നിന്നു പുറത്തുവരിക!” എന്നായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-06.jpg)
അപ്പോള്‍ ഭൂതം ഉറച്ച ശബ്ദത്തില്‍ നിലവിളിച്ചു, “യേശുവേ, അത്യുന്നതനായ ദൈവത്തിന്‍റെ പുത്രനായ യേശുവേ, നീ എന്നോട് എന്താണ് ആഗ്രഹിക്കുന്നത്. .” ദയവായി എന്നെ ഉപദ്രവിക്കരുതേ!” എന്നു പറഞ്ഞു. അപ്പോള്‍ യേശു ഭൂതത്തോട് ചോദിച്ചത്, “നിന്‍റെ പേരെന്താകുന്നു?” അവന്‍ മറുപടി പറഞ്ഞത്, ”ഞങ്ങള്‍ വളരെയധികം പേര്‍ ഉള്ളതുകൊണ്ട് എന്‍റെ പേര് ലെഗ്യോന്‍” എന്നാകുന്നു. {ഒരു ലെഗ്യോന്‍ എന്നത് റോമന്‍ സൈന്യത്തില്‍ പല ആയിരം സൈനികരുടെ സംഘം എന്നാണ് അര്‍ത്ഥം}.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-07.jpg)
ഭൂതങ്ങള്‍ യേശുവിനോട് യാചിച്ചു, “ഞങ്ങളെ ഈ മേഖലയില്‍ നിന്ന് പുറത്തേക്ക് പറഞ്ഞു വിടരുതേ!” എന്നായിരുന്നു. സമീപത്തുള്ള കുന്നിന്‍പ്രദേശത്ത് ഒരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അതിനാല്‍ ഭൂതങ്ങള്‍ യേശുവിനോട്, “പകരം ഞങ്ങളെ ദയവായി ആ പന്നികളിലേക്ക് പറഞ്ഞു വിടണമേ” എന്ന് യാചിച്ചു. യേശു, “ശരി, അവയിലേക്കു പോയ്ക്കൊള്ളൂ!” എന്ന് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-08.jpg)
ആയതിനാല്‍ ഭൂതങ്ങള്‍ ആ മനുഷ്യനില്‍നിന്നും പുറത്തുവരികയും പന്നികളില്‍ പ്രവേശിക്കുകയും ചെയ്തു. പന്നികള്‍ മുകളില്‍നിന്നും താഴോട്ടു കുത്തനെ ഓടിയിറങ്ങുകയും തടാകത്തില്‍ വീണു മുങ്ങിച്ചാകുകയും ചെയ്തു. അവിടെ ഏകദേശം 2,000 പന്നികള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-09.jpg)
അവിടെ ആ പന്നികളെ മേയിച്ചുകൊണ്ടിരുന്ന ആളുകള്‍ ഉണ്ടായിരുന്നു. സംഭവിച്ചത് അവര്‍ കണ്ടപ്പോള്‍, അവര്‍ പട്ടണത്തിലേക്ക് ഓടി. അവന്‍ അവിടെ എല്ലാവരോടും യേശു ചെയ്ത കാര്യം പറഞ്ഞു. പട്ടണത്തില്‍നിന്നുള്ള ജനം ഭൂതങ്ങള്‍ ഉണ്ടായിരുന്ന മനുഷ്യനെ കണ്ടു. താന്‍ ശാന്തമായി ഇരിക്കുന്നതും, വസ്ത്രം ധരിച്ചിരിക്കുന്നതും സാധാരണ വ്യക്തിയെപ്പോലെ പ്രവര്‍ത്തിക്കുന്നതും കണ്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-10.jpg)
ജനം വളരെ ഭയപ്പെട്ട് യേശുവിനോട് അവിടം വിട്ടു പോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ട് യേശു പടകില്‍ കയറി. ഭൂതബാധിതനായിരുന്ന മനുഷ്യന്‍ യേശുവിനോടു കൂടെ പോകണമെന്ന് അപേക്ഷിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-11.jpg)
എന്നാല്‍ യേശു അവനോടു പറഞ്ഞത്, “അല്ല, നീ ന ഭവനത്തില്‍ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം നിനക്കുവേണ്ടി ചെയ്തത് എല്ലാവരോടും പറയുക. അവരോടു ദൈവം എപ്രകാരം നിന്നോട് കരുണ കാണിച്ചു എന്ന് പറയുക” എന്നായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-12.jpg)
ആയതിനാല്‍ ആ മനുഷ്യന്‍ കടന്നുപോയി എല്ലാവരോടും യേശു തനിക്കു ചെയ്തതിനെ കുറിച്ച് പ്രസ്താവിച്ചു. തന്‍റെ കഥ കേട്ടതായ സകലരും ആശ്ച്ചര്യഭരിതരായി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-13.jpg)
യേശു തടാകത്തിന്‍റെ മറുകരയില്‍ തിരിച്ചെത്തി. താന്‍ അവിടെ എത്തിയശേഷം, ഒരു വലിയകൂട്ടം ജനം തന്നെ തിക്കിത്തിരക്കിക്കൊണ്ട് തന്‍റെ ചുറ്റും നിന്നിരുന്നു. ആ ആള്‍ക്കൂട്ടത്തില്‍ പന്ത്രണ്ടു വര്‍ഷങ്ങളായി രക്തസ്രാവത്തിന്‍റെ പ്രശ്നത്താല്‍ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവളെ സൌഖ്യമാക്കേണ്ടതിനു വൈദ്യന്മാര്‍ക്ക് തന്‍റെ പണം മുഴുവന്‍ കൊടുത്തുവെങ്കിലും, അവളുടെ അവസ്ഥ വളരെ മോശമായി മാറി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-14.jpg)
യേശു നിരവധി ആളുകളെ സൗഖ്യമാക്കിയ വിവരം അവള്‍ കേട്ടതിനാല്‍, “ഞാന്‍ അദ്ദേഹത്തിന്‍റെ വസ്ത്രത്തെ എങ്കിലും തൊട്ടാല്‍ തീര്‍ച്ചയായും എനിക്കും സൌഖ്യം വരും!” എന്ന് ചിന്തിച്ചു. അതുകൊണ്ട് അവള്‍ യേശുവിന്‍റെ പുറകില്‍ വന്നു തന്‍റെ വസ്ത്രത്തെ തൊട്ടു. അവള്‍ അവയെ സ്പര്‍ശിച്ച ഉടനെതന്നെ, രക്തസ്രാവം നിലച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-15.jpg)
ഉടനെതന്നെ, തന്നില്‍നിന്നും ശക്തി പുറപ്പെട്ടത്‌ യേശു തിരിച്ചറിഞ്ഞു. അതുകൊണ്ട് താന്‍ ചുറ്റും നോക്കിക്കൊണ്ട്‌ “എന്നെ സ്പര്‍ശിച്ചത് ആര്‍” എന്ന് ചോദിച്ചു. ശിഷ്യന്മാര്‍ മറുപടി പറഞ്ഞത്, “ഇവിടെ നിരവധി ആളുകള്‍ അങ്ങേക്ക് ചുറ്റും തിക്കിത്തിരക്കിക്കൊണ്ട് നില്‍ക്കുന്നു. അങ്ങനെയിരിക്കെ, ‘എന്നെ തൊട്ടത് ആര്‍’ എന്ന് ചോദിക്കുന്നത് എന്തുകൊണ്ട്” എന്നായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-32-16.jpg)
ആ സ്ത്രീ ഭയപ്പെട്ടു വിറച്ചുകൊണ്ട്, യേശുവിന്‍റെ മുന്‍പില്‍ മുഴങ്കാലില്‍ വീണു. അപ്പോള്‍ അവള്‍ അവനോട് അവള്‍ ചെയ്തതു പറയുകയും, അവള്‍ സൗഖ്യമായതും പറഞ്ഞു. യേശു അവളോട്‌ പറഞ്ഞത്, “നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പോകുക” എന്ന് പറഞ്ഞു.
മത്തായി 8:28-34;9:20-22; മര്‍ക്കൊസ് 5:1-20; 5:24b-34; ലൂക്കൊസ് 8:26-39; 8:42b-48.

View File

@ -1,40 +0,0 @@
#33. കര്‍ഷകന്‍റെ കഥ.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-33-01.jpg)
ഒരു ദിവസം, യേശു തടാകത്തിന്‍റെ തീരത്തിനുസമീപം ആയിരുന്നു. അവിടുന്ന് ഒരു വലിയ ജനക്കൂട്ടത്തെ ഉപദേശിച്ചുകൊണ്ടിരുന്നു. നിരവധി ജനങ്ങള്‍ തന്‍റെ അടുക്കല്‍ സംസാരിക്കുവാനായി വന്നു എങ്കിലും അവര്‍ എല്ലാവരോടും സംസാരിക്കുവാനുള്ള സ്ഥലം ഇല്ലായിരുന്നു. അതുകൊണ്ട് അവിടുന്ന് വെള്ളത്തില്‍ ഒരു ബോട്ടില്‍ കയറി ഇരുന്നു. അവിടെ ഇരുന്നുകൊണ്ട് ജനത്തെ പഠിപ്പിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-33-02.jpg)
യേശു അവരോട് ഈ കഥ പറഞ്ഞു. “ഒരു കര്‍ഷകന്‍ ചില വിത്തുകള്‍ വിതക്കുവാന്‍ പുറപ്പെട്ടു പോയി. താന്‍ കൈകൊണ്ട് വിത്ത് വിതച്ചുകൊണ്ടിരിക്കുമ്പോള്‍, ചിലത് വഴിയില്‍ വീണു. എന്നാല്‍ പക്ഷികള്‍ വന്ന് ആ വിത്തുകള്‍ മുഴുവന്‍ തിന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-33-03.jpg)
“മറ്റു വിത്തുകള്‍ പാറസ്ഥലത്ത് വീണു, അവിടെ വളരെ കുറച്ചു മണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാറസ്ഥലത്തു വീണ വിത്തുകള്‍ വളരെ പെട്ടെന്ന് മുളച്ചുവെങ്കിലും, വേര്‍ മണ്ണില്‍ ആഴത്തില്‍ പോകുവാന്‍ കഴിയാതിരുന്നു. സൂര്യന്‍ ഉദിച്ചു വളരെ ഉഷ്ണം ആയപ്പോള്‍, ചെടി വാടി കരിഞ്ഞുപോയി.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-33-04.jpg)
“വേറെ ചില വിത്തുകള്‍ മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. ആ വിത്തുകള്‍ വളരുവാന്‍ ആരംഭിച്ചു, എന്നാല്‍ മുള്ളുകള്‍ അവയെ ഞെരുക്കിക്കളഞ്ഞു. ആകയാല്‍ മുള്ളുകള്‍ നിറഞ്ഞ സ്ഥലത്തു നിന്ന് മുളച്ച ചെടികള്‍ യാതൊരു ധാന്യവും ഉല്‍പ്പാദിപ്പിച്ചില്ല.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-33-05.jpg)
“മറ്റു വിത്തുകള്‍ നല്ല മണ്ണില്‍ വീണു. ഈ നട്ടതായ വിത്തുകള്‍ 30,60,100 മടങ്ങായ ധാന്യം ഉല്‍പ്പാദിപ്പിച്ചു. ദൈവത്തെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്ന ഏവരും, ഞാന്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കട്ടെ!”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-33-06.jpg)
ഈ കഥ ശിഷ്യന്മാരെ ചിന്താകുഴപ്പത്തിലാക്കി. അതിനാല്‍ യേശു വിശദീകരിച്ചു, “വിത്ത് ദൈവ വചനം ആകുന്നു. വഴി എന്നത് ഒരു വ്യക്തി ദൈവവചനം കേള്‍ക്കുന്നുവെങ്കിലും അതു ഗ്രഹിക്കുന്നില്ല. അപ്പോള്‍ പിശാച് അവനില്‍ നിന്നും വചനം എടുത്തുകളയുന്നു. അതായത്, പിശാച് അതു ഗ്രഹിക്കുന്നതില്‍നിന്നും അവനെ നീക്കി നിര്‍ത്തുന്നു.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-33-07.jpg)
“പാറസ്ഥലം എന്നത് ഒരു വ്യക്തി ദൈവവചനം കേള്‍ക്കുകയും സന്തോഷത്തോടെ സ്വീകരിക്കുകയും ആകുന്നു. എന്നാല്‍ താന്‍ ബുദ്ധിമുട്ടുകള്‍ സഹിക്കുകയോ, മറ്റുള്ളവര്‍ അവനെ കഷ്ടപ്പെടുത്തുകയോ, ചെയ്യുമ്പോള്‍ താന്‍ ദൈവ സന്നിധിയില്‍ നിന്ന് വീണു പോകുന്നു. അതായത്, താന്‍ ദൈവത്തില്‍ ആശ്രയിക്കുന്നത് നിര്‍ത്തുന്നു.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-33-08.jpg)
“മുള്ളുകള്‍ ഉള്ള നിലം എന്നത് ഒരു വ്യക്തി ദൈവവചനം കേള്‍ക്കുന്നു. എന്നാല്‍ നിരവധി കാര്യങ്ങളെക്കുറിച്ചു വേവലാതിപ്പെടുകയും, ധാരാളം പണം സമ്പാദിക്കുവാന്‍ അധ്വാനിക്കുകയും, വളരെക്കാര്യങ്ങള്‍ നേടുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചില സമയത്തിനു ശേഷം, അവനു ദൈവത്തെ തുടര്‍ന്ന് സ്നേഹിക്കുവാന്‍ കഴിയുന്നില്ല. ആയതിനാല്‍ താന്‍ ദൈവവചനത്തില്‍ നിന്നും പഠിച്ചത്, അവനെ ദൈവത്തിനു പ്രസാദിപ്പിക്കുവാന്‍ ചെയ്യുവാന്‍ അവനെ കഴിവുള്ളവനാക്കുന്നില്ല . അവന്‍ യാതൊരു ധാന്യവും പുറപ്പെടുവിക്കാത്ത ഗോതമ്പു ഞാറുപോലെ ആകുന്നു.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-33-09.jpg)
“എന്നാല്‍ നല്ല മണ്ണ് എന്നത് ഒരു മനുഷ്യന്‍ ദൈവവചനം കേള്‍ക്കുകയും, അത് വിശ്വസിക്കുകയും, ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ്.”
മത്തായി 13:1-8;18-23; മര്‍ക്കൊസ് 4:1-8;13:20, ലുക്കൊസ് 8:4-15ല് നിന്നുമുള്ള ദൈവവചന കഥ_

View File

@ -1,44 +0,0 @@
#34. യേശു മറ്റു കഥകള്‍ പഠിപ്പിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-34-01.jpg)
യേശു ദൈവരാജ്യത്തെക്കുറിച്ചു നിരവധി മറ്റു കഥകള്‍ പറഞ്ഞിട്ടുണ്ട്. ഉദാഹരണമായി, “ദൈവരാജ്യം എന്നത് ഒരുവന്‍ തന്‍റെ വയലില്‍ നട്ടതായ കടുകു വിത്തിനു സമാനം ആകുന്നു. സകല വിത്തുകളിലും കടുകു വിത്ത് ഏറ്റവും ചെറുത് ആണെന്നു നിങ്ങള്‍ക്കറിയാമല്ലോ.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-34-02.jpg)
“എന്നാല്‍ കടുകുവിത്തു വളര്‍ന്നു, അതു തോട്ടത്തിലുളള സകല ചെടികളെക്കാളും വലുതായി, പക്ഷികള്‍ പോലും വന്നു അതിന്‍റെ ശാഖകളില്‍ വന്നു വിശ്രമിക്കുവാന്‍ തക്കവണ്ണം വലുതായി.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-34-03.jpg)
യേശു വേറൊരു കഥ പറഞ്ഞത്, “ദൈവരാജ്യം എന്നത് ഒരു സ്ത്രീ അല്‍പ്പം പുളിപ്പ്, കുഴച്ചുവച്ച മാവിനോടു ചേര്‍ത്ത് സകലവും പുളിക്കുവോളം സൂക്ഷിച്ചു വെച്ചതിനു സമാനം എന്ന് പറഞ്ഞു.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-34-04.jpg)
“ദൈവരാജ്യം എന്നത് ഒരു വ്യക്തി തന്‍റെ വയലില്‍ ഒരു നിധി ഒളിപ്പിച്ചു വെച്ചതിനു സമാനമാണ്. വേറൊരു മനുഷ്യന്‍ ആ നിധി കണ്ടുപിടിക്കുകയും അത് സ്വന്തമാക്കണമെന്നു വളരെയധികം ആഗ്രഹിച്ചു. അതുകൊണ്ട് താന്‍ അത് വീണ്ടും കുഴിച്ചിട്ടു. അവന്‍ വളരെ സന്തോഷത്താല്‍ നിറഞ്ഞു തനിക്കുണ്ടായിരുന്ന സകലവും വിറ്റിട്ട് ആ നിധി ഉള്ളതായ വയല്‍ വാങ്ങി.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-34-05.jpg)
“ദൈവരാജ്യം എന്നതു വളരെ മൂല്യം ഉള്ളതായ ഒരു ശുദ്ധമായ മുത്തിന് സമം. ഒരു മുത്തുവ്യാപാരി അത് കണ്ടപ്പോള്‍, അത് വാങ്ങേണ്ടതിനായി തനിക്കുണ്ടായിരുന്നതെല്ലാം വില്‍ക്കുവാനിടയായി.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-34-06.jpg)
സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നതിനാല്‍ ദൈവം അവരെ അംഗീകരിക്കുമെന്നു ചിന്തിക്കുന്ന ചിലര്‍ ഉണ്ടായിരുന്നു. ആ സല്‍പ്രവര്‍ത്തികള്‍ ചെയ്യാത്തവരായ ആളുകളെ അവര്‍ അവഹേളിച്ചു. അതിനാല്‍ യേശു അവരോട് ഈ കഥ പറഞ്ഞു: “ദൈവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്ക് പോയതായ രണ്ടു പേര്‍ ഉണ്ടായിരുന്നു. അവര്‍ രണ്ടുപേരും പ്രാര്‍ത്ഥനയ്ക്ക് ദൈവാലയത്തില്‍ പോയി. അവരില്‍ ഒരുവന്‍ നികുതി പിരിക്കുന്നവനും വേറൊരുവന്‍ മത നേതാവും ആയിരുന്നു.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-34-07.jpg)
“മതനേതാവ്‌ ഇപ്രകാരം പ്രാര്‍ത്ഥച്ചു, “ഞാന്‍ മറ്റു മനുഷ്യരെപ്പോലെ—അതായത് കവര്‍ച്ചക്കാര്‍, അന്യായക്കാര്‍, വ്യഭിചാരികള്‍, അല്ലെങ്കില്‍ അവിടെ നില്‍ക്കുന്ന നികുതി പിരിവുകാരന്‍ എന്നിവരെപ്പോലെ പാപി അല്ലായ്കയാല്‍ ദൈവമേ, അങ്ങേക്ക് നന്ദി.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-34-08.jpg)
“ഉദാഹരണമായി, ഞാന്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഉപവസിക്കുകയും എനിക്ക് ലഭിക്കുന്ന സകല പണത്തിലും സാധനങ്ങളിലും ഞാന്‍ ദശാംശം നല്‍കുന്നു”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-34-09.jpg)
“എന്നാല്‍ ഈ നികുതി പിരിക്കുന്നവന്‍ മത നേതാവിന്‍റെ അടുക്കല്‍നിന്നും ദൂരെ മാറി നിന്നു സ്വര്‍ഗ്ഗത്തിലേക്ക് നോക്കുവാന്‍ പോലും ചെയ്യാതെ, തന്‍റെ നെഞ്ചത്ത് മുഷ്ടികൊണ്ട് അടിച്ചു പ്രാര്‍ഥിച്ചു പറഞ്ഞത്, “ദൈവമേ, ഞാന്‍ ഒരു പാപിയാകകൊണ്ട് എന്നോട് കരുണയുണ്ടാകണമേ” എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-34-10.jpg)
അനന്തരം യേശു പറഞ്ഞത്, “ഞാന്‍ നിങ്ങളോട് സത്യം പറയുന്നു, ദൈവം ചുങ്കക്കാരന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകയും അവനെ നീതിമാന്‍ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മതനേതാവിന്‍റെ പ്രാര്‍ത്ഥന അവിടുന്ന് ഇഷ്ടപ്പെട്ടില്ല. അഹങ്കാരികളായ ഏവരെയും ദൈവം മാനിക്കുന്നില്ല, എന്നാല്‍ തന്നെത്താന്‍ താഴ്ത്തുന്ന ആരെയും അവിടുന്ന് ആദരിക്കും.”
മത്തായി 13:31-33;44-46; മര്‍ക്കൊസ് 4:30-32; ലൂക്കൊസ് 13:18-21; 18:9-14.ല്‍ നിന്നുള്ള ഒരു ദൈവവചന കഥ_

View File

@ -1,56 +0,0 @@
#35. കരുണാമയനായ പിതാവിന്‍റെ കഥ.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-01.jpg)
ഒരുദിവസം, യേശു തന്നെ കേള്‍ക്കുവാനായി വന്നു കൂടിയിരുന്ന വലിയ ജനക്കൂട്ടത്തെ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ ജനം നികുതി പിരിക്കുന്നവരും വേറെ ചിലര്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവരും ആയിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-02.jpg)
ചില മതനേതക്കന്മാര്‍ യേശു ഈ ആളുകളോട് സ്നേഹിതന്മാരോടെന്ന പോലെ സംസാരിക്കുന്നതു കണ്ടു. ആയതിനാല്‍ അവര്‍ പരസ്പരം യേശു തെറ്റു ചെയ്യുന്നതായി പറയുവാന്‍ തുടങ്ങി. യേശു അവര്‍ സംസാരിക്കുന്നത് കേട്ടു, അതിനാല്‍ താന്‍ അവരോട് ഈ കഥ പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-03.jpg)
“ഒരു മനുഷ്യന് രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. ഇളയ മകന്‍ അപ്പനോട് പറഞ്ഞു, 'അപ്പാ, എനിക്ക് വരേണ്ടതായ അവകാശം ഇപ്പോള്‍ എനിക്ക് ആവശ്യമുണ്ട്! അതുകൊണ്ട് ആ പിതാവ് തന്‍റെ സ്വത്ത് തന്‍റെ രണ്ടു മക്കള്‍ക്കിടയില്‍ വിഭാഗിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-04.jpg)
“വേഗം തന്നെ ഇളയ മകന്‍ തനിക്കുള്ളവയെല്ലാം ഒരുമിച്ചു ചേര്‍ത്തു ദൂരദേശത്തേക്ക് കടന്നുപോയി, തന്‍റെ പണം എല്ലാം പാപമയമായ ജീവിതത്തില്‍ പാഴാക്കി.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-05.jpg)
“അതിനുശേഷം, ഇളയ മകന്‍ പാര്‍ത്തിരുന്ന ദേശത്തു കഠിനമായ ക്ഷാമം ഉണ്ടായി, തന്‍റെ പക്കല്‍ ഭക്ഷണംവാങ്ങുവാന്‍ പോലും പണം ഇല്ലായിരുന്നു. ആയതിനാല്‍ തനിക്കു ലഭിച്ച ഏക ജോലി, പന്നികളെ മേയ്ക്കുക എന്നുള്ളത് സ്വീകരിച്ചു. അവന്‍ ദുരിതത്തിലും വിശപ്പിലും ആയിരുന്നതിനാല്‍ പന്നികളുടെ ആഹാരം തിന്നുവാന്‍ അവന്‍ ആഗ്രഹിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-06.jpg)
“അവസാനമായി, ഈ ഇളയപുത്രന്‍ തന്നോടുതന്നെ, ‘ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എന്‍റെ പിതാവിന്‍റെ സകല വേലക്കാര്‍ക്കും ധാരാളം ഭക്ഷിപ്പാന്‍ ഉണ്ട്, എന്നിട്ടും ഞാന്‍ ഇവിടെ വിശന്നിരിക്കുന്നു. ഞാന്‍ എന്‍റെ പിതാവിന്‍റെ അടുക്കല്‍ തിരികെപോയിട്ടു അവന്‍റെ വേലക്കാരില്‍ ഒരുവനാക്കേണമേ എന്ന് ആവശ്യപ്പെടും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-07.jpg)
“അങ്ങനെ ഇളയപുത്രന്‍ തന്‍റെ പിതാവിന്‍റെ ഭവനത്തിലേക്ക്‌ തിരിച്ചു പോകുവാന്‍ തുടങ്ങി. താന്‍ ദൂരത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ, അവന്‍റെ പിതാവ് അവനെ കണ്ടു അവനോട് അനുകമ്പ തോന്നി. അദ്ദേഹം ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിക്കുകയും ചുംബനം ചെയ്യുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-08.jpg)
“മകന്‍ പറഞ്ഞത്, “അപ്പാ, ഞാന്‍ ദൈവത്തിനും അങ്ങേയ്ക്കും വിരോധമായി പാപം ചെയ്തു. ഞാന്‍ നിന്‍റെ മകന്‍ ആയിരിക്കുവാന്‍ ഞാന്‍ യോഗ്യനല്ല.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-09.jpg)
“അവന്‍റെ പിതാവ് വേലക്കാരില്‍ ഒരുവനോട് ‘പെട്ടെന്ന് പോയി ഏറ്റവും നല്ല വസ്ത്രങ്ങള്‍ കൊണ്ടുവന്ന് എന്‍റെ മകനെ ധരിപ്പിക്കുക! അവന്‍റെ വിരലില്‍ ഒരു മോതിരം അണിയിക്കുകയും അവന്‍റെ പാദങ്ങള്‍ക്കു ചെരുപ്പുകള്‍ അണിയിക്കുകയും ചെയ്യുക. എന്നിട്ട് ഏറ്റവും നല്ല ഒരു കാളക്കിടാവിനെ അറുത്ത് സദ്യ ഉണ്ടാക്കി നാം ആഘോഷിക്കുക, എന്തുകൊണ്ടെന്നാല്‍ എന്‍റെ മകന്‍ മരിച്ചവന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ അവന്‍ ജീവിച്ചിരിക്കുന്നു അവന്‍ നഷ്ടപ്പെട്ടവനായിരുന്നു ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു!”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-10.jpg)
“അതിനാല്‍ ആളുകള്‍ ആഘോഷിക്കുവാന്‍ തുടങ്ങി. അധിക സമയം ആകുന്നതിനു മുന്‍പ്, വയലിലെ പണി കഴിഞ്ഞു മൂത്ത മകന്‍ ഭവനത്തില്‍ വന്നു. സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും ശബ്ദം കേള്‍ക്കുകയും എന്താണ് സംഭവിക്കുന്നത്‌ എന്ന് അത്ഭുതപ്പെടുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-11.jpg)
“തന്‍റെ സഹോദരന്‍ ഭവനത്തില്‍ വന്ന കാരണത്താല്‍ അത് ആഘോഷിക്കുക ആയിരുന്നു എന്നു മൂത്തപുത്രന്‍ കേട്ടപ്പോള്‍ തനിക്കു മഹാ കോപം ഉണ്ടായി വീട്ടിനകത്ത് പ്രവേശിക്കാതെ വളരെ കോപിഷ്ടനായി നിലകൊണ്ടു അവന്‍റെ പിതാവ് പുറത്തുവരികയും അകത്തുവന്നു ആഘോഷത്തില്‍ പങ്കെടുക്കാന്‍ യാചിച്ചു എന്നാല്‍ അവന്‍ നിരസിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-12.jpg)
“മൂത്തപുത്രന്‍ തന്‍റെ പിതാവിനോടു പറഞ്ഞത്, “ഈ വര്‍ഷങ്ങളില്‍ എല്ലാം ഞാന്‍ നിനക്കുവേണ്ടി വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചു! ഞാന്‍ ഒരിക്കലും അങ്ങയോട് അനുസരണക്കേട്‌ കാണിച്ചിട്ടില്ല, എന്നിട്ടും ഒരു ചെറിയ ആടിനെപ്പോലും ഞാന്‍ എന്‍റെ സ്നേഹിതന്മാരോടുകൂടെ ആഘോഷിക്കുവാന്‍ കഴിയേണ്ടത്തിനു തന്നിട്ടില്ലല്ലോ!” എന്നാല്‍ നിന്‍റെ ഈ മകന്‍ നിന്‍റെ സകല സമ്പത്തും പാപമയമായ കാര്യങ്ങള്‍ ചെയ്തു നിന്‍റെ പണം പാഴാക്കിക്കളഞ്ഞു, അവന്‍ വന്നപ്പോള്‍, അവനുവേണ്ടി ആഘോഷങ്ങളുടെ ഭാഗമായി ഏറ്റവും നല്ല കാളക്കിടാവിനെ കൊന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-35-13.jpg)
“പിതാവ് മറുപടി പറഞ്ഞത്, ‘എന്‍റെ മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ, എനിക്കുള്ളത് സകലവും നിന്‍റെതാണ്. എന്നാല്‍ നിന്‍റെ ഈ സഹോദരന്‍ മരിച്ചവന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നു. അവന്‍ നഷ്ടപ്പെട്ടവന്‍ ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ നാം അവനെ കണ്ടെത്തിയിരിക്കുന്നു!” എന്നായിരുന്നു.
ലൂക്കൊസ് 15:11-32ല് നിന്നുള്ള ഒരു ദൈവവചന കഥ_

View File

@ -1,32 +0,0 @@
#36. രൂപാന്തരണം.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-36-01.jpg)
ഒരുദിവസം, യേശു തന്‍റെ ശിഷ്യന്മാരില്‍ മൂന്നു പേരെ, പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ തന്നോടൊപ്പം കൊണ്ടുപോയി. [യോഹന്നാന്‍ എന്നു പേരുള്ള ശിഷ്യന്‍ യേശുവിനെ സ്നാനപ്പെടുത്തിയ യോഹന്നാന്‍ അല്ല]. അവര്‍ ഒരു ഉയര്‍ന്ന മലയിലേക്കു സ്വയം പ്രാര്‍ത്ഥനയ്ക്കായി കടന്നുപോയി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-36-02.jpg)
യേശു പ്രാര്‍ഥിച്ചുകൊണ്ടിരിക്കയില്‍, തന്‍റെ മുഖം സൂര്യനെപ്പോലെ ശോഭയുള്ളതായി തീര്‍ന്നു. തന്‍റെ വസ്ത്രങ്ങള്‍ പ്രകാശം പോലെ ഭൂമിയില്‍ ആര്‍ക്കും വെളുപ്പിക്കുവാന്‍ കഴിയുന്നതിനേക്കാള്‍ വെണ്മ ഉള്ളതായി മാറി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-36-03.jpg)
അപ്പോള്‍ മോശെയും ഏലിയാവ് പ്രവാചകനും പ്രത്യക്ഷപ്പെട്ടു. ഈ വ്യക്തികള്‍ ഇതിന് നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ ജീവിച്ചിരുന്നു., യേശു വേഗം യെരുശലേമില്‍ മരിക്കേണ്ടതാണ് അതുകൊണ്ട്‌ അവര്‍ അവനുമായി അവന്‍റെ മരണത്തെക്കുറിച്ചു സംസാരിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-36-04.jpg)
മോശെയും ഏലിയാവും യേശുവിനോട് സംസാരിച്ചുകൊണ്ടിരിക്കെ പത്രൊസ്, യേശുവിനോട് പറഞ്ഞത് “നാം ഇവിടെ മൂന്നു കൂടാരങ്ങള്‍, ഉണ്ടാക്കാം. ഒന്ന് നിനക്ക്, ഒന്ന് മോശെക്ക്, ഒന്ന് എലിയാവിന് വേണ്ടിയും എന്നാല്‍ പത്രൊസ് എന്താണ് പറയുന്നത് എന്ന് അവന്‍ അറിഞ്ഞില്ല.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-36-05.jpg)
പത്രൊസ് സംസാരിക്കവേ , ഒരു പ്രകാശമുള്ള മേഘം ഇറങ്ങിവരികയും അവരെ ചുറ്റുകയും ചെയ്തു. തുടര്‍ന്നു മേഘത്തില്‍ നിന്നു ഒരു ശബ്ദം വരുന്നതു അവര്‍ കേട്ടു. അത് പറഞ്ഞു, “ഇത് ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പുത്രന്‍ ആകുന്നു, ഞാന്‍ അവനില്‍ പ്രസാദിച്ചിരിക്കുന്നു. അവന് ചെവി കൊടുക്കുക.” ഈ മൂന്നു ശിഷ്യന്മാര്‍ ഭയപ്പെടുകയും നിലത്തു വീഴുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-36-06.jpg)
അനന്തരം യേശു അവരെ തൊട്ടു പറഞ്ഞത്, “ഭയപ്പെടരുത്.എഴുന്നേല്‍ക്കുക.” അവര്‍ എഴുന്നേറ്റു ചുറ്റും നോക്കിയപ്പോള്‍, അവിടെ നില്‍ക്കുന്നത് യേശു മാത്രമായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-36-07.jpg)
യേശുവും ആ മൂന്നു ശിഷ്യന്മാരും മലയില്‍ നിന്നും താഴേക്ക് തിരികെ വന്നു. തുടര്‍ന്ന് യേശു അവരോടു പറഞ്ഞത്, “ഇവിടെ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ആരോടും പറയരുത്. ഞാന്‍ വേഗം മരിക്കുകയും തുടര്‍ന്ന് ജീവനിലേക്കു തിരികെ വരികയും ചെയ്യും. അതിനുശേഷം നിങ്ങള്‍ ജനത്തോടു പറയുക.”
മത്തായി 17:1-9; മര്‍ക്കൊസ് 9:2-8; ലുക്കൊസ് 9:28--36-ല്‍ നിന്നുള്ള ദൈവവവചന കഥ.

View File

@ -1,48 +0,0 @@
#37. യേശു ലാസറിനെ മരിച്ചവരില്‍ നിന്നും ഉയിര്‍പ്പിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-37-01.jpg)
ലാസര്‍ എന്ന് പേരുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. അവനു മറിയ എന്നും മാര്‍ത്ത എന്നും പേരുള്ള രണ്ടു സഹോദരികള്‍ ഉണ്ടായിരുന്നു. അവര്‍ എല്ലാവരും യേശുവിന്‍റെ അടുത്ത സൃഹുത്തുക്കള്‍ ആയിരുന്നു. ഒരു ദിവസം, യേശുവിനോട് ലാസര്‍ വളരെ രോഗിയായിരിക്കുന്നു എന്ന് ആരോ പറഞ്ഞു. യേശു ഇതു കേട്ടപ്പോള്‍, അവിടുന്ന് പറഞ്ഞത്, “ഈ രോഗം ലാസറിന്‍റെ മരണത്തോടുകൂടെ അവസാനിക്കുന്നില്ല, മറിച്ചു, ജനം ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ കാരണമാകും”.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-37-02.jpg)
യേശു തന്‍റെ സ്നേഹിതന്മാരെ സ്നേഹിച്ചു, എന്നാല്‍ അവിടുന്ന് ആയിരുന്ന സ്ഥലത്തു തന്നെ പിന്നെയും രണ്ടു ദിവസങ്ങള്‍ കാത്തിരുന്നു. ആ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, അവിടുന്ന് തന്‍റെ ശിഷ്യന്മാരോട്, “നാം യഹൂദ്യയിലേക്ക് മടങ്ങി പോകുക” എന്ന് പറഞ്ഞു. “എന്നാല്‍ ശിഷ്യന്മാര്‍ മറുപടിയായി “ഗുരോ, കുറച്ചു മുന്‍പ് ആയിരുന്നല്ലോ ജനം അങ്ങയെ കൊല്ലുവാന്‍ ആവശ്യപ്പെട്ടത്!” എന്ന് പറഞ്ഞു. അതിനു യേശു, “നമ്മുടെ സ്നേഹിതന്‍ ലാസര്‍ നിദ്രയില്‍ വീണിരിക്കുന്നു, ഞാന്‍ അവനെ നിശ്ചയമായും ഉണര്‍ത്തും”.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-37-03.jpg)
യേശുവിന്‍റെ ശിഷ്യന്മാര്‍ മറുപടി പറഞ്ഞത്, “ഗുരോ, ലാസര്‍ ഉറങ്ങുന്നു എങ്കില്‍, അവനു സൗഖ്യം വരും” എന്നാണ്. അനന്തരം യേശു അവരോടു വ്യക്തമായി പറഞ്ഞത്, “ലാസര്‍ മരിച്ചു പോയി. ഞാന്‍ അവിടെ ഉണ്ടാകാതിരുന്നതുകൊണ്ട് സന്തോഷിക്കുന്നു, അതിനാല്‍ നിങ്ങള്‍ എന്നില്‍ വിശ്വസിക്കുവാന്‍ ഇടയാകും” എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-37-04.jpg)
യേശു ലാസറിന്‍റെ ഗ്രാമത്തില്‍ എത്തിയപ്പോള്‍, ലാസര്‍ മരിച്ചു നാല് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. മാര്‍ത്ത യേശുവിനെ കാണുവാന്‍ പുറത്തുവന്നു, “ഗുരോ, നീ മാത്രം ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു. എന്നാല്‍ അങ്ങ് ദൈവത്തില്‍നിന്ന് എന്ത് ചോദിച്ചാലും അവിടെ നിന്ന് ലഭിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്ന് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-37-05.jpg)
യേശു മറുപടിയായി, “ഞാന്‍ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നില്‍ വിശ്വസിക്കുന്ന ആര് തന്നെയും അവന്‍ മരിച്ചാലും ജീവിക്കും. എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. നീ ഇത് വിശ്വസിക്കുന്നുവോ?”. മാര്‍ത്ത മറുപടി പറഞ്ഞത്, “അതേ, ഗുരു! ദൈവപുത്രനായ മശീഹ നീ ആകുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു”.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-37-06.jpg)
അനന്തരം മറിയ എത്തി. അവള്‍ യേശുവിന്‍റെ പാദത്തില്‍ വീണു പറഞ്ഞത്, “ഗുരോ, അങ്ങ് മാത്രം ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍, എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു”. യേശു അവരോട് ചോദിച്ചു, “നിങ്ങള്‍ ലാസറെ എവിടെയാണ് വെച്ചിരിക്കുന്നത്”. അവര്‍ അവനോട്, കല്ലറയില്‍, വന്നു കാണുക”. അപ്പോള്‍ യേശു കരഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-37-07.jpg)
ആ ശവകുടീരം വാതില്‍ക്കല്‍ കല്ലുരുട്ടി വെച്ച നിലയില്‍ ഉള്ള ഒരു ഗുഹ ആയിരുന്നു. യേശു കല്ലറയ്ക്കല്‍ എത്തിയപ്പോള്‍, അവരോട് താന്‍ പറഞ്ഞത്, “കല്ല്‌ ഉരുട്ടി മാറ്റുക” എന്നാണ്. എന്നാല്‍ മാര്‍ത്ത, “അവന്‍ മരിച്ചു നാല് ദിവസങ്ങള്‍ ആയല്ലോ ദുര്‍ഗന്ധം തുടങ്ങിക്കാണും”.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-37-08.jpg)
അതിനാല്‍ യേശു മറുപടി പറഞ്ഞത്, “നീ എന്നില്‍ വിശ്വസിക്കുമെങ്കില്‍ ദൈവത്തിന്‍റെ ശക്തി കാണുമെന്നു ഞാന്‍ നിന്നോട് പറഞ്ഞില്ലയോ എന്നായിരുന്നു.” അതുകൊണ്ട് അവര്‍ കല്ല്‌ ഉരുട്ടിമാറ്റി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-37-09.jpg)
അനന്തരം യേശു സ്വര്‍ഗ്ഗത്തിലേക്ക് നോക്കി പറഞ്ഞത്, “പിതാവേ, അങ്ങ് എന്നെ ഇപ്പോഴും കേള്‍ക്കുവാന്‍ നന്ദി. അങ്ങ് ഇപ്പോഴും എന്നെ ശ്രവിക്കുന്നു എന്നു ഞാനറിയുന്നു, എന്നാല്‍ അങ്ങ് എന്നെ അയച്ചു എന്ന് ഈ നില്‍ക്കുന്ന ജനം വിശ്വസിക്കേണ്ടതിന്, ഈ ജനത്തിനു സഹായകമായി ഞാന്‍ ഇത് പറയുന്നു.” അനന്തരം യേശു ഉറക്കെ ശബ്ദത്തില്‍ “ലാസറെ, പുറത്ത് വരിക!” എന്ന് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-37-10.jpg)
അങ്ങനെ ലാസര്‍ പുറത്തു വന്നു! താന്‍ അപ്പോഴും പ്രേതശീലകളാല്‍ ചുറ്റപ്പെട്ടിരുന്നു. യേശു അവരോടു പറഞ്ഞു. “അവനെ സഹായിക്കുക, പ്രേതശീലകള്‍ അഴിച്ചുമാറ്റി അവനെ വിട്ടയക്കുക”. ഈ അത്ഭുതം നിമിത്തം നിരവധി യഹൂദന്മാര്‍ യേശുവില്‍ വിശ്വസിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-37-11.jpg)
എന്നാല്‍ യഹൂദ മതനേതാക്കന്മാര്‍ യേശുവിനോട് അസൂയപ്പെട്ടു, അതിനാല്‍ അവര്‍ ഒരുമിച്ചുകൂടി എങ്ങനെ യേശുവിനെയും ലാസറിനെയും കൊല്ലുവാന്‍ കഴിയുമെന്ന് ആലോചിച്ചു.
യോഹന്നാന്‍ 11:1-46ല് നിന്നുള്ള ഒരു ദൈവവചന കഥ.

View File

@ -1,64 +0,0 @@
#38. യേശു ഒറ്റുകൊടുക്കപ്പെട്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-01.jpg)
എല്ലാ വര്‍ഷവും, യഹൂദന്മാര്‍ പെസഹപ്പെരുന്നാള്‍ ആഘോഷിച്ചു. ഇത് അനേക നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അവരുടെ പൂര്‍വികരെ എങ്ങനെ ഈജിപ്തിന്‍റെ അടിമത്വത്തില്‍ നിന്ന് ദൈവം രക്ഷിച്ചതിന്‍റെ ഉത്സവം ആയിരുന്നു. യേശു പരസ്യമായി പ്രസംഗിക്കുവാനും പഠിപ്പിക്കുവാനും തുടങ്ങി ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, യേശു ഈ പെസ്സഹ യെരുശലേമില്‍ അവരോടൊപ്പം ആചരിക്കണം എന്നും, അവിടെവെച്ച് താന്‍ കൊല്ലപ്പെടുമെന്നും തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-02.jpg)
യേശുവിന്‍റെ ശിഷ്യന്മാരില്‍ ഒരാള്‍ യൂദ എന്ന് പേരുള്ള മനുഷ്യന്‍ ആയിരുന്നു. യൂദ അപ്പൊസ്തലന്മാരുടെ പണസഞ്ചിയുടെ ചുമതലക്കാരന്‍ ആയിരുന്നു, എന്നാല്‍ താന്‍ ഇടയ്ക്കിടെ ആ പണസഞ്ചിയില്‍ നിന്ന് മോഷ്ടിച്ചിരുന്നു. യേശുവും ശിഷ്യന്മാരും യെരുശലേമില്‍ എത്തിയശേഷം, യൂദ യഹൂദ നേതാക്കന്മാരുടെ അടുക്കല്‍ ചെന്നു. താന്‍ യേശുവിനെ പണത്തിനു പകരമായി ഒറ്റുകൊടുക്കാമെന്ന് വാക്കുകൊടുത്തു. യേശു മശീഹയായിരുന്നു എന്ന് യഹൂദ നേതാക്കന്മാര്‍ അംഗീകരിക്കുകയില്ല എന്ന് താന്‍ അറിഞ്ഞി രുന്നു. അവനെ വധിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നത് അവന് അറിയാമായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-03.jpg)
യഹൂദ നേതാക്കന്മാര്‍, മഹാപുരോഹിതന്‍റെ നേതൃത്വത്തില്‍ യെശുവിനെ കൈമാറി ഒറ്റുക്കൊടുക്കുവാന്‍ യൂദക്കു മുപ്പതു വെള്ളിക്കാശു കൊടുത്തു. ഇതു പ്രവാചകന്മാര്‍ സംഭവിക്കുമെന്ന് പറഞ്ഞതുപോലെ തന്നെ നടന്നു. യൂദ സമ്മതിച്ചു പണം കൈപ്പറ്റുകയും, പോകുകയും ചെയ്തു. യേശുവിനെ പിടിക്കേണ്ടതിനു അവരെ സഹായിക്കുവാന്‍ അവന്‍ അവസരം നോക്കിക്കൊണ്ടിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-04.jpg)
യെരുശലേമില്‍, യേശു തന്‍റെ ശിഷ്യന്മാരുമായി പെസഹ ആചരിച്ചു. പെസഹ ഭക്ഷണത്തിന്‍റെ സമയത്ത്, യേശു അപ്പം എടുത്തു നുറുക്കി. താന്‍ പറഞ്ഞത്, “ഇത് എടുത്തു ഭക്ഷിക്കുക. ഇതു ഞാന്‍ നിങ്ങള്‍ക്കായി നല്‍കുന്ന എന്‍റെ ശരീരം ആകുന്നു. എന്‍റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍” എന്നാണ്. ഇപ്രകാരം, താന്‍ അവര്‍ക്കു വേണ്ടി മരിക്കും, അവര്‍ക്കു വേണ്ടി തന്‍റെ ശരീരം യാഗമായി അര്‍പ്പിക്കും എന്ന് യേശു പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-05.jpg)
അനന്തരം യേശു ഒരു പാനപാത്രം വീഞ്ഞ് എടുത്തു, “ഇതു കുടിക്കുക . ഇതു ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കുവാന്‍ വേണ്ടി ഞാന്‍ ചൊരിയുന്ന പുതിയ നിയമത്തിന്‍റെ എന്‍റെ രക്തം ആകുന്നു. നിങ്ങള്‍ പാനം ചെയ്യുമ്പോഴെല്ലാം എന്നെ ഓര്‍മ്മിക്കേണ്ടതിനു ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതു നിങ്ങളും ചെയ്യുവിന്‍” എന്ന് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-06.jpg)
പിന്നീട് യേശു ശിഷ്യന്മാരോട്, “നിങ്ങളില്‍ ഒരുവന്‍ എന്നെ ഒറ്റുകൊടുക്കും” എന്ന് പറഞ്ഞു. ശിഷ്യന്മാര്‍ ഞെട്ടിപ്പോയി, ഇപ്രകാരമുള്ള കാര്യം ചെയ്യുന്നവന്‍ ആര്‍ എന്ന് ചോദിച്ചു. യേശു പറഞ്ഞു, “ഞാന്‍ ഈ അപ്പത്തിന്‍റെ കഷണം ആര്‍ക്കു കൊടുക്കുന്നുവോ അവന്‍ തന്നെ ഒറ്റുകാരന്‍.” തുടര്‍ന്നു താന്‍ ആ അപ്പം യൂദായ്ക്കു കൊടുത്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-07.jpg)
യൂദാ അപ്പം വാങ്ങിയശേഷം, സാത്താന്‍ അവന്‍റെ ഉള്ളില്‍ പ്രവേശിച്ചു. യൂദാ പുറപ്പെട്ടുപോയി യേശുവിനെ പിടിക്കേണ്ടതിനു യഹൂദാനേതാക്കന്മാരെ സഹായിക്കേണ്ടതിനായി പോയി. അതു രാത്രി സമയം ആയിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-08.jpg)
ഭക്ഷണാനന്തരം, യേശുവും ശിഷ്യന്മാരും ഒലിവു മലയിലേക്കു നടന്നുപോയി. യേശു പറഞ്ഞു, “നിങ്ങള്‍ എല്ലാവരും ഇന്നു രാത്രി എന്നെ ഉപേക്ഷിക്കും. “ഞാന്‍ ഇടയനെ വെട്ടും, എല്ലാ ആടുകളും ചിതറിപ്പോകും എന്ന് എഴുതിയിരിക്കുന്നുവല്ലോ.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-09.jpg)
പത്രൊസ് മറുപടി പറഞ്ഞത്, മറ്റുള്ള എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും, ഞാന്‍ ഉപേക്ഷിക്കയില്ല1” അപ്പോള്‍ യേശു പത്രൊസിനോട്, “സാത്താന്‍ നിങ്ങള്‍ എല്ലാവരെയും വേണമെന്ന് ആഗ്രഹിച്ചു, എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥന കഴിച്ചു. പത്രൊസേ നിന്‍റെ വിശ്വാസം നഷ്ടപ്പെട്ടു പോകാതിരിക്കേണ്ടതിനു ഞാന്‍ നിനക്കുവേണ്ടിയും പ്രാര്‍ത്ഥന കഴിച്ചു. എന്നിരുന്നാലും ഇന്ന് രാത്രി , കോഴി കൂവുന്നതിനു മുന്‍പേ നീ എന്നെ അറിയുകയില്ല എന്ന് മൂന്നു പ്രാവശ്യം തള്ളിപ്പറയും..”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-10.jpg)
അപ്പോള്‍ പത്രൊസ് യേശുവിനോട് പറഞ്ഞത്, “ഞാന്‍ മരിക്കേണ്ടി വന്നാലും ഞാന്‍ ഒരിക്കലും നിന്നെ നിഷേധിക്കുകയില്ല!” മറ്റുള്ള എല്ലാ ശിഷ്യന്മാരും അങ്ങനെ തന്നെ പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-11.jpg)
തുടര്‍ന്ന് യേശു തന്‍റെ ശിഷ്യന്മാരുമായി ഗെത്‌ശെമന എന്നു വിളിച്ചിരുന്ന സ്ഥലത്തേക്ക് പോയി. സാത്താന്‍ അവരെ പരീക്ഷിക്കാതെ ഇരിക്കേണ്ടതിന് ശിഷ്യന്മാരോട് പ്രാര്‍ഥിക്കുവാനായി യേശു പറഞ്ഞു. തുടര്‍ന്ന് യേശു തനിയെ പ്രാര്‍ഥിക്കുവാനായി പോയി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-12.jpg)
യേശു മൂന്നു പ്രാവശ്യം പ്രാര്‍ഥിച്ചു, “എന്‍റെ പിതാവേ, സാധ്യമാകുമെങ്കില്‍, ദയവായി ഈ കഷ്ടതയുടെ പാനപാത്രം ഞാന്‍ കുടിക്കുവാന്‍ ഇടയാക്കരുതെ. എന്നാല്‍ ജനത്തിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെടുവാന്‍ വേറൊരു മാര്‍ഗ്ഗവും ഇല്ലെങ്കില്‍, അങ്ങയുടെ ഇഷ്ടം തന്നെ നിറവേറുമാറാകട്ടെ.” യേശു വളരെ വ്യാകുലപ്പെട്ടവനായി തന്‍റെ വിയര്‍പ്പ്, രക്തത്തുള്ളിപോലെ ആയിരുന്നു. ദൈവം ഒരു ദൂതനെ തന്നെ ശക്തീകരിക്കുവാന്‍ വേണ്ടി അയച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-13.jpg)
ഓരോ പ്രാര്‍ഥനക്ക് ശേഷവും, യേശു തന്‍റെ ശിഷ്യന്മാരുടെ അടുക്കലേക്കു തിരികെ വന്നിരുന്നു, അവരോ ഗാഡനിദ്രയില്‍ ആയിരുന്നു. അവിടുന്ന് മൂന്നാം പ്രാവശ്യം മടങ്ങി വന്നപ്പോള്‍, യേശു പറഞ്ഞു, “ഉണര്‍ന്നെഴുന്നേല്‍ക്കുക! എന്നെ ഒറ്റു കൊടുക്കുന്നവന്‍ ഇവിടെയുണ്ട്.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-14.jpg)
യൂദായും യഹൂദ നേതാക്കന്മാരോടും, പടയാളികളോടും, ഒരു ബഹുപുരുഷാരത്തോടും കൂടെ യൂദ വന്നു. അവര്‍ വാളുകളും വടികളും വഹിച്ചിരുന്നു. യൂദാ യേശുവിന്‍റെ അടുക്കല്‍ വന്നിട്ട്, “ഗുരോ, വന്ദനം,”എന്നു പറഞ്ഞു ചുംബനം നല്‍കി. ഇത് യഹൂദ നേതാക്കന്മാര്‍ക്ക് ബന്ധിക്കേണ്ട വ്യക്തിയെ കാണിച്ചുക്കൊടുക്കേണ്ടതിന് ആയിരുന്നു. അപ്പോള്‍ യേശു, “യൂദാസേ, നീ എന്നെ ഒരു ചുംബനത്താല്‍ ഒറ്റുകൊടുക്കുന്നുവോ?” എന്ന് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-38-15.jpg)
പടയാളികള്‍ യേശുവിനെ പിടിച്ചുകൊണ്ടിരിക്കവേ, പത്രൊസ് അവന്‍റെ വാള്‍ ഊരി മഹാപുരോഹിതന്‍റെ വേലക്കാരന്‍റെ ചെവി അറുത്തു. യേശു പറഞ്ഞു, “വാള്‍ എടുത്തുമാറ്റുക! എന്നെ പ്രതിരോധിക്കുവാന്‍ എനിക്ക് എന്‍റെ പിതാവിനോട് ദൂതന്മാരുടെ ഒരു സൈന്യത്തെ ആവശ്യപ്പെദുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഞാന്‍ എന്‍റെ പിതാവിനെ അനുസരിക്കേണ്ടിയിരിക്കുന്നു.” തുടര്‍ന്ന് യേശു ആ മനുഷ്യന്‍റെ ചെവി സൗഖ്യമാക്കി. അനന്തരം എല്ലാ ശിഷ്യന്മാരും ഓടിപ്പോയി.
മത്തായി 26:14-56; മര്‍ക്കൊസ് 14:10-50; ലൂക്കൊസ് 22-1-53; യോഹന്നാന്‍ 12:6; 18:1-11ല് നിന്നുള്ള ഒരു ദൈവവചന സഭവ_

View File

@ -1,52 +0,0 @@
#39. യേശുവിനെ വിസ്തരിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-39-01.jpg)
ഇപ്പോള്‍ അര്‍ദ്ധരാത്രിയായിരുന്നു. യേശുവിനെ ചോദ്യം ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്നതുകൊണ്ട് പടയാളികള്‍ മഹാപുരോഹിതന്‍റെ ഭവനത്തിലേക്ക്‌ കൊണ്ടുപോയി, എന്തുകൊണ്ടെന്നാല്‍ താന്‍ യേശുവിനെ വിസ്തരിക്കേണ്ടിയിരുന്നു. പത്രൊസ് അവരുടെ വളരെ പിന്നില്‍ അനുഗമിച്ചു. പടയാളികള്‍ യേശുവിനെ വീട്ടിനകത്തേക്ക്‌ കൊണ്ടു പോയപ്പോള്‍, പത്രൊസ് പുറത്ത് നില്‍ക്കുകയും തീ കായുകയും ആയിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-39-02.jpg)
ഭവനത്തിന് അകത്തു, യഹൂദ നേതാക്കന്മാര്‍ യേശുവിനെ വിസ്തരിച്ചു. തന്നെക്കുറിച്ച് അസത്യം പറയുന്ന അനേകരെ അവര്‍ കൊണ്ടുവന്നു, എങ്കിലും, അവരുടെ പ്രസ്താവനകള്‍ പരസ്പരം യോജിച്ചില്ല, അതുകൊണ്ട് യഹൂദ നേതാക്കന്മാര്‍ക്ക് യേശു കുറ്റവാളി ആണെന്ന് ഏതെങ്കിലും കാര്യത്തില്‍ തെളിയിക്കുവാന്‍ സാധിച്ചില്ല.യേശു ഒന്നുംതന്നെ പറഞ്ഞില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-39-03.jpg)
അവസാനമായി, മഹാപുരോഹിതന്‍ യേശുവിനെ സൂക്ഷിച്ചു നോക്കി പറഞ്ഞത്, “ഞങ്ങളോട് പറയുക, നീ ദൈവത്തിന്‍റെ പുത്രനായ മശീഹ ആകുന്നുവോ?”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-39-04.jpg)
യേശു പറഞ്ഞത്, “ഞാന്‍ ആകുന്നു, ഞാന്‍ ദൈവത്തോടു കൂടെ ഇരിക്കുന്നതും സ്വര്‍ഗ്ഗത്തില്‍ നിന്ന് വരുന്നതും നിങ്ങള്‍ കാണും.” മഹാ പുരോഹിതന്‍ യേശു പറഞ്ഞതിനോട് വളരെ കോപമുള്ളവനായി തന്‍റെ വസ്ത്രം കീറി. മറ്റു നേതാക്കന്മാരെ നോക്കി ഉറക്കെ ശബ്ദത്തില്‍, ഈ മനുഷ്യന്‍ ചെയ്ത കാര്യത്തെക്കുറിച്ച് ഇനി കൂടുതല്‍ സാക്ഷികള്‍ നമ്മോട് ഒന്നും പറയേണ്ട ആവശ്യം ഇല്ല! താന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്ന് അവന്‍ തന്നെ പറയുന്നതു നിങ്ങള്‍ തന്നെ കേട്ടല്ലോ. അവനെ സംബന്ധിച്ച നിങ്ങളുടെ തീരുമാനം എന്താണ്?”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-39-05.jpg)
യഹൂദ നേതാക്കന്മാര്‍ എല്ലാവരും മഹാപുരോഹിതനോട് പറഞ്ഞത്, “അവന്‍ മരണത്തിനു യോഗ്യന്‍!” എന്നായിരുന്നു. തുടര്‍ന്ന് അവര്‍ യേശുവിന്‍റെ കണ്ണുകള്‍ കെട്ടി, തന്‍റെ മേല്‍ തുപ്പി, ഇടിക്കുകയും, അവനെ പരിഹസിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-39-06.jpg)
പത്രൊസോ, താന്‍ വീടിന്‍റെ പുറത്തു കാത്തു നില്‍ക്കുകയായിരുന്നു. ഒരു വേലക്കാരി അവനെ കണ്ടു, അവള്‍ അവനോടു “നീയും യേശുവിനോടു കൂടെ ഉണ്ടായിരുന്നല്ലോ!” പത്രൊസ് അതു നിഷേധിച്ചു. അനന്തരം, വേറൊരു പെണ്‍കുട്ടി അതേ കാര്യം തന്നെ പറഞ്ഞു, പത്രൊസ് വീണ്ടും അതു നിഷേധിക്കുകയും ചെയ്തു. അവസാനം, ചിലര്‍ പറഞ്ഞു “നീ യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നത് ഞങ്ങള്‍ക്ക് അറിയാം എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ രണ്ടുപേരും ഗലീലയില്‍ നിന്നുള്ളവരായതുകൊണ്ട് അറിയാം.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-39-07.jpg)
അപ്പോള്‍ പത്രൊസ് പറഞ്ഞത്, “ഈ മനുഷ്യനെ ഞാന്‍ അറിയുന്നുവെങ്കില്‍ ദൈവം എന്നെ ശപിക്കട്ടെ!” പത്രൊസ് ഇങ്ങനെ ആണയിട്ട ഉടനേ തന്നെ ഒരു കോഴി കൂകി. യേശു ചുറ്റും തിരിഞ്ഞു പത്രൊസിനെ കണ്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-39-08.jpg)
പത്രൊസ് പോയി വളരെ കയ്പ്പോടെ കരഞ്ഞു. അതേസമയം, യൂദ, യേശുവിനെ ഒറ്റുകൊടുത്ത വ്യക്തി, യഹൂദ നേതാക്കന്മാര്‍ യേശുവിനെ മരണത്തിനു വിധിച്ചു എന്നു കണ്ടു. യൂദാ സങ്കടം നിറഞ്ഞവനായി ആത്മഹത്യ ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-39-09.jpg)
ഈ സമയം ദേശത്തിന്‍റെ ദേശാധിപതി പീലാത്തൊസ് ആയിരുന്നു. അവന്‍ റോമിനു വേണ്ടി പ്രവര്‍ത്തിച്ചു. യഹൂദ നേതാക്കന്മാര്‍ യേശുവിനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവര്‍ പീലാത്തൊസ് യേശുവിനെ കുറ്റവാളി എന്നു വിധിച്ചു കൊല്ലണം എന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ പീലാത്തൊസ് യേശുവിനോട്, “നീ യഹൂദന്മാരുടെ രാജാവോ” എന്നു ചോദിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-39-10.jpg)
യേശു ഉത്തരം പറഞ്ഞത്, “നീ പറഞ്ഞത് സത്യം തന്നെ. എന്നാല്‍ എന്‍റെ രാജ്യം ഭൂമിയില്‍ അല്ല. ആയിരുന്നുവെങ്കില്‍, എന്‍റെ സേവകര്‍ എനിക്കുവേണ്ടി പോരാടുമായിരുന്നു. ദൈവത്തെക്കുറിച്ചുള്ള സത്യത്തെ ഭൂമിയിലുള്ളവരോട് പറയുവാന്‍ ഞാന്‍ വന്നു. എല്ലാവരും എന്നെ കേള്‍ക്കുന്നു. പീലാത്തൊസ്, സത്യം എന്നാല്‍ എന്ത്‌?” എന്നു ചോദിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-39-11.jpg)
യേശുവിനോട് സംസാരിച്ചതിനു ശേഷം, പീലാത്തൊസ് ജനകൂട്ടത്തിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞത്, “ഈ മനുഷ്യനില്‍ മരണ യോഗ്യമായ കാരണം എന്തെങ്കിലും ഉള്ളതായി ഞാന്‍ കാണുന്നില്ല.” എന്നാല്‍ യഹൂദ നേതാക്കന്മാരും ജനവും “അവനെ ക്രൂശിക്കുക!” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു പീലാത്തൊസ് മറുപടിയായി, “അവന്‍ എന്തെങ്കിലും തെറ്റായി ചെയ്ത കുറ്റം കാണുന്നില്ല.” എന്നാല്‍ അവര്‍ പിന്നെയും അധികം ഉറക്കെ ഒച്ചയിട്ടു. അനന്തരം പീലാത്തൊസ് മൂന്നാം പ്രാവശ്യവും, “അവന്‍ കുറ്റവാളി അല്ല” എന്ന് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-39-12.jpg)
ജനം കലഹത്തില്‍ ഏര്‍പ്പെടുമോ എന്ന് പീലാത്തൊസ് ഭയപ്പെട്ടുപോയി, അതിനാല്‍ അവന്‍റെ പടയാളികള്‍ യേശുവിനെ കൊല്ലുവാനായി താന്‍ സമ്മതിച്ചു. റോമന്‍ പടയാളികള്‍ യേശുവിനെ ചാട്ടവാറു കൊണ്ട് അടിക്കുകയും, ഒരു രാജവസ്ത്രവും മുള്ളുകൊണ്ട് നിര്‍മ്മിച്ച കിരീടവും തന്നെ ധരിപ്പിക്കുകയും ചെയ്തു. അനന്തരം അവര്‍ തന്നെ പരിഹസിച്ചുകൊണ്ട്, “നോക്കുക, യഹൂദന്മാരുടെ രാജാവ്!”.
മത്തായി 26:57-27:26; മര്‍ക്കൊസ് 14:53-15:15; ലൂക്കൊസ് 22:54-23:25; യോഹന്നാന്‍ 18:12-19:16-ല്‍ നിന്നുള്ള ദൈവവചന കഥ_

View File

@ -1,36 +0,0 @@
#41. ദൈവം യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-41-01.jpg)
പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനു ശേഷം, യഹൂദ നേതാക്കന്മാര്‍ പീലാത്തൊസിനോട്, “ആ നുണയന്‍, മൂന്നു ദിവസത്തിനു ശേഷം താന്‍ മരിച്ചരുടെ ഇടയില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്‍റെ ശിഷ്യന്മാര്‍ ആ ശരീരം മോഷ്ടിച്ചു കൊണ്ടുപോകാതിരിക്കുവാന്‍ വേണ്ടി കല്ലറയ്ക്ക് കാവല്‍ നിര്‍ത്തണം. അവര്‍ അങ്ങനെ ചെയ്താല്‍, യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്ന് പറയുവാന്‍ ഇടയാകും.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-41-02.jpg)
പീലാത്തൊസ് പറഞ്ഞത്, “കുറച്ചു പട്ടാളക്കാരെ വിളിച്ചുകൊണ്ടുപോയി നിങ്ങളാലാവുംവിധം കാവല്‍ കാത്തുകൊള്ളുക” എന്നാണ്. അപ്രകാരം അവര്‍ കല്ലറയുടെ വാതുക്കല്‍ ഉള്ള കല്ലിന്മേല്‍ ഒരു മുദ്രയും വെച്ചു. കൂടാതെ ആരും ശരീരം മോഷ്ടിച്ചുകൊണ്ടു പോകാതിരിക്കുന്നതിനു പടയാളികളെയും അവര്‍ നിര്‍ത്തി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-41-03.jpg)
യേശു മരിച്ചതിന്‍റെ അടുത്ത ദിവസം ഒരു ശബത്ത് ദിനം ആയിരുന്നു. ശബത്ത് ദിനത്തില്‍ ആരും യാതൊരു പ്രവര്‍ത്തിയും ചെയ്യുവാന്‍ പാടില്ലാത്ത- തിനാല്‍ യേശുവിന്‍റെ സ്നേഹിതന്മാര്‍ ആരും തന്നെ കല്ലറയ്ക്കല്‍ ചെന്നില്ല. എന്നാല്‍ ശബത്തിന്‍റെ അടുത്ത ദിവസം, അതിരാവിലെ സമയം, പല സ്ത്രീകളും യേശുവിന്‍റെ കല്ലറയ്ക്കല്‍ പോകുവാന്‍ തയ്യാറായി. അവര്‍ യേശുവിന്‍റെ ശരീരത്തില്‍ കൂടുതല്‍ സുഗന്ധവര്‍ഗ്ഗം ഇടുവാന്‍ താല്‍പ്പര്യപ്പെട്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-41-04.jpg)
സ്ത്രീകള്‍ എത്തുന്നതിനു മുന്‍പേ, കല്ലറയ്ക്കല്‍ ഒരു വലിയ ഭൂകമ്പം ഉണ്ടായി. സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ വന്നു. കല്ലറയുടെ വാതില്‍ അടച്ചിരുന്ന വലിയ കല്ല്‌ ഉരുട്ടിമാറ്റി അതിന്മേല്‍ ഇരുന്നിരുന്നു. ആ ദൂതന്‍ മിന്നല്‍ പോലെ പ്രകാശമുള്ളവന്‍ ആയിരുന്നു. കല്ലറയ്ക്കല്‍ ഉണ്ടായിരുന്ന സൈനികര്‍ അവനെ കണ്ടു. അവര്‍ ഭയചകിതരായി മരിച്ചവരെപ്പോലെ നിലത്തു വീണു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-41-05.jpg)
സ്ത്രീകള്‍ കല്ലറയ്ക്കല്‍ എത്തിയപ്പോള്‍, ദൂതന്‍ അവരോട്, “ഭയപ്പെടേണ്ട, യേശു ഇവിടെ ഇല്ല. അവിടുന്ന് മരിച്ചവരില്‍നിന്ന് താന്‍ പറഞ്ഞതു പോലെത്തന്നെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു! കല്ലറയ്ക്കകത്ത് നോക്കുക,” എന്നു പറഞ്ഞു. സ്ത്രീകള്‍ കല്ലറയ്ക്കകത്ത് യേശുവിന്‍റെ ശരീരം വെച്ചിരുന്ന സ്ഥലം നോക്കിക്കണ്ടു. തന്‍റെ ശരീരം അവിടെ ഇല്ലായിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-41-06.jpg)
അപ്പോള്‍ ദൂതന്‍ സ്ത്രീകളോട്, “ചെന്നു ശിഷ്യന്മാരോട് പറയുക, യേശു മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു നിങ്ങള്‍ക്കു മുന്‍പായി ഗലീലയിലേക്ക് പോകും.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-41-07.jpg)
ആ സ്ത്രീകള്‍ വളരെ ആശ്ചര്യഭരിതരായി സന്തോഷിച്ചു. അവര്‍ ശിഷ്യന്മാരോട് ഈ സദ്വര്‍ത്തമാനം അറിയിക്കുവാനായി ഓടിപ്പോയി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-41-08.jpg)
സ്ത്രീകള്‍ ഈ സദ്വര്‍ത്തമാനം അറിയിക്കുവാനായി പോകുന്ന വഴിയില്‍, യേശു അവര്‍ക്ക് പ്രത്യക്ഷനാ യി. അവര്‍ അവിടുത്തെ പാദത്തില്‍ വീണു. അപ്പോള്‍ യേശു അവരോട്, “ഭയപ്പെടേണ്ട. എന്‍റെ ശിഷ്യന്മാരോട് ഗലീലയിലേക്ക് പോകുവാന്‍ പറയുക. അവിടെ അവര്‍ എന്നെ കാണും”.
മത്തായി 27:62-28:15; മര്‍ക്കൊസ് 16:1-11; ലൂക്കൊസ് 24:1-12; യോഹന്നാന്‍ 20:1-18_

View File

@ -1,50 +0,0 @@
#42. യേശു സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-42-01.jpg)
ദൈവം യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച നാളില്‍, രണ്ടു ശിഷ്യന്മാര്‍ സമീപത്തുള്ള പട്ടണത്തിലേക്ക് പോകുകയായിരുന്നു. അവര്‍ പോകുമ്പോള്‍, യേശുവിനു സംഭവിച്ചതായ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. അവിടുന്ന് മശീഹ ആയിരിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ അവന്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ ആ സ്ത്രീകള്‍ അവിടുന്ന് വീണ്ടും ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നു എന്താണ് വിശ്വസിക്കേണ്ടത് എന്ന് അറിയുന്നില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-42-02.jpg)
യേശു അവരോടു സമീപിച്ച് അവരോടൊപ്പം നടക്കുവാന്‍ തുടങ്ങി, എന്നാല്‍ അവര്‍ യേശുവിനെ തിരിച്ചറിഞ്ഞില്ല. അവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നു ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ യേശുവിനു സംഭവിച്ച കാര്യങ്ങളെ ക്കുറിച്ച് അവര്‍ തന്നോട് പറയുവാന്‍ ഇടയായി. അവര്‍ വിചാരിച്ചിരുന്നത് അവര്‍ സംസാരിക്കുന്ന വ്യക്തി യെരുശലേമില്‍ സംഭവിച്ചിരുന്നത് അറിയാത്ത ഒരു വിദേശി ആയിരിക്കുമെന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-42-03.jpg)
അനന്തരം യേശു ദൈവവചനത്തില്‍ മശീഹയെ ക്കുറിച്ചു പറഞ്ഞിരിക്കുന്നവ വിശദീകരിച്ചു. കാലങ്ങള്‍ക്കു മുന്‍പ്, പ്രവാചകന്മാര്‍ പറഞ്ഞ പ്രകാരം മശീഹ ദുഷ്ട മനുഷ്യരാല്‍ പാടുകള്‍ അനുഭവിക്കുകയും മരിക്കുകയും വേണം. എന്നാല്‍ പ്രവാചകന്മാര്‍ പറഞ്ഞ പ്രകാരം തന്നെ മൂന്നാം ദിവസം താന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടതും വേണം.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-42-04.jpg)
ആ രണ്ടു പേര്‍ താമസിക്കുവാന്‍ ഉദ്ദേശിച്ചിരുന്ന പട്ടണത്തില്‍ എകദേശം വൈകുന്നേരമായപ്പോള്‍ എത്തിച്ചേര്‍ന്നു. യേശുവിനെ അവരോടൊപ്പം താമസിക്കുവാന്‍ അവര്‍ ക്ഷണിച്ചു. അതിനാല്‍ താന്‍ അവരോടൊപ്പം ഒരു ഭവനത്തില്‍ ചെന്ന് കയറി. അവരുടെ അത്താഴം കഴിപ്പാന്‍ അവര്‍ ഒരുമിച്ച് ഇരുന്നപ്പോള്‍, യേശു അപ്പം എടുത്തു ദൈവത്തിനു നന്ദി പറഞ്ഞു, അതിനെ നുറുക്കി. ക്ഷണത്തില്‍, അവര്‍ അത് യേശു ആണെന്ന് ഗ്രഹിച്ചു. എന്നാല്‍ ആ നിമിഷത്തില്‍, താന്‍ അവരുടെ ദൃഷ്ടിയില്‍നിന്ന് മറഞ്ഞുപോയി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-42-05.jpg)
ആ രണ്ടു പേരും പരസ്പരം, “അത് യേശു ആയിരുന്നു! അതിനാലാണ് അദ്ദേഹം ദൈവവചനം നമ്മോടു വിസ്തരിച്ചു പറഞ്ഞപ്പോള്‍ നാം എത്രയും ആശ്ചര്യഭരിതരായത്!” എന്നു പറഞ്ഞു. ഉടന്‍തന്നെ, അവര്‍ അവിടെനിന്നും യെരുശലേമിലേക്ക് മടങ്ങിപ്പോയി. അവര്‍ അവിടെയെത്തി, “യേശു ജീവിക്കുന്നു! ഞങ്ങള്‍ അവനെ കണ്ടു!” എന്നു ശിഷ്യന്മാരോട് പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-42-06.jpg)
ശിഷ്യന്മാര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, യേശു പെട്ടെന്ന് ആ അറയില്‍ അവര്‍ക്ക് പ്രത്യക്ഷനായി. താന്‍ അവരോട്, “നിങ്ങള്‍ക്കു സമാധാനം!” എന്ന് പറഞ്ഞു. അത് ഒരു ഭൂതം എന്ന് ശിഷ്യന്മാര്‍ കരുതി, എന്നാല്‍ യേശു പറഞ്ഞു, “നിങ്ങള്‍ എന്തിനു ഭയപ്പെടുന്നു? ഇത് വാസ്തവമായും യേശുവാകുന്ന ഞാന്‍ തന്നെ എന്നു നിങ്ങള്‍ ചിന്തിക്കാത്തത് എന്ത്? എന്‍റെ കരങ്ങളും പാദങ്ങളും നോക്കുവിന്‍. ഭൂതങ്ങള്‍ക്ക് എനിക്ക് ഉള്ളതുപോലെ ശരീരങ്ങള്‍ ഇല്ലല്ലോ” എന്ന് പറഞ്ഞു. താന്‍ ഒരു ഭൂതമല്ല എന്ന് കാണിക്കുവാന്‍, തനിക്ക് എന്തെങ്കിലും ഭക്ഷിക്കുവാന്‍ വേണമെന്ന് ആവശ്യപ്പെട്ടു. അവര്‍ തനിക്ക് ഒരു മീന്‍ കഷണം ഭക്ഷിക്കുവാന്‍ കൊടുത്തു, താന്‍ ഭക്ഷിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-42-07.jpg)
യേശു പറഞ്ഞു, “എന്നെക്കുറിച്ച് ദൈവവചനത്തില്‍ പറഞ്ഞിരിക്കുന്നവയെല്ലാം സംഭവിക്കും, അത് സംഭവിക്കണമെന്നു ഞാന്‍ മുന്‍പേ തന്നെ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ” തുടര്‍ന്ന് അവര്‍ നല്ലവണ്ണം തിരുവെഴുത്തുകളെ ഗ്രഹിക്കേണ്ടതിനു യേശു ഇടവരുത്തി. അവിടുന്ന് പറഞ്ഞു, “പൂര്‍വ കാലത്തില്‍, പ്രവാചകന്മാര്‍ എഴുതിയ പ്രകാരം, മശീഹ ആകുന്ന ഞാന്‍, പാടുകള്‍ അനുഭവിക്കുകയും, മരിക്കുകയും, അനന്തരം മൂന്നാം ദിവസം മരണത്തില്‍നിന്ന് ഉയിര്‍ത്തെഴു- ന്നേല്‍ക്കുകയും ചെയ്യും.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-42-08.jpg)
“എന്‍റെ ശിഷ്യന്മാര്‍ ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപിക്കും എന്നു പ്രവാചകന്മാരും എഴുതിയിട്ടുണ്ട്. അവര്‍ എല്ലാവരോടും മാനസാന്തരപ്പെടുവാന്‍ പറയും. അവര്‍ അപ്രകാരം ചെയ്യുമെങ്കില്‍ ദൈവം അവരുടെ പാപങ്ങളെ ക്ഷമിക്കും. എന്‍റെ ഈ സന്ദേശം നല്‍കുവാന്‍ ശിഷ്യന്മാര്‍ യെരുശലേമില്‍ പ്രാരംഭം കുറിക്കും. അനന്തരം അവര്‍ എല്ലാ സ്ഥലങ്ങളിലുമുള്ള സകല ജനവിഭാഗങ്ങളുടെ അടുക്കലും ചെല്ലും. നിങ്ങള്‍ ഞാന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമായ സകലത്തിനും, എനിക്ക് സംഭവിച്ച എല്ലാറ്റിനും സാക്ഷികളായിരിക്കുകയും ചെയ്യും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-42-09.jpg)
അടുത്ത നാല്‍പ്പതു ദിവസങ്ങളില്‍, യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് നിരവധി തവണ പ്രത്യക്ഷപ്പെട്ടു. ഒരിക്കല്‍ അവിടുന്ന് 500-ല്‍ പരം ആളുകള്‍ക്ക് ഒരേ സമയം പ്രത്യക്ഷനായി. താന്‍ ജീവനോടെ ഇരിക്കുന്നു എന്ന് വിവിധ മാര്‍ഗ്ഗങ്ങളില്‍ യേശു തന്‍റെ ശിഷ്യന്മാര്‍ക്ക് തെളിയിച്ചു കൊടുക്കുകയും, അവര്‍ക്ക് ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-42-10.jpg)
യേശു തന്‍റെ ശിഷ്യന്മാരോട്, “സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകലരെയും ഭരിക്കുവാനുള്ള അവകാശം ദൈവം എനിക്ക് നല്‍കിയിരിക്കുന്നു. ആയതിനാല്‍ ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയുന്നത്: കടന്നുപോയി സകല ജനവിഭാഗങ്ങളെയും ശിഷ്യന്മാരാക്കുവിന്‍. അതിനായി നിങ്ങള്‍ അവരെയെല്ലാം പിതാവിന്‍റെയും, പുത്രന്‍റെയും, പരിശുദ്ധാത്മാവിന്‍റെ യും നാമത്തില്‍ നിങ്ങള്‍ സ്നാനം കഴിപ്പിക്കണം. ഞാന്‍ നിങ്ങളോട് കല്‍പ്പിച്ചവ എല്ലാം അനുസരിക്കുവാന്‍ തക്കവിധം അവരെ സകലവും പഠിപ്പിക്കണം. ഓര്‍ക്കുക, ഞാന്‍ എല്ലായ്പ്പോഴും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും”.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-42-11.jpg)
യേശു മരണത്തില്‍നിന്ന് ഉയിര്‍ത്തു നാല്‍പ്പതു ദിവസങ്ങള്‍ക്കു ശേഷം, തന്‍റെ ശിഷ്യന്മാരോട് താന്‍ പറഞ്ഞത്, “പിതാവ് നിങ്ങള്‍ക്ക് ശക്തി നല്‍കുവോളം യെരുശലേമില്‍ തന്നെ താമസിക്കുക. അവിടുന്ന് അത് നിങ്ങളുടെമേല്‍ പരിശുദ്ധാത്മാവിനെ അയക്കുമ്പോള്‍ ലഭിക്കും.” അനന്തരം യേശു സ്വര്‍ഗ്ഗത്തിലേക്ക് കടന്നുപോകുകയും, ഒരു മേഘം യേശുവിനെ അവരുടെ ദൃഷ്ടിയില്‍നിന്ന് മറയ്ക്കുകയും ചെയ്തു. യേശു സ്വര്‍ഗ്ഗത്തില്‍ പിതാവിന്‍റെ വലത്തുഭാഗത്ത് സകലത്തിന്മീതെയും ഭരണാധിപത്യം ഉള്ളവനായി ദൈവം സകലത്തെയും ഭരിക്കുന്നവന്‍ ആക്കിയിരിക്കുന്നു.
മത്തായി 28:16-20; മര്‍ക്കൊസ് 16:12-20; ലൂക്കൊസ്
24:13-53; യോഹ.20:19-23; അപ്പൊ.പ്രവ.1:1-11-ല്‍ നിന്നുള്ള ദൈവവചന കഥ.

View File

@ -1,56 +0,0 @@
#43. ദൈവസഭ ആരംഭിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-01.jpg)
യേശു സ്വര്‍ഗ്ഗത്തേക്കു മടങ്ങിപ്പോയശേഷം, യേശു കല്‍പ്പിച്ചപ്രകാരം ശിഷ്യന്മാര്‍ യെരുശലേമില്‍ തന്നെ താമസിച്ചു. അവിടെ വിശ്വാസികള്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥനക്കുവേണ്ടി ഒന്നിച്ചുകൂടി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-02.jpg)
എല്ലാവര്‍ഷവും, പെസഹയ്ക്കു 50 ദിവസങ്ങള്‍ക്കു ശേഷം പെന്തക്കൊസ്ത് എന്നു വിളിക്കുന്ന പ്രധാനപ്പെട്ട ദിവസം യഹൂദന്മാര്‍ ആഘോഷിച്ചു വന്നിരുന്നു. പെന്തക്കൊസ്ത് എന്നത് യഹൂദന്മാര്‍ ഗോതമ്പ് കൊയ്ത്ത് ആഘോഷിച്ചു വന്ന സമയം ആയിരുന്നു. പെന്തക്കൊസ്ത് ആചരിക്കേണ്ടതിനു ലോകം മുഴുവന്‍ ഉണ്ടായിരുന്ന യഹൂദന്മാര്‍ യെരുശലേമില്‍ കൂടിവന്നിരുന്നു. ഈ വര്‍ഷം, പെന്തക്കൊസ്ത് എന്നത് യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത് ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആയിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-03.jpg)
വിശ്വാസികള്‍ എല്ലാവരും ഒരുമിച്ചു കൂടി വന്നപ്പോള്‍, അവര്‍ ഇരുന്ന വീട് മുഴുവന്‍ ശക്തമായ കൊടുംമുഴക്ക ശബ്ദത്താല്‍ നിറഞ്ഞു. അപ്പോള്‍ അഗ്നിനാവുകള്‍ എന്നപോലെ എന്തോ ഒന്ന് അവിടെ ഉണ്ടായിരുന്ന സകല വിശ്വാസികളുടെ ശിരസ്സിന്മേലും വന്നു പ്രത്യക്ഷപ്പെട്ടു. അവര്‍ എല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുകയും ദൈവത്തെ അന്യഭാഷകളില്‍ സ്തുതിക്കുകയും ചെയ്തു. ഈ ഭാഷകള്‍ സംസാരിക്കുവാന്‍ പരിശുദ്ധാത്മാവ് തന്നെയാണ് അവര്‍ക്ക് സാധ്യമാക്കിയത്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-04.jpg)
യെരുശലേമില്‍ ഉള്ളവര്‍ ഈ ശബ്ദം കേട്ടപ്പോള്‍, അവര്‍ കൂട്ടത്തോടെ എന്താണ് സംഭവിച്ചത് എന്നു കാണുവാനായി കടന്നുവന്നു. അപ്പോള്‍ വിശ്വാസികള്‍ ദൈവം ചെയ്‌തതായ മഹത്വമേറിയ കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നതു കേട്ടു. അവര്‍ ഇത് അവരുടെ സ്വന്ത ഭാഷകളില്‍ കേള്‍ക്കുവാന്‍ ഇടയായതിനാല്‍ ആശ്ചര്യപ്പെട്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-05.jpg)
ചിലര്‍ ഈ ശിഷ്യന്മാര്‍ മദ്യപാനം ചെയ്തിരിക്കുന്നു എന്നു പറയുവാന്‍ ഇടയായി. എന്നാല്‍ പത്രൊസ് എഴുന്നേറ്റു നിന്ന് അവരോടു പറഞ്ഞത്, “എന്നെ ശ്രദ്ധിക്കുവിന്‍! ഈ ആളുകള്‍ മദ്യപിച്ചവര്‍ അല്ല! പകരം, നിങ്ങള്‍ കാണുന്നതെന്തെന്നാല്‍ പ്രവാചകനായ യോവേല്‍ സംഭവിക്കുമെന്ന് പറഞ്ഞതു തന്നെയാണ്: ‘അന്ത്യനാളുകളില്‍ ഞാന്‍ എന്‍റെ ആത്മാവിനെ പകരും.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-06.jpg)
“ഇസ്രയേല്‍ പുരുഷന്മാരെ, താന്‍ ആരെന്നു കാണിക്കേണ്ടതിനു നിരവധി അത്ഭുതങ്ങള്‍ കാണിച്ച വ്യക്തിയാണ് യേശു. ദൈവശക്തിയാല്‍ താന്‍ നിരവധി അത്ഭുതങ്ങള്‍ ചെയ്യുവാന്‍ ഇടയായി. നിങ്ങള്‍ക്ക് അവ അറിയാം, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ അവ കണ്ടിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ അവനെ ക്രൂശിച്ചു!”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-07.jpg)
“യേശു മരിച്ചു, എന്നാല്‍ ദൈവം അവനെ മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ചു “ഇത് ഒരു പ്രവാചകന്‍ എഴുതിയതിനെ യഥാര്‍ത്ഥമാക്കി: “നിന്‍റെ പരിശുദ്ധനെ കല്ലറയില്‍ ദ്രവത്വം കാണുവാന്‍ സമ്മതിക്കുകയില്ല. ‘ദൈവം യേശുവിനെ വീണ്ടും ജീവനിലേക്ക് ഉയിര്‍പ്പിച്ചു എന്നതിനു ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു” എന്നു പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-08.jpg)
“പിതാവായ ദൈവം യേശുവിനെ തന്‍റെ വലത്തു ഭാഗത്ത് ഇരുത്തി യേശുവിനെ ആദരിച്ചിരിക്കുന്നു. യേശു താന്‍ നല്‍കുമെന്നു വാഗ്ദത്തം ചെയ്തതുപോലെ തന്‍റെ പരിശുദ്ധാത്മാവിനെ ഞങ്ങള്‍ക്ക് അയച്ചുതന്നിരിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതുമായ സംഗതികളെ പരിശുദ്ധാത്മാവ് ആണ് സംഭവ്യമാക്കിയിരിക്കുന്നത്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-09.jpg)
“നിങ്ങള്‍ യേശുവെന്ന മനുഷ്യനെ ക്രൂശിച്ചു. എന്നാല്‍ ദൈവം യേശുവിനെ എല്ലാവര്‍ക്കും കര്‍ത്താവായും മശീഹയായും ആക്കി വെച്ചിരിക്കുന്നു എന്നു തീര്‍ച്ചയായും അറിഞ്ഞുകൊള്ളട്ടെ.!”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-10.jpg)
പത്രൊസിനെ കേട്ടുകൊണ്ടിരുന്ന ജനം താന്‍ പ്രസ്താവിച്ച കാര്യങ്ങള്‍ നിമിത്തം ഹൃദയത്തില്‍ ചലനമുള്ളവരായി തീര്‍ന്നു. ആയതിനാല്‍ അവര്‍ പത്രൊസിനോടും ശിഷ്യന്മാരോടും, “സഹോദരന്മാരേ, ഞങ്ങള്‍ എന്തു ചെയ്യണം?” എന്നു ചോദിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-11.jpg)
പത്രൊസ് അവരോടു പറഞ്ഞത്, “ദൈവം നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കേണ്ടതിനു നിങ്ങള്‍ ഓരോരുത്തരും നിങ്ങളുടെ പാപങ്ങളില്‍നിന്നും മാനസ്സാന്തരപ്പെടുകയും, യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുകയും വേണം. അപ്പോള്‍ പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങള്‍ക്കും ലഭിക്കും” എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-12.jpg)
ഏകദേശം 3,000 പേര്‍ പത്രൊസ് പറഞ്ഞത് വിശ്വസിക്കുകയും യേശുവിന്‍റെ ശിഷ്യന്മാര്‍ ആകുകയും ചെയ്തു. അവര്‍ സ്നാനപ്പെടുകയും യെരുശലേം സഭയുടെ ഭാഗമാകുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-43-13.jpg)
വിശ്വാസികള്‍ തുടര്‍മാനമായി അപ്പൊസ്തലന്മാരുടെ ഉപദേശം ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവര്‍ എപ്പോഴും ഒരുമിച്ചു കൂടിവരികയും ഭക്ഷിക്കുകയും ഒത്തൊരുമിച്ചു പ്രാര്‍ത്ഥന കഴിക്കുകയും ചെയ്തു. അവര്‍ ഒരുമനസ്സോടെ ദൈവത്തെ സ്തുതിക്കുകയും അവര്‍ക്കുണ്ടായതെല്ലാം പരസ്പരം പങ്കുവെക്കുകയും ചെയ്തു. പട്ടണത്തില്‍ ഉള്ള എല്ലാവരും അവരെക്കുറിച്ച് നല്ല അഭിപ്രായം ഉള്ളവരായി. അനുദിനവും, കൂടുതല്‍ ജനം വിശ്വാസികള്‍ ആയിത്തീര്‍ന്നു.
അപ്പൊസ്തല പ്രവര്‍ത്തികള്‍ 2-ല്‍ നിന്നുള്ള ദൈവവചന കഥ_

View File

@ -1,40 +0,0 @@
#44. പത്രൊസും യോഹന്നാനും ഒരു ഭിക്ഷക്കാരനെ സൗഖ്യമാക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-44-01.jpg)
ഒരുദിവസം, പത്രൊസും യോഹന്നാനും ദൈവാലയത്തിലേക്ക് പോയി. ഒരു മുടന്തന്‍ അവിടെ വാതില്‍ക്കല്‍ ഇരുന്നുകൊണ്ട് ഭിക്ഷാടനം ചെയ്തു കൊണ്ടിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-44-02.jpg)
പത്രൊസ് മുടന്തനായ മനുഷ്യനെ നോക്കി, “നിനക്ക് തരുവാനായി എന്‍റെ പക്കല്‍ പണമൊന്നും ഇല്ല. എന്നാല്‍ എനിക്ക് ഉള്ളതിനെ ഞാന്‍ നിനക്ക് തരുന്നു. യേശുവിന്‍റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക!”.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-44-03.jpg)
ഉടനെതന്നെ, ദൈവം ആ മുടന്തനെ സൗഖ്യമാക്കി. താന്‍ നടക്കുവാനും, ചുറ്റും തുള്ളിച്ചാടുവാനും ദൈവത്തെ സ്തുതിക്കുവാനും തുടങ്ങി. ആലയപ്രാകാരത്തില്‍ നിന്നുകൊണ്ടിരുന്ന ജനം ആശ്ചര്യഭരിതരായി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-44-04.jpg)
പെട്ടെന്നുതന്നെ സൗഖ്യമായ മനുഷ്യനെ കാണുവാന്‍ വേണ്ടി ജനം ഓടിക്കൂടി. പത്രൊസ് അവരോട്, “ഈ മനുഷ്യന്‍ നന്നായിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ആശ്ച്ചര്യപ്പെടേണ്ടതില്ല. ഞങ്ങള്‍ ഞങ്ങളുടെ ശക്തി കൊണ്ടോ, ഞങ്ങള്‍ ദൈവത്തെ മാനിക്കുന്നതു കൊണ്ടോ ഞങ്ങള്‍ അവനെ സൗഖ്യമാക്കിയതല്ല. യേശുതന്നെ അവിടുത്തെ ശക്തിയാല്‍ ഈ മനുഷ്യനെ സൗഖ്യമാക്കിരിക്കുന്നു, കാരണം ഞങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നു എന്നതുതന്നെ.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-44-05.jpg)
“നിങ്ങളാണ് റോമന്‍ ഭരണകൂടത്തോട് യേശുവിനെ വധിക്കുവാന്‍ ആവശ്യപ്പെട്ടത്. എല്ലാവര്‍ക്കും ജീവനെ കൊടുക്കുന്നവനെ നിങ്ങള്‍ കൊന്നു. എന്നാല്‍ ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു. എന്താണ് നിങ്ങള്‍ ചെയ്യുന്നത് എന്നു നിങ്ങള്‍ ഗ്രഹിച്ചിരുന്നില്ല, എന്നാല്‍ നിങ്ങള്‍ ആ കാര്യങ്ങള്‍ ചെയ്തപ്പോള്‍, പ്രവാചകന്മാര്‍ പറഞ്ഞതു സത്യമായി തീര്‍ന്നു. അവര്‍ മശീഹ പാടുകള്‍ അനുഭവിച്ചു മരിക്കുമെന്നു പറഞ്ഞിരുന്നു. ഇപ്രകാരം സംഭവിക്കുവാന്‍ ദൈവം ഇടവരുത്തി. അതുകൊണ്ട് ഇപ്പോള്‍, മാനസ്സാന്തരപ്പെടുകയും ദൈവത്തിങ്കലേക്കു തിരിയുകയും നിങ്ങളുടെ പാപങ്ങളെ കഴുകിക്കളയുകയും ചെയ്യുവിന്‍.”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-44-06.jpg)
ആലയത്തിലെ നേതാക്കന്മാര്‍ പത്രൊസും യോഹന്നാനും ഇതു പറയുന്നതു കേട്ടപ്പോള്‍, ക്ഷുഭിതരായി. അതിനാല്‍ അവരെ ബന്ധിച്ചു കാരാഗ്രഹത്തില്‍ ഇടുവാന്‍ ഇടയായി. എന്നാല്‍ ബഹുജനം പത്രൊസ് പറഞ്ഞതു വിശ്വസിക്കുവാന്‍ ഇടയായി. യേശുവില്‍ വിശ്വസിക്കുന്നവരുടെ സംഖ്യ 5,000 ആയി വളര്‍ന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-44-07.jpg)
അടുത്ത ദിവസം, യഹൂദ നേതാക്കന്മാര്‍ പത്രൊസിനെയും യോഹന്നാനെയും മഹാപുരോഹിതന്‍റെയും മറ്റു മത നേതാക്കന്മാരുടെയും മുന്‍പില്‍ കൊണ്ടുവന്നു നിര്‍ത്തി. മുടന്തനായ മനുഷ്യനെയും അവര്‍ കൊണ്ടുവന്നു നിര്‍ത്തി. അവര്‍ പത്രൊസിനോടും യോഹന്നാനോടും, “നിങ്ങള്‍ എന്തു ശക്തികൊണ്ടാണ് ഈ മുടന്തനായ മനുഷ്യനെ സൗഖ്യമാക്കിയത്?” എന്നു ചോദിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-44-08.jpg)
പത്രൊസ് അവരോടു മറുപടി പറഞ്ഞത്, “നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്ന ഈ മനുഷ്യന്‍ മശീഹയാകുന്ന യേശുവിന്‍റെ ശക്തിയാല്‍ ആകുന്നു സൗഖ്യം പ്രാപിച്ചത്. ഞങ്ങള്‍ യേശുവിനെ ക്രൂശിച്ചു, എന്നാല്‍ ദൈവം വീണ്ടും തന്നെ ജീവിപ്പിച്ചു! നിങ്ങള്‍ അവനെ തള്ളിക്കളഞ്ഞു, എന്നാല്‍ യേശുവിന്‍റെ അധികാരം മൂലമല്ലാതെ രക്ഷിക്കപ്പെടുവാന്‍ വേറൊരു മാര്‍ഗ്ഗവും ഇല്ല!”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-44-09.jpg)
ഇത്രയും ധൈര്യത്തോടെ പത്രൊസും യോഹന്നാനും സംസാരിക്കുന്നതു കണ്ടപ്പോള്‍, നേതാക്കന്മാര്‍ വളരെ ഞെട്ടിപ്പോയി. ഇവര്‍ സാധാരണക്കാരും വിദ്യാഭ്യാസം ഇല്ലാത്തവരും എന്ന് അവര്‍ അറിഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്നവര്‍ എന്ന് അവര്‍ ഓര്‍ത്തു. അതിനാല്‍ അവരോട്, “ആ മനുഷ്യന്‍- യേശുവിനെക്കുറിച്ച് ഇനിമേല്‍ നിങ്ങള്‍ എന്തെങ്കിലും സന്ദേശങ്ങള്‍ പ്രസ്താവിച്ചാല്‍ നിങ്ങളെ കഠിനമായി ശിക്ഷിക്കും” എന്നു പറഞ്ഞു. ഇപ്രകാരമുള്ള പല കാര്യങ്ങള്‍ പറഞ്ഞശേഷം അവര്‍ പത്രൊസിനെയും യോഹന്നാനെയും പറഞ്ഞുവിട്ടു.
അപ്പൊസ്തല പ്രവര്‍ത്തികള്‍ 3:1-4:22ല് നിന്നുള്ള ഒരു ദൈവവചന കഥ_

View File

@ -1,44 +0,0 @@
#46. പൗലൊസ് ഒരു ക്രിസ്ത്യാനി ആകുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-46-01.jpg)
ശൌല്‍ എന്ന് പേരുള്ള ഒരുവന്‍ യേശുവില്‍ വിശ്വസിച്ചില്ല. താന്‍ ഒരു യവ്വനക്കാരനായിരുന്നപ്പോള്‍, സ്തെഫനോസ്സിനെ കൊന്നവരുടെ വസ്ത്രം സൂക്ഷിച്ചു. പിന്നീട്, അവന്‍ വിശ്വാസികളെ പീഡിപ്പിച്ചു. അവന്‍ യെരുശലേമില്‍ വീടുകള്‍തോറും കയറിയിറങ്ങി സ്ത്രീകളെയും പുരുഷന്മാരെയും ബന്ധിച്ചു കാരാഗ്രഹത്തിലാക്കി. അനന്തരം മഹാപുരോഹിതന്‍ ദമസ്കോസ് പട്ടണത്തില്‍ ശൌലിന് പോകുവാന്‍ അനുവാദം കൊടുത്തു. താന്‍ ശൌലിനോട് അവിടെയുള്ള ക്രിസ്ത്യാനികളെ ബന്ധിക്കുവാനും അവരെ യെരുശലേമില്‍ കൊണ്ടുവരുവാനും ആവശ്യപ്പെട്ടു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-46-02.jpg)
ആയതിനാല്‍ ശൌല്‍ ദമസ്കോസിലേക്ക് യാത്ര ചെയ്യുവാന്‍ തുടങ്ങി. ആ പട്ടണത്തില്‍ എത്തുന്നതിനു തൊട്ടുമുന്‍പ്, അവനു ചുറ്റും ആകാശത്തില്‍നിന്ന് ഒരു ശോഭയുള്ള പ്രകാശം ജ്വലിക്കുകയും താന്‍ നിലത്തു വീണു. ആരോ പറയുന്നത് ശൌല്‍ കേട്ടു, “ശൌലെ! ശൌലെ! നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. ശൌല്‍ ചോദിച്ചു, “യജമാനനേ, അങ്ങ് ആരാണ്?” യേശു അവനോട് മറുപടി പറഞ്ഞു, “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍!”
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-46-03.jpg)
ശൌല്‍ എഴുന്നേറ്റപ്പോള്‍, തനിക്ക് കാണുവാന്‍ കഴിഞ്ഞിരുന്നില്ല. തന്‍റെ സ്നേഹിതന്മാര്‍ അവനെ കൂട്ടിക്കൊണ്ടു ദമസ്കോസിലേക്കു കൊണ്ടുപോയി. ശൌല്‍ മൂന്നു ദിവസത്തേക്ക് യാതൊന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-46-04.jpg)
ദമസ്കോസില്‍ അനന്യാസ് എന്നു പേരുള്ള ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. ദൈവം അവനോട്, ശൌല്‍ താമസിക്കുന്ന ഭവനത്തിലേക്ക്‌ ചെല്ലുക. അവന്‍ വീണ്ടും കാഴ്ച പ്രാപിക്കുവാനായി നീ അവന്‍റെ മേല്‍ കൈ വെക്കുക” എന്നു പറഞ്ഞു. എന്നാല്‍ അനന്യാസ്, “യജമാനനേ, ഈ മനുഷ്യന്‍ വിശ്വാസികളെ പീഡിപ്പിക്കുന്നവന്‍ എന്നു ഞാന്‍ കേട്ടിട്ടുണ്ട്”. ദൈവം അവനോട് പ്രത്യുത്തരമായി, “പോകുക! ഞാന്‍ അവനെ യഹൂദന്മാര്‍ക്കും മറ്റ് അന്യ ജനവിഭാഗങ്ങള്‍ക്കും എന്‍റെ നാമം അറിയിക്കുന്നവനായി ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. എന്‍റെ നാമത്തിനു വേണ്ടി അവന്‍ ബഹു കഷ്ടങ്ങള്‍ സഹിക്കും” എന്നു പറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-46-05.jpg)
ആയതിനാല്‍ അനന്യാസ് ശൌലിന്‍റെ അടുക്കല്‍ പോയി, തന്‍റെ കൈകള്‍ അവന്‍റെ മേല്‍ വെച്ച് പറഞ്ഞത്, “നിന്‍റെ ഇങ്ങോട്ടുള്ള വഴിയില്‍ നിനക്ക് പ്രത്യക്ഷനായ യേശു, എന്നെ നിന്‍റെ അടുക്കല്‍ നീ വീണ്ടും കാഴ്ച പ്രാപിക്കേണ്ടതിന്നായി അയച്ചിരിക്കുന്നു, അങ്ങനെ നീ പരിശുദ്ധാത്മാവ് നിന്നെ നിറയ്ക്കും. പെട്ടെന്ന് തന്നെ ശൌലിനു കാണുവാന്‍ കഴിയുകയും, അനന്യാസ് അവനെ സ്നാനപ്പെടുത്തുകയും ചെയ്തു. അനന്തരം ശൌല്‍ എഴുന്നേറ്റു കുറച്ചു ഭക്ഷണം കഴിക്കുകയും വീണ്ടും ശക്തനായി തീരുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-46-06.jpg)
ഉടന്‍ തന്നെ, ശൌല്‍ ദാമസ്കോസില്‍ ഉള്ള യഹൂദന്മാരോട് പ്രസംഗിക്കുവാന്‍ തുടങ്ങി. താന്‍, “യേശു തന്നെ ദൈവപുത്രന്‍ ആകുന്നു!” എന്നു പറഞ്ഞു. യഹൂദന്മാര്‍ ആശ്ചര്യപ്പെട്ടു, എന്തുകൊണ്ടെന്നാല്‍ ശൌല്‍ വിശ്വാസികളെ കൊല്ലുവാന്‍ ശ്രമിച്ചു, ഇപ്പോള്‍ താന്‍ യേശുവില്‍ വിശ്വസിക്കുന്നു!” ശൌല്‍ യഹൂദന്മാരോട് തര്‍ക്കിച്ചു. യേശു മശീഹ ആയിരുന്നു എന്ന് കാണിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-46-07.jpg)
പല ദിവസങ്ങള്‍ക്കു ശേഷം, യഹൂദന്മാര്‍ ശൌലിനെ കൊല്ലുവാന്‍ പദ്ധതിയിട്ടു. തന്നെ വധിക്കേണ്ടതിനു പട്ടണ വാതില്‍ക്കല്‍ അവനായി നോക്കേണ്ടതിനു ആളുകളെ അയച്ചു. എന്നാല്‍ ശൌല്‍ ഈ പദ്ധതിയെക്കുറിച്ച് കേള്‍ക്കുകയും തന്‍റെ സ്നേഹിതന്മാര്‍ താന്‍ രക്ഷപ്പെടേണ്ടതിനു സഹായിക്കുകയും ചെയ്തു. ഒരു രാത്രിയില്‍ ഒരു കൂടയില്‍ പട്ടണവാതിലിന്‍റെ മുകളില്‍നിന്നും ഇറക്കിവിട്ടു. ദമസ്കോസ് പട്ടണത്തില്‍നിന്നും ശൌല്‍ രക്ഷപ്പെട്ടതിനു ശേഷം, യേശുവിനെക്കുറിച്ചു പ്രസംഗിക്കുന്നതു തുടര്‍ന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-46-08.jpg)
അപ്പൊസ്തലന്മാരെ കണ്ടുമുട്ടേണ്ടതിനായി ശൌല്‍ യെരുശലേമിലേക്ക് പോയി, എന്നാല്‍ അവര്‍ അവനെ കുറിച്ച് ഭയപ്പെട്ടിരുന്നു. എന്നാല്‍ ബര്‍ന്നബാസ് എന്നു പേരുള്ള ഒരു വിശ്വാസി ശൌലിനെ അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടുപോയി. താന്‍ ദമസ്കോസ് പട്ടണത്തില്‍ എങ്ങനെ ധൈര്യത്തോടെ പ്രസംഗിച്ചു എന്ന് അവരോടു പറഞ്ഞു. അതിനുശേഷം അപ്പൊസ്തലന്മാര്‍ ശൌലിനെ അംഗീകരിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-46-09.jpg)
യെരുശലേമിലെ പീഡനം നിമിത്തം ഓടിപ്പോയ ചില വിശ്വാസികള്‍ അന്ത്യോക്യ പട്ടണത്തോളം ചെന്നു യേശുവിനെക്കുറിച്ച് പ്രസംഗിച്ചു. അന്ത്യോക്യയില്‍ ഉള്ള ഭൂരിഭാഗം ജനങ്ങളും യഹൂദന്മാര്‍ അല്ലായിരുന്നു, എന്നാല്‍ ആദ്യമായി അവരില്‍നിന്നും അനേകര്‍ വിശ്വാസികള്‍ ആയിത്തീര്‍ന്നു. ബര്‍ന്നബാസും ശൌലും അവിടെയുള്ള പുതിയ വിശ്വാസികളെ യേശുവിനെ ക്കുറിച്ചു കൂടുതലായി പഠിപ്പിക്കേണ്ടതിനും സഭയെ ശക്തീകരിക്കേണ്ടതിനും വേണ്ടി അവിടേക്ക് പോയി. അന്ത്യോക്യയില്‍ വെച്ചാണ് യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ആദ്യമായി “ക്രിസ്ത്യാനികള്‍” എന്നു പേരുണ്ടായത്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-46-10.jpg)
ഒരുദിവസം, അന്ത്യോക്യയില്‍ ഉള്ള ക്രിസ്ത്യാനികള്‍ ഉപവസിക്കുകയും പ്രാര്‍ഥിച്ചും വരികയായിരുന്നു. പരിശുദ്ധാത്മാവ് അവരോട്, “ബര്‍ന്നബാസിനെയും ശൌലിനെയും ഞാന്‍ അവരെ വിളിച്ചിരിക്കുന്ന വേലക്കായി എനിക്കുവേണ്ടി വേര്‍തിരിക്കുക” എന്നു പറഞ്ഞു. ആയതിനാല്‍ അന്ത്യോക്യ സഭ ബര്‍ന്നബാസിനും ശൌലിനും വേണ്ടി പ്രാര്‍ഥിച്ചു, അവരുടെ കരങ്ങള്‍ അവരുടെ മേല്‍ വെച്ചു. അനന്തരം അവര്‍ അവരെ യേശുവിനെക്കുറിച്ചുള്ള സുവാര്‍ത്ത മറ്റു പല സ്ഥലങ്ങളിലും അറിയിക്കേണ്ടതിനു പറഞ്ഞയച്ചു. ബര്‍ന്നബാസും ശൌലും വിവിധ ജനവിഭാഗങ്ങളില്‍ ഉള്ള ആളുകളെ പഠിപ്പിക്കുകയും അനേകര്‍ യേശുവില്‍ വിശ്വസിച്ചു.
അപ്പൊ.പ്രവര്‍ത്തികള്‍ 8:3; 9:1-31; 11:19-26; 13:1-3_ല് നിന്നുള്ള ഒരു ദൈവവചന കഥ.

View File

@ -1,60 +0,0 @@
#47. പൗലോസും ശീലാസും ഫിലിപ്പിയയില്‍.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-01.jpg)
ശൌല്‍ റോമന്‍ സാമ്രാജ്യം മുഴുവന്‍ യാത്ര ചെയ്തിരുന്നതിനാല്‍, തന്‍റെ റോമന്‍ പേരായ “പൗലോസ്‌” എന്നതു ഉപയോഗിച്ചു തുടങ്ങി. ഒരു ദിവസം, പൗലോസും തന്‍റെ സ്നേഹിതന്‍ ശീലാസും ഫിലിപ്പി പട്ടണത്തിലേക്ക് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുവാനായി പോയി. അവര്‍ പട്ടണത്തിനു പുറത്ത് ജനങ്ങള്‍ പ്രാര്‍ത്ഥനക്കായി കൂടിവരുന്ന നദീതീരത്തുള്ള സ്ഥലത്ത് ചെന്നു. അവിടെ അവര്‍ ലുദിയ എന്നു പേരുള്ള ഒരു വ്യാപാരിയായ വനിതയെ കണ്ടുമുട്ടി. അവള്‍ ദൈവത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-02.jpg)
യേശുവിനെക്കുറിച്ചുള്ള സന്ദേശം വിശ്വസിക്കുന്നതിനു ദൈവം ലുദിയയെ സഹായിച്ചു. പൗലോസും ശീലാസും അവളെയും അവളുടെ കുടുംബത്തെയും സ്നാനപ്പെടുത്തി. അവള്‍ പൗലോസിനെയും ശീലാസിനെയും തന്‍റെ ഭവനത്തില്‍ താമസിക്കുവാനായി ക്ഷണിക്കുകയും, അവര്‍ അവിടെ താമസിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-03.jpg)
പൗലോസും ശീലാസും മിക്കപ്പോഴും പ്രാര്‍ത്ഥനസ്ഥലത്തു ജനങ്ങളെ കണ്ടുമുട്ടുമായിരുന്നു. എല്ലാ ദിവസവും അവര്‍ അപ്രകാരം നടന്നുപോകുമ്പോള്‍, അശുദ്ധാത്മാവ് ബാധിച്ച ഒരു അടിമ പെണ്‍കുട്ടി അവരെ പിന്തുടര്‍ന്നു. ഈ അശുദ്ധാത്മാവിന്‍റെ സ്വാധീനത്താല്‍ അവള്‍ ജനങ്ങള്‍ക്കുവേണ്ടി ഭാവിയെക്കുറിച്ച് പ്രവചിച്ചു, ആയതിനാല്‍ അവള്‍ ഒരു ശകുനക്കാരിയെന്ന നിലയില്‍ തന്‍റെ യജമാനന്മാര്‍ക്കുവേണ്ടി വളരെയധികം പണം ഉണ്ടാക്കി കൊടുത്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-04.jpg)
അവര്‍ നടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍, “ഈ പുരുഷന്മാര്‍ അത്യുന്നത ദൈവത്തിന്‍റെ ദാസന്മാര്‍. രക്ഷപ്പെടുവാനുള്ള മാര്‍ഗ്ഗം നിങ്ങള്‍ക്ക് പറഞ്ഞു തരുന്നവര്‍!” എന്നിങ്ങനെ പറഞ്ഞു വന്നിരുന്നു. ഇവള്‍ ഇപ്രകാരം തുടര്‍ന്ന് പറഞ്ഞു വന്നതിനാല്‍ പൗലോസിനു അസഹിഷ്ണുത ഉണ്ടായി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-05.jpg)
അവസാനം, ഒരുദിവസം ഈ പെണ്‍കുട്ടി സംസാരിക്കുവാന്‍ തുടങ്ങിയപ്പോള്‍, പൗലോസ് അവളുടെ നേരെ തിരിഞ്ഞു അവളിലുള്ള പിശാചിനോട്‌, “യേശുവിന്‍റെ നാമത്തില്‍ അവളില്‍ നിന്നു പുറത്തേക്ക് വരിക” എന്നു പറഞ്ഞു. ഉടനെ തന്നെ ആ അശുദ്ധാത്മാവ് അവളെ വിട്ടു പുറത്തുപോയി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-06.jpg)
ആ അടിമപ്പെണ്‍കുട്ടിയുടെ യജമാനന്മാര്‍ വളരെ കോപം ഉള്ളവരായി! അശുദ്ധാത്മാവിനെ കൂടാതെ ആ അടിമ പെണ്‍കുട്ടി ജനങ്ങളോട് ഭാവി പ്രവചനം പറയുവാന്‍ കഴിയുകയില്ല എന്ന് അവര്‍ ഇനി എന്തു സംഭവിക്കുവാന്‍ പോകുന്നുവെന്ന് പറയുവാന്‍ കഴിയുകയില്ല എന്നു തിരിച്ചറിഞ്ഞു. ജനം അവര്‍ക്ക് പണം നല്‍കുകയില്ല എന്ന് അവര്‍ ഗ്രഹിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-07.jpg)
അതിനാല്‍ ആ അടിമപ്പെണ്‍കുട്ടിയുടെ യജമാനന്മാര്‍ പൗലോസിനെയും ശീലാസിനെയും റോമന്‍ അധികാരികളുടെ അടുക്കല്‍ കൊണ്ടുപോയി. അവര്‍ പൗലോസിനെയും ശീലാസിനെയും അടിച്ചു, അനന്തരം കാരാഗ്രഹത്തില്‍ ആക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-08.jpg)
അവര്‍ പൗലോസിനെയും ശീലാസിനെയും ഏറ്റവും കൂടുതല്‍ കാവല്‍ ഉള്ള സ്ഥലത്തു ഇട്ടു. അവരുടെ കാലുകളെ വലിയ തടിക്കഷണങ്ങളോട് ബന്ധിച്ചു. എന്നാല്‍ അര്‍ദ്ധരാത്രിയില്‍, പൗലോസും ശീലാസും ദൈവത്തെ സ്തുതിച്ചു കൊണ്ടുള്ള ഗാനങ്ങള്‍ പാടിക്കൊണ്ടിരുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-09.jpg)
പെട്ടെന്ന്, അവിടെ ശക്തമായ ഭൂകമ്പം ഉണ്ടായി! എല്ലാ കാരാഗ്രഹ വാതിലുകളും മലര്‍ക്കെ തുറക്കുകയും എല്ലാ തടവുകാരുടെയും ചങ്ങലകള്‍ അഴിഞ്ഞു വീഴുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-10.jpg)
അപ്പോള്‍ കാരാഗ്രഹപ്രമാണി ഉണര്‍ന്നു. കാരാഗ്രഹവാതില്‍ തുറന്നു കിടക്കുന്നതു താന്‍ കണ്ടു. എല്ലാ തടവുകാരും ഓടി രക്ഷപ്പെട്ടെന്നു താന്‍ കരുതി. റോമന്‍ അധികാരികള്‍ അവര്‍ രക്ഷപ്പെടുവാന്‍ അനുവദിച്ചതുകൊണ്ട് തന്നെ വധിക്കുമെന്ന് താന്‍ ഭയപ്പെട്ടതിനാല്‍, ആത്മഹത്യ ചെയ്യുവാന്‍ തയ്യാറായി! എന്നാല്‍ പൗലോസ് അവനെ കണ്ടപ്പോള്‍, ‘’നില്‍ക്കൂ! നീ നിനക്ക് തന്നെ ദോഷം ഒന്നും വരുത്തരുത്, ഞങ്ങള്‍ എല്ലാവരും ഇവിടെത്തന്നെ ഉണ്ട്” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-11.jpg)
കാരാഗ്രഹപ്രമാണി വിറച്ചുകൊണ്ട് പൗലോസിന്‍റെയും ശീലാസിന്‍റെയും അടുക്കല്‍ വന്നു, “രക്ഷിക്കപ്പെടുവാന്‍ ഞാന്‍ എന്തുചെയ്യണം?” എന്നു ചോദിച്ചു. പൗലോസ്‌ മറുപടി പറഞ്ഞു യേശുവില്‍ വിശ്വസിക്ക. യെജമാനന്‍, നീയും നിന്‍റെ കുടുംബവും രക്ഷിക്കപ്പെടും. അനന്തരം കാരാഗ്രഹപ്രമാണി പൗലോസിനെയും ശീലാസിനെയും തന്‍റെ ഭവനത്തിലേക്ക്‌ കൊണ്ടുപോകുകയും മുറിവുകള്‍ കഴുകുകയും ചെയ്തു. പൗലോസ്‌ അയാളുടെ വീട്ടില്‍ ഉണ്ടായിരുന്ന എല്ലാവരോടും യേശുവിനെക്കുറിച്ചുള്ള നല്ല സന്ദേശം പ്രസംഗിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-12.jpg)
കാരാഗ്രഹപ്രമാണിയും തന്‍റെ മുഴുവന്‍ കുടുംബവും യേശുവില്‍ വിശ്വസിച്ചതുകൊണ്ട് പൗലോസും ശീലാസും അവരെ സ്നാനപ്പെടുത്തി. അനന്തരം കാരാഗ്രഹപ്രമാണി പൗലോസിനും ശീലാസിനും ഭക്ഷണം നല്‍കുകയും അവര്‍ ഒരുമിച്ചു സന്തോഷിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-13.jpg)
അടുത്ത ദിവസം പട്ടണത്തിലെ നേതാക്കന്മാര്‍ പൗലോസിനെയും ശീലാസിനെയും കാരാഗ്രഹത്തില്‍ നിന്ന് സ്വതന്ത്രരാക്കി, ഫിലിപ്പ്യ പട്ടണം വിട്ടുപോകണമെന്ന് അഭ്യര്‍ഥിച്ചു. പൗലോസും ശീലാസും ലുദിയയെയും മറ്റു ചില സ്നേഹിതന്മാരേയും സന്ദര്‍ശിച്ച ശേഷം പട്ടണം വിട്ടു. യേശുവിനെക്കുറിച്ചുള്ള സുവാര്‍ത്ത എങ്ങും പരന്നു കൊണ്ടിരിക്കയും സഭ വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്തു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-47-14.jpg)
പൗലോസും ഇതര ക്രിസ്തീയ നേതാക്കന്മാരും നിരവധി പട്ടണങ്ങളിലേക്കു യാത്ര ചെയ്തു. അവര്‍ ജനങ്ങളെ യേശുവിനെക്കുറിച്ചുള്ള സുവാര്‍ത്ത പഠിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നു. അവര്‍ സഭയില്‍ ഉള്ള വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനും പട്ടിപ്പിക്കുന്നതിനുമായി നിരവധി കത്തുകളും എഴുതി. അവയില്‍ ചില കത്തുകള്‍ ബൈബിളിലെ പുസ്തകങ്ങളായി തീരുകയും ചെയ്തു.
അപ്പൊസ്തല പ്രവര്‍ത്തികള്‍ 16:11-40ല് നിന്നുള്ള ഒരു ദൈവവചന കഥ.

View File

@ -1,66 +0,0 @@
#48. യേശു വാഗ്ദത്ത മശീഹ ആകുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-01.jpg)
ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍, എല്ലാ കാര്യങ്ങളും പരിപൂര്‍ണമായിരുന്നു ഉത്തമമായിരുന്നു. പാപം ഇല്ലായിരുന്നു. ആദാമും ഹവ്വയും പരസ്പരം സ്നേഹിച്ചു, അവര്‍ ദൈവത്തെയും സ്നേഹിച്ചു. രോഗമോ മരണമോ ഉണ്ടായിരുന്നില്ല. ലോകം ഇപ്രകാരം ആയിരിക്കണമെന്നാണ് ദൈവം ആഗ്രഹിച്ചിരുന്നത്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-02.jpg)
തോട്ടത്തില്‍ വെച്ച് സാത്താന്‍ പാമ്പില്‍ കൂടെ ഹവ്വയോടു സംസാരിച്ചു, എന്തുകൊണ്ടെന്നാല്‍ അവന്‍ അവളെ വഞ്ചിക്കണമെന്ന് ആഗ്രഹിച്ചു. അങ്ങനെ അവളും ആദാമും ദൈവത്തിന്നെതിരെ പാപം ചെയ്തു. അവര്‍ പാപം ചെയ്തതു നിമിത്തം, ഭൂമിയില്‍ ഉള്ള എല്ലാവരും മരിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-03.jpg)
ആദമും ഹവ്വയും പാപം ചെയ്യുക നിമിത്തം, വളരെ മോശമായതു സംഭവിച്ചു. അവര്‍ ദൈവത്തിന്‍റെ ശത്രുക്കളായി മാറി. തത്ഫലമായി, തുടര്‍ന്ന് ഓരോ മനുഷ്യനും പാപം ചെയ്തുവന്നു. ജന്മനാ തന്നെ ഓരോ വ്യക്തിയും ദൈവത്തിന്‍റെ ശത്രുവാണ്. മനുഷ്യര്‍ക്കും ദൈവത്തിനും ഇടയില്‍ സമാധാനം ഇല്ലായിരുന്നു. എന്നാല്‍ സമാധാനം ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-04.jpg)
ഹവ്വയുടെ സന്തതി സാത്താന്‍റെ തല തകര്‍ക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. സാത്താന്‍ അവന്‍റെ കുതികാല്‍ കടിക്കുമെന്നും അവിടുന്നു പറഞ്ഞു. വേറൊരു വാക്കില്‍ പറഞ്ഞാല്‍, സാത്താന്‍ മശീഹയെ കൊല്ലും, എന്നാല്‍ അവനെ ദൈവം വീണ്ടും ജീവനിലേക്കു ഉയര്‍ത്തും. അതിനുശേഷം, മശീഹ സാത്താന്‍റെ അധികാരത്തെ എന്നെന്നേക്കും എടുത്തുകളയും. അനേക വര്‍ഷങ്ങള്‍ക്കു ശേഷം ആ മശീഹ യേശുവാണെന്ന് ദൈവം കാണിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-05.jpg)
ദൈവം നോഹയോട് അവിടുന്ന് അയയ്ക്കുവാന്‍ പോകുന്ന ജലപ്രളയത്തില്‍നിന്ന് തന്‍റെ കുടുംബത്തെ രക്ഷിക്കുവാനായി ഒരു പടകു നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടു. തന്നില്‍ വിശ്വസിച്ചിരുന്ന ജനത്തെ ദൈവ ഇഷ്ടപ്രകാരമാണ് രക്ഷിച്ചത്‌. അതുപോലെ, ഓരോരുത്തരും അവര്‍ പാപം ചെയ്തിരിക്കയാല്‍ കൊല്ലപ്പെടേണ്ടതുണ്ട്. എന്നാല്‍ ദൈവം യേശുവിനെ തന്നില്‍ വിശ്വസിക്കുന്ന ഏവരെയും രക്ഷിക്കുവാനായി അയച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-06.jpg)
നൂറുകണക്കിനു വര്‍ഷങ്ങളായി, പുരോഹിതന്മാര്‍ ദൈവത്തിനു യാഗങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരുന്നു. ഇത് ജനം പാപം ചെയ്തു വന്നതിനെയും അതിനാല്‍ അവര്‍ ദൈവത്തിന്‍റെ ശിക്ഷക്ക് യോഗ്യര്‍ എന്നതിനെയും സൂചിപ്പിച്ചുവന്നിരുന്നു. എന്നാല്‍ ആ യാഗങ്ങള്‍ക്ക് അവരുടെ പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിഞ്ഞില്ല. യേശുവാണ് പരിപൂര്‍ണനായ മഹാപുരോഹിതന്‍ . ആയിരുന്നു. പുരോഹിതന്മാര്‍ക്ക് ചെയ്യുവാന്‍ കഴിയാതിരുന്നതിനെ അവിടുന്ന് ചെയ്തു. സകലരുടെയും പാപങ്ങളെ പോക്കുവാന്‍ വേണ്ടി തന്നെത്തന്നെ യാഗമായി അര്‍പ്പിച്ചു. അവരുടെ സകല പാപങ്ങള്‍ നിമിത്തം തന്നെ ശിക്ഷിക്കുന്നത് താന്‍ സ്വീകരിച്ചു. ഈ കാരണം നിമിത്തം, യേശു ഉത്കൃഷ്ടനായ മഹാപുരോഹിതന്‍ ആയിത്തീര്‍ന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-07.jpg)
ദൈവം അബ്രഹാമില്‍കൂടി, “നിന്നില്‍കൂടെ ഞാന്‍ ഭൂമിയിലുള്ള സകല വംശങ്ങളെയും അനുഗ്രഹിക്കുന്നു.” യേശു ഈ അബ്രഹാമിന്‍റെ സന്തതി ആയിരുന്നു. ദൈവം സകല ജനവിഭാഗങ്ങളെയും അബ്രഹാമില്‍ കൂടെ അനുഗ്രഹിച്ചു, എന്തുകൊണ്ടെന്നാല്‍ യേശുവില്‍ വിശ്വസിക്കുന്ന സകലരെയും ദൈവം അവരുടെ പാപങ്ങളില്‍നിന്ന് രക്ഷിക്കുന്നു. ഈ ജനം യേശുവില്‍ വിശ്വസിക്കുമ്പോള്‍, ദൈവം അവരെ അബ്രഹാമിന്‍റെ സന്തതികളായി പരിഗണിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-08.jpg)
ദൈവം അബ്രഹാമിനോട് തന്‍റെ സ്വന്ത പുത്രനായ ഇസഹാക്കിനെ തനിക്ക് യാഗമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ദൈവം ഇസഹാക്കിനു പകരമായി യാഗാര്‍പ്പണത്തിനു വേണ്ടി ഒരു ആടിനെ കൊടുത്തു. നാം എല്ലാവരും നമ്മുടെ പാപങ്ങള്‍ നിമിത്തം മരണയോഗ്യരാണ്! എന്നാല്‍ ദൈവം യേശുവിനെ നമ്മുടെ സ്ഥാനത്ത് മരണത്തിനായി എല്പ്പിച്ചുതന്നു. ആയതിനാലാണ് യേശുവിനെ നാം ദൈവത്തിന്‍റെ കുഞ്ഞാട് എന്നു വിളിക്കുന്നത്‌.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-09.jpg)
ദൈവം അവസാനത്തെ ബാധ ഈജിപ്തില്‍ അയച്ചപ്പോള്‍ ഓരോ ഇസ്രയേല്യ കുടുംബത്തോടും ഒരു കുഞ്ഞാടിനെ കൊല്ലുവാന്‍ ആവശ്യപ്പെട്ടു. ആ കുഞ്ഞാട് യാതൊരു ഊനവും ഇല്ലാത്തത് ആയിരിക്കണം. അനന്തരം അതിന്‍റെ രക്തം എടുത്തു വാതിലിന്‍റെ മുകളിലും വശങ്ങളിലും പൂശണം. ദൈവം രക്തം കണ്ടപ്പോള്‍, അവരുടെ ഭവനങ്ങളെ ഒഴിഞ്ഞു പോകുകയും അവരുടെ ആദ്യജാതനെ സംഹരിക്കാതെ ഇരിക്കുകയും ചെയ്തു. ഇതു സംഭവിച്ചപ്പോള്‍, ദൈവം ഇതിനെ പെസഹാ എന്ന് വിളിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-10.jpg)
യേശു ഒരു പെസഹാ കുഞ്ഞാടിനെ പോലെയാണ്. താന്‍ ഒരിക്കലും പാപം ചെയ്തിരുന്നില്ല, അതിനാല്‍ തന്‍റെ പക്കല്‍ തെറ്റ് ഒന്നും തന്നെ ഇല്ലായിരുന്നു . അവിടുന്ന് പെസഹാ ഉത്സവത്തിന്‍റെ സമയത്ത് മരിച്ചു. ആരെങ്കിലും യേശുവില്‍ വിശ്വസിക്കുമ്പോള്‍, യേശുവിന്‍റെ രക്തം ആ വ്യക്തിയുടെ പാപത്തിനുവേണ്ടി കൊടുക്കുന്നു. അത് ആ വ്യക്തിയുടെ കണക്കില്‍ ദൈവം വകയിരുത്തുന്നതിനാല്‍, ദൈവം ആ വ്യക്തിയെ ശിക്ഷിക്കുന്നില്ല.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-11.jpg)
ദൈവം ഇസ്രയേല്‍ മക്കളോട് ഒരു ഉടമ്പടി ചെയ്തു, എന്തുകൊണ്ടെന്നാല്‍ അവരായിരുന്നു അവന്‍ തിരഞ്ഞെടുത്ത ജനം. എന്നാല്‍ ഇപ്പോള്‍ ദൈവം എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു പുതിയ ഉടമ്പടി ഉണ്ടാക്കിയിരിക്കുന്നു. ഇപ്പോള്‍ ഏതൊരു ജനവിഭാഗത്തില്‍ പെട്ടതായ എതൊരു വ്യക്തിയും ഈ പുതിയ ഉടമ്പടി സ്വീകരിക്കുമ്പോള്‍, താന്‍ ദൈവജനത്തോട് ചേരുന്നു. താന്‍ അപ്രകാരം ആയിത്തീരുന്നത് താന്‍ യേശുവില്‍ വിശ്വസിക്കുന്നു എന്നതിനാല്‍ ആണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-12.jpg)
ദൈവത്തിന്‍റെ വചനം അതിശക്തമായ അധികാരത്തോടെ പ്രഖ്യാപിച്ച ഒരു പ്രവാചകനായിരുന്നു മോശെ. എന്നാല്‍ എല്ലാവരിലും വെച്ച് ഏറ്റവും വലിയ പ്രവാചകന്‍ യേശു തന്നെയാണ്. താന്‍ ദൈവമാണ്, അതിനാല്‍ താന്‍ ചെയ്തതും അരുളിയതുമായ സകലവും ദൈവത്തിന്‍റെ പ്രവര്‍ത്തികളും വചനങ്ങളും ആണ്. ആ കാരണത്താലാണ് തിരുവെഴുത്തുകള്‍ യേശുവിനെ ദൈവത്തിന്‍റെ വചനം എന്നു വിളിക്കുന്നത്‌.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-13.jpg)
ദൈവം ദാവീദ് രാജാവിനോട് തന്‍റെ സന്തതികളില്‍ ഒരുവന്‍ എന്നെന്നേക്കുമായി ദൈവജനത്തെ ഭരിക്കുമെന്ന് വാഗ്ദത്തം ചെയ്തു. യേശു തന്നെയാണ് ആ ദൈവപുത്രനും മശീഹയും, ആയതിനാല്‍ അവിടുന്നാണ് എന്നെന്നേക്കും ഭരിക്കുവാന്‍ കഴിയുന്ന ദാവീദിന്‍റെ സന്തതി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-48-14.jpg)
ദാവീദ് ഇസ്രായേലിന്‍റെ രാജാവായിരുന്നു, എന്നാല്‍ യേശു സര്‍വലോകത്തിന്‍റെയും രാജാവാകുന്നു! അവിടുന്ന് വീണ്ടും വരികയും തന്‍റെ ഭരണം നീതിയോടും സമാധാനത്തോടുംകൂടെ എന്നെന്നേക്കുമായി നടത്തുകയും ചെയ്യും.
ഉല്‍പ്പത്തി 1-3,6,14,22; പുറപ്പാട് 12,20; 2ശമുവല് 7; എബ്രായര്‍ 3:1-6,4:14-5:10,7:1-8:13; 9:11-10:18; വെളിപ്പാട് 21ല് നിന്നുള്ള ദൈവവചന കഥ_

View File

@ -1,76 +0,0 @@
#49. ദൈവത്തിന്‍റെ പുതിയ ഉടമ്പടി
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-01.jpg)
മറിയ എന്ന യുവതിയോട് ഒരു ദൂതന്‍ പറഞ്ഞത്, അവള്‍ ദൈവത്തിന്‍റെ പുത്രന് ജന്മം നല്‍കും. അവള്‍ ഒരു കന്യക ആയിരിക്കെത്തന്നെ, പരിശുദ്ധാത്മാവ് അവളുടെമേല്‍ വരികയും അവള്‍ ഗര്‍ഭവതി ആകുകയും ചെയ്തു. അവള്‍ ഒരു പുത്രനെ പ്രസവിക്കുകയും അവനു യേശു എന്നു പേരിടുകയും ചെയ്തു. അതുകൊണ്ട് യേശു ദൈവവും മനുഷ്യനും ആകുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-02.jpg)
അവിടുന്ന് ദൈവം എന്ന് കാണിക്കുവാന്‍ യേശു നിരവധി അത്ഭുതങ്ങള്‍ ചെയ്തു. അവിടുന്ന് വെള്ളത്തിന്മേല്‍ നടക്കുകയും നിരവധി രോഗികളെ സൗഖ്യമാക്കുകയും മറ്റു പലരില്‍നിന്നും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. അവിടുന്ന് മരിച്ചവരെ ജീവന്‍ നല്‍കി ഉയിര്‍പ്പിക്കുകയും, അഞ്ച് അപ്പവും രണ്ടു ചെറു മീനും കൊണ്ട് 5,000 പേരിലുമധികമായ ജനങ്ങളെ പോറ്റുവാന്‍ തക്ക ഭക്ഷണമായി മാറ്റി.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-03.jpg)
യേശു ഒരു വലിയ ഗുരുവും ആയിരുന്നു. അവിടുന്ന് പഠിപ്പിച്ചവയെല്ലാം തന്നെ, ശരിയായി പഠിപ്പിച്ചു. അവിടുന്ന് ദൈവത്തിന്‍റെ പുത്രന്‍ ആകയാല്‍ ജനങ്ങള്‍ അവിടുന്ന് പറയുന്നത് ചെയ്യണം. ഉദാഹരണമായി, നിങ്ങള്‍ നിങ്ങളെത്തന്നെ സ്നേഹിക്കുന്നപോലെ തന്നെ മറ്റുള്ളവരെയും സ്നേഹിക്കേണ്ട ആവശ്യമുണ്ട് എന്ന് അവിടുന്ന് പഠിപ്പിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-04.jpg)
നിങ്ങളുടെ സമ്പത്ത് ഉള്‍പ്പെടെ നിങ്ങള്‍ ഏറ്റവും അധികമായി സ്നേഹിക്കുന്ന എന്തിനേക്കാളും അധികമായി ദൈവത്തെ സ്നേഹിക്കേണ്ട ആവശ്യമുണ്ടെന്നു അവിടുന്ന് പഠിപ്പിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-05.jpg)
യേശു പറഞ്ഞത് ഈ ലോകത്തിലുള്ള എന്തിനേക്കാളും ഉപരിയായി ദൈവരാജ്യത്തില്‍ ആയിരിക്കുക എന്നത് ഏറ്റവും ഉത്തമം ആകുന്നു എന്നാണ്.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-06.jpg)
യേശു പറഞ്ഞത് ചില ആളുകള്‍ തന്നെ സ്വീകരിക്കും. ആ ജനത്തെ ദൈവം രക്ഷിക്കും. എങ്കിലും, മറ്റുള്ളവര്‍ തന്നെ സ്വീകരിക്കുകയില്ല. അവിടുന്നു പിന്നെയും പറഞ്ഞതു ചില ആളുകള്‍ നല്ല നിലം പോലെയാണ്, എന്തുകൊണ്ടെന്നാല്‍ അവര്‍ യേശുവിനെക്കുറിച്ചുള്ള സുവാര്‍ത്ത സ്വീകരിക്കുകയും, ദൈവം അവരെ രക്ഷിക്കുകയും ചെയ്യും. എങ്കില്‍ തന്നെയും, മറ്റുള്ള ജനം വഴിയില്‍ കാണുന്ന കഠിനമായ നിലം പോലെയാണ്. ദൈവത്തിന്‍റെ വചനം ആ പാതയില്‍ വീണതിനു തുല്യം, എന്നാല്‍ അവിടെ ഒന്നും മുളയ്ക്കുന്നില്ല. ഇത്തരത്തില്‍ ഉള്ള ജനം യേശുവിനെ ക്കുറിച്ചുള്ള സന്ദേശം നിരാകരിക്കുന്നു. അവര്‍ അവിടുത്തെ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ വിസ്സമ്മതിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-07.jpg)
ദൈവം പാപികളെ വളരെയധികം സ്നേഹിക്കുന്നു എന്ന് യേശു പഠിപ്പിച്ചു. അവരോടു ക്ഷമിക്കണമെന്നും അവരെ തന്‍റെ മക്കള്‍ ആക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-08.jpg)
ദൈവം പാപത്തെ വെറുക്കുന്നു എന്നും യേശു പറഞ്ഞു. എന്തുകൊണ്ടെന്നാല്‍ ആദാമും ഹവ്വയും പാപം ചെയ്തു, അവരുടെ എല്ലാ സന്തതികളും പാപം ചെയ്തു. ഈ ലോകത്തിലുളള ഓരോ വ്യക്തിയും പാപം ചെയ്തു ദൈവത്തില്‍ നിന്ന് അകന്നിരിക്കുന്നു. ഓരോരുത്തരും ദൈവത്തിന്‍റെ ശത്രുവായി തീര്‍ന്നിരിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-09.jpg)
എന്നാല്‍ ദൈവം ലോകത്തിലുള്ള സകലരെയും ഇപ്രകാരം സ്നേഹിച്ചിരിക്കുന്നു: അവിടുന്ന് തന്‍റെ ഏക പുത്രനെ നല്‍കി അവനില്‍ വിശ്വസിക്കുന്ന ഏതൊരുവനെയും ശിക്ഷിക്കാതെ ഇരിക്കുന്നു. പകരമായി, അവര്‍ അവനോടുകൂടെ എന്നെന്നേക്കും വസിക്കും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-10.jpg)
നിങ്ങള്‍ പാപം ചെയ്തതുകൊണ്ട് മരണയോഗ്യരാണ്‌. ദൈവത്തിനു നിങ്ങളോട് കോപമുള്ളവനായിരിക്കുവാന്‍ ന്യായമുണ്ട്, എന്നാല്‍ പകരമായി അവിടുന്ന് യേശുവിനോട് കോപമുള്ളവനായി തീര്‍ന്നു. തന്നെ ഒരു ക്രൂശില്‍ കൊന്നതുവഴി അവിടുന്ന് യേശുവിനെ ശിക്ഷിച്ചു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-11.jpg)
യേശു ഒരിക്കലും പാപം ചെയ്തില്ല, എന്നാല്‍ അവനെ ശിക്ഷിക്കുന്നതിനു ദൈവത്തെ അനുവദിച്ചു. താന്‍ മരണത്തെ സ്വീകരിച്ചു. ഈ രീതിയില്‍ നിങ്ങളുടെ പാപത്തെയും ലോകത്തിലുളള എല്ലാ മനുഷ്യരുടെ പാപങ്ങളെയും നീക്കുവാന്‍ വേണ്ടി താന്‍ ഉത്തമ യാഗമായി തീരുകയും ചെയ്തു. യേശു തന്നെത്തന്നെ ദൈവത്തിനു യാഗമാക്കിയതിനാല്‍, ദൈവം ഏതു പാപത്തെയും, എത്ര ഭയങ്കരമായ പാപങ്ങളെയും ക്ഷമിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-12.jpg)
നിങ്ങള്‍ എത്ര സല്‍പ്രവര്‍ത്തികളെ ചെയ്താലും, അതു നിമിത്തം ദൈവം നിങ്ങളെ രക്ഷിക്കുകയില്ല. തന്നോടുകൂടെ സുഹൃത്ബന്ധം പുലര്‍ത്തുന്നതിനു നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല. പകരമായി, യേശുവാണ് ദൈവപുത്രന്‍ എന്ന് നിങ്ങള്‍ വിശ്വസിക്കുകയും, നിങ്ങള്‍ക്ക് പകരമായി അവിടുന്ന് ക്രൂശില്‍ മരിച്ചു എന്നും ദൈവം അവനെ ജീവനിലേക്കു ഉയിര്‍പ്പിച്ചു എന്നും വിശ്വസിക്കണം. നിങ്ങള്‍ ഇതു വിശ്വസിക്കുന്നു എങ്കില്‍, നിങ്ങള്‍ ചെയ്ത പാപത്തെ ദൈവം നിങ്ങളോട് ക്ഷമിക്കും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-13.jpg)
ദൈവം യേശുവില്‍ വിശ്വസിക്കുകയും തന്നെ അവരുടെ യജമാനന്‍ ആയി സ്വീകരിക്കുകയും ചെയ്യുന്ന ഏവരെയും രക്ഷിക്കും. എന്നാല്‍ തന്നില്‍ വിശ്വസിക്കാത്തവരെ അവിടുന്ന് രക്ഷിക്കുകയില്ല. നിങ്ങള്‍ ധനവാനോ ദരിദ്രനോ, പുരുഷനോ സ്ത്രീയോ, പ്രായമുള്ളവനോ യുവാക്കളോ, അല്ലെങ്കില്‍ എവിടെ താമസിക്കുന്നു എന്നതോ കാര്യമില്ല. ദൈവം നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുകയും അതിനാല്‍ അവിടുന്ന് നിങ്ങളുടെ സ്നേഹിതന്‍ ആകുകയും വേണമെന്ന് ആഗ്രഹിക്കുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-14.jpg)
യേശുവില്‍ വിശ്വസിക്കുവാനും സ്നാനപ്പെടുവാനും ആയി യേശു നിങ്ങളെ വിളിക്കുന്നു. യേശുവാണ് മശീഹ എന്നും ദൈവത്തിന്‍റെ ഏകപുത്രന്‍ എന്നും നിങ്ങള്‍ വിശ്വസിക്കുന്നുവോ? നിങ്ങള്‍ ഒരു പാപിയെന്നും അതിനാല്‍ ദൈവത്തിന്‍റെ ശിക്ഷയ്ക്ക് നിങ്ങള്‍ യോഗ്യര്‍ എന്നും വിശ്വസിക്കുന്നുവോ? നിങ്ങളുടെ പാപങ്ങളെ പോക്കുവാനായി യേശു ക്രൂശില്‍ മരിച്ചു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ?
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-15.jpg)
നിങ്ങള്‍ യേശുവിലും, അവിടുന്ന് നിങ്ങള്‍ക്കായി ചെയ്തതിലും വിശ്വസിക്കുന്നു എങ്കില്‍, നിങ്ങള്‍ ഒരു ക്രിസ്ത്യാനിയാണ്! സാത്താന്‍ ഇനിമേല്‍ അന്ധകാരത്തിന്റെ രാജ്യത്തില്‍ അവന്‍ നിങ്ങള്‍ക്ക് ഒരു പുതിയ ജീവിതത്തിന്‍റെ വഴി തന്നു. ദൈവം ഇപ്പോള്‍ തന്‍റെ വെളിച്ചത്തിന്‍റെ രാജ്യത്തില്‍ നിങ്ങളുടെ മേല്‍ ഭരണം നടത്തുന്നു. നിങ്ങള്‍ ചെയ്തുവന്നതായ പാപത്തില്‍നിന്നും ദൈവം നിങ്ങളെ തടുത്തു നിറുത്തുന്നു.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-16.jpg)
നിങ്ങള്‍ ഒരു ക്രിസ്ത്യാനിയെങ്കില്‍, യേശു നിങ്ങള്‍ക്കായി ചെയ്തവ നിമിത്തം ദൈവം നിങ്ങളുടെ പാപങ്ങളെ ക്ഷമിച്ചിരിക്കുന്നു. ഇപ്പോള്‍, ഒരു ശത്രു എന്നതിനു പകരം നിങ്ങളെ ദൈവത്തിന്‍റെ അടുത്ത സ്നേഹിതനായി പരിഗണിക്കും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-17.jpg)
നിങ്ങള്‍ ദൈവത്തിന്‍റെ ഒരു സ്നേഹിതനും യജമാനനായ യേശുവിന്‍റെ ദാസനും ആകുന്നുവെങ്കില്‍, യേശു നിങ്ങളെ പഠിപ്പിച്ചതു അനുസരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങള്‍ ഒരു ക്രിസ്ത്യാനി ആകുന്നുവെങ്കില്‍, പാപം ചെയ്യുവാനായീ സാത്താന്‍ നിങ്ങളെ വശീകരിക്കും. എന്നാല്‍ ദൈവം താന്‍ ചെയ്യുമെന്ന് പറഞ്ഞതായ കാര്യങ്ങള്‍ ദൈവം എപ്പോഴും ചെയ്യും. അവിടുന്നു പറയുന്നത് നിങ്ങള്‍ നിങ്ങളുടെ പാപങ്ങളെ ഏറ്റുപറയുന്നുവെങ്കില്‍ അവിടുന്നു നിങ്ങളോട് ക്ഷമിക്കും. അവിടുന്ന് പാപത്തിനെതിരെ പോരാടുവാന്‍ നിങ്ങള്‍ക്ക് ശക്തി നല്‍കും.
![OBS Image](https://cdn.door43.org/obs/jpg/360px/obs-en-49-18.jpg)
പ്രാര്‍ത്ഥന ചെയ്യുകയും തന്‍റെ വചനം പഠിക്കുകയും വേണമെന്ന് ദൈവം നിങ്ങളോട് പറയുന്നു. മറ്റു ക്രിസ്ത്യാനികളോടുകൂടെ ഒരുമിച്ച്, തന്നെ ആരാധിക്കണമെന്നും ദൈവം പറയുന്നു. ദൈവം നിങ്ങള്‍ക്ക് എന്തു ചെയ്തുവെന്ന് തീര്‍ച്ചയായും മറ്റുള്ളവരോടു നിങ്ങള്‍ പറയുക. നിങ്ങള്‍ ഈ വക കാര്യങ്ങള്‍ എല്ലാം ചെയ്യുമെങ്കില്‍, നിങ്ങള്‍ അവിടുത്തെ ശക്തനായ ഒരു സ്നേഹിതനായി മാറും.
റോമര്‍ 3:21-26,5:1-11; യോഹന്നാന്‍ 3:16; മര്‍ക്കൊസ് 16:16; കൊലൊസ്യര്‍ 1:13-14; 2കൊരിന്ത്യര് 5:17-21; 1യോഹന്നാന് 1:5-10_